Home
How to

5ജി ഫോണുണ്ടായിട്ടും 5ജി കാണിക്കുന്നില്ലേ, ഫോണിലെ നെറ്റ്വർക്ക് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇതാ

ഇന്ന് നിരവധി പേർ പുതിയ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കഴിഞ്ഞു. ജിയോയും എയർടെലും നമ്മുടെ നാട്ടിൽ പലയിടത്തും 5ജി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ 5ജി ഫോണുകളിൽ പലതിലും തുടക്കത്തിൽ 5ജി ലഭ്യമാകുമെങ്കിലും പിന്നീട് ചില ഘട്ടങ്ങളിൽ 5ജി ലഭ്യമല്ലാതാകുകയും 5ജി സിഗ്നൽ കാണിക്കാതാകുകയും ചെയ്യും.

കാര്യമായ വേഗതക്കുറവ് അ‌നുഭവപ്പെടുന്നത് ഉൾപ്പെടെയുള്ള മറ്റ് നെറ്റ്വർക്ക് പ്രശ്നങ്ങളും അ‌നുഭവപ്പെടും. 5ജി സ്മാർട്ട്ഫോണുകളിൽ മാത്രമല്ല, 4ജി സ്മാർട്ട്ഫോണുകളിലും പല വിധത്തിലുള്ള നെറ്റ്വർക്ക് പ്രശ്നങ്ങൾ നാം നേരിടേണ്ടിവരാറുണ്ട്. ചില പ്രശ്നങ്ങൾ ഒരു റീസ്റ്റാർട്ട് കൊണ്ടോ, ​ഫ്ലൈറ്റ് മോഡ് ഓൺ ആക്കി ഓഫ് ആക്കുന്നതുകൊണ്ടോ മാറിയേക്കാം.

5ജി ഫോണുണ്ടായിട്ടും 5ജി കാണിക്കുന്നില്ലേ, പരിഹാരം ഇതാ

എന്നാൽ ഈ പ്രാഥമിക നടപടികൾക്ക് ശേഷവും ചില സ്മാർട്ട്ഫോണുകളിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ അ‌തേപടി തുടരും. എന്നാൽ ഒരുവിധം എല്ലാ നെറ്റ്വർക്ക് പ്രശ്നങ്ങൾക്കും നമ്മുടെ സ്മാർട്ട്ഫോണിൽ സിംപിളായിട്ടുള്ള ഒരു പരിഹാരമുണ്ട്. അ‌താണ് നെറ്റ്വർക്ക് റീസെറ്റിങ്. ബ്രൗസിങ്ങിൽ നേരിടുന്ന എററുകളും മറ്റ് ഡി​വൈസുകളുമായോ സ്പീക്കറുക​ളുമായോ ഒക്കെ പെയർ ചെയ്യുമ്പോൾ നേരിടുന്ന തടസങ്ങളുമൊക്കെ ഒഴിവാക്കാൻ നെറ്റ്വർക്ക് റീസെറ്റിങ്സിലൂടെ സാധിക്കും.

ബ്രൗസിങ്ങിനിടെ മാത്രമല്ല, നാം ​വൈ​ഫൈ ഉപയോഗിക്കുന്നതിനിടയിലോ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫയലുകളോ മറ്റോ ഷെയർ ചെയ്യുന്ന ഘട്ടത്തിലോ സ്പീക്കറിൽ പാട്ടുകേൾക്കുമ്പോഴോ ഒക്കെ പലവിധ തകരാറുകളും സ്മാർട്ട്ഫോണിൽ പ്രകടമാകാറുണ്ട്. സ്മാർട്ട്ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സിൽ ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ തകരാറുകൾ കൊണ്ട് ആകാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഇത്തരം പലവിധ പ്രശ്നങ്ങൾ മറികടക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സ് ഒന്ന് റീസെറ്റ് ചെയ്യുന്നതിലൂടെ സാധിച്ചേക്കാം. ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ഈസിയായി നെറ്റ്വർക്ക് റീസെറ്റ് ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് സ്മാർട്ട്​ഫോണുകളിൽ നെറ്റ്വർക്ക് റീസെറ്റ് ​ചെയ്യുന്ന നടപടിക്രമങ്ങളിൽ ഡി​വൈസുകൾ അ‌നുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് മാത്രം.

നമ്മുടെ സ്മാർട്ട്ഫോൺ പുതിയതായി വാങ്ങിയപ്പോൾ മുതൽ സേവ് ചെയ്ത് വച്ചിരിക്കുന്ന ​വൈ​ഫൈ നെറ്റ്വർക്കുകളോ സേവ് ചെയ്തു വച്ചിരിക്കുന്ന വിപിഎൻ കോൺഫിഗറേഷനുകളോ പെയർ ചെയ്തിരിക്കുന്ന ഒരുപറ്റം ഡി​വൈസുകളോ ഒക്കെ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇപ്പോഴും സേവ് ആയി കിടക്കുന്നുണ്ടാകും. നെറ്റ്വർക്ക് സെറ്റിങ്സ് റീ സെറ്റ് ചെയ്യുന്നതിലൂടെ ഇവയൊക്കെ ഒഴിവാക്കി ഫോൺ പുത്തൻആയിരുന്നപ്പോൾ ഉണ്ടായിരുന്ന അ‌വസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കും.

സാംസങ് സ്മാർട്ട്ഫോണുകളിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം: സ്റ്റെപ്പ് 1- നിങ്ങളുടെ സാംസങ് സ്മാർട്ട്ഫോണിന്റെ സെറ്റിങ്സ് ഓപ്പൺ ചെയ്യുക. സ്റ്റെപ്പ് 2- ജനറൽ മാനേജ്മെന്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക. സ്റ്റെപ്പ് 3- റീസെറ്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക. സ്റ്റെപ്പ് 4- തുടർന്ന് ​റീസെറ്റ് നെറ്റ്വർക്ക് സെറ്റിങ്സ് എന്നതിൽ ടാപ് ചെയ്യുക.

5ജി ഫോണുണ്ടായിട്ടും 5ജി കാണിക്കുന്നില്ലേ, പരിഹാരം ഇതാ

പിക്സ്ൽ സ്മാർട്ട്ഫോണിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം: സെറ്റിങ്സ് ഓപ്പൺ ചെയ്യുക. ഏറ്റവും താഴെയായുള്ള സിസ്റ്റം എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക. റീസെറ്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക. റീസെറ്റ് ​ ​വൈ​ഫൈ, മൊ​ബൈൽ ആൻഡ് ബ്ലൂടൂത്ത് സെലക്ട് ചെയ്യുക. റീസെറ്റ് സെറ്റിങ്സിൽ ടാപ് ചെയ്യുക.

വിവിധ ആൻഡ്രോയിഡ് ഡി​വൈസുകളിൽ വിവിധ തരത്തിലാണ് നെറ്റ്വർക്ക് റീ സെറ്റിങ്സ് ഓപ്ഷൻ ​ക്രമീകരിച്ചിരിക്കുന്നത്. അ‌തിനാൽ നെറ്റ്വർക്ക് റീസെറ്റിങ്സ് ഓപ്ഷൻ സെറ്റിങ്സിൽ കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ സെറ്റിങ്സ് ഓപ്ഷനിൽ നൽകിയിരിക്കുന്ന സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് റീസെറ്റ് എന്ന് സെർച്ച് ചെയ്താൽ മതിയാകും. ലഭ്യമാകുന്ന റിസൾട്ടിന്റെ കൂടെ ​വൈ​ഫൈ, മൊ​ബൈൽ ആൻഡ് ബ്ലൂടൂത്ത് റീസെറ്റ് ഓപ്ഷനും കാണാം.

5ജി ഫോണുണ്ടായിട്ടും 5ജി കാണിക്കുന്നില്ലേ, പരിഹാരം ഇതാ

ഐഫോണിലോ ഐപാഡിലോ നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴി: സെറ്റിങ്സ് ഓപ്പൺ ചെയ്യുക. ജനറൽ എന്ന ഓപ്ഷൻ കാണുന്നതു വരെ സ്ക്രോൾ ചെയ്യുക. തുടർന്ന് ജനറൽ എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക. ജനറൽ ടാബ് സ്ക്രോൾ ചെയ്താൽ ഏറ്റവും താഴെയായി ട്രാൻസ്ഫർ അ‌ല്ലെങ്കിൽ റീസെറ്റ് എന്ന ഓപ്ഷൻ കാണാം. അ‌തിൽ ടാപ് ചെയ്യുക.

തുടർന്ന് റീസെറ്റ് എന്നതിൽ ടാപ് ചെയ്യുക. ഏറ്റവും അ‌വസാനമായി റീസെറ്റ് നെറ്റ്വർക്ക് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉപകരണത്തിന്റെ പാസ്വേഡ് നൽകി റീസെറ്റ് ഉറപ്പിക്കുക. പാസ്വേഡ് നൽകി കൺഫേം ചെയ്യുന്നതോടു കൂടി നിങ്ങളുടെ നെറ്റ്വർക്ക് റീസെറ്റിങ്സ് പൂർത്തിയാകും. റീസെറ്റ് ചെയ്യുമ്പോൾ സേവ് ചെയ്തിരിക്കുന്ന വിപിഎൻ കോൺഫിഗറേഷനുകളും പെയർ ചെയ്തിരിക്കുന്ന ഡി​വൈസുകളും ​​വൈ​ഫൈ പാസ്വേഡുകളും നഷ്ടമാകും.

More from GizBot

Best Mobiles in India

English summary
Network resetting will help to solve network problems in the smartphone. Errors encountered in browsing and problems encountered while pairing with other devices or speakers can be avoided through network resetting. Network reset procedures on Android smartphones may vary slightly from device to device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X