Airtel Sim Card നഷ്ടമായോ? പണി കിട്ടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

|

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വിലപിടിപ്പുള്ളത് നമ്മുടെയൊക്കെ വ്യക്തി വിവരങ്ങളടക്കമുള്ള ഡാറ്റകൾക്കാണ്. പുതിയ ലോകത്തിന്റെ പുതിയ കറൻസി എന്നിങ്ങനെ പലതരം വിശേഷണങ്ങൾ ഇന്ന് ഡാറ്റയ്ക്ക് നൽകുന്നുണ്ട്. ഡാറ്റയ്ക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഇമ്പാക്റ്റ് അത് വളരെ വലുതുമാണ്. ഡാറ്റ ലൂട്ടിങ്, ഐഡന്റിറ്റി തെഫ്‌റ്, സ്കാമ്മിങ് എന്നിങ്ങനെ വളരെ ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്കായി നമ്മുടെ ഡാറ്റ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കൂടിക്കൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ഡാറ്റയുടെ സുരക്ഷിതത്വവും ഡാറ്റ പ്രൈവസിയും ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ് (Airtel Sim Card).

 

ഡാറ്റ

ഡാറ്റ ക്രൈമുകളിൽ ഇന്ന് ഏറ്റവുമധികം കുപ്രസിദ്ധമായത് മോഷ്ടിച്ച സിം കാർഡുകൾ വച്ചുള്ള തട്ടിപ്പുകളാണ്. നിങ്ങളുടെ പേരിൽ ഉള്ള സിം കാർഡ് മോഷ്ടിച്ചോ ക്ലോൺ ചെയ്തോ നിയമവിരുദ്ധമായ പ്രവൃത്തികൾ നടത്തുന്നതാണ് സിം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളിൽ പ്രധാനം.

സിം

തട്ടിയെടുത്ത സ്വകാര്യ വിവരങ്ങളും സിം കാർഡുകളും ഉപയോഗിച്ച് ബാങ്ക് തട്ടിപ്പുകൾ, മറ്റ് ഹീനകരമായ കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ ചെയ്യുന്നത് തട്ടിപ്പുകാരുടെ രീതിയാണ്. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സിം കാർഡുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. സിം കാർഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അത് ഉടൻ തന്നെ ബ്ലോക്ക് ചെയ്യുകയും വേണം.

പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്

എയർടെൽ
 

എയർടെൽ

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ എയർടെൽ സിം കാർഡ് ബ്ലോക്ക് ചെയ്യുന്നതിന് നിരവധി ഓപ്ഷനുകൾ നമ്മുക്ക് നൽകുന്നുണ്ട്. ഡാറ്റ പ്രൈവസിയുടെ പ്രാധാന്യവും യൂസേഴ്സിന്റെ ആവശ്യവും പരിഗണിച്ചാണ് എയർടെൽ ഈ ഓപ്ഷനുകൾ നൽകുന്നത്. നഷ്ടമായതോ മോഷ്ടിച്ചതോ ആയ എയർടെൽ സിം കാർഡുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

കസ്റ്റമർ കെയർ സപ്പോർട്ടിലൂടെ

കസ്റ്റമർ കെയർ സപ്പോർട്ടിലൂടെ

സിം നഷ്ടമായാൽ ഏതെങ്കിലും ഒരു എയർടെൽ നമ്പറിൽ നിന്നും 198 അല്ലെങ്കിൽ 121 എന്ന നമ്പറുകൾ ഡയൽ ചെയ്താൽ എയർടെൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ സാധിക്കുന്നതാണ്. തുടർന്ന് മാർഗ നിർദേശങ്ങൾ പാലിച്ച് ഒരു കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി സംസാരിക്കാനുള്ള അവസരം നേടുക. തുടർന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് കാര്യങ്ങൾ വ്യക്തമായി വിവരിച്ച് നഷ്ടപ്പെട്ട സിം കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പടണം.

അ‌സാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനായ ഗൂഗിൾ ലെൻസ്; അ‌റിയാം ഉള്ളം ​കൈയിലെ ആറാം ഇന്ദ്രിയത്തെഅ‌സാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനായ ഗൂഗിൾ ലെൻസ്; അ‌റിയാം ഉള്ളം ​കൈയിലെ ആറാം ഇന്ദ്രിയത്തെ

ബ്ലോക്ക്

ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന സിം കാർഡിന്റെ ഉടമ നിങ്ങളാണെന്ന് ഉറപ്പാക്കാൻ, ഐഡന്റിഫിക്കേഷനായി നിങ്ങളുടെ എയർടെൽ നമ്പർ നൽകാൻ എക്സിക്യൂട്ടീവ് ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന വിവരങ്ങൾ വാലിഡാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം നഷ്ടപ്പെട്ട എയർടെൽ നമ്പർ ഉടൻ തന്നെ ബ്ലോക്ക് ചെയ്യപ്പെടും.

ആക്‌സസ്

ഇനി നിങ്ങൾക്ക് മറ്റൊരു എയർടെൽ നമ്പറിലേക്ക് ആക്‌സസ് ഇല്ലെങ്കിൽ 9849098490 അല്ലെങ്കിൽ 1800 103 4444 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാവുന്നതാണ്. സിം കാർഡിന്റെ ഉടമസ്ഥത പരിശോധിച്ച് ഉറപ്പിക്കാനും സിം കാർഡ് ഡീ ആക്റ്റിവേറ്റ് ചെയ്യാനും മുകളിൽ പറഞ്ഞ അതേ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും.

ഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴിഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴി

അടുത്തുള്ള എയർടെൽ സ്റ്റോർ വഴി

അടുത്തുള്ള എയർടെൽ സ്റ്റോർ വഴി

നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള എയർടെൽ സ്റ്റോറിൽ ചെന്ന് സിം കാർഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ സിം കാർഡ് നഷ്ടമായ വിവരം സ്റ്റോറിലെ എക്സിക്യൂട്ടീവിനെ അറിയിക്കുക. തുടർന്ന് അവർ നിർദേശിക്കുന്ന പ്രോസസുകൾ പൂർത്തിയാക്കിയാൽ സിം കാർഡ് ഡീ ആക്റ്റിവേറ്റ് ആകും.

റീചാർജ്

സിം കാർഡിന്റെ നമ്പർ സ്ഥിരീക്കാൻ നിങ്ങളുടെ അമ്മയുടെ പേര്, അവസാനമായി റീചാർജ് ചെയ്ത തുക, FNF നമ്പർ, നിങ്ങളുടെ ജനനത്തീയതി, താമസസ്ഥലം, നിങ്ങളുടെ ഐഡി പ്രൂഫ് തുടങ്ങിയ വിവരങ്ങൾ അവിടെ നൽകേണ്ടി വരും. ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ പകർപ്പുകൾ കയ്യിൽ കരുതിയിരിക്കണം. ഈ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച് കഴിഞ്ഞാൽ നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ആകുകയും ചെയ്യും.

Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾAndroid: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഓൺലൈൻ ആയി

ഓൺലൈൻ ആയി

എയർടെലിന്റെ ഏറ്റവും പുതിയ ആപ്പ് ആയ "താങ്ക്സ് ആപ്പ് " വഴിയും നമ്മുക്ക് സിം കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ആപ്പിലെ 'ഹെൽപ്പ്' എന്ന സെക്ഷനിലാണ് ഇതിനുള്ള ഓപ്ഷനുകൾ ഉള്ളത്. ഇവിടെ നിന്ന് നിങ്ങൾക്ക് ഓൺലൈനായി എയർടെൽ സിം ബ്ലോക്ക് ചെയ്യാൻ റിക്വസ്റ്റ് നൽകാൻ കഴിയും.

പ്രോസസ്

ഈ ആപ്പിലൂടെ സിം എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ലൈവ് ചാറ്റ് സപ്പോർട്ട് ഓപ്ഷനും നൽകിയിട്ടുണ്ട്. നിർദ്ദേശിച്ചിരിക്കുന്ന പ്രോസസ് കൃത്യമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ സിം കാർഡ് എളുപ്പത്തിൽ ബ്ലോക്ക് ചെയ്യപ്പെടും. എയർടെൽ എക്സിക്യൂട്ടീവുകളെ 121@in.airtel.com എന്ന ഇമെയിൽ വിലാസത്തിലും യൂസേഴ്സിന് ബന്ധപ്പെടാൻ സാധിക്കും.

ഡോക്യൂമെന്റസ്

ഏത് രീതി സെലക്റ്റ് ചെയ്താലും നിങ്ങളുടെ പ്രശ്നം വ്യക്തമായി വിവരിക്കുകയും വേഗത്തിലുള്ള പരിഹാരം ആവശ്യപ്പെടുകയും, ബന്ധപ്പെട്ട ഡോക്യൂമെന്റസ് കയ്യിൽ കരുതുകയും ചെയ്യുക. ഇങ്ങനെയുള്ള ഒരു സിറ്റുവേഷനിൽ ഏത് മാർഗ്ഗം മുഖേനയും എത്രയും വേഗം സിം ബ്ലോക്ക് ചെയ്യുക എന്നതാണ് ഒപ്റ്റിമൽ സൊല്യൂഷൻ. ഏത് കാലതാമസവും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും.

Best Mobiles in India

English summary
Fraudsters use stolen personal information and SIM cards to commit bank fraud and other heinous crimes. As these possibilities exist, it is imperative to ensure the security of SIM cards. If the SIM card is lost or stolen, it should be blocked immediately.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X