അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെ

|

വൺ നേഷൻ വൺ റേഷൻ കാർഡ് ( ഒരു രാജ്യം ഒരു റേഷൻകാർഡ്) പദ്ധതിയുടെ ഭാഗമായി മേരാ റേഷൻ ( എൻ്റെ റേഷൻ) ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ജീവിതോപാധി തേടി രാജ്യത്തിൻ്റെ വിവിധിയിടങ്ങളിലേക്ക് കുടുംബസമേതം താമസം മാറുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം. ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ആപ്പ് ലഭ്യമാവുക.

അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ്

ദേശീയ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായ 69 കോടി ജനങ്ങളാണ് വൺ നേഷൻ വൺ റേഷൻകാർഡ് പദ്ധതിയുടെ ഭാഗമാകുന്നത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമയായി ഏതാണ്ട് 81 കോടി ജനങ്ങൾക്കാണ് സബ്സിഡ് നിരക്കായ 1രൂപ മുതൽ 3 രൂപ വരെ ഈടാക്കി പൊതുവിതരണ കേന്ദ്രത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 32 ഇടങ്ങളിലാണ് നിലവിൽ വൺ നേഷൻ വൺ റേഷൻകാർഡ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും അർഹമായ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കും. വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന തൊഴിലാളികൾക്ക് പദ്ധതി ഏറെ ഗുണകരമാണ്.


എന്താണ് മേരാ റേഷൻ ആപ്പ്

വൺ നേഷൻ വൺ റേഷൻ പദ്ധതിയുടെ ഗുണഫലം ആളുകളിലേക്ക് എത്തിക്കുകയാണ് മേരാ റേഷൻ ആപ്പ് ചെയ്യുന്നത്. താമസിക്കുന്നതിന് അടുത്തുള്ള റേഷൻ കട എവിടെ എന്ന് മനസിലാക്കൽ, സബ്സിഡി നിരക്കിൽ അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിവരം, മുമ്പ് നടത്തിയ ഇടപാടുകൾ എന്നിവ മേരാ റേഷൻ ആപ്പിലൂടെ ലഭിക്കും. നാഷണൽ ഇൻഫ്രോമാറ്റിക്ക് സെൻ്റർ വികസിപ്പിച്ചെടുത്ത ആപ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. ആളുകൾ കൂടുതലായി കുടിയേറുന്ന സ്ഥലം അനുസരിച്ച് 14 ഭാഷകളിലേക്ക് കൂടി ആപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു

മേരാ റേഷൻ ആപ്പ് എങ്ങനെ ഉപയോഗിക്കാം

മേരാ റേഷൻ ആപ്പിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകാൻ നിലവിൽ കൈവശം ഉള്ള റേഷൻ കാർഡ് ആക്ടീവ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി താമസിക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സിവിൽ സ്പ്ലൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇതിന് ശേഷം താഴെ പറയുന്ന രീതി പിന്തുടരാം

സ്റ്റെപ്പ് 1


ഗൂഗിൾ പ്ലേ സ്റ്റോറിൽ Mera Ration എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ്‌ ചെയ്യുക.


സ്റ്റെപ്പ് 2


ഡൗണ്‍ലോഡ്‌ ചെയ്ത ആപ്പ് തുറന്ന ശേഷം റേഷൻ കാർഡ് രജിസ്റ്റർ ചെയ്യണം. ഇതിനായി ആപ്പ് തുറന്ന് വരുമ്പോൾ കാണുന്ന രജിസ്ട്രേഷൻ എന്ന ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്ത് റേഷൻ കാർഡ് നമ്പർ നൽകി സബ്മിറ്റ് ചെയ്യാം


സ്റ്റെപ്പ് 3


ശേഷം തുറക്കുന്ന പേജിൽ കാർഡിൽ ഉൾപ്പെട്ട ആളുകളെയും താഴെയായി Migration Details ഉം ( കുടിയേറ്റ വിവരങ്ങൾ) കാണാവുന്നതാണ്. താമസം മാറുന്ന സ്ഥലത്തേ സംബന്ധിച്ച വിവരങ്ങൾ Migration Details ൽ നൽകാം. മുകളിൽ കാണിച്ച ലിസ്റ്റിൽ നിന്ന് സ്ഥലം മാറുന്ന അംഗങ്ങളെയും തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്താൽ വൺ നേഷൻ വൺ റേഷൻ കാർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കാം.


സ്റ്റെപ്പ് 3


Know your entitlement എന്ന ഓപ്ക്ഷനിൽ പോയാൽ നിങ്ങൾക്ക് ലഭ്യമായ ഭക്ഷ്യ ധാന്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കും. ഇതിനായി റേഷൻ കാർഡ് നമ്പറോ അധാർ നമ്പറോ നൽകാവുന്നതാണ്. 6 മാസത്തെ ഇടപാട് വിവരങ്ങളും വൺ നേഷൻ വൺ റേഷൻ കാർഡ് നടപ്പാക്കിയ സംസ്ഥാനങ്ങളുട വിവരങ്ങളും എല്ലാം തന്നെ മേരാ റേഷൻ ആപ്പിൽ ലഭ്യമാണ്

Best Mobiles in India

English summary
The Indian government has introduced a new ration app called "Mera Ration" to help with the country's "One Nation-One Ration Card" scheme. The new mobile app will assist ration card holders who are forced to relocate for work.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X