Online safety: കൌമാരക്കാർ അപകടങ്ങളിൽപ്പെടാതിരിക്കാൻ നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം

|

നമ്മുടെ കുട്ടികളും കൌമാരക്കാരുമൊക്കെ മുഴുവൻ സമയവും ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങൾക്കൊപ്പം നെഗറ്റീവ് ഇംപാക്റ്റുകളും കൂടി വരുന്ന കാലവുമാണിത്. കുട്ടികളുടെ മറ്റ് കാര്യങ്ങളിൽ കാണിക്കുന്ന അതേ ജാഗ്രതയും ശ്രദ്ധയും ഇന്റർനെറ്റ് ഉപയോഗത്തിലും ഉണ്ടാകണം. നെറ്റ് ഉപയോഗം വിലക്കേണ്ടതോ ഒഴിവാക്കേണ്ടതോ ആയ കാര്യമാണെന്നല്ല പറഞ്ഞ് വരുന്നത് (Online safety).

 

ഇന്റർനെറ്റ്

ഇന്റർനെറ്റ് ഉപയോഗത്തിൽ ഒരു പക്ഷെ രക്ഷിതാക്കളെക്കാൾ കൂടുതൽ അറിവും ധാരണയും കൌമാരക്കാർക്ക് ഉണ്ടായിരിക്കുകയും ചെയ്യും. അതിനാൽ തന്നെ അവരെ സുരക്ഷിതമായ മാർഗങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും അവബോധം നൽകുകയുമാണ് വേണ്ടത്. പ്രത്യകിച്ചും സോഷ്യൽ പ്ലാറ്റ്ഫോമുകളിലെ സെക്യൂരിറ്റി പ്രോട്ടോക്കോൾസ് ആക്റ്റിവേറ്റ് ചെയ്യുന്നത് പോലെയുള്ള കാര്യങ്ങളിൽ.

BSNL: ഈ രീതിയിൽ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നോക്കിയിട്ടുണ്ടോ?BSNL: ഈ രീതിയിൽ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നോക്കിയിട്ടുണ്ടോ?

ഇന്റർനെറ്റ് ഇപയോഗം

അശ്രദ്ധമായ ഇന്റർനെറ്റ് ഇപയോഗം കുട്ടികളെയും മുതിർന്നവരെയുമൊക്കെ തട്ടിപ്പുകൾക്കും ഐഡന്റിറ്റി മോഷണത്തിനും ശാരീരിക ഉപദ്രവങ്ങൾക്കുമൊക്കെ ഇരയാക്കാൻ കാരണം ആയിട്ടുണ്ട്. മൊബൈൽ ഡിവൈസുകളിലൂടെ ഇന്റർനെറ്റ് ആക്സസ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ഇത്തരം അപകട സാധ്യതകൾ വർധിപ്പിച്ച് കൊണ്ടിരിക്കുന്നു. ഓൺലൈനിലും ഓഫ്‌ലൈനിലും സുരക്ഷിതരായിരിക്കാൻ നമ്മുടെ കൌമാരക്കാരും രക്ഷിതാക്കളും ഒക്കെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

പ്രൈവസി സെറ്റിങ്സ് ഓൺ ചെയ്തിടുക
 

പ്രൈവസി സെറ്റിങ്സ് ഓൺ ചെയ്തിടുക

നമ്മുടെ നെറ്റ് ബ്രൌസിങിൽ നിന്നും സോഷ്യൽ മീഡിയ സൈറ്റുകളുടെ ഉപയോഗത്തിൽ നിന്നും നമ്മെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഹാക്കർമാരും തട്ടിപ്പുകാരുമൊക്കെ ഇത്തരം വിവരങ്ങൾ ധാരാളം ഉപയോഗിക്കുന്നുമുണ്ട്. വിവരങ്ങളുടെ പ്രൈവസി ഉറപ്പ് വരുത്താൻ നമ്മുക്ക് സാധിക്കും. ഓൺലൈനിൽ പ്രൈവസി ഉറപ്പ് വരുത്താൻ നിരവധി സെറ്റിങ്സുകൾ ലഭ്യമാണ്. ഫേസ്ബുക്ക് പോലുള്ള പ്രധാന വെബ്‌സൈറ്റുകളിൽ പ്രൈവസി മെച്ചപ്പെടുത്തുന്ന സെറ്റിങ്സുകളും ഈ അടുത്ത് കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളുടെ ഡിവൈസുകളിൽ ഇവയൊക്കെ ആക്റ്റിവേറ്റഡ് ആണെന്ന് ഉറപ്പുവരുത്തണം.

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതൊക്കെ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാംനിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതൊക്കെ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം

സേഫ് ബ്രൗസിങ്

സേഫ് ബ്രൗസിങ്

അപകടം പിടിച്ച സ്ഥലങ്ങളിലൂടെ നടക്കാൻ ഇഷ്ടപ്പെടാത്തത് പോലെ തന്നെ ഓൺലൈനിലെ അപകടം പിടിച്ച ഏരിയകളും സന്ദർശിക്കരുത്. നമ്മെ ആകർഷിക്കുന്ന കണ്ടന്റുകളുമായി കാത്തിരിക്കുന്നത് ഒരു പക്ഷെ സൈബർ കുറ്റവാളികളായിരിക്കും. ഒരു ക്ലിക്കിലൂടെ നമ്മുടെ സ്വകാര്യ വിവരങ്ങളും ഡിവൈസ് കൺട്രോളുമൊക്കെ അവരുടെ കയ്യിലെത്തും. അതിനാൽ തന്നെ കൌതുകം തോന്നിയാലും അപകടം പിടിച്ച കണ്ടന്റുകൾ ആക്സസ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.

സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷനും വിപിഎൻ ഉപയോഗവും

സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷനും വിപിഎൻ ഉപയോഗവും

പബ്ലിക് വൈഫൈ സ്പോട്ടുകൾ കൌമാരക്കാർ ഉപയോഗിക്കാൻ ചാൻസ് കൂടുതലാണ്. ഇത്തരം കണക്ഷനുകൾ പൊതുവെ ദുർബലമായ സുരക്ഷ സംവിധാനവുമായിട്ടാണ് വരുന്നത്. കഴിയുമെങ്കിൽ പബ്ലിക്, ഫ്രീ വൈഫൈ കണക്ഷനുകൾ ഉപയോഗിക്കുന്നതിന്റെ പ്രശ്നങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക. അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ വിപിഎൻ കണക്ഷനുകൾ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുക. വിപിഎന്നുകൾ ഉപയോഗിക്കുമ്പോൾ ഡാറ്റ കൂടുതൽ സുരക്ഷിതമായിരിക്കും.

6 ലക്ഷം ആധാറുകൾ റദ്ദാക്കി, നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ Aadhaar Card ആണോ?6 ലക്ഷം ആധാറുകൾ റദ്ദാക്കി, നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ Aadhaar Card ആണോ?

ഡൗൺലോഡിങ് ശ്രദ്ധയോടെ

ഡൗൺലോഡിങ് ശ്രദ്ധയോടെ

മാൽവെയറുകളും അവയടങ്ങിയ ആപ്പുകളും ആളുകളെ കൊണ്ട് ഡൌൺലോഡ് ചെയ്യിപ്പിക്കുകയെന്നത് സൈബർ കുറ്റവാളികളുടെ സ്ഥിരം തന്ത്രങ്ങളിൽ ഒന്നാണ്. ഉപകാരപ്രദമെന്ന് തോന്നുന്ന ആപ്പുകളിൽ മാൽവെയറുകൾ നിറച്ച് ആപ്പ് സ്റ്റോറുകളിൽ എത്തിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. അവിടെ നിന്നും നമ്മുടെ ഡിവൈസുകളിലേക്കും ഇവയെത്തുന്നു. സംശയാസ്പദമായി തോന്നുന്ന ആപ്പുകൾ ഒരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ നമ്മുടെ കുട്ടികളെ ബോധവത്കരിക്കുക.

 

ശക്തമായ പാസ്‌വേഡുകൾ

ശക്തമായ പാസ്‌വേഡുകൾ

ഇന്റർനെറ്റ് സെക്യൂരിറ്റി സ്ട്രക്ടചറിന്റെ ഏറ്റവും വീക്ക് ആയിട്ടുള്ള പോയിന്റ് ആണ് പാസ്വേഡുകൾ. നിലവിൽ പാസ്വേഡുകൾക്ക് അപ്പുറത്തേക്കുള്ള മാർഗങ്ങളും ഇല്ല. ആളുകൾ ഓർക്കാൻ എളുപ്പമുള്ള പാസ്വേഡുകൾ സെലക്റ്റ് ചെയ്യുന്നതാണ് സുരക്ഷ വീഴ്ചയ്ക്ക് കാരണമാകുന്നത്. "12345" മുതലായ പാസ്വേഡുകൾ ഉപയോഗിക്കുന്ന ഒരുപാട് പേരെ നിങ്ങൾക്ക് അറിയാമായിരിക്കും. സൈബർ കുറ്റവാളികൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ശക്തമായ പാസ്‌വേഡുകൾ സെലക്റ്റ് ചെയ്യുക. ഒന്നിലധികം പാസ്‌വേഡുകൾ കൈകാര്യം ചെയ്യാൻ പാസ്‌വേഡ് മാനേജർ സോഫ്‌റ്റ്‌വെയർ യൂസറിനെ സഹായിക്കും.

വോട്ടർ ഐഡി കാർഡ് ഡിജിറ്റലായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡൌൺലോഡ് ചെയ്യാംവോട്ടർ ഐഡി കാർഡ് ഡിജിറ്റലായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡൌൺലോഡ് ചെയ്യാം

ഓൺലൈൻ പർച്ചേസ് സുരക്ഷ

ഓൺലൈൻ പർച്ചേസ് സുരക്ഷ

ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്റർ ചെയ്യേണ്ടിവ വരാറുണ്ട്. സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ കണക്ഷനുകൾ നൽകുന്ന വൈബസൈറ്റുകളിലേക്ക് മാത്രം കാർഡ് വിവരങ്ങൾ എന്റർ ചെയ്ത് നൽകുക. സുരക്ഷിതമായ വെബ്സൈറ്റുകളെ തിരിച്ചറിയാൻ ഒരു മാർഗം കൂടി പറയാം. ഏതൊക്കെ വെബ്സൈറ്റ് സന്ദർശിച്ചാലും അവയുടെ യുആർഎൽ https എന്ന് സ്റ്റാർട്ട് ചെയ്യുന്നുവെന്ന് ഉറപ്പിക്കുക. അടുത്ത് തന്നെയായി ഒരു പാഡ്‌ലോക്ക് ഐക്കണും നൽകിയിരിക്കും. http എന്ന് മാത്രമാണ് യുആർഎല്ലിൽ ഉള്ളതെങ്കിൽ വെബ്സൈറ്റ് സുരക്ഷിതമല്ലെന്നാണ് അർഥം.

ഇന്റർനെറ്റിൽ എന്ത് പോസ്റ്റ് ചെയ്താലും ശദ്ധയോടെ

ഇന്റർനെറ്റിൽ എന്ത് പോസ്റ്റ് ചെയ്താലും ശദ്ധയോടെ

ഇന്റർനെറ്റിന് ഒരു ഡിലീറ്റ് കീ ഇല്ലെന്ന കാര്യം ആദ്യം മനസിലാക്കുക. നിങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ഏതൊരു കണ്ടന്റും അവിടെ നില നിൽക്കും. അതൊരു ടെക്സ്റ്റ് പോസ്റ്റോ ചിത്രമോ എന്തുമായിക്കൊള്ളട്ടെ. നിങ്ങൾ ഒറിജിനൽ കണ്ടന്റ് നീക്കം ചെയ്താലും മറ്റുള്ളവർ ഉണ്ടാക്കിയ കോപ്പികൾ അതേ പോലെ നിൽക്കും. അതിനാൽ തന്നെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കൌമാരക്കാരെ പ്രേരിപ്പിക്കുക.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാംആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓൺലൈനിൽ കണ്ടുമുട്ടുന്നവരെല്ലാം നല്ലവരല്ല

ഓൺലൈനിൽ കണ്ടുമുട്ടുന്നവരെല്ലാം നല്ലവരല്ല

നിങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടുന്ന ആളുകൾ എല്ലായ്പ്പോഴും അവർ അവകാശപ്പെടുന്ന വ്യക്തികൾ ആവണമെന്നില്ല. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിച്ച് കൌമാരക്കാരുമായി ആളുകൾ സൌഹൃദം പുലർത്തുന്നതും അവരെ ചൂഷണം ചെയ്യുന്നതുമായ ഒട്ടനവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. ഓൺലൈൻ സാമൂഹിക ജീവിതത്തിലും ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കാൻ നമ്മുടെ കുട്ടികളെ ബോധവത്കരിക്കുകയെന്നതാണ് ഇതിന് പരിഹാരം.

വ്യക്തി വിവരങ്ങൾ സംരക്ഷിക്കുക

വ്യക്തി വിവരങ്ങൾ സംരക്ഷിക്കുക

ഇന്റർനെറ്റിൽ കണ്ടുമുട്ടുന്നവർക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങൾ കൈമാറേണ്ടതില്ല. വീട്ട് അഡ്രസ്, സ്കൂൾ, കോളജ് വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, വീട്ടുകാരുടെ ഡീറ്റെയിൽസ് ഇവയൊന്നും ആരുമായും പങ്ക് വയ്ക്കരുത്. പ്രത്യേകിച്ചും പരിചയമില്ലാത്ത ആളുകൾക്ക്. അത് പോലെ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഇത്തരത്തിൽ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടും. പരമാവധി നൽകാതിരിക്കുക.

How To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിHow To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

Best Mobiles in India

English summary
Today's youth spend all of their time online, especially kids and teenagers.These days, there are both advantages and disadvantages to using the internet.Children's online use should be monitored with the same caution and care as other activities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X