വെറുതേ ഫോണിലെ സ്ഥലം കളയേണ്ട; പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം!

|

സ്മാർട്ട്ഫോണുകളിൽ ​കിടിലൻ ക്യാമറകൾ എത്തിയതോടെ പ്രിയപ്പെട്ട നിമിഷങ്ങൾ പകർത്താൻ ആരും മറക്കാറില്ല. എന്നാൽ ഇങ്ങനെ ചിത്രങ്ങൾ എടുത്താൽ മാത്രം പോരല്ലോ. ഭാവിയിലേക്കായി അ‌വ സുരക്ഷിതമായി സൂക്ഷിക്കുകകൂടി വേണം. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുന്നതുപോലെ നമ്മുടെ പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കുമ്പോളും അ‌ൽപ്പം കരുതൽ ആകാം.

 

ഇന്ന് എടുക്കുന്ന ചിത്രങ്ങൾ

ഇന്ന് എടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ നൽകുന്ന സന്തോഷത്തേക്കാൾ അ‌ധികമാകും ഒരു ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അ‌വ വീണ്ടും കാണുമ്പോൾ ഉണ്ടാകുന്നത്. ഈ ഗൃഹാതുരത്വം കൂടി ചേരുന്നതാണ് ചിത്രങ്ങളുടെ ഭംഗി. ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ധാരാളം ഇന്റേണൽ സ്റ്റോറേജ് ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ ചിത്രങ്ങൾ സ്മാർട്ട്ഫോണിലേ സിസ്റ്റത്തിലോ മാത്രം സൂക്ഷിച്ചാൽ അ‌വ തകരാറിലാകുന്നതോടെ ചിത്രങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടും.

ഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരുംഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരും

ഇത്തരം അ‌വസ്ഥ

ഇത്തരം അ‌വസ്ഥ ഉണ്ടാകാതിരിക്കാനും ഫോണിലെ സ്ഥലം ലാഭിച്ചുകൊണ്ട് ഏറ്റവും സുരക്ഷിതമായി ചിത്രങ്ങളും വീഡിയോയുമൊക്കെ സൂക്ഷിക്കാനും ഏറ്റവും അ‌നുയോജ്യമായ ഇടമാണ് ഗൂഗിൾ ഫോട്ടോസ്. ഗൂഗിൾ നൽകുന്ന നിരവധി സൗകര്യങ്ങളുടെ കൂട്ടത്തിൽ മെയിൽ അ‌യയ്ക്കാനുള്ള പ്രധാന സൗകര്യം മാത്രമേ കൂടുതൽ പേരും ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ.

വൻ തോതിൽ കൂടിയിട്ടുണ്ട്
 

എന്നാൽ ഇപ്പോൾ ഗൂഗിൾ ഫോട്ടോസ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വൻ തോതിൽ കൂടിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ​കൈയിൽ ഇല്ലെങ്കിൽപ്പോലും ഏതു സമയത്തും എവിടെവച്ചും ലഭ്യമാകും എന്നതാണ് ഗൂഗിൾ ഫോട്ടോസിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നമ്മുടെ ഡി​വൈസിന്റെ സ്റ്റോറേജിലല്ല ക്ലൗഡ് സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഗൂഗിൾ ഫോട്ടോസ് പ്രവർത്തിക്കുന്നത്. അ‌തിനാൽ സുരക്ഷയെക്കുറിച്ചും സ്റ്റോറേജിനെക്കുറിച്ചും അ‌ധികം ആശങ്കപ്പെടേണ്ടതില്ല.

ഉണരൂ ഉപഭോക്താവേ ഉണരൂ..., നിങ്ങൾക്കുള്ള വിഐയുടെ പുതിയ 4ജി ഡാറ്റ പ്ലാൻ എത്തി!ഉണരൂ ഉപഭോക്താവേ ഉണരൂ..., നിങ്ങൾക്കുള്ള വിഐയുടെ പുതിയ 4ജി ഡാറ്റ പ്ലാൻ എത്തി!

നിങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങൾ

നിങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങൾ വളരെ സുരക്ഷിതമായി അ‌ടുക്കും ചിട്ടയോടെയും എളുപ്പത്തിൽ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസിനോളം പോന്ന ഒരു സൗജന്യ സംവിധാനം ഇല്ല എന്നുതന്നെ പറയാം. ഫോട്ടോകൾ സൂക്ഷിക്കാൻ മാത്രമല്ല, അ‌വ വേർതിരിച്ച് ആൽബമാക്കാം എന്നത് ഉൾപ്പെടെ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നിരവധി ഫീച്ചറുകളും ഗൂഗിൾ ഫോട്ടോസ് നൽകുന്നുണ്ട്.

 വളരെ എളുപ്പത്തിൽ ഗൂഗിൾ ഫോട്ടോസിൽ ഒരു ആൽബം ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ

വളരെ എളുപ്പത്തിൽ ഗൂഗിൾ ഫോട്ടോസിൽ ഒരു ആൽബം ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ

സ്റ്റെപ്പ് 1: നിങ്ങളുടെ സ്മാർട്ട് ഡി​​വൈസിൽ ഗൂഗിൾ ഫോട്ടോസ് ഫോട്ടോസ് ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2: തുടർന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.

സ്റ്റെപ്പ് 3: നിങ്ങളുടെ ഫോട്ടോകളിലൊന്നിൽ അമർത്തിപ്പിടിക്കുക, തുടർന്ന് പുതുതായി സൃഷ്‌ടിക്കുന്ന ആൽബത്തിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോകൾ തിരഞ്ഞെടുക്കുക.

പുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാംപുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

ആഡ് ടു

സ്റ്റെപ്പ് 4: തുടർന്ന് ആഡ് ടു + എന്നതിൽ ടാപ്പുചെയ്യുക.

സ്റ്റെപ്പ് 5: ശേഷം ആൽബം തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 6: പുതുതായി ചേർത്ത ആൽബത്തിന് ഒരു പേര് നൽകുക

സ്റ്റെപ്പ് 7: തുടർന്ന് 'ഡൺ' എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഗൂഗിൾ ഫോട്ടോസിലെ ആൽബം നിർമാണം പൂർത്തിയാകും.

15 ജിബി

മുൻപ് ഗൂഗിൾ ഫോട്ടോസിൽ പരിധിയില്ലാതെ എത്ര ഫോട്ടോകൾ വേണമെങ്കിലും ചേർക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ഗൂഗിൾ ഒരു അ‌ക്കൗണ്ടിന് ആകെ നൽകുന്ന 15 ജിബി സ്പേസിനുള്ളിൽ ഗൂഗിൾ ഫോട്ടോസും ഉൾപ്പെടും. ഗൂഗിൾ ഫോട്ടോസിനെ കൂടുതൽ ജനകീയമാക്കാൻ സെർച്ചിങ് ഫിൽട്ടർ അ‌ടക്കം നിരവധി ഫീച്ചറുകൾ ഗൂഗിൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇൻബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇപ്പോൾ ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് വരും, എല്ലാം ശരിയാക്കും; 'ചത്ത' ഉപകരണങ്ങൾ വീട്ടിലെത്തി ജീവിപ്പിക്കാൻ 'ജീവ്സ്' റെഡിഫ്ലിപ്കാർട്ട് വരും, എല്ലാം ശരിയാക്കും; 'ചത്ത' ഉപകരണങ്ങൾ വീട്ടിലെത്തി ജീവിപ്പിക്കാൻ 'ജീവ്സ്' റെഡി

Best Mobiles in India

English summary
Google Photos is the most suitable place to store pictures and videos safely while saving space on the phone. One of the key features of Google Photos is that it is available anytime, anywhere, even when the smartphone is not in hand. Google Photos works by utilising the cloud's storage facility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X