Google Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

|

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പണമിടപാട് രീതിയായി യുപിഐ മാറിക്കഴിഞ്ഞിരിക്കുന്നു. പേയ്മെന്റ് രൂപമായി യുപിഐ സ്വീകരിക്കാൻ എല്ലാ വിഭാഗം പൌരന്മാരും തയ്യാറാണെന്നത് യുപിഐ സേവനങ്ങളുടെ വ്യാപ്തിയും വിശ്വാസ്യതയും തെളിയിക്കുന്നു. കൊവിഡ് കാലവും ലോക്ക്ഡൌണും എല്ലാം യുപിഐ സേവനങ്ങളുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങൾക്കിടയിൽ റെക്കോർഡ് വേഗത്തിലാണ് ഡിജിറ്റൽ പേയ്മെന്റ് മേഖല വളർന്നതും (Google Pay).

 

മൊബൈൽ റീചാർജുകൾ

മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ എന്നിവ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് വരെയുള്ള അവശ്യ സേവനങ്ങൾക്കായി ആളുകൾ ഇന്ന് യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. കോൺടാക്റ്റ്ലെസ് പേയ്മെന്റ്സ് എന്ന ഒരു വാക്ക് ആവിർഭവിച്ചത് പോലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ്.

Washing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംWashing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

യുപിഐ

ഓരോ മാസവും കഴിയുന്തോറും രാജ്യത്ത് യുപിഐ പേയ്മെന്റുകളുടെ എണ്ണവും അവ വഴി ട്രാൻസാക്റ്റ് ചെയ്യപ്പെടുന്ന പണത്തിന്റെ അളവും കൂടിക്കൂടി വരികയാണ്. എൻപിസിഐ ( നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ) വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്. യുപിഐ സംവിധാനത്തിന്റെ നോഡൽ ഏജൻസിയാണ് എൻപിസിഐ.

ഡിജിറ്റൽ പേയ്‌മെന്റ് രംഗം
 

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗം വളർച്ചയുടെ പാതയിൽ ആണെങ്കിലും ഓൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകളും ഒപ്പം കൂടി വരികയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയമായതുമായ യുപിഐ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. കോടിക്കണക്കിന് യൂസേഴ്സ് ദിവസവും ഗൂഗിൾ പേ വഴി യുപിഐ പേയ്മെന്റുകൾ നടത്തുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇന്ന് ഗൂഗിൾ പേ സേവനം ലഭ്യമാണ്.

Gmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾGmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗൂഗിൾ പേ

സുഹൃത്തുക്കൾക്ക് കടം നൽകാനോ വീട്ടുകാർക്ക് പണം കൈമാറാനോ ഒക്കെ ഗൂഗിൾ പേ ഉപയോഗിക്കാൻ സാധിക്കും. വീടിന് അടുത്തുള്ള പ്രാദേശിക സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങാനും ഇ കൊമേഴ്സ് ആപ്പുകൾ വഴി ഇടപാടുകൾ നടത്താനും മറ്റ് പർച്ചേസുകൾക്കുമൊക്കെ ഗൂഗിൾ പേ ഉപയോഗിക്കാൻ യൂസേഴ്സിന് സാധിക്കും.

ഇൻബിൽറ്റ് സുരക്ഷ

മറ്റ് യുപിഐ ആപ്പുകൾ പോലെ തന്നെ ഗൂഗിൾ പേ വഴി പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും യൂസേഴ്സിന് റിവാർഡുകൾ ലഭിക്കും. സുരക്ഷിതമായ യുപിഐ ഇടപാടുകൾ നടത്താനായി ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് ഗൂഗിൾ പേ വരുന്നത്. ഗൂഗിൾ പേയിലെ ഇൻബിൽറ്റ് സുരക്ഷ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾവിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ

സുരക്ഷിതമായ ആക്സസിന് യുപിഐ പിൻ

സുരക്ഷിതമായ ആക്സസിന് യുപിഐ പിൻ

മറ്റ് പല ഡിജിറ്റൽ പേയ്മെന്റ്സ് ആപ്പുകൾ ഉപയോഗിക്കുന്നവരും പല സ്കാമുകളിൽ പെടാറുണ്ട്. എന്നാൽ റിമോട്ട് ഡെസ്ക്ടോപ്പ് അറ്റാക്കുകൾക്കെതിരെ ഫലപ്രദമായ പ്രതിരോധം ഒരുക്കാൻ ഗൂഗിൾ പേയ്ക്ക് കഴിയുന്നു. ഗൂഗിൾ പേയിലെ പിൻ എൻട്രി സ്ക്രീനുകൾക്ക് മികവുറ്റ സംരക്ഷണം ഉറപ്പ് വരുത്തിയാണ് യുപിഐ പിൻ ആക്സസ് കൂടുതൽ സുരക്ഷിതമാക്കുന്നത്.

റിസ്ക് റിലേഷൻസ് പരിശോധന

റിസ്ക് റിലേഷൻസ് പരിശോധന

തട്ടിപ്പുകാർക്കും മറ്റും ഗൂഗിൾ പേയിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയുള്ള സംവിധാനമാണ് റിസ്ക് റിലേഷൻസ് പരിശോധന. ഓൺബോർഡിങ് ഘട്ടത്തിലാണ് റിസ്ക് റിലേഷൻസ് പരിശോധന കമ്പനി നടത്തുന്നത്. ഇത് നേരത്തെ തന്നെ ബാൻ ചെയ്യപ്പെട്ടിട്ടുള്ളവരോ തട്ടിപ്പുകാരോ ഒക്കെ ഗൂഗിൾ പേ അക്കൌണ്ട് റീക്രിയേറ്റ് ചെയ്യുന്നതിൽ നിന്നും തടയും.

സ്കാമുകളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ മെഷീൻ ലേണിങ്

സ്കാമുകളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ മെഷീൻ ലേണിങ്

മെഷീൻ ലേണിങ് ഉപയോഗപ്പെടുത്തി സ്കാമുകളിൽ നിന്നും മറ്റ് തട്ടിപ്പുകളിൽ നിന്നും സംരക്ഷണം നേടാൻ കഴിയും. ഗൂഗിൾ പേ മെഷീൻ ലേണിങ് ഉപയോഗിച്ച് സ്കാം പ്രിവൻഷൻ മോഡലുകൾ തയ്യാറാക്കിയിരിക്കുന്നു. യൂസേഴ്സിന് അവരുടെ കോൺടാക്റ്റിൽ ഇല്ലാത്തതോ, തട്ടിപ്പ് ആണെന്ന് തോന്നുന്നതുമായ നമ്പരുകളിൽ നിന്നോ പണം ആവശ്യപ്പെട്ടുള്ള അഭ്യർഥനകൾ ലഭിച്ചാൽ കൃത്യമായി നിങ്ങൾക്ക് അലർട്ട് തരാൻ ഗൂഗിൾ പേയിൽ സംവിധാനം ഉണ്ട്.

വ്യക്തമായ ഭാഷയും മുന്നറിയിപ്പുകളും

വ്യക്തമായ ഭാഷയും മുന്നറിയിപ്പുകളും

യുപിഐ സംവിധാനത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. കളക്റ്റ് റിക്വസ്റ്റുകൾ യുപിഐ സംവിധാനത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്. കളക്റ്റ് റിക്വസ്റ്റുകൾ ( പണം ആവശ്യപ്പെട്ടുള്ള അഭ്യർഥനകൾ ) അടക്കം ഗൂഗിൾ പേ വഴിയുള്ള പണമിടപാടിന്റെ ഓരോ ഘട്ടത്തിലും എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളും നിർദേശങ്ങളും യൂസേഴ്സിന് ലഭിക്കും. ഇത് വളരെ വ്യക്തമായി പാലിക്കപ്പെടുന്നുമുണ്ട്.

Data Privacy: നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾData Privacy: നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

എസ്എംഎസ് അലർട്ടുകളും നോട്ടിഫിക്കേഷനുകളും

എസ്എംഎസ് അലർട്ടുകളും നോട്ടിഫിക്കേഷനുകളും

പണത്തിന്റെ ഒഴുക്ക് എങ്ങോട്ടാണെന്ന് വ്യക്തമായി മനസിലാക്കാൻ വേണ്ടിയാണ് അലർട്ടുകളും എസ്എംഎസുകളും അയയ്ക്കുന്നത്. കളക്റ്റ് റിക്വസ്റ്റ് വരുമ്പോഴെല്ലാം യൂസേഴ്സിന് എസ്എംഎസുകളും നോട്ടിഫിക്കേഷനുകളും വരും. ഈ റിക്വസ്റ്റ് അംഗീകരിച്ചാൽ നിങ്ങളുടെ അക്കൌണ്ടിൽ നിന്നും പണം ഈടാക്കപ്പെടും.

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യാൻ

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യാൻ

നമ്മുടെ ട്രാൻസാക്ഷൻ റെക്കോർഡ് ഗൂഗിൾ പേ ആപ്പിലും ഗൂഗിൾ അക്കൌണ്ടിലും സേവ് ചെയ്യപ്പെടും. ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതാണ് പരിഹാര മാർഗം. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

ഗൂഗിൾ ക്രോം
 • ഇതിനായി ആദ്യം നിങ്ങളുടെ ബ്രൌസറിൽ ഗൂഗിൾ ക്രോം ഓപ്പൺ ചെയ്യുക
  • തുടർന്ന് 9 ഡോട്ട് ഐക്കണിൽ ടാപ്പ് ചെയ്യണം, ശേഷം അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
   • ഇത്രയും ചെയ്താൽ നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് ഓപ്പൺ ആകും
    • പ്രൊഫൈലിൽ മാനേജ് യുവർ ഡാറ്റ ആൻഡ് പ്രൈവസി ഓപ്ഷൻ കാണാൻ കഴിയും
    • വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി
     • ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യുക
      • അടുത്ത പേജിൽ താഴേക്ക് സ്ക്രോൾ ചെയ്യുക
       • വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി എന്നൊരു ഓപ്ഷൻ കാണാം
        • ഇതിന്റെ വശത്തായി ടാപ്പ് ചെയ്യുക
         • അടുത്ത പേജിൽ മാനേജ് ഓൾ വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷൻ കാണാം
         • UPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാംUPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

          അദർ ഗൂഗിൾ ആക്റ്റിവിറ്റി
          • ഈ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മൈ ആക്റ്റിവിറ്റി പേജ് ഓപ്പൺ ആയി വരും
           • ഇടത് സൈഡിൽ കാണാൻ കഴിയുന്ന ഹാംബർഗർ മെനു ടാപ്പ് ചെയ്യുക
            • തുടർന്ന് അദർ ഗൂഗിൾ ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യണം
             • താഴേക്ക് സ്ക്രോൾ ചെയ്ത് ഗൂഗിൾ പേ എക്സ്പീരിയൻസ് ഓപ്ഷന് താഴെയുള്ള മാനേജ് ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യണം
             • സ്ക്രോൾ
              • അടുത്ത പേജിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ ഡിലീറ്റ് ഓപ്ഷന് തൊട്ട് താഴെ ട്രാൻസാക്ഷൻ ഹിസ്റ്ററി കാണാം

Best Mobiles in India

English summary
Although the digital payment scene in the country is on the path of growth, online payment scams are also on the rise. Google Pay is one of the most prominent and popular UPI apps in the country. Billions of users make UPI payments through Google Pay every day. Today, the Google Pay service is available in every corner of the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X