മൊബൈൽ ആപ് ഉപയോഗിക്കാതെ തന്നെ ഊബർ കാറുകൾ ഇന്ത്യയിൽ ബുക്ക് ചെയ്യാം [നാല് എളുപ്പവഴികൾ]

By: Midhun Mohan

മുൻകൂട്ടി യാത്ര ബുക്ക് ചെയ്യൽ, ലക്ഷ്യസ്ഥാന പ്രാധാന്യം, കൂടെ യാത്ര ചെയ്യുന്നവരുടെ വിവരങ്ങളുടെ ക്രമീകരണം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഊബറിന്റെ സവിശേഷതകളാണ് . ഇത് മൂലം സമയ ലാഭവും കൂടുതൽ വരിക്കാരെ ആകർഷിക്കുവാനും, യാത്ര സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും.

മൊബൈൽ ആപ് ഉപയോഗിക്കാതെ ഊബർ കാറുകൾ ബുക്ക് ചെയ്യാം!

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എംബി ഡാറ്റ!

സ്മാർട്ഫോണിൽ ഊബർ ആപ്പ് ഡൌൺലോഡ് ചെയ്യാതെയും ഉപഭോക്താക്കൾക്കു സവാരി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് ഊബർ ഇപ്പോൾ. ഇത് വഴി മൊബൈൽ ആപ്പിന്റെ സഹായം കൂടാതെ തന്നെ ഇന്ത്യയിലെ 29 നഗരങ്ങളിൽ കാറുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

അതെ, നിങ്ങൾ ഇതിനായി ഫോണിൽ ഒന്നും തന്നെ ഡൌൺലോഡ് ചെയ്യേണ്ടതില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1 dial.uber.com സന്ദർശിക്കുക

മൊബൈൽ ആപ്പിന്റെ സഹായം കൂടാതെ കാർ ബുക്ക് ചെയ്യാൻ ആദ്യം dial.uber.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇത് നിങ്ങളുടെ മൊബൈൽ ബ്രൌസർ വഴിയും സന്ദർശിക്കാവുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

#2 നിങ്ങളുടെ വിവരങ്ങൾ നൽകുക

dial.uber.com വെബ്സൈറ്റ് സന്ദർശിച്ച ശേഷം നിങ്ങളുടെ വിവരങ്ങൾ നൽകേണ്ടതാണ്. മൊബൈൽ നമ്പർ, നിങ്ങളുടെ സ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ നൽകണം. നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് അല്ലെങ്കിൽ ഇമെയിൽ വിലാസം ഉപയോഗിച്ചും വിവരങ്ങൾ നൽകാൻ സാധിക്കും.

#3 വിവരങ്ങൾ ശേഖരിക്കാനുള്ള അനുമതി

നിങ്ങൾ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തു കഴിഞ്ഞാൽ വെബ്സൈറ്റിൽ ഒരു സന്ദേശം തെളിയും. നിങ്ങളുടെ സവാരി ബുക്ക് ചെയ്യാൻ ആവശ്യമുള്ള അനുമതികൾക്കു വേണ്ടിയാണിത്. നിങ്ങൾ അനുമതി നൽകുന്നപക്ഷം വെബ്‌സൈറ്റിന് നിങ്ങളുടെ വിവരങ്ങൾ ലഭ്യമാകും. അനുമതി നൽകുന്നതിനായി "അലോ" എന്ന ഓപ്ഷനിൽ അമർത്തുക.

#4സവാരിക്കായി അഭ്യര്‍ത്ഥിക്കുക

ഇത്രയും കാര്യങ്ങൾ ചെയ്ത ശേഷം നിങ്ങൾക്ക് സവാരിയ്ക്കായി അപേക്ഷ കൊടുക്കാവുന്നതാണ്. ഞൊടിയിട നേരം കൊണ്ട് ഡ്രൈവർക്കു നിങ്ങളുടെ അപേക്ഷ ലഭിക്കുകയും അയാൾ നിങ്ങളെ ഫോൺ വഴി ബന്ധപ്പെടുകയും ചെയ്യും. ഷെയർ റൈഡുമായി അപേക്ഷിച്ചു ഇവിടെ സവാരി കഴിഞ്ഞതിനു ശേഷം മാത്രമേ പണം നൽകേണ്ടതുള്ളൂ.

ഇനി വൈകിക്കേണ്ട ഉടൻ തന്നെ ആപ്പ് ഡൌൺലോഡ് ചെയ്യാതെ നിങ്ങളുടെ സവാരി ബുക്ക് ചെയ്തോളു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here's how to book a ride without downloading the Uber App.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot