വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട്..പാട്ടൊക്കെ ഇട്ട് ഗൂഗിൾ ഫോട്ടോസിലെ മെമ്മറീസ് എഡിറ്റ് ആക്കിയാലോ?
ഓരോ ഫോട്ടോകളും ഓരോ ഓർമ്മകളാണ്. സ്മാർട്ട്ഫോണിൽ ക്യാമറ എത്തിയതോടെ ഉപയോക്താക്കൾ പകർത്തുന്ന ഒരുപാട് ചിത്രങ്ങളിൽ പലതും ഇവരുടെ നല്ല ഓർമ്മകൾ ആയിരിക്കും. പല ചിത്രങ്ങളും പലരുടേയും പ്രിയപ്പെട്ടവ ആയിരിക്കും. ഈ ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ നമ്മൾ അറിയാതെ തന്നെ നമ്മെ ഓർമപ്പെടുത്തുന്ന ഒരു ഗൂഗിൾ സർവീസ് ആണ് ഗൂഗിൾ ഫോട്ടോസ്. തീമുകൾ അല്ലെങ്കിൽ ഇവൻ്റുകൾ അടിസ്ഥാനമാക്കി ഫോട്ടോകളും വീഡിയോകളും കംപൈൽ ചെയ്യുന്ന മെമ്മറീസ് (memories) ഗൂഗിൾ ഫോട്ടോസ് സ്വയമേവ സൃഷ്ടിക്കാറുണ്ട്. ഈ മെമ്മറീസ് പ്രത്യേക നിമിഷങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള രസകരമായ മാർഗമാണ്. എന്നാൽ പങ്കിടുന്നതിന് മുമ്പ് അവ എഡിറ്റ് ചെയ്യാനോ പേഴ്സണലൈസ് ചെയ്യാനോ നിങ്ങൾ ആഗ്രഹിച്ചേക്കാം.
അങ്ങനെ ആഗ്രഹിക്കാറുണ്ടെങ്കിലും പലർക്കും ഇത് എങ്ങനെ ചെയ്യണം എന്ന് അറിവില്ല. പലരും ഡൗൺലോഡ് ചെയ്തതിന് ശേഷം ഒരു തേർഡ് പാർട്ടി ആപ്പിലൂടെ എഡിറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ അതിന്റെ ആവശ്യം ഇല്ല. താഴെ പറയുന്ന ഗൈഡ് ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസ് ആപ്പിൽ തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കും.

മെമ്മറീസ് എഡിറ്റ് ചെയ്യാനായി: നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക. സ്ക്രീനിൻ്റെ താഴെയുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട മെമ്മറി ഫോട്ടോ തിരഞ്ഞെടുക്കുക. മെമ്മറി തുറന്ന് കഴിഞ്ഞാൽ, നിങ്ങൾക്ക് ഇനി പറയുന്ന ഓപ്ഷനുകൾ കാണാൻ സാധിക്കും.
ഫോട്ടോകളോ വീഡിയോകളോ ആഡ് ചെയ്യാനായി: നിങ്ങളുടെ ഫോണിലെ ലൈബ്രറിയിൽ നിന്നോ ഗാല്ലറിയിൽ നിന്നോ മെമ്മറിയിലേക്ക് ഫോട്ടോകളോ വീഡിയോകളോ ആഡ് ചെയ്യാനായി "+" ഐക്കൺ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഗാല്ലറിയിൽ ഉള്ള ഫോട്ടോകൾ കാണാനാകും. അവയിൽ നിന്ന് മെമ്മറിയിലേക്ക് ആഡ് ചെയ്യേണ്ട ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കാവുന്നതാണ്.
ഓർഡർ മാറ്റുക: ഒരു ഫോട്ടോയിലോ വീഡിയോയിലോ ടാപ്പ് ചെയ്‌ത് പിടിക്കുക. തുടർന്ന് മെമ്മറിയിലെ ഇനങ്ങളുടെ ക്രമം പുനഃക്രമീകരിക്കാൻ അത് വലിച്ചിടുക. ഫോട്ടോകളോ വീഡിയോകളോ ഡിലീറ്റ് ചെയ്യാനായി നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയിലോ വീഡിയോയിലോ ടാപ്പ് ചെയ്യുക. തുടർന്ന് ട്രാഷ് ക്യാൻ ഐക്കണിൽ ടാപ്പ് ചെയ്യുക.
മെമ്മറിയി ഷെയർ ചെയ്യാനായി: നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന മെമ്മറി തിരഞ്ഞെടുക്കുക. ശേഷം ഷെയർ ഐക്കൺ ടാപ്പ് ചെയ്യുക (അത് മുകളിലേക്ക് ചൂണ്ടുന്ന പോലെ തോന്നുന്നിപ്പിക്കുന്ന ഐക്കൺ ആണ്). നിങ്ങൾ എങ്ങനെ പങ്കിടണമെന്ന് തിരഞ്ഞെടുക്കുക. അതായത് ലിങ്ക് അയക്കണമോ അതോ ഫോട്ടോകൾ അയക്കണമോ എന്നെല്ലാം നിങ്ങൾക്ക് തീരുമാനികാം.
നിങ്ങൾക്ക് മെസ്സേജിങ് ആപ്പുകൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ നിർദ്ദിഷ്‌ട കോൺടാക്‌റ്റുകളിലേക്ക് മെമ്മറി നേരിട്ട് പങ്കിടാനാകും. നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി പേസ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ പങ്കിടാനാകുന്ന ലിങ്ക് സൃഷ്‌ടിക്കാൻ "Get link" ഓപ്‌ഷൻ ടാപ്പു ചെയ്യുക. കൂടുതൽ എഡിറ്റ് ചെയ്യുന്നതിനോ പങ്കിടുന്നതിനോ നിങ്ങളുടെ ഉപകരണത്തിൻ്റെ ലൈബ്രറിയിലേക്ക് മെമ്മറി ഒരു സിനിമാ രൂപത്തിൽ സേവ് ആക്കാൻ കഴിയും.
അഡീഷണൽ ഫീച്ചറുകൾക്കൊപ്പവും മെമ്മറീസ് ഷെയർ ചെയ്യാനാകും. നിങ്ങളുടെ മെമ്മറിയിലേക്ക് അവരുടെ ഫോട്ടോകളും വീഡിയോകളും ചേർക്കാൻ മറ്റുള്ളവരെ അനുവദിക്കണമെങ്കിൽ, മെമ്മറിയിൽ നിന്ന് നിങ്ങൾക്ക് ഒരു കൊളാബറേറ്റീവ് ആൽബം (collaborative album) സൃഷ്ടിക്കാൻ കഴിയും. ഇത് നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ആൽബത്തിലേക്ക് ഫോട്ടോകളും വീഡിയോകളും ആഡ് ചെയ്യാൻ കഴിയുന്ന ഒരു ഫീച്ചർ ആണ്.
ടൈറ്റിലെയും ഡിസ്‌ക്രിപ്‌ഷനും ചേർക്കാനായി: നിങ്ങൾക്ക് മെമ്മറീസിനുള്ളിൽ അടിക്കുറിപ്പുകൾ നേരിട്ട് എഡിറ്റ് ചെയ്യാൻ കഴിയില്ലെങ്കിലും, അത് പങ്കിടുമ്പോൾ മുഴുവൻ മെമ്മറിയിലേക്കും നിങ്ങൾക്ക് ഒരു തലക്കെട്ടും വിവരണവും ചേർക്കാൻ കഴിയും. ഇത് മെമ്മറികളിലെ ഫോട്ടോകളും വീഡിയോകളും കാണാതെ തന്നെ ഏത് തരത്തിലുള്ള മെമ്മറി ആണെന്ന് സ്വീകരിക്കുന്ന ആൾക്ക് അറിയാൻ സഹായിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications