വാട്‌സാപ്പിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? പരിഹരിക്കാം അനായാസമായി

|

ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മെസ്സേജിംഗ് ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. ലോകജനസംഖ്യയുടെ 10 ശതമാനം എല്ലാമാസവും വാട്‌സാപ്പ് ഉപയോഗിക്കുന്നു. വാട്‌സാപ്പിന് ഒരു പാട് ഗുണങ്ങളുണ്ട്. എന്നാല്‍ അവയെ ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങളും പിടികൂടാം. ഇവ എങ്ങനെ പരിഹരിക്കാമെന്നാണ് ഇന്ന് നമ്മള്‍ നോക്കുന്നത്.

1. വാട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നില്ല

1. വാട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നില്ല

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആന്‍ഡ്രോയ്ഡ് 2.3.3-യോ അതിന് ശേഷമിറങ്ങിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനോ ആവശ്യമാണ്. സെറ്റിംഗ്‌സില്‍ നിന്ന് എബൗട്ട് ഫോണ്‍ എടുത്ത് ഇത് പരിശോധിക്കുക.

വാട്‌സാപ്പ് വെബ്‌സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് അണ്‍നോണ്‍ സോഴ്‌സസ് എനേബിള്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി സെറ്റിംഗ്‌സില്‍ നിന്ന് ആപ്പ്‌സ് എടുത്ത് മൊബൈല്‍ ബ്രൗസര്‍ സെലക്ട് ചെയ്യുക. അറിയാത്ത സ്രോതസ്സുകളില്‍ നിന്ന് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ പ്രശ്‌നം നേരിടേണ്ടിവരുകയില്ല.

 2. ആക്ടിവേഷന്‍ കോഡ് കിട്ടുന്നില്ല

2. ആക്ടിവേഷന്‍ കോഡ് കിട്ടുന്നില്ല

ഇന്‍സ്‌റ്റോള്‍ ചെയ്തതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ആക്ടിവേഷന്‍ കോഡ് കിട്ടാതിരുന്നാല്‍ രണ്ട് കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഫോണ്‍ നമ്പരും രാജ്യത്തിന്റെ കോഡും ശരിയായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉറപ്പാക്കേണ്ടത്. അതിനുശേഷവും മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ വോയ്‌സ് കോള്‍ പ്രയോജനപ്പെടുത്തുക. വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് ഫോണില്‍ സിം കാര്‍ഡ് ആവശ്യമാണ്. ഒരു ഫോണ്‍ നമ്പര്‍ ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കാനാകൂ.

3. വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നില്ല

3. വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നില്ല

വൈഫൈ, നെറ്റ്‌വര്‍ക്ക് ഡാറ്റ പ്രശ്‌നങ്ങള്‍ മൂലം വാട്‌സാപ്പ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാം. സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതെ വന്നാല്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കുക.

ഫോണ്‍ ഓണ്‍ ആണോയെന്ന് നോക്കുക

പ്ലേസ്റ്റോറില്‍ നിന്ന് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിക്കുക

മറ്റേതെങ്കിലും ആപ്പ് വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുക

ആപ്പ് ക്യാഷെ ക്ലിയര്‍ ചെയ്യുക (Settings>Applications>Whatsapp>Clear Cache)

ഇതിനൊന്നും ഫലമുണ്ടായില്ലെങ്കില്‍ ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം വീണ്ടും ഇന്‍സ്‌റ്റോള്‍ ചെയ്യുക.

വാട്‌സാപ്പ് സെര്‍വര്‍ പ്രശ്‌നങ്ങള്‍ മൂലവും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇതേക്കുറിച്ച് മനസ്സിലാക്കുന്നതിനായി വാട്‌സാപ്പ് സ്റ്റാറ്റസ് ട്വിറ്റിര്‍ അക്കൗണ്ട് സന്ദര്‍ശിക്കുക.

4. വാട്‌സാപ്പ് കോണ്ടാക്ട്‌സ് തിരിച്ചറിയുന്നില്ല

4. വാട്‌സാപ്പ് കോണ്ടാക്ട്‌സ് തിരിച്ചറിയുന്നില്ല

പലകാരണങ്ങളാല്‍ ഇത് സംഭവിക്കാം. ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുക.

കോണ്ടാക്ട് നമ്പരുകള്‍ ശരിയായ വാട്‌സാപ്പ് നമ്പരുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക

ആ നമ്പരുകളില്‍ ഇപ്പോഴും വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കുക

നിങ്ങള്‍ വാട്‌സാപ്പ് ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക

കോണ്ടാക്ട് ലിസ്റ്റിലെ എല്ലാ കോണ്ടാക്ടുകളും വിസിബിള്‍/വ്യൂവബിള്‍ ആണെയെന്ന് പരിശോധിക്കുക

കോണ്ടാക്ട് ഗ്രൂപ്പിലെ കോണ്ടാക്ടുകളും വിസിബിള്‍/വ്യൂവബിള്‍ ആണോയെന്ന് നോക്കുക

5. ഡ്യൂപ്ലിക്കേറ്റ് കോണ്ടാക്ടുകള്‍

5. ഡ്യൂപ്ലിക്കേറ്റ് കോണ്ടാക്ടുകള്‍

അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും.

6. വീഡിയോ പ്ലേ ചെയ്യാനാകുന്നില്ല

6. വീഡിയോ പ്ലേ ചെയ്യാനാകുന്നില്ല

ഗൂഗിള്‍ ഫോട്ടോ അപ്റ്റുഡേറ്റ് ആണോയെന്ന് പരിശോധിക്കുക. അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുക. ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, Settings>Apps/Application Manager>Google+ എടുത്ത് അണ്‍ഇന്‍സ്‌റ്റോള്‍ അപ്‌ഡേറ്റ്‌സില്‍ അമര്‍ത്തുക.

 

 

7. വാട്‌സാപ്പില്‍ 'Last Seen'-ന്റെ അര്‍ത്ഥം എന്താണ്?

7. വാട്‌സാപ്പില്‍ 'Last Seen'-ന്റെ അര്‍ത്ഥം എന്താണ്?

വാട്‌സാപ്പ് ഏറ്റവും അവസാനം ഉപയോഗിച്ച സമയമാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. കൂടുതല്‍ വ്യക്തമായിക്കിയാല്‍ ആപ്പ് അവസാനമായി ഓപ്പണ്‍ ചെയ്ത സമയം. സന്ദേശങ്ങള്‍ വായിച്ചു എന്നല്ല ഇതിന് അര്‍ത്ഥമെന്ന കാര്യം ഓര്‍മ്മിക്കുക.

 

 

8. Last Seen കാണാന്‍ കഴിയുന്നില്ല

8. Last Seen കാണാന്‍ കഴിയുന്നില്ല

നിങ്ങള്‍ Lest Seen ഡിസേബിള്‍ ചെയ്താല്‍ മറ്റുള്ളവരുടെ Last Seen നിങ്ങള്‍ക്കും കാണാന്‍ സാധിക്കുകയില്ല. ചില കോണ്ടാക്ടുകളില്‍ മാത്രമേ ഈ പ്രശ്‌നം ഉള്ളൂവെങ്കില്‍ അവര്‍ Last Seen ഡിസേബിള്‍ ചെയ്തിരിക്കുകയാവും. നിങ്ങളെ ബ്ലോക്ക് ചെയ്താലും ഇത് സംഭവിക്കാം.

9. വാട്‌സാപ്പിലെ നീല ശരി ചിഹ്നത്തിന്റെ അര്‍ത്ഥമെന്താണ്?

9. വാട്‌സാപ്പിലെ നീല ശരി ചിഹ്നത്തിന്റെ അര്‍ത്ഥമെന്താണ്?

വാട്‌സാപ്പ് സന്ദേശത്തില്‍ കാണുന്ന ശരി ചിഹ്നത്തിന്റെ അര്‍ത്ഥമെന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ? വാട്‌സാപ്പില്‍ കാണുന്ന ഇത്തരം ചിഹ്നങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാലോ?ക്ലോക്ക് ചിഹ്നം സന്ദേശം നിങ്ങളുടെ ഫോണില്‍ നിന്ന് പോയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

ചാരനിറത്തിലുള്ള ഒരു ശരി ചിഹ്നം സന്ദേശം വാട്‌സാപ്പ് സെര്‍വറില്‍ എത്തിയെന്നതിന്റെ സൂചനയാണ്.

ചാരനിറത്തിലുള്ള രണ്ട് ശരി ചിഹ്നം കണ്ടാല്‍ സന്ദേശം കിട്ടേണ്ടയാളിന്റെ ഫോണില്‍ എത്തിയെന്ന് ഉറപ്പിക്കാം.

സ്വീകര്‍ത്താവ് സന്ദേശം കണ്ടുകഴിഞ്ഞാല്‍ നീല നിറത്തിലുള്ള രണ്ട് ശരി ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടും.

10. വോയ്‌സ് കോളിന് മറുപടി പറയാനാകുന്നില്ല

10. വോയ്‌സ് കോളിന് മറുപടി പറയാനാകുന്നില്ല

വോയ്‌സ് കോളുകള്‍ കട്ടായി പോവുകയോ ശരിയായി കേള്‍ക്കാന്‍ കഴിയാതെ വരുകയോ ഒക്കെ ചെയ്യുന്നത് ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ്. മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞത് 3G കണക്ഷന്‍ എങ്കിലും ഉണ്ടായിരിക്കണം.

 11. ഓഡിയോ പ്ലേയാകുന്നില്ല

11. ഓഡിയോ പ്ലേയാകുന്നില്ല

പ്രോക്‌സിമിറ്റി സെന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഫോണിന്റെ മുന്‍ഭാഗത്തുള്ള ക്യാമറയ്ക്ക് സമീപത്തായാണ് പ്രോക്‌സിമിറ്റി സെന്‍സറിന്റെ സ്ഥാനം. സെന്‍സര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓഡിയോയുടെ ശബ്ദം കുറയും. അതിനാല്‍ മുഖത്ത് നിന്ന് നീക്കിവച്ച് ഓഡിയോ പ്ലേ ചെയ്യുക. വോള്യം ശരിയായ നിലയില്‍ ഉണ്ടെന്നും ഉറപ്പാക്കുക.

12. വീഡിയോകളും ഫോട്ടോകളും ഡൗണ്‍ലോഡ് ആകുന്നില്ല

12. വീഡിയോകളും ഫോട്ടോകളും ഡൗണ്‍ലോഡ് ആകുന്നില്ല

സെറ്റിംഗ്‌സില്‍ നിന്ന് ഡാറ്റാ യൂസേജ് എടുത്ത് മീഡിയ ഓട്ടോ ഡൗണ്‍ലോഡ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ വൈഫൈക്കും മൊബൈല്‍ ഡാറ്റയ്ക്കും ഇത് ചെയ്യുക. ഇതിനുശേഷം റൗട്ടറും ഫോണും റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നേക്കാം.

13. എന്റെ രാജ്യത്ത് വാട്‌സാപ്പ് നിരോധിച്ചിരിക്കുന്നു

13. എന്റെ രാജ്യത്ത് വാട്‌സാപ്പ് നിരോധിച്ചിരിക്കുന്നു

നിങ്ങളുടെ രാജ്യത്ത് വാട്‌സാപ്പിന് നിരോധനമുണ്ടെങ്കില്‍ വിപിഎന്‍ ഉപയോഗിക്കുക.

14. മറ്റൊരാള്‍ക്ക് അയക്കുന്നതിനായി ഫോട്ടോ സേവ് ചെയ്യാനാകുന്നില്ല

14. മറ്റൊരാള്‍ക്ക് അയക്കുന്നതിനായി ഫോട്ടോ സേവ് ചെയ്യാനാകുന്നില്ല

അയക്കേണ്ട ഫോട്ടോയില്‍ അമര്‍ത്തിപ്പിടിക്കുക. സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തേക്ക് ചൂണ്ടുന്ന ആരോ പ്രത്യക്ഷപ്പെടും. ഇതില്‍ അമര്‍ത്തിയതിന് ശേഷം ഫോട്ടോ അയക്കേണ്ട കോണ്ടാക്ട് തിരഞ്ഞെടുക്കണം.

15. ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?

15. ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?

ആദ്യം സേവനദാതാവിനെ ബന്ധപ്പെട്ട് സിംകാര്‍ഡ് ബ്ലോക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യണമെന്ന് കാണിച്ച് വാട്‌സാപ്പിന് സന്ദേശമയക്കുക. സബ്ജക്ടായി 'Lost/Stolen:Please deactivate my account' എന്ന് വച്ച് [email protected] എന്ന മെയിലിലേക്കാണ് സന്ദേശമയക്കേണ്ടത്. ഇത് ചെയ്തില്ലെങ്കില്‍ വൈഫൈയില്‍ കണക്ട് ചെയ്ത് വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയും.

16. 'You may have new messages' നോട്ടിഫിക്കേഷന്‍

16. 'You may have new messages' നോട്ടിഫിക്കേഷന്‍

ഈ നോട്ടിഫിക്കേഷന്‍ കണ്ട് വാട്‌സാപ്പ് തുറന്ന് നോക്കി പുതിയ സന്ദേശങ്ങള്‍ കാണാതെ നിരാശപ്പെടേണ്ടി വന്നിട്ടുണ്ടോ? വാട്‌സാപ്പില്‍ നിന്നുള്ള പുഷ് മേസ്സേജ് ആണിത്. പുഷ് മെസ്സേജിനും യഥാര്‍ത്ഥ സന്ദേശങ്ങള്‍ക്കും വ്യത്യസ്ത ചാനലുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്റെ ഗുണമേന്മ കുറവാണെങ്കിലും പുഷ് മെസ്സേജ് ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥ സന്ദേശം കിട്ടണമെന്നില്ല. ഡാറ്റാ സേവര്‍ മോഡ് ആക്ടിവേറ്റ് ചെയ്തിരുന്നാലും ഈ പ്രശ്‌നമുണ്ടാകാം.

17. വാട്‌സാപ്പില്‍ ഡാറ്റ സേവ് ചെയ്യുന്നത് എങ്ങനെ?

17. വാട്‌സാപ്പില്‍ ഡാറ്റ സേവ് ചെയ്യുന്നത് എങ്ങനെ?

വാട്‌സാപ്പ് ഓപ്പണ്‍ ചെയ്യുക

വലതുവശത്ത് മുകള്‍ഭാഗത്തായി കാണുന്ന് മൂന്ന് ഡോട്ടില്‍ അമര്‍ത്തുക

സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക

ഡാറ്റ ആന്റ് സ്‌റ്റോറേജ് യൂസേജില്‍ അമര്‍ത്തുക

വെന്‍ യൂസിംഗ് മൊബൈല്‍ ഡാറ്റ സെലക്ട് ചെയ്യുക

ഫോട്ടോ, ഓഡിയോ, വീഡിയോ, ഡോക്യുമെന്റ്‌സ് എന്നീ നാല് ഓപ്ഷനുകളും ഡീആക്ടിവേറ്റ് ചെയ്ത് OK അമര്‍ത്തുക

താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ലോ ഡാറ്റ യൂസേജ് എടുത്ത് വലതുവശത്ത് കാണുന്ന് ബോക്‌സില്‍ അമര്‍ത്തി ടിക്ക് ചെയ്യുക

വൈഫൈയില്‍ കണക്ട് ചെയ്യുന്നത് വരെ വാട്‌സാപ്പ് ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നിവയൊന്നും സ്വയം ഡൗണ്‍ലോഡ് ചെയ്യുകയില്ല.

 18. സന്ദേശം അയക്കാന്‍ കഴിയുന്നില്ല

18. സന്ദേശം അയക്കാന്‍ കഴിയുന്നില്ല

സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെങ്കില്‍ അത് ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമാകാനാണ് സാധ്യത കൂടുതല്‍. ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നമില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കുക.

ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ ഓഫ് ചെയ്തതിന് ശേഷം ഓണ്‍ ആക്കുക.

വാട്‌സാപ്പിനായുള്ള ഇനിഷ്യല്‍ എസ്എംസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

സന്ദേശം അയക്കേണ്ട നമ്പര്‍ ശരിയായാണോ ഫോണില്‍ സേവ് ചെയ്തിരിക്കുന്നതെന്ന് നോക്കുക.

ബയോമെട്രിക്‌സാണോ പാസ് വേഡാണോ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കൂടുതല്‍ സുരക്ഷിതം ?ബയോമെട്രിക്‌സാണോ പാസ് വേഡാണോ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കൂടുതല്‍ സുരക്ഷിതം ?

Best Mobiles in India

Read more about:
English summary
Have a problem with WhatsApp? Here are the solutions

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X