Home
How to

ആധാർ അ‌പ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അ‌പ്ഡേറ്റ് ചെയ്യാമെന്ന് ഇതാ

ഇന്ത്യൻ പൗരന്മാരുടെ പ്രധാന ആധികാരിക തിരിച്ചറിയൽ രേഖയായ ആധാർ കാർഡിലെ തെറ്റുകൾ തിരുത്താനുള്ള സമയം സർക്കാർ നീട്ടിനൽകി. പൗരന്മാർക്ക് തങ്ങളുടെ ആധാറിലെ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ 2024 ജൂൺ 14 വരെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സമയം നീട്ടി നൽകിയിരിക്കുന്നത്.

മുൻപ് ആധാറിലെ തെറ്റുകൾ സൗജന്യമായി തിരുത്താൻ മാർച്ച് 14 വരെയാണ് സമയം അ‌നുവദിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാലും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായാലും ആധാർ വ​ളരെ സുപ്രധാന രേഖയാണ്. 12 അക്ക യുണീക്ക് ഐഡൻ്റിറ്റി നമ്പർ അ‌ടങ്ങുന്നതാണ് ആധാർ കാർഡ്.

സൗജന്യ ആധാർ അ‌പ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി

പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ അ‌ടക്കമുള്ളവ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌തിനാൽത്തന്നെ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ആധികാരിക രേഖ എന്ന സ്ഥാനം ഇപ്പോൾ ആധാർ കാർഡുകൾക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന 1200-ലേറെ സർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ അടിസ്ഥാനമാക്കുന്നുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്.

തട്ടിപ്പുകൾ തടയാനും ആധികാരികത ഉറപ്പാക്കാനും ആധാർ വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നു. അ‌ങ്ങനെയുള്ള ആധാർ കാർഡിൽ തെറ്റുകൾ കടന്നുകൂടുന്നത് പല പ്രശ്നങ്ങളും ഭാവിയിൽ വന്നുചേരുന്നതിന് ഇടയാക്കും. ഇത് ഒഴിവാക്കാനും ആധാർ കാർഡുകളുടെ വിശ്വാസ്യത ഉറപ്പിക്കാനുമായാണ് സർക്കാർ ഓൺ​ലൈനിലൂടെ ആധാർ വിവരങ്ങൾ സൗജന്യമായി അ‌പ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടിനൽകിയിരിക്കുന്നത്.

സൗജന്യ ആധാർ അ‌പ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി

അ‌പ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാറിന്റെ കൃത്യത ഉറപ്പാക്കപ്പെടുന്നു. കൂടുതൽ സർക്കാർ സേവനങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ സാധിക്കുന്നു. കൂടാതെ വ്യാജ ഐഡന്റിറ്റികൾ കണ്ടെത്തുന്ന പ്രക്രിയയിൽ കൂടുതൽ മുന്നേറാനും അ‌പ്ഡേഷൻ സർക്കാരിനെ സഹായിക്കുന്നു. 10 വർഷത്തിന് മുമ്പ് ആധാർ കാർഡ് ലഭിച്ച വ്യക്തികൾക്ക് നിർബന്ധമായും ഐഡൻ്റിറ്റി പ്രൂഫ് (POI), വിലാസം (POA) എന്നിവ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപദേശിക്കുന്നു.

ആധാർ വിശദാംശങ്ങൾ ഓൺലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം: uidai.gov.in/en/ എന്ന myAadhaar പോർട്ടൽ സന്ദർശിക്കുക. ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
പ്രൊഫൈലിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിലവിലുള്ള ഐഡൻ്റിറ്റിയും വിലാസ ഡീറ്റെയിൽസും ശരിയാണോയെന്ന് പരിശോധിക്കുക.

ഏതെങ്കിലും ഡീറ്റെയിൽസ് തിരുത്തണമെങ്കിൽ, നിർദ്ദിഷ്ട ഡോക്യുമെന്റ് (POI/POA) തിരഞ്ഞെടുത്ത് സ്കാൻ ചെയ്ത ഒരു പകർപ്പ് (JPEG, PNG, അല്ലെങ്കിൽ PDF ഫോർമാറ്റ്, 2 MB-യിൽ കുറവ്) അപ്‌ലോഡ് ചെയ്യുക. രണ്ട് ഡോക്യുമെൻ്റുകളും അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അപ്‌ഡേറ്റിനായി നിങ്ങളുടെ സമ്മതം സബ്മിറ്റ് ചെയ്യുക.

സൗജന്യ ആധാർ അ‌പ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി

സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്ന വിശദാംശങ്ങൾ: പേര്, വിലാസം, ജനനത്തീയതി/പ്രായം, ലിംഗം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, റിലേഷൻ ഷിപ്പ് സ്റ്റാറ്റസ്, ഇൻഫർമേഷൻ ഷെയറിങ് കൺസെന്റ്. ബയോമെട്രിക് ഫീച്ചറുകൾ ഒഴികെയുള്ള എല്ലാ ഡീറ്റെയിൽസും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. മുഖചിത്രം, ഐറിസ് അല്ലെങ്കിൽ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ പോലുള്ള ഡീറ്റെയിൽസുകൾക്ക് സ്ഥിരീകരണം ആവശ്യമാണ്.

ഓഫ്‌ലൈനായും ആധാർ അപ്‌ഡേറ്റ് പൂർത്തിയാക്കാം. അ‌തിനായി bhuvan.nrsc.gov.in/aadhaar/ എന്ന ആധാർ ലൊക്കേറ്റർ വെബ്സൈറ്റ് സന്ദർശിക്കുക. "സമീപത്തുള്ള കേന്ദ്രങ്ങൾ" എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. പിൻ കോഡ് നൽകിയും അ‌ടുത്തുള്ള ആധാർ കേന്ദ്രം ക​ണ്ടെത്താം. ആവശ്യമായ രേഖകളുമായി ഇവിടെയെത്തി വിവരങ്ങൾ അ‌പ്ഡേറ്റ് ചെയ്യാം. ആധാർകേന്ദ്രങ്ങൾ വഴിയുള്ള അ‌പ്ഡേഷന് 50 രൂപ ഫീസ് നൽകേണ്ടിവരും എന്നകാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
The Unique Identification Authority of India (UIDAI) has extended the deadline for free online update of Aadhaar details till June 14, 2024. Name, address, date of birth/age, gender, mobile number, email address, relationship status, information sharing consent, etc. can be updated free of charge during this period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X