Home
How to

എംപിക്കും രക്ഷിയില്ല! സ്മാർട്ട്​ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ കുറഞ്ഞത് ഈ 7 കാര്യമെങ്കിലും ശ്രദ്ധിക്കണം

സ്മാർട്ട്ഫോൺ ഉപയോഗം വളരെ ഈസിയാണ് എന്ന് തോന്നുമെങ്കിലും അ‌ൽപ്പം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കാകും അ‌വ നമ്മെ​ കൊണ്ടെത്തിക്കുക. ഏത് കാര്യം ചെയ്യുമ്പോഴും പുലർത്തുന്നതിനെക്കാൾ അ‌ൽപ്പം കൂടുതൽ ശ്രദ്ധ സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ പുലർത്തുന്നത് നന്നായിരിക്കും. അ‌ശ്രദ്ധ ധനനഷ്ടത്തിനൊപ്പം മാനഹാനിക്കും കാരണമാകും.

ഉടമകൾ പോലും അ‌റിയാതെ അ‌വരുടെ ഫോൺ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണ്. കേന്ദ്ര സർക്കാർ വൃത്തങ്ങളുമായി അ‌ടുത്ത ബന്ധമുള്ള യുവമോർച്ച ദേശീയ പ്രസിഡന്റും ബംഗളൂരു സൗത്ത് എംപിയുമായ എൽഎസ് തേജസ്വി സൂര്യയുടെ ഫോൺ പോലും തട്ടിപ്പുകാർ ദുരുപയോഗം ചെയ്ത വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സ്മാർട്ട്​ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ഈ 7 കാര്യമെങ്കിലും ശ്രദ്ധിക്കണം

തേജസ്വി സൂര്യയുടെ നമ്പറിൽനിന്ന് ജൂലായ് ഒന്നിന് ഗുജറാത്ത് ബി.ജെ.പി യുവമോർച്ച പ്രസിഡൻറ് പ്രശാന്ത് കൊറാട്ടിന് ഫോൺ എത്തി. തേജസ്വി സൂര്യയാണ് വിളിക്കുന്നത് എന്ന നിലയിലാണ് വിളിച്ചയാൾ സംസാരിച്ചത്. തുടർന്ന് പണവും വജ്രങ്ങളും ആവശ്യപ്പെടുകയായിരുന്നു. സംഭവം അ‌റിഞ്ഞതിനെത്തുടർന്ന് സൂര്യയുടെ പേഴ്‌സണൽ സെക്രട്ടറി വി ഭാനു പ്രകാശ് ബനശങ്കരി സിഇഎൻ ക്രൈം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

എംപിയുടെ പബ്ലിക് റിലേഷൻസ് നമ്പർ ആണ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്. സൂര്യ തിരക്കിലായതിനാൽ ഫോൺ കൂടുതലും അദ്ദേഹത്തിന്റെ പിഎസ് പ്രകാശിന്റെ പക്കലാണ് ഉണ്ടാകുക. അദ്ദേഹം കോളുകൾ എടുക്കുകയും എംപിയെ അറിയിക്കുകയുമാണ് ചെയ്തുവന്നിരുന്നത്. പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോണിലെ കോണ്ടാക്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. നമ്മുടെ ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിലും വലിയ തട്ടിപ്പുകൾക്ക് നമ്മളും ഇരയാകും. ഏത് വിധേനയും പണം ​കൈക്കലാക്കാനുള്ള തന്ത്രങ്ങളാണ് തട്ടിപ്പുകാർ നടത്തിവരുന്നത്. അ‌തിനാൽ ചെറിയൊരു അ‌ശ്രദ്ധപോലും നമ്മുടെ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്താൻ ഇടയാക്കും.

സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ അ‌ടിസ്ഥാനപരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ സുരക്ഷിതരായിരിക്കാൻ സാധിക്കും. അ‌വ എന്തൊക്കെയാണ് എന്ന് നോക്കാം. 1) ഫോൺ ലോക്ക് ചെയ്യാൻ ഒരു പിൻ, പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ഉപയോഗിക്കുക. ഒരു പാസ്വേഡ് ഫോണിന് അ‌ത്യന്താപേക്ഷിതമാണ്. ഏത് സാഹചര്യത്തിലും നമ്മുടെ ഫോൺ മറ്റുള്ളവരുടെ ​കൈയിലെത്തിയേക്കാം.

പാസ്വേഡ് ഇല്ലെങ്കിൽ നമ്മുടെ ഫോണിലെ വിവരങ്ങളിലൂടെ യഥേഷ്ടം സഞ്ചരിക്കാൻ മറ്റുള്ളവർക്ക് സാധിക്കും. അ‌തുവഴി നിർണായകമായ വിവരങ്ങൾ നഷ്ടമാകും. പലരുടെയും ഫോണിൽ സാമൂഹിക മാധ്യമ അ‌ക്കൗണ്ടുകൾ ഉൾപ്പെടെ ലോഗിൻ ആയിരിക്കും. അ‌ത് കൂടുതൽ അ‌പകടം സൃഷ്ടിക്കുന്നു. കഴിവതും ബയോമെട്രിക് സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

2) ഉപയോഗത്തിലില്ലാത്തപ്പോൾ ​വൈ​ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫാക്കുക. വൈ​ഫൈ, ബ്ലൂടൂത്ത് എന്നിവ വഴി നമ്മുടെ ഡി​വൈസുമായി കണ്ക്ടാകാനും അ‌തുവഴി ഫയലുകളിലേക്കും ഫോണിലെ മറ്റ് നിർണായക വിവരങ്ങളിലേക്കും കടന്നുകയറാൻ ഹാക്കർമാർക്ക് സാധിക്കും. അ‌ത്തരം സാധ്യതകൾ ​ഒഴിവാക്കാൻ ഉപയോഗശേഷം അ‌വ ഓഫ് ആക്കാൻ ശ്രദ്ധിക്കുക.

3) വ്യക്തിഗത വിവരങ്ങൾ മറ്റാർക്കും ഫോണിലൂടെ ​കൈമാറാതിരിക്കുക. ബാങ്കുകളിൽനിന്നോ, മറ്റേതെങ്കിലും ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നോ ആണെന്ന വ്യാജേന എത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കുംമുമ്പ് അ‌വ ആധികാരികമാണ് എന്ന് ഉറപ്പുവരുത്തുക. ബാങ്ക് അ‌ക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി, അ‌ക്കൗണ്ട് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

4) പണമിടപാടുകൾക്ക് ശേഷം ലോഗ് ഔട്ട് ചെയ്യുക. സ്മാർട്ട്ഫോൺ വഴി ബാങ്കിങ്, ഷോപ്പിങ് എന്നിവ നടത്തിയാൽ ഇടപാടുകൾക്ക് ശേഷം ​സൈറ്റുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക. യൂസർനെയിം, പാസ്വേഡ് എന്നീ നിർണായക വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുക. പബ്ലിക് ​വൈ​ഫൈ ഉപയോഗിച്ച് പണമിടപാടുകൾ നടത്താതിരിക്കുക.

സ്മാർട്ട്​ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ഈ 7 കാര്യമെങ്കിലും ശ്രദ്ധിക്കണം

5) ഡാറ്റ ബാക്കപ്പ് ചെയ്യുക. ഫോണിന് എന്തെങ്കിലും തകരാർ ഉണ്ടായാൽ വിവരങ്ങൾ നഷ്ടമാകുന്ന അ‌വസ്ഥ ഒഴിവാക്കാൻ ആവശ്യമുള്ള വിവരങ്ങളുടെ ബാക്കപ് സൂക്ഷിക്കുക. 6) ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. അ‌തുവഴി ഒരു പരിധിവരെ സുരക്ഷാ ഭീഷണികൾ മറികടക്കാൻ സാധിക്കും. ആന്റി​വൈറസ് സോഫ്ട്വെയർ ഉപയോഗിക്കുന്നതും നല്ലതാണ്.

7) വിശ്വസനീയ സ്റ്റോറുകളിൽനിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ധാരാളം വ്യാജ ആപ്പുകളും മാൽവെയർ അ‌ടങ്ങിയ ആപ്പുകളും ധാരാളമുണ്ട്. അ‌വയുടെ ഭീഷണി ഒഴിവാക്കാൻ ഗൂഗിൾപ്ലേ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങൾ ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആപ്പിന്റെ ഡൗൺലോഡുകളുടെ എണ്ണം, ആളുകളുടെ അ‌ഭിപ്രായങ്ങൾ എന്നിവയും ആപ്പ് പെർമിഷനുകളും പരിശോധിക്കുക.

More from GizBot

Best Mobiles in India

English summary
Smartphone usage may seem very easy, but if we are not careful, they can lead us to serious problems. The first thing to do is to lock the phone with PIN, password, pattern and biometric. By using the password, the information will not be lost immediately even if the phone gets into the hands of others.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X