Home
How to

ഓർമ്മകൾ ചികയാൻ ഇപ്പോൾ എളുപ്പമാണ്‌.. ! ഇതാ ചെറിയ ട്രിക്കുകൾ

പ്രിയപ്പെട്ടതും മനോഹരവുമായ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത് സൂക്ഷിക്കാൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലെ ജനപ്രിയ ഫോട്ടോ, വീഡിയോ ബാക്കപ്പ് പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ ഫോട്ടോസ്. പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ ഗൂഗിൾ ഫോട്ടോസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാറുണ്ട്. ഒരു ജി-മെയിൽ അക്കൗണ്ടിൽ 15 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാകുമെന്നതാണ് ഗൂഗിൾ ഫോട്ടോസിന്റെ പ്രധാന സവിശേഷത. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിൾ ഫോട്ടോസ്. ഈ സേവനം ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്നോ ടാബ്ലെറ്റുകളിൽ നിന്നോ അവരുടെ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്.

കൂടാതെ സേവ് ചെയ്ത തിയ്യതിക്കനുസരിച്ചോ ലോക്കേഷൻ അനുസരിച്ചോ, അല്ലെങ്കിൽ ഫോട്ടോ വെച്ചോ വീഡിയോകളും ഫോട്ടോകളും കണ്ടെത്താൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം. ആദ്യം വ്യക്തികളുടെയോ മറ്റു മൃഗങ്ങളുടെയോ ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോയിൽ നിന്ന് സർച്ച് ചെയ്ത് എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഓർമ്മകൾ ചികയാൻ ഇപ്പോൾ എളുപ്പമാണ്‌.. !

അതുപോലെ ലൊക്കേഷനുകൾ വെച്ച് ചിത്രങ്ങൾ സർച്ച് ചെയ്‌തെടുക്കാൻ കഴിയും. മുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ലൊക്കേഷൻ അനുസരിച്ച് തിരയുന്നത്. വെബ് ആപ്പിന് മുകളിലുള്ള സെർച്ച് ബോക്‌സിൽ നിങ്ങൾ തിരയുന്ന സ്ഥലം ടൈപ്പ് ചെയ്യുകയോ മൊബൈൽ ആപ്പിന്റെ അടിയിലുള്ള സെർച്ച് ഐക്കൺ ഉപയോഗിക്കുകയോ ചെയ്യുക. നിങ്ങൾക്ക് രാജ്യങ്ങൾ, നഗരങ്ങൾ, ടൗണുകൾ, ഗൂഗിൾ മാപ്‌സിൽ അടയാളപ്പെടുത്തിയിരിക്കുന്ന എവിടെയും തിരയാൻ കഴിയും.

ഓർമ്മകൾ ചികയാൻ ഇപ്പോൾ എളുപ്പമാണ്‌.. !

എഐ കാലമായതിനാൽ ഈ വഴിയും ഇപ്പോൾ ഗൂഗിൾ ഫോട്ടോസ് തിരയാൻ കഴിയും. സബ്ജക്ട് വെച്ച് സർച്ച് ചെയ്യാനുള്ള ഒപ്ഷനും ഇപ്പോൾ ലഭ്യമാണ്. ബീച്ച്, ടെയിൻ, ചായ, കോഫി എന്നിങ്ങനെ വിവിധ സബ്ജക്ടുകൾ നൽകിയും നിങ്ങളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. 15 ജിബി സ്റ്റോറേജാണ് ഗൂഗിൾ ഫോട്ടോസ് നൽകുന്നത്. ക്ലൗഡ് സ്റ്റോറേജിലേക്ക് ഗാലറി ബാക്ക്അപ്പ് ചെയ്താൽ ഫോൺ നഷ്ടപ്പെട്ടാലും കേടുവന്നാലും ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടുകയില്ല.

ഓർമ്മകൾ ചികയാൻ ഇപ്പോൾ എളുപ്പമാണ്‌.. !

എന്നാൽ, അബദ്ധത്തിൽ ഗാലറി ഡിലീറ്റ് ചെയ്താൽ ഗൂഗിൾ ഫോട്ടോസിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്യപ്പെടും. എന്നിരുന്നാലും ഈ സേവനത്തിൽ ഡീലീറ്റ് ചെയ്ത ഫയലുകൾ കുറച്ചുനാൾ കൂടി സൂക്ഷിക്കും. അതായത്, ഗൂഗിൾ ഫോട്ടോസിൽ 60 ദിവസംവരെ ഡിലീറ്റ് ചെയ്ത ഫയലുകൾ സൂക്ഷിക്കപ്പെടും. ഗൂഗിൾ ഫോട്ടോസ് ആപ്പിലെ വീഡിയോ എഡിറ്റിംഗ് ഫീച്ചർ എഐ സഹായത്തോടെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിലുള്ള ആപ്പുകളിൽ പുതിയ അപ്‌ഡേഷൻ ലഭ്യമാണ്. സ്ലോ-മോഷൻ, സ്പീഡ്-അപ് വീഡിയോകൾ തയ്യാറാക്കാനുള്ള സംവിധാനം, കളറും സ്റ്റെബിലിറ്റിയും വർധിപ്പിക്കാനുള്ള ഓപ്ഷൻ, ട്രിമ്മിംഗ് ടൂൾ മുതലായവ പുതിയ ഗൂഗിൾ ഫോട്ടോസ് ആപ്പിലുണ്ട്. വീഡിയോ ടൈംലൈനിൽ കാണുന്ന ടൂളുകൾ ഗൂഗിൾ പുനക്രമീകരിക്കുക കൂടി ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Google Photos offers powerful search features to help you find specific images and videos, even from massive libraries. You can search by people, pets, location, time periods, or even subjects like food or nature. These AI-driven tools make it easier than ever to track down precious memories with minimal effort.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X