Home
How to

പഴയ ഫോൺ വിൽക്കാൻ പ്ലാനുണ്ടോ, എങ്കിൽ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ ലാഭം നഷ്ടമായി മാറും!

കിടിലൻ ഫീച്ചറുകളുമായി സ്മാർട്ട്ഫോണുകൾ (smartphone) എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കുറച്ച് നാൾ മുൻപ് നാം വാങ്ങിയ സ്മാർട്ട്ഫോണിനെക്കാൾ സ്മാർട്ടായ ഫോണുകളാണ് ഇന്ന് എത്തുന്നത്. അ‌ത് അ‌ങ്ങനെ മാറിക്കൊണ്ടേയിരിക്കും. ഈ മാറ്റത്തിനനുസരിച്ച് ഫോൺ മാറാൻ നിന്നാൽ നല്ല പണച്ചെലവ് വരും. അ‌ത് എല്ലാവരെക്കൊണ്ടും നടക്കുന്ന കാര്യമല്ല.

എങ്കിലും ചിലർ നല്ലൊരു പുതിയഫോൺ ഇറങ്ങിയാൽ, യാതൊരു പ്രശ്നവും ഇല്ലെങ്കിലും നിലവിലുള്ള ഫോൺ മാറ്റി പുതിയത് വാങ്ങാറുണ്ട്. ചിലരാകട്ടെ ഏറെ നാൾ ഉപയോഗിച്ച ശേഷം പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങുന്നു. ഇപ്പോൾ 5ജിയും മറ്റും സജീവമായതോടുകൂടി 4ജി ഫോണിൽനിന്ന് 5ജിയിലേക്ക് മാറുന്നവർ ഏറെയാണ്.

പഴയ ഫോൺ വിൽക്കാൻ പ്ലാനുണ്ടോ, എങ്കിൽ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

ഇങ്ങനെ പല കാരണങ്ങളാൽ ആളുകൾ പഴയ ഫോൺ ഉപേക്ഷിച്ച ശേഷം പുതിയ ഫോൺ വാങ്ങാറുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ പഴയ ഫോൺ എന്ത് ചെയ്യുന്നു എന്നത് ഏറെ പ്രധാനമാണ്. ചിലർ പഴയ ഫോൺ വിൽക്കാതെ ​കൈയിൽ തന്നെ സൂക്ഷിക്കുന്നു. അ‌ങ്ങനെയുള്ളവർക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരുന്നില്ല.

എന്നാൽ മറ്റുചിലർ പുതിയ ഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി പഴയ ഫോൺ വിൽക്കാറുണ്ട്. വേറെ ചിലരാകട്ടെ പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ഫോൺ അ‌ടുപ്പക്കാർക്ക് സൗജന്യമായി നൽകാറുണ്ട്. ഇത് രണ്ടും അ‌ൽപ്പം അ‌പകടം പിടിച്ച നീക്കമാണ് എന്ന് മനസിലാക്കുക. ഓരോ ഉപയോക്താവിന്റെയും നിരവധി രഹസ്യങ്ങളുടെയും നിർണായക ഡാറ്റകളുടെയും കേന്ദ്രമാണ് പഴയ സ്മാർട്ട്ഫോണുകൾ.

അ‌ങ്ങനെയുള്ള ഈ പഴയഫോണുകൾ വിൽപ്പനയിലൂടെയോ വെറുതേ നൽകുന്നതിലൂടെയോ മറ്റൊരാളുടെ ​കൈകളിലേക്ക് എത്തുമ്പോൾ നാം ഏറെ ഭയക്കേണ്ടിയിരിക്കുന്നു. കാരണം പഴയ നിങ്ങളുടെ സ്മാർട്ട്ഫോൺ ​കൈയിൽ കിട്ടുന്നയാൾക്ക് അ‌തിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മെസേജുകളുമൊക്കെ കണ്ടെടുക്കാനും വീണ്ടെടുക്കാനും കഴിയും. ഇത് ഭാവിയിൽ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. അ‌തിനാൽ പഴയഫോൺ ​കൈമാറുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.

ഫോണിൽ നിന്ന് ബാങ്കിങ്, യുപിഐ ആപ്പുകൾ നീക്കിയെന്ന് ഉറപ്പാക്കുക: ഫോൺ ​കൈമാറുന്നതിന് മുൻപ് ഫോണിലെ എല്ലാ ബാങ്കിംഗ് ആപ്പുകളും യുപിഐ ആപ്പുകളും അ‌ൺഇൻസ്റ്റാൾ ചെയ്യുകയും ഡാറ്റ ക്ലിയർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഈ ഡാറ്റകൾ ചോരുന്നത് ബാങ്ക് അ‌ക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്.

ഫോണിലെ കോൾ റെക്കോർഡുകളും മെസേജുകളും ക്ലിയർചെയ്തെന്ന് ഉറപ്പാക്കുക: കോൺടാക്റ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് സമാനമായി, കോൾ റെക്കോർഡുകളും മെസേജുകളും സംരക്ഷിക്കാൻ ഓപ്ഷനുകളുണ്ട്. ഗൂഗിൾ ​ഡ്രൈവ് പോലുള്ള സംവിധാനങ്ങളിൽ അ‌വ പുതിയ ഫോണിലേക്ക് മാറ്റിയ ശേഷം പഴയ ഫോണിൽ നിന്ന് അവ നീക്കിയെന്ന് ഉറപ്പുവരുത്തണം.

പഴയ ഫോൺ വിൽക്കാൻ പ്ലാനുണ്ടോ, എങ്കിൽ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് എടുക്കുക: പഴയഫോൺ ​കൈമാറുംമുമ്പ് അ‌തിലെ ഫോട്ടോകൾ, വീഡിയോകൾ, മറ്റ് മൾട്ടിമീഡിയ കണ്ടന്റുകൾ എന്നിവയുടെ ബാക്കപ്പ് എടുക്കുക. ഇതിനായി ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവ്, ഡ്രോപ്പ്ബോക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും ജനപ്രിയ ക്ലൗഡ് സ്റ്റോറേജ് സേവനം ഉപയോഗിക്കുക. ഇതിനൊപ്പം എക്സ്റ്റേണൽ സ്റ്റോറേജിലും ബാക്കപ്പ് ഉറപ്പാക്കുന്നതിലൂടെ ഡാറ്റയുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാം.

ഗൂഗിൾ അ‌ക്കൗണ്ടുകളിൽനിന്ന് ലോഗൗട്ട് ചെയ്യുക: സ്‌മാർട്ട്‌ഫോണിൽ ഫാക്‌ടറി റീസെറ്റ് ചെയ്യുന്നതിലൂടെ അതിലെ എല്ലാ ഡാറ്റയും മായ്‌ക്കാനാകും, പക്ഷേ അതിലെ ഗൂഗിൾ അക്കൗണ്ട് ലോഗൗട്ട് ആകുന്നില്ല, അതിനാൽ റീസെറ്റ് ചെയ്യുന്നതിന് മുമ്പ് എല്ലാ ഗൂഗിൾ അക്കൗണ്ടുകളിൽ നിന്നും മറ്റ് ഓൺലൈൻ അക്കൗണ്ടുകളിൽ നിന്നും നിർബന്ധമായും സ്വയം ലോഗ് ഔട്ട് ചെയ്യുക.

വാട്സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുക: പഴയ ഫോൺ ഉപേക്ഷിക്കും മുമ്പ് അ‌തിൽനിന്ന് വാട്സ്ആപ്പ് ഡാറ്റ ബാക്ക്പ്പ് ചെയ്യേണ്ടതും അ‌നിവാര്യമാണ്. പുതിയ സ്‌മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ ഇതുവഴി ചാറ്റ് ബാക്കപ്പ് എളുപ്പത്തിൽ പുനഃസ്ഥാപിക്കാനാകും. അതേ സമയം പഴയ സ്മാർട്ട്‌ഫോൺ ഉപേക്ഷിക്കുംമുമ്പ് വാട്ട്‌സ്ആപ്പ് ഡാറ്റ (സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ) ക്ലിയർചെയ്തെന്ന് ഉറപ്പാക്കുകയും വേണം.

പഴയ ഫോൺ വിൽക്കാൻ പ്ലാനുണ്ടോ, എങ്കിൽ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

മൈക്രോ എസ്ഡി കാർഡ് നീക്കിയെന്ന് ഉറപ്പാക്കുക: പഴയ സ്മാർട്ട്ഫോൺ വിൽക്കുന്നതിന് മുമ്പ്, അതിൽ നിന്ന് മൈക്രോ എസ്ഡി കാർഡ് നീക്കം ചെയ്യുന്നത് ഉറപ്പാക്കുക. സിം കാർഡും നീക്കം ചെയ്യുക. നിങ്ങളുടെ സ്മാർട്ട്ഫോൺ ഒരു സിം മോഡൽ ആണെങ്കിൽ, സിം ഡാറ്റ മായ്‌ക്കുക. ഇത് ചെയ്യുന്നതിന്, നിങ്ങളുടെ സ്മാർട്ട്ഫോണിലെ സെറ്റിങ്സ് ആക്സസ് ചെയ്യേണ്ടതുണ്ട്.

ഫാക്ടറി റീസെറ്റ്: മുകളിൽ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിലെ പ്രധാനപ്പെട്ട എല്ലാ ഫയലുകളും / ഡാറ്റയും / ആപ്പുകളും ബാക്കപ്പ് ചെയ്‌ത് അൺഇൻസ്‌റ്റാൾ ചെയ്‌തെന്ന് ഉറപ്പാക്കിയ ശേഷം ഫാക്‌ടറി റീസെറ്റുമായി മുന്നോട്ട് പോകുക. ഇത് സെറ്റിങ്സ് വഴി ആക്സസ് ചെയ്യാവുന്നതാണ്. ഫാക്ടറി റീസെറ്റ് സ്മാർട്ട്ഫോണിലെ എല്ലാ ഡാറ്റയും മായ്ക്കും.

റീസെറ്റ് ചെയ്യുന്നതിന് മുമ്പ് എൻക്രിപ്ഷൻ നീക്കം ചെയ്യുക: ഫാക്‌ടറി റീസെറ്റ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, ഫോൺ സെറ്റിങ്സ് വഴി നിങ്ങൾക്ക് നേരിട്ട് എൻക്രിപ്ഷൻ എനേബിൾ ചെയ്യാം. മിക്ക പുതിയ ആൻഡ്രോയിഡ് ഫോണുകളും മുൻകൂട്ടി എൻക്രിപ്റ്റ് ചെയ്തതാണെങ്കിലും പഴയവയിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടാകില്ല.

More from GizBot

Best Mobiles in India

English summary
People tend to buy new phones after giving up their old phones. But what matters most is what the old phone does at this point. There are many things to do before handing over the old phone. Make sure you remove banking and UPI apps from your phone, log out of Google accounts, and make sure you remove the microSD card to name a few.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X