പ്രായമായവരുടെ വാട്സ്ആപ്പ് ഉപയോഗവും ഡിജിറ്റൽ ഇടപഴകലും സുരക്ഷിതമാക്കാം

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നമ്മിൽ പലർക്കും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തുന്നതിനുള്ള ഏറ്റവും ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോം കൂടിയാണ് വാട്സ്ആപ്പ്. ഇതിൽ നമ്മുടെ മാതാപിതാക്കളും അവരെപ്പോലെയുള്ള മുതിർന്നവരും ഉൾപ്പെടുന്നു. മറ്റെല്ലാ ഓൺലൈൻ ഇടപെടലുകൾ പോലെ തന്നെ വാട്സ്ആപ്പ് ഉപയോഗവും ജാഗ്രതയോടെയായിരിക്കണം.

 

ഓൺലൈൻ

നമ്മുടെ അച്ഛനമ്മമാരേപ്പോലെ തന്നെ മറ്റുള്ള മുതിർന്നവർക്കും ഓൺലൈൻ ഇടപഴകലുകളിൽ സുരക്ഷിതമായിരിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ വലിയ ധാരണ ഉണ്ടാകണമെന്നില്ല. ഈ പോരായ്മ പരിഹരിക്കാൻ സാങ്കേതികവിദ്യയുമായി അടുത്ത് നിൽക്കുന്നവരുടെ ഉപദേശങ്ങൾ അനിവാര്യമാണ്. ഓൺലൈൻ സുരക്ഷിതത്വക്കുറിച്ച് നമ്മുടെ വീട്ടിലെ മുതിർന്നവർക്ക് ആവശ്യമായ അറിവ് പങ്കിടാൻ നാം തയ്യാറായിരിക്കണം.

വാട്സ്ആപ്പിലെ പ്രൊഫൈൽ ഫോട്ടോയും ലാസ്റ്റ് സീനും എബൌട്ടും ഹൈഡ് ചെയ്യാംവാട്സ്ആപ്പിലെ പ്രൊഫൈൽ ഫോട്ടോയും ലാസ്റ്റ് സീനും എബൌട്ടും ഹൈഡ് ചെയ്യാം

പ്ലാറ്റ്ഫോം

മുകളിൽ പറഞ്ഞത് പോലെ പ്രിയപ്പെട്ടവരുമായി സംവദിക്കാൻ എല്ലാവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം വാട്സ്ആപ്പ് തന്നെയാണ്. എൻഡ് ടു എൻഡ് വെരിഫിക്കേഷൻ പോലെയുള്ള സുരക്ഷ ഫീച്ചറുകൾ ഉണ്ടെങ്കിലും വാട്സ്ആപ്പും സൈബർ ക്രിമിനലുകളുടെയും തട്ടിപ്പുകളുടെയും തെറ്റായ വിവരങ്ങളുടെയും കേന്ദ്രമാകുന്നുണ്ട്. വാട്സ്ആപ്പ് ഉപയോഗത്തിൽ പാലിക്കേണ്ട ചില മര്യാദകളും മുൻകരുതലുകളും താഴെ വിശദീകരിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വീട്ടിലെ മുതിർന്നവരുമായി പങ്ക് വയ്ക്കേണ്ട അറിവുകളാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് ആലോചിച്ച് മാത്രം
 

സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് ആലോചിച്ച് മാത്രം

ഫോർവേഡ് മെസേജുകളിലൂടെയാണ് വാട്സ്ആപ്പിൽ ഏറ്റവും കൂടുതൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്. പഴയ ഫ്രൂട്ടിയിലെ രക്തവും കോസ്മിക് റേയും പോലെയുള്ള മെസേജുകൾ ഓർത്താൽ മതി. ഫോർവേഡ് മെസേജുകളുടെ ശല്യം രൂക്ഷമായപ്പോൾ മെസേജ് ഫോർവേഡിങ് നിയന്ത്രിക്കുന്നതിനായി വാട്സ്ആപ്പ് തന്നെ ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു.

വാട്സ്ആപ്പ് പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനും ഒഴിവാക്കാനും വളരെ എളുപ്പംവാട്സ്ആപ്പ് പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനും ഒഴിവാക്കാനും വളരെ എളുപ്പം

ഫോർവേഡ്

വാട്സ്ആപ്പിലെ എല്ലാ ഫോർവേഡ് മെസേജുകളും ഇപ്പോൾ ലേബൽ ചെയ്യപ്പെടും. ഒരു മെസേജ് ഇത്ര തവണ മാത്രം ഫോർവേഡ് ചെയ്യാമെന്ന ലിമിറ്റും വാട്സ്ആപ്പ് കൊണ്ട് വന്നിട്ടുണ്ട്. അനാവശ്യമായി മെസേജുകൾ ഷെയർ ചെയ്യുന്നതിൽ പുനർവിചിന്തനം നടത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം നിയന്ത്രണം കൊണ്ട് വന്നത്.

തട്ടിപ്പ്

ഏതൊരു മെസേജും ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഉറവിടവും സത്യാവസ്ഥയും ഉറപ്പ് വരുത്തണമെന്ന് നമ്മുടെ വീട്ടിലെ മുതിർന്നവരെ ബോധ്യപ്പെടുത്തണം. തട്ടിപ്പ് മെസേജുകളും തെറ്റായ വിവരങ്ങളും വെറുതെ ഫോർവേഡ് ചെയ്യുന്നത് സാമൂഹ്യവിരുദ്ധരെ സഹായിക്കുന്നതാകുമെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കുകയും വേണം.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക

ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക

നിലവിൽ ലഭ്യമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ യൂസേഴ്സിന് ഒരു സുരക്ഷാ കവചം കൂടി നൽകുന്നു. അക്കൌണ്ട് റീ സെറ്റ് ചെയ്യുമ്പോഴും വെരിഫൈ ചെയ്യുമ്പോഴുമെല്ലാം ഒരു ആറക്ക നമ്പർ ആവശ്യപ്പെടുന്ന രീതിയാണിത്. മുതിർന്നവരുടെ സിം കാർഡുകൾ മോഷ്ടിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ ഫോൺ നഷ്ടമാകുന്ന സാഹചര്യത്തിലോ ഒക്കെ ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചർ ആണിത്.

സംശയകരമായ കോൺടാക്റ്റുകൾ ബ്ലോക്ക്, റിപ്പോർട്ട് ചെയ്യുക

സംശയകരമായ കോൺടാക്റ്റുകൾ ബ്ലോക്ക്, റിപ്പോർട്ട് ചെയ്യുക

പരമ്പരാഗത എസ്എംഎസിൽ നിന്ന് വ്യത്യസ്തമായി, വളരെ ലളിതമായി തന്നെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രശ്നക്കാരായ കോൺടാക്റ്റുകളെ ബ്ലോക്ക് ചെയ്യാം. സംശയം തോന്നുന്നതും പ്രശ്നമാണെന്ന് ഉറപ്പിച്ചതുമായ കോൺടാക്റ്റുകളും ചാറ്റുകളും ഒക്കെ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യണമെന്ന് മുതിർന്നവർക്ക് പറഞ്ഞ് കൊടുക്കണം. അത് പോലെ തന്നെ ഇത്തരം കോൺടാക്റ്റുകൾ വാട്സ്ആപ്പിന് റിപ്പോർട്ട് ചെയ്യണമെന്നും അവരെ ബോധ്യപ്പെടുത്തണം.

കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാംകൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

ഫാക്റ്റ്

മാത്രമല്ല ഇത്തരം സന്ദേശങ്ങളും കോൺടാക്റ്റുകളും മറ്റ് പല പ്രശ്നങ്ങൾക്കും കാരണം ആയേക്കാം. അത്തരം സാഹചര്യങ്ങളിൽ ഫാക്റ്റ് ചെക്കേഴ്സുമായിട്ടോ പൊലീസുമായോ വിവരങ്ങൾ ഷെയർ ചെയ്യേണ്ടിയും വരും. ഇതിന് വേണ്ടി റിപ്പോർട്ട് ചെയ്ത വിഷയങ്ങൾ യൂസറിന്റെ ഫോണിൽ സൂക്ഷിക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകുന്നുണ്ടെന്ന കാര്യവും മാതാപിതാക്കളെ അറിയിക്കുക.

സംഭാഷണങ്ങൾ സ്വകാര്യമായിരിക്കണം

സംഭാഷണങ്ങൾ സ്വകാര്യമായിരിക്കണം

യുവാക്കളാണെങ്കിലും മുതിർന്നവരാണെങ്കിലും നമ്മുടെ സ്വകാര്യ സംഭാഷണങ്ങൾ സ്വകാര്യമായി തന്നെ തുടരേണ്ടവയാണ്. ചാറ്റുകളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ പലതരം ഫീച്ചറുകൾ വാട്സ്ആപ്പിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ. അയച്ച മെസേജുകൾ, ഉപയോക്താക്കൾ സെലക്റ്റ് ചെയ്യുന്ന സമയത്തിനുള്ളിൽ ഡിലീറ്റ് ആയിപ്പോകുന്ന ഫീച്ചർ ആണിത്.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

ഡിസപ്പിയറിങ്

ഡിസപ്പിയറിങ് മെസേജസ് പോലെയുള്ള മറ്റൊരു ഫീച്ചർ ആണ് വ്യൂ വൺസ് ഓപ്ഷൻ. ഫോട്ടോസും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പിക്കാൻ വേണ്ടിയുള്ള ഫീച്ചർ ആണിത്. യൂസർ അയക്കുന്ന ഫോട്ടോകളും വീഡിയോകളും ( ഫീച്ചർ എനേബിൾ ചെയ്തിട്ടുളള സന്ദേശങ്ങളിൽ ) ഒരു തവണ കണ്ട് കഴിഞ്ഞാൽ തന്നെ ചാറ്റിൽ നിന്നും ഡിലീറ്റ് ആയിപ്പോകും.

ഓൺലൈൻ ഷെയറിങിൽ ജാഗ്രത

ഓൺലൈൻ ഷെയറിങിൽ ജാഗ്രത

വിലാസം, ഫോൺ നമ്പർ, പാസ്‌വേഡുകൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കണം. ഇതിലൊക്കെ കൃത്യമായ അവബോധം വീട്ടിലെ മുതിർന്നവർക്ക് നൽകണം. ഒരു ഇ കൊമേഴ്സ് സൈറ്റിന്റെ ഒർജിനലും വ്യാജനും തമ്മിലുള്ള വ്യത്യാസം ഒരു പക്ഷെ അവർക്ക് മനസിലാക്കാൻ കഴിയണം എന്നില്ല.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

സ്വകാര്യ വിവരങ്ങൾ

വാട്സ്ആപ്പിൽ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർ മനസിലാക്കുന്നത് തടയാൻ നിരവധി ഫീച്ചറുകൾ ഉണ്ട്. നിരവധിയായ കൺട്രോളുകളും മറ്റും മനസിലാക്കാനും ഉണ്ട്. പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട്, സ്റ്റാറ്റസ് എന്നിവയൊക്കെ ആർക്ക് കാണാം, ആരൊക്കെ കാണേണ്ട എന്നതിൽ എല്ലാം യൂസറിന് നിയന്ത്രണമുണ്ട്. ഇത്തരം ഫീച്ചറുകളുടെ ഉപയോഗത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം.

കണ്ണടച്ച് വിശ്വസിക്കരുത്

കണ്ണടച്ച് വിശ്വസിക്കരുത്

ഇന്റർനെറ്റിലെ ലിങ്കുകളോ മെസേജുകളോ ഒന്നും കണ്ണടച്ച് വിശ്വസിക്കരുത്. സ്‌പാം സന്ദേശങ്ങൾ, സൈബർ ഭീഷണികൾ, വഞ്ചനകൾ എന്നിവയെല്ലാം ഇൻറർനെറ്റിൽ സാധാരണമാണ്. അത് ജോലി വാഗ്‌ദാനം, ക്യാഷ് പ്രൈസ് നേടൽ അല്ലെങ്കിൽ ഒരു അജ്ഞാത നമ്പറിൽ നിന്നും വരുന്ന പൂർണമായി സ്പോൺസർ ചെയ്‌ത യാത്ര ഓഫർ എന്നിങ്ങനെയെല്ലാം തട്ടിപ്പുകാർ വേഷം കെട്ടും.

ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾ

ആക്‌സസ്

ഈ സന്ദേശങ്ങളിൽ പലപ്പോഴും ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുന്നു അല്ലെങ്കിൽ മാൽവെയറുകൾ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് അഭ്യർഥിക്കുന്നു. നമ്മൾ ബോധവാന്മാരായിരിക്കുമെങ്കിലും, നമ്മുടെ വീട്ടിലെ മുതിർന്നവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാൻ കൂടുതൽ സാധ്യതയുള്ളവരായിരിക്കും. ഇത്തരം ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യരുതെന്നും അവരെ ബോധ്യപ്പെടുത്തണം. അത് എത്ര ആധികാരികമാണെന്ന് തോന്നിയാലും.

Best Mobiles in India

English summary
Like our parents, other aged people may not have a great understanding of how to be safe in online interactions. The advice of those close to technology is essential to address this shortcoming. We need to be prepared to share the knowledge that adults in our home need about online security.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X