ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും 'ജിബ്ലി' മയം, ഇതൊക്കെ നിസാരമല്ലേ.. ഇതാ
ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ ജിബ്ലി സ്റ്റൈലിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള ഈ ഫീച്ചർ കൊണ്ടുന്നന്നതോടെ ഓപ്പൺ എഐയുടെ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇത്രയ്ക്കും വൈറൽ ആകുന്നതിന് മുമ്പ് പെട്ടന്ന് തന്നെ ചിത്രങ്ങൾ ജനറേറ്റ് ചെയ്ത് വന്നിരുന്നു. എന്നാലിപ്പോൾ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. മാർച്ച് 25നാണ് ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ജിബ്ലിയുടെ ആനിമേഷൻ ശൈലിയിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള സൗകര്യം ചാറ്റ് ജിപിടിയിൽ അവതരിപ്പിച്ചത്.
സ്വന്തം ചിത്രങ്ങളും സഹപ്രവത്തകരുടെ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് ജിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ സാധിക്കുന്നതോടെ വൻ ജന സ്വീകാര്യതയാണ് ഈ ഫീച്ചറിന് ലഭിച്ചത്. പലരും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റക്കും സുഹൃത്തുക്കളുമായും ജിബ്ലി സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനുള്ള തിക്കുംതിരക്കുമായി പിന്നീട്.

അതോടെ സ്വാഭാവികമായി സെർവർ ഡൗണാവുകയും ചെയ്തു. പലർക്കും ചിത്രങ്ങൾ ലഭിക്കാത്ത അവസ്ഥവരെ എത്തി. ചാറ്റ് ജിപടി റെസ്‌പോണ്ട് പോലും ചെയ്യുന്നില്ല എന്നായിരുന്നു ചിലരുടെ പരാതി. ഇതോടെ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ സെർവറിൽ ലോഡ് വർധിച്ചതായി എക്‌സിലൂടെ അറിയിക്കുകയും ചെയ്തു. സൗജന്യ ഉപഭോക്താക്കൾക്ക് ദിവസേന മൂന്ന് ചിത്രങ്ങൾ എന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നത് സെർവർ ഡൗൺ ആയതിന് ശേഷമാണ്.
ലോകത്തിന്റെ പലഭാഗത്തുനിന്നും ഒരേ സമയം കമാൻഡ് നൽകുമ്പോൾ സെർവർ ഡൗൺ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രക്കും വൈറലായി മാറിയിട്ടുണ്ട് ജിബ്ലി സ്റ്റൈൽ. നിയന്ത്രണങ്ങൾ കൊണ്ടു വന്നെങ്കിലും ഇപ്പോഴും ഓപ്പൺ എഐയിൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നതിന് മുമ്പത്തേതിനേക്കാൾ സമയം എടുക്കുന്നുണ്ട്.
ഇത്തരം ചിത്രങ്ങൾ എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് നോക്കിയാലോ. ചാറ്റ്ജിപിടിയുടെ ഫ്രീ വേർഷൻ ഉപയോഗിച്ച് തന്നെ സ്റ്റുഡിയോ ജിബ്ലി പ്രോംപ്റ്റിലുള്ള ഇത്തരം എഐ ഗ്രാഫിക്‌സ് ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം ചാറ്റ്ജിപിടി വെബ്സൈറ്റിൽ പ്രവേശിക്കുക. നിങ്ങളുടെ ഗൂഗിൾ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് ചെയ്യണം. ലോഗിൻ ചെയ്താൽ ചാറ്റ്ജിപിടി ഇൻറർഫേസ് തെളിഞ്ഞുവരും. തുടർന്ന് ജിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്യണം. ചിത്രത്തിന്റെ ക്യാപഷ്ൻ ആയിട്ട് 'Turn this into Studio Ghibli-style anime art' എന്ന് നൽകിയാൽ ചിത്രം ഓട്ടോമാറ്റിക് ആയിട്ട് ജിബ്ലി സ്‌റ്റൈലിലേക്ക് ജനറേറ്റ് ചെയ്യപ്പെടും.
ഇത് നമുക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ചാറ്റ് ജിപിടിയോട് സ്വന്തമായി ചിത്രങ്ങൾ ജനറ്റേ് ചെയ്ത് തരാനും ആവശ്യപ്പെടാം. നമ്മൾ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഉദാഹരണമായി ഒരു ക്ലാസ് റൂമിലിരിക്കുന്ന ഫോട്ടോ തയ്യാറാക്കണമെങ്കിൽ group of people in a class room Ghibli style എന്ന് പ്രോംപ്റ്റ് ചെയ്ത് നൽകിയാൽ മതി, ചിത്രങ്ങൾ ഉടനടി ലഭിക്കും. എഐ ശൈലിയിലുള്ള ചിത്രങ്ങൾ ചാറ്റ്ജിപിടിയുടെ പ്ലസ്, പ്രോ അല്ലെങ്കിൽ ടീംസ് പതിപ്പുകളിൽ മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ.


Click it and Unblock the Notifications








