ആധാർ തട്ടിപ്പ് പെരുകുന്നു; ജാഗ്രത പാലിക്കണമെന്ന് സർക്കാർ, ആധാർ എങ്ങനെ സുരക്ഷിതമായി സ്വയം അപ്ഡേറ്റ് ചെയ്യാം
ആധാറിന്റെ പേരിലുള്ള വ്യാപക തട്ടിപ്പുകൾക്ക് നേരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സർക്കാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ട്വിറ്റർ വഴി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആധാർ കാർഡ് അപ്ഡേറ്റിന്റെ പേരിൽ നിരവധി പേര് തട്ടിപ്പിന് ഇരയാകുന്നുണ്ട് എന്നാണ് ട്വീറ്റിൽ യുഐഡിഎഐ പറയുന്നത്.
"തട്ടിപ്പുകാരെ സൂക്ഷിക്കുക. ആധാർ അപ്‌ഡേറ്റുകൾക്കായി ഇമെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി യുഐഡിഎഐ ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ) അല്ലെങ്കിൽ അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകൾ ആവിശ്യപ്പെടില്ല. സുരക്ഷിതമായ വഴിയിലൂടെ മാത്രം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക. #myAadhaarPortaladhaar ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തുക." എന്നായിരുന്നു യുഐഡിഎഐയുടെ ട്വീറ്റ്.

നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതിനെ തുടർന്നാണ് യുഐഡിഎഐ ഇത്തരത്തിൽ ഒരു ട്വീറ്റ് പുറത്തുവിട്ടത്. ആധാർ കാർഡ് എന്നത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള രേഖയാണെന്നും ആയതിനാൽ ഇത് കൈകാര്യം ചെയ്യുന്നതിൽ ഉപഭോക്താക്കൾ വളരെയധികം ശ്രദ്ധിക്കണമെന്നും ഇവർ പറയുന്നു. യുഐഡിഎഐ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. നിയമാനുസൃതമായ അപ്‌ഡേറ്റുകൾക്കോ ആശങ്കകൾക്കോ ഉപയോക്താക്കൾ ഔദ്യോഗിക ഓൺലൈൻ പോർട്ടലിനെയോ അംഗീകൃത ആധാർ കേന്ദ്രങ്ങളേയോ ആശ്രയിക്കണം.
വിരലടയാളം, ഐറിസ് സ്കാൻ, ബയോമെട്രിക് ഡാറ്റ തുടങ്ങി നിരവധി സെൻസിറ്റീവ് വുശദാംശങ്ങൾ അടങ്ങിയതാണ് ഓരോ ആധാർ കാർഡും. ഇതിന് പുറമെ ഉപഭോക്താക്കളുടെ എല്ലാ വിവിരങ്ങളും ഇതിൽ അടയാളപ്പെടുത്തിയിട്ടും ഉണ്ട്. ആധാർ വിശദാംശങ്ങൾ ലഭിക്കുന്ന തട്ടിപ്പുകാർക്ക് നിങ്ങളുടെ ഡാറ്റകൾ മുഴുവൻ ശേഖരിക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ വിവിധ ആവിശ്യങ്ങൾക്കായി പല രേഖകളുടെ കൂടെ അധാർ ലിങ്കും ചെയ്തിട്ടുണ്ടാകും ഇവയെല്ലാം തട്ടിപ്പുകാർക്ക് മുതലെടുക്കാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ ബാങ്ക് വിവിരങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ ചോർത്താൻ സാധ്യത ഉണ്ട്. ആയതിനാൽ ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം എന്ന് ഇവർ മുന്നറിയിപ്പിൽ പറയുന്നു. വാട്സ്ആപ്പ് ടെലിഗ്രാം തുടങ്ങിയവയിൽ ആധാർ അപ്ഡേറ്റുമായി ബന്ധപ്പെട്ട ലിങ്കുകൾ പങ്കുവെക്കുന്നത് സർക്കാർ അല്ലെന്നും ഇതിന് പിന്നിൽ തട്ടിപ്പുകാരാണെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ ഇത്തരം സേവനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റും അംഗീകൃത ആധാർ കേന്ദ്രങ്ങളും മാത്രമാണ് ഉപയോഗിക്കു എന്നും ഇവർ പറയുന്നു.
നിങ്ങളുടെ അധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനോ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളോ വരുത്തനായി താഴെ പറയുന്ന രീതി മാത്രമേ ഉപയോഗിക്കാവു. ഇതിനായി ആദ്യമായി ഔദ്യോഗിക ആധാർ സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ തുറക്കുക. ശേഷം നിങ്ങൾ ആധാർ നമ്പർ നൽകിയ ശേഷം പിന്നീട് ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറിൽ വരുന്ന ഒടിപി നമ്പറും നൽകി ലോഗ് ഇൻ ചെയ്യുക.
ഇതിന് ശേഷം നിങ്ങൾക്ക് തിരുത്താനുള്ള കാര്യങ്ങൾ തിരുത്തുക. അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ആവിശ്യമായ വിവിരങ്ങൾ നൽകിയതിന് ശേഷം റിവ്യൂ ചെയ്യനുള്ള ഓപ്ഷനും ഈ വെബ്സൈറ്റ് നൽകുക. വിവിരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇത് കൺഫോം ചെയ്യണം. ഇത്രയും ചെയ്ത് കഴിഞ്ഞാൽ കാർഡ് ട്രാക്ക് ചെയ്യാനുള്ള 14 അക്ക യുആർഎൻ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ കാർഡ് നിങ്ങൾക്ക് ട്രാക്ക് ചെയ്യാവുന്നതാണ്.
ബയോമെട്രിക് പരിശോധന നിങ്ങൾക്ക് ആവിശ്യമായി വരുകയാണെങ്കിൽ ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കാനും സൗകര്യങ്ങൾ ഉണ്ട്. ഇത്രയും ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്ത ആധാർ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. കണ്ടില്ലേ വളരെ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് തന്നെ തങ്ങളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇക്കാര്യത്തിൽ മറ്റൊരാളുടെ സഹായവും ഉപഭോക്താക്കൾക്ക് സ്വീകരിക്കേണ്ടി വരുന്നില്ല.
അതേ സമയം ഇത്തരത്തിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ രാജ്യത്തെ വർദ്ധിച്ചു വരുകയാണ്. ഫിഷിംഗ് മെയിലുകൾ മെസേജുകൾ എന്നിവ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. ആയതിനാൽ തന്നെ പരിചയമില്ലാത്ത ലിങ്കുകൾ മെയിലുകൾ സന്ദേശങ്ങൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.


Click it and Unblock the Notifications








