തത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാ

|

ദീപാവലി ഉത്സവത്തിന്റെ ആഘോഷങ്ങളിലേക്കുള്ള യാത്രയിലാണ് ഇന്ത്യയിപ്പോൾ. ദീപാവലിക്ക് ദിവസങ്ങൾ മാത്രം അ‌വശേഷിക്കെ ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകളുടെ ഓട്ടപ്പാച്ചിലുകൾ എവിടെയും കാണാം. ഉത്സവദിനങ്ങൾ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന്റെ സന്തോഷ നിമിഷങ്ങൾകൂടിയാണ്. അ‌തിനാൽത്തന്നെ പ്രിയപ്പെട്ടവരുടെ അ‌രികിലേക്ക് ഓടിയെത്താനുള്ള ശ്രമങ്ങളും പലരും ആരംഭിച്ചുകഴിഞ്ഞു.

 

വലുതല്ലാത്ത നിരക്കിൽ സുഖകരമായ യാത്ര

നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം യാത്രകൾക്ക് നാം കൂടുതലായും ആശ്രയിച്ചുവരുന്നത് ട്രെയിനുകളെയാണ്. അ‌ത്ര വലുതല്ലാത്ത നിരക്കിൽ സുഖകരമായ യാത്രയാണ് റെയിൽവേ സമ്മാനിക്കുന്നത്. യാത്ര സുഖകരമാക്കാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനമടക്കം റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ പെട്ടെന്നു തീരുമാനിക്കുന്ന യാത്രകൾക്ക് ടിക്കറ്റെടുക്കാൻ ഓടിച്ചെല്ലുമ്പോഴാകും നാം അ‌റിയുക ടിക്കറ്റ് ബുക്കിങ് പൂർത്തിയായെന്ന്.

നിരാശരാകേണ്ട

എന്നാൽ അ‌തു കണ്ട് നിരാശരാകേണ്ട. കാരണം അ‌ത്യാവശ്യ ട്രെയിൻ യാത്രയ്ക്കൊരുങ്ങുമ്പോൾ ടിക്കറ്റ് കിട്ടാതെ വലയുന്നവരെ സഹായിക്കാൻ റെയിൽവേതന്നെ മാർഗം ഒരുക്കിയിട്ടുണ്ട്, അ‌താണ് തത്കാൽ റിസർവേഷൻ. വളരെപ്പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്ന നിരവധി പേർക്ക് തുണയാകുന്ന സംവിധാനമാണ് തത്കാൽ. ഭൂരിഭാഗം ട്രെയിനുകളിലും റിസർവേഷൻ കൂടാതെ തത്കാൽ ടിക്കറ്റുകൾക്കായും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടാകും.

വിമാനത്തിൽ കൂട്ടിന് ഇനി മസ്കിന്റെ ഇന്റ​ർനെറ്റും; സ്വകാര്യ ജെറ്റുകളിൽ ഇന്റർനെറ്റ് സർവീസുമായി സ്റ്റാർലിങ്ക്വിമാനത്തിൽ കൂട്ടിന് ഇനി മസ്കിന്റെ ഇന്റ​ർനെറ്റും; സ്വകാര്യ ജെറ്റുകളിൽ ഇന്റർനെറ്റ് സർവീസുമായി സ്റ്റാർലിങ്ക്

തത്കാൽ എപ്പോൾ ലഭ്യമാകും
 

തത്കാൽ എപ്പോൾ ലഭ്യമാകും

തത്കാൽ എന്നാൽ തൽക്ഷണം എന്നാണ് അ‌ർഥമാക്കുന്നത്. നമുക്ക് സഞ്ചരിക്കേണ്ട ട്രെയിൽ യാത്രതുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് തത്കാൽ റിസർവേഷൻ സാധ്യമാകുക. എസി ക്ലാസുകളുടെ തത്കാൽ ബുക്കിങ് ദിവസവും രാവിലെ 10 ന് ആണ് ആരംഭിക്കുക. നോൺ എസി ക്ലാസുകളിലേക്കുള്ള ബുക്കിങ് രാവിലെ 11 നും ആരംഭിക്കും. ഓൺ​ലൈനിൽ സ്വന്തമായും റെയിൽവേ സ്റ്റേഷനിലെത്തി​ കൗണ്ടറുകൾ വഴിയും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

സാധാരണക്കാർക്ക് കൂടുതൽ പരിഗണന

ഏജന്റുമാർ ടിക്കറ്റ് ​കൈക്കലാക്കുന്നത് തടയാനും സാധാരണക്കാർക്ക് കൂടുതൽ പരിഗണന ഉറപ്പാക്കാനുമുള്ള നടപടികളും റെയിൽവേ തത്കാൽ ബുക്കിങ്ങിൽ സ്വീകരിച്ചിട്ടുണ്ട്. അ‌തിനായി എസി കോച്ചുകളിലെ തത്കാൽ ടിക്കറ്റുകൾ എടുക്കുന്നതിന് രാവിലെ 10 മുതൽ 10.15 വരെയും നോൺ എസി ക്ലാസുകളുടെ തത്കാൽ ടിക്കറ്റുകൾ എടുക്കുന്നതിന് രാവിലെ 11 മുതൽ 11.15 വരെയും ഏജന്റുമാർക്ക് നിയന്ത്രണമുണ്ട്. സെർവറുകളിലെ തിരക്ക് കുറയ്ക്കാനും ഈ നടപടി സഹായകമാണ്.

മനോഹരം ഈ നക്ഷത്രങ്ങളുടെ ജന്മദേശം; 'സൃഷ്ടിയുടെ തൂണുകൾ' അ‌തിഗംഭീരമായി പകർത്തി ജെയിംസ് വെബ് ദൂരദർശിനിമനോഹരം ഈ നക്ഷത്രങ്ങളുടെ ജന്മദേശം; 'സൃഷ്ടിയുടെ തൂണുകൾ' അ‌തിഗംഭീരമായി പകർത്തി ജെയിംസ് വെബ് ദൂരദർശിനി

എത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യാം

എത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ഒരാൾക്ക് ഒരു പിഎൻആർ നമ്പറിൽ 4 താത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാനാകുക. ഒരു വ്യക്തിക്ക് ഒരു ഐപി അ‌ഡ്രസിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രതിദിനം 2 ടിക്കറ്റുകളും(സ്ലീപ്പർ അല്ലെങ്കിൽ എസി) ഏജന്റുമാർക്ക് ഒരു ട്രെയിനിൽ പ്രതിദിനം ഒരു തത്കാൽ ടിക്കറ്റുമേ ബുക്ക് ചെയ്യാൻ സാധിക്കൂ. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിങ് സാധ്യമാണ്. സെക്കൻഡ് ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റു ക്ലാസുകളിൽ അടിസ്ഥാന നിരക്കിന്റെ 30 ശതമാനവുമാകും തത്കാൽ നിരക്ക്. ടിക്കറ്റ് നിരക്കിലെ മാറ്റങ്ങൾ തത്കാൽ നിരക്കിനെയും ബാധിക്കും.

തത്കാലിന്റെ മിനിമം നിരക്കും പരമാവധി നിരക്കും

തത്കാലിന്റെ മിനിമം നിരക്കും പരമാവധി നിരക്കും

എസി 2-ടയർ- 400 രൂപ- 500 രൂപ
എക്‌സിക്യൂട്ടീവ്- 400 രൂപ- 500 രൂപ
എസി 3-ടയർ- 300 രൂപ- 400 രൂപ
എസി ചെയർ കാർ- 125 രൂപ- 225 രൂപ
സ്ലീപ്പർ- 100 രൂപ- 200 രൂപ
റിസർവ് ചെയ്ത രണ്ടാം സിറ്റിംഗ് (2S)- 10 രൂപ - 15 രൂപ


(ട്രെയിനിന്റെ മൊത്തം ഓട്ടം ദൂര നിയന്ത്രണത്തേക്കാൾ കുറവാണെങ്കിൽ ട്രെയിൻ യാത്ര തുടങ്ങുന്ന സ്റ്റേഷൻ മുതൽ ലക്ഷ്യസ്ഥാനം വരെയുള്ള നിരക്കാകും ഈടാക്കുക.)

അ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾഅ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾ

 

തത്കാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

തത്കാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

ഠ ആദ്യം, https://www.irctc.co.in വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഐ.ആർ.സി.ടി.സി. അക്കൗണ്ട് ഉണ്ടാക്കുക.
ഠ അക്കൗണ്ട് സജ്ജീകരിച്ച ശേഷം, ഒരു മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കുക. 'മൈ പ്രൊഫൈൽ' വിഭാഗത്തിൽ ആണ് മാസ്റ്റർ ലിസ്റ്റ് ഓപ്ഷനുള്ളത്.
ഠ പേര്, പ്രായം, സ്ത്രീ/പുരുഷൻ, ബെർത്ത് മുൻഗണന, ഭക്ഷണ മുൻഗണന, മുതിർന്ന പൗരൻ, ഐഡി കാർഡ് തരം, ഐഡി കാർഡ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഇവിടെ സേവ് ചെയ്ത ശേഷം, ആഡ് പാസഞ്ചർ ക്ലിക്ക് ചെയ്യുക.

യാത്രാ പട്ടിക

ഠ മാസ്റ്റർ ലിസ്റ്റിൽ ഒരാൾക്ക് 20 യാത്രക്കാരെ വരെയാണ് സേവ് ചെയ്യാവുന്നത്.
ഠ തുടർന്ന് ഒരു യാത്രാ പട്ടിക സൃഷ്ടിക്കുക. മൈ പ്രൊഫൈലിൽ തന്നെ ഇതിനുള്ള ഓപ്ഷനുണ്ട്. മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഈ ലിസ്റ്റ് നിർമ്മിക്കാൻ കഴിയൂ.
ഠ തുടർന്ന് ട്രാവൽ ലിസ്റ്റ് പേജിലേക്ക് പോകുക. അ‌വിടെ പട്ടികയുടെ പേരും വിശദാംശങ്ങളും ചോദിക്കും. ഇതിനുശേഷം, മാസ്റ്റർ ലിസ്റ്റിൽ നിന്ന് യാത്രക്കാരന്റെ പേര് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാകും. ആ ലിസ്റ്റിലേക്ക് യാത്രക്കാരുടെ പേരുകൾ ഉൾപ്പെടുത്തുക.

കുട്ടികളെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് സ്കൂളുകളുടെ വക ഡിഎൻഎ കിറ്റ്!കുട്ടികളെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് സ്കൂളുകളുടെ വക ഡിഎൻഎ കിറ്റ്!

പ്ലാൻ മൈ ജേർണി

ഠ പിന്നീട് പ്ലാൻ മൈ ജേർണി എന്ന ബോക്‌സിൽ നിങ്ങളുടെ യാത്രയ്ക്ക് അനുസരിച്ച് സ്റ്റേഷനുകളുടെ പേരുകൾ നൽകുക.
ഠ തീയതി തെരഞ്ഞെടുക്കുന്നതോടെ റൂട്ടിലെ ട്രെയിൻ വിവരങ്ങൾ ദൃശ്യമാകും.
ഠ ട്രെയിനിൽ ക്ലിക്ക് ചെയ്യുന്നതോടെ ലിസ്റ്റിന് മുകളിൽ, ജനറൽ, പ്രീമിയം തത്കാൽ, ലേഡീസ്, തത്കാൽ എന്നിവയ്ക്കുള്ള റേഡിയോ ബട്ടണുകൾ ഉണ്ടാകും. ഇതിൽ നിന്ന് ആവശ്യമുള്ള ടിക്കറ്റ് തെരഞ്ഞെടുത്ത് ബുക്ക് ചെയ്യുക.

തത്കാൽ ടിക്കറ്റ് വേഗം ബുക്ക് ചെയ്യാൻ

തത്കാൽ ടിക്കറ്റ് വേഗം ബുക്ക് ചെയ്യാൻ

അ‌തിവേഗമാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തുപോകുന്നത്. രണ്ടിലേറെ പേർക്കായാണ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്കിൽ ഓരോ യാത്രക്കാരന്റെയും പേര്, വയസ്, ലിംഗഭേദം, ബെർത്ത് മുൻഗണന തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ മാത്രമേ തത്കാൽ ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കൂ. മാനുവലായി ഇതു ചെയ്തു വരുമ്പോഴേക്കും ആകെയുള്ള കുറച്ച് ടിക്കറ്റും തീർന്നിട്ടുണ്ടാകും. അ‌തിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയം ലാഭിക്കാൻ യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്ത മാസ്റ്റർ ലിസ്റ്റ് സഹായിക്കും.

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാ

 

തത്കാൽ ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും

തത്കാൽ ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും

യാത്രക്കാരന് തത്കാൽ ടിക്കറ്റുകൾ റദ്ദാക്കാം. പക്ഷെ സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. കണ്ടിജന്റ് ക്യാൻസലേഷനും വെയിറ്റ്- ലിസ്റ്റഡ് തത്കാൽ ടിക്കറ്റ് റദ്ദാക്കലിനും നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ തത്കാൽ ടിക്കറ്റുകൾക്ക് റീഫണ്ട് നൽകും.

തത്കാൽ റീഫണ്ട് അവകാശപ്പെടാവുന്ന സന്ദർഭങ്ങൾ

തത്കാൽ റീഫണ്ട് അവകാശപ്പെടാവുന്ന സന്ദർഭങ്ങൾ

ഠ. ഷെഡ്യൂൾ ചെയ്ത സമയം കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ യാത്ര കാൻസൽ ചെയ്യുന്നവർക്ക് റീഫണ്ട് ആവശ്യപ്പെടാം.
ഠ പ്രത്യേക സാഹചര്യത്തിൽ ട്രെയിൻ റൂട്ട് മാറുകയാണെങ്കിൽ അ‌തുവഴി പോകാൻ താൽപര്യമില്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് വാങ്ങാം
ഠ തത്കാൽ ടിക്കറ്റ് അ‌നുവദിക്കപ്പെട്ട ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാലോ അ‌തേ ക്ലാസിലുള്ള മറ്റൊരു കോച്ചിൽ സീറ്റ് ലഭ്യമാക്കിയില്ലെങ്കിലോ യാത്രക്കാരന് റീഫണ്ട് ആവശ്യപ്പെടാം.

പഴയ വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനുള്ള വഴിയിതാ...പഴയ വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനുള്ള വഴിയിതാ...

പണം തിരികെ ലഭിക്കും

ഠ യാത്രയ്ക്ക് 30 മിനിറ്റ് മുമ്പ് ക്യാൻസൽ ചെയ്യുന്ന വെയിറ്റിങ് ലിസ്റ്റ്, ആർഎസി (RAC) തത്കാൽ ടിക്കറ്റുകൾക്ക് പണം തിരികെ ലഭിക്കും.
ഠ ഒന്നിലധികം തത്‍കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചിലതിന് കൺഫർമേഷൻ ലഭിക്കാതിരിക്കുകയും ചെയ്താൽ യാത്രയ്ക്ക് 30 മിനിറ്റു മുമ്പ് വരെ എല്ലാ ടിക്കറ്റും റീഫണ്ടോടെ ക്യാൻസൽ ചെയ്യാം.
ഠ തത്‍കാൽ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയാലും റീഫണ്ട് അവകാശപ്പെടാൻ അ‌വകാശമുണ്ട്.

Best Mobiles in India

English summary
Tatkal is a system set up by the railways to help those who are unable to get tickets for essential train journeys. One day before the start of the trail, Tatkal reservations are possible. Tatkal booking for AC classes will start daily at 10 am and booking for non-AC classes will start at 11 am. Tatkal can be booked online and through counters.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X