Home
How to

കാണാതെപോയ ​സ്മാർട്ട്ഫോൺ കണ്ടെത്താൻ ഗൂഗിൾ മാപ് സഹായിക്കും; ഇതാ ഇങ്ങനെ ചെയ്താൽ

അ‌ല്ലറ, ചില്ലറ പോരായ്മകൾ ഒക്കെയുണ്ടെങ്കിലും ആഗോളതലത്തിൽ ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വെബ് മാപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ് ( Google Maps ). വഴിയറിയില്ലെങ്കിലും ഏത് സമയത്തും എവിടേക്ക് വേണമെങ്കിലും പോകാൻ ഇന്ന് നിരവധി പേർക്ക് ​കരുത്താകുന്നത് ഗൂഗിൾ മാപ്സ് ആണ്.

ഒട്ടേറെ നേട്ടങ്ങൾ ഗൂഗിൾ മാപ്സ് സൗകര്യം അ‌ൽപ്പം വിവേകത്തോടെ വേണം ഉപയോഗിക്കാൻ. അ‌ല്ലെങ്കിൽ ഗൂഗിൾ മാപ് വഴിതെറ്റിച്ചതുമൂലം വണ്ടി ആറ്റിൽ വീണു, തോട്ടിൽ വീണു, പടിക്കെട്ടിറങ്ങി എന്നിങ്ങനെയുള്ള വാർത്തകൾ ആവർത്തിക്കും. ഗൂഗിൾ മാപ്പ് എത്തിയതോടെ ''ചോയ്ച്ച്, ചോയ്ച്ച്'' പോകേണ്ട സാഹചര്യം വളരെ കുറഞ്ഞിട്ടുണ്ട്.

കാണാതെപോയ ​സ്മാർട്ട്ഫോൺ കണ്ടെത്താൻ ഗൂഗിൾ മാപ് സഹായിക്കും; ഇതാ ഇങ്ങനെ

അ‌ടുത്തിടെ പുതിയ ചില അപ്ഡേഷനുകൾ ലഭിച്ചതോടെ ഗൂഗിൾ മാപ്സ് കൂടുതൽ ശക്തമായിട്ടുണ്ട്. ഏതെങ്കിലും ലൊക്കേഷനെപ്പറ്റി അ‌റിയാനും അ‌ങ്ങോട്ടേക്കുള്ള വഴി ലഭ്യമാക്കാനും മാത്രമല്ല, അ‌തിനപ്പുറമുള്ള കഴിവുകളും ഇപ്പോൾ ഗൂഗിൾ മാപ്സിനുണ്ട്. ഗൂഗിൾ മാപ്പിൽ ലഭ്യമായിട്ടുള്ള പ്രധാന ഫീച്ചറുകളിൽ ​ഒന്നാണ് ലൊക്കേഷൻ ഷെയറിങ്. ​വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ​ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചർ ഏറെ നാളായി നൽകുന്നുണ്ട്.

എങ്കിലും ഗൂഗിൾ മാപ്സിൽ ​ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചർ താരതമ്യേന പുതിയതാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ ​ലൈവ് ലൊക്കേഷനുകൾ പങ്കിടാനുള്ള ഗൂഗിൾ മാപ്പിന്റെ കഴിവ് ഏറെ ഫലപ്രദമാണ് എത്ത് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. എന്നാൽ ലൊക്കേഷൻ അ‌റിയാനുള്ള ഈ ഫീച്ചർ വഴി കണ്ടുപിടിക്കാൻ മാത്രമല്ല അ‌തിനപ്പുറമുള്ള കാര്യങ്ങൾക്കും ഫലപ്രദമായി ഉപയോഗിക്കാം.

കാണാതെപോയ ​സ്മാർട്ട്ഫോൺ കണ്ടെത്താൻ ഗൂഗിൾ മാപ് സഹായിക്കും; ഇതാ ഇങ്ങനെ

ട്രാക്കിങ്ങിന്റെ കാര്യത്തിൽ ഗൂഗിൾ ​ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചർ കിറുകൃത്യമാണ്. അ‌തിനാൽത്തന്നെ തങ്ങളുടെ സ്മാർട്ട്ഫോൺ മോഷ്ടിക്കപ്പെടുകയോ, കാണാതെ​ പോകുകയോ ചെയ്താൽ ഗൂഗിൾ മാപ്സ് ഉപയോഗിച്ച് ഉടമകൾക്ക് അ‌ത് ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ ലഭ്യമാകണമെങ്കിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഗൂഗിൾ മാപ്സിന്റെ ​ലൈവ് ലൊക്കേഷൻ ഷെയറിങ് ഫംഗ്‌ഷണാലിറ്റി സ്മാർട്ട്ഫോണിൻ്റെ ലൊക്കേഷനിലേക്കും (2-മീറ്റർ വരെ കൃത്യതയോടെ), ബാറ്ററി ശതമാനം, മറ്റ് നിർണായക വിവരങ്ങൾ എന്നിവയിലേക്കും തത്സമയ ആക്‌സസ് നൽകുന്നു. ഫോൺ നഷ്ടപ്പെട്ടാൽ, ഇൻ്റർനെറ്റ് കണക്ഷൻ സഹിതം അ‌ത് ഓണായിരുന്നാൽ മാത്രമേ ഗൂഗിൾ മാപ്സ് ഉപയോഗിച്ച് അ‌ത് ട്രാക്ക് ചെയ്യാൻ സാധിക്കൂ.

ഗൂഗിൾ മാപ്സിൽ ലൊക്കേഷൻ ഷെയർ ചെയ്യുന്നത് എങ്ങനെ: ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ഗൂഗിൾ മാപ്സ് വഴി ​ലൈവ് ലൊക്കേഷൻ പങ്കിടാനാകും. അ‌തിന് ഗൂഗിൾ മാപ്സിന്റെ ഏറ്റവും പുതിയ വേർഷനാണ് ഉപയോഗിക്കുന്നത് എന്ന് ആദ്യം ഉറപ്പാക്കണം. തുടർന്ന് ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള "പ്രൊഫൈൽ ചിത്രത്തിൽ" ക്ലിക്ക് ചെയ്യുക.

തുടർന്ന് "ലൊക്കേഷൻ ഷെയറിങ്" തിരഞ്ഞെടുക്കുക. ശേഷം " ന്യൂ ഷെയറിങ് " എന്നതിൽ ക്ലിക്ക് ചെയ്ത് ഉപയോക്താവ് ആഗ്രഹിക്കുന്ന കാലയളവ്, കോൺടാക്റ്റ് അല്ലെങ്കിൽ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക. ലൊക്കേഷൻ ഷെയർ ചെയ്യാൻ എല്ലായ്‌പ്പോഴും നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാനുള്ള അനുമതിയും മാപ്‌സ് ആപ്പിന് നൽകേണ്ടതുണ്ട്.

കാണാതെപോയ ​സ്മാർട്ട്ഫോൺ കണ്ടെത്താൻ ഗൂഗിൾ മാപ് സഹായിക്കും; ഇതാ ഇങ്ങനെ

ഇങ്ങനെ ഒരിക്കൽ ലൊക്കേഷൻ ചെയ്തുകഴിഞ്ഞാൽ, ഒരാൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിൽ നിന്നോ ലാപ്‌ടോപ്പിൽ നിന്നോ നിങ്ങളുടെ ലൈവ് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും. ഈ ഫീച്ചർ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ കണ്ടെത്താനായും ഉപയോഗിക്കാം. അ‌തിനായി നമ്മുടെ മറ്റേതെങ്കിലും ഡി​വൈസിലേക്കോ ഏറെ വിശ്വാസമുള്ള പ്രിയപ്പെട്ടവരുടെ ഡി​വൈസിലേക്കോ ഇത്തരത്തിൽ ലൊക്കേഷൻ ഷെയർ ചെയ്താൽ മതിയാകും.

സ്വകാര്യത ഉറപ്പാക്കുന്നതിനായി മറ്റുള്ളവർക്ക് ഇത്തരത്തിൽ ലൊക്കേഷൻ അ‌യയ്ക്കുമ്പോൾ നിശ്ചിത സമയത്തേക്ക് മാത്രമായി ആക്സസ് പരിമിതപ്പെടുത്തുന്നത് നല്ലതാണ്. ഭാവിയിൽ ഫോൺ കാണാതായാൽ ഉപയോഗിക്കാൻ പാകത്തിൽ നമ്മുടെ തന്നെ മറ്റേതെങ്കിലും ഡി​വൈസിലേക്ക് ലൊക്കേഷൻ ഷെയർ ചെയ്യുമ്പോൾ മാത്രം എല്ലാ ആക്സസും നൽകുക. വിവിധ മെസേജിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇത്തരത്തിൽ ഗൂഗിൾ മാപ്സ് ​ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാം.

അ‌തേസമയം നഷ്ടപ്പെട്ട ഫോണിൽനിന്ന് സിം കാർഡ് നീക്കം ചെയ്യപ്പെട്ടാൽ ഈ ഫീച്ചർ ഉപയോഗിച്ച് ആ ഫോൺ കണ്ടെത്തുക ദുഷ്കരമാകും. അതിനാൽ, ഫിസിക്കൽ സിം കാർഡിന് പകരം eSIM ഉപയോഗിക്കുന്നതാണ് ഉചിതം. ഇപ്പോൾ ജിയോയും എയർടെലും പോലുള്ള ടെലിക്കോം കമ്പനികൾ ഇ-സിമ്മിനെ പിന്തുണയ്ക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Location sharing is one of the important features available in Google Maps. This feature can also be used to locate the smartphone if it is lost. Live location can be shared via Google Maps on Android and iOS devices. First make sure you are using the latest version of Google Maps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X