Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
മറവികൊണ്ട് പട്ടിണിയാകേണ്ട; യോനോ എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴിയിതാ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് എസ്ബിഎ(SBI). അതിനാൽത്തന്നെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ എസ്ബിഐയുടെ ഉപയോക്താക്കളാണ്. ഇവർക്കെല്ലാം തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ ഏറെ എളുപ്പത്തിൽ നിർവഹിക്കാൻ എസ്ബിഐ ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംവിധാനമാണ് യോനോ എസ്ബിഐ. നിരവധി ഉപയോക്താക്കൾ ഈ യോനോ എസ്ബിഎ ഉപയോഗിച്ച് ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്.

നെറ്റ് ബാങ്കിംഗ്, എഫ്‌ഡി ആരംഭിക്കൽ, ട്രാൻസാക്ഷൻ ഹിസ്‌റ്ററി, ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, ടാക്സികൾ എന്നിവ ബുക്ക് ചെയ്യൽ, ഓൺലൈൻ ഷോപ്പിംഗ്, മെഡിക്കൽ ബില്ലുകൾ അടയ്ക്കൽ എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ സാമ്പത്തിക സേവനങ്ങൾ യോനോ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും യോനോ ആക്‌സസ് ചെയ്യാം.

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ സ്മാർട്ട്ഫോണിൽ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യാം. എല്ലാ എസ്ബിഐ ഉപയോക്താക്കൾക്കും അവരുടെ അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച് യോനോ സജ്ജീകരിക്കാനാകും. രജിസ്‌റ്റർ ചെയ്തുകഴിഞ്ഞാൽ, ആപ്പിലേക്ക് നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ചേർത്ത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാം. ഇതോടെ യോനോ നൽകുന്ന വിവിധ സേവനങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കും.

എന്നാൽ ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ ഒരു മുഖ്യ ഘടകമാണ്. അതിനാൽത്തന്നെ യോനോ എസ്ബിഐ ആപ്പിനും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ എസ്ബിഐ നൽകുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളിൽ യോനോ എസ്ബിഐയുടെ പാസ്വേഡ് ആളുകൾ മാറ്റാറുണ്ട്. അത് ഏറെ നല്ലതുമാണ്. എന്നാൽ ഇങ്ങനെ മാറ്റുന്നതിനിടയിൽ പലരും തങ്ങളുടെ ഇപ്പോഴത്തെ പാസ്വേഡ് മറന്നുപോകാറുമുണ്ട്. അതോടെ അക്കൗണ്ടിലേക്ക് കടക്കാനോ ഇടപാടുകൾ നടത്താനോ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത്തരം പ്രതിസന്ധിസമയത്ത് നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും വീണ്ടും പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

എസ്ബിഐ യൂസർനെയിം റീസെറ്റ് ചെയ്യാനുള്ള വഴി
ഠ ആദ്യം https://www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഠ തുടർന്ന് ലോഗിൻ പേജ് ഓപ്പൺ ചെയ്യുക
ഠ ലോഗിൻ ഐഡി തിരികെ ലഭിക്കുകയാണ് വേണ്ടതെങ്കിൽ Forgot Username എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഠ ഇപ്പോൾ പുതിയ ഒരു പേജിൽ ലാൻഡ് ചെയ്യും.
ഠ ഇവിടെ നിങ്ങളുടെ പാസ്ബുക്കിൽ നൽകിയിട്ടുള്ള സിഐഎഫ് നമ്പർ നൽകുക

ഠ രാജ്യം തിരഞ്ഞെടുക്കുക
ഠ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക
ഠ ക്യാപ്‌ച കോഡ് കൃത്യമായി നൽകുക
ഠ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഠ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഇപ്പോൾ ഒരു ഒടിപി ലഭിക്കും
ഠ ഒടിപി നൽകി CONFIRM ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഠ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇപ്പോൾ യൂസർ നെയിം ലഭിക്കും.

എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴി
ഠ എസ്‌ബിഐ സൈറ്റ് ഓപ്പൺ ചെയ്ത് forget password ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഠ അടുത്ത ഘട്ടത്തിൽ നിങ്ങളുടെ യൂസർ നെയിം, അക്കൗണ്ട് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
ഠ തുടർന്ന് ക്യാപ്‌ച കോഡ് നൽകി സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

ഠ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തിയ ഒടിപി നൽകി സ്ഥിരീകരിക്കുക
ഠ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ മൂന്ന് ഓപ്ഷനുകൾ നൽകിയിട്ടുണ്ടാകും. Using ATM Card Details, Using Profile Password, Without ATM Profile Password തുടങ്ങിയ 3 ഓപ്ഷനുകളാണ് അവ. ഈ ലിസ്റ്റിൽ നിന്ന് ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഠ തുടർന്ന് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് 'സബ്മിറ്റ്' ബട്ടൺ ക്ലിക്ക് ചെയ്യുക
ഠ ശേഷം ഫോണിലെത്തുന്ന ഒടിപി ഉപയോഗിച്ച് പാസ്വേഡ് റീസെറ്റ് ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470