ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാം
ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ തിരിച്ചറിയാനുള്ള എളുപ്പവഴികൾ
പ്ലെ സ്റ്റോർ ഉപയോഗിച്ച പലരും ഒരേ പേരിലുള്ള ഒരുപാട് ആപ്പ്ളിക്കേഷനുകൾ കണ്ടേക്കാം. ഇതിൽ വ്യാജന്മാർ നമുക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. വ്യാജന്മാരെ ഡൌൺലോഡ് ചെയ്തു സമയവും ഡേറ്റയും നഷ്ടപ്പെടുത്തുന്നത് നമുക്കും നമ്മുടെ ഫോണിനും നല്ലതല്ല.

ആയിരക്കണക്കിന് അപ്പ്ലിക്കേഷനുകളാണ് പ്ലെ സ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ തന്നെ വ്യാജ പതിപ്പ് ഫോണിൽ ഡൗണ്ലോഡ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
വ്യാജ പതിപ്പിൽ വൈറസുകളും മാൽവേറുകളും ഉണ്ടാകാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോണിൽ നിന്നും അപഹരിക്കും.
ഹാക്കർമാർ ഇത്തരം ആപ്പ് നിർമിച്ചു സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നതു സാധാരണമാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് നമ്പറുകൾ, വിലപ്പെട്ട കുറിപ്പുകൾ, ചിത്രങ്ങൾ അങ്ങനെ ഫോണിൽ സൂക്ഷിച്ചിട്ടുള്ള എന്തും ആകാം.

#1 പുബ്ലിഷർ വിശ്വസ്ഥരാണോ എന്ന് പരിശോധിക്കുക
ആപ്പ് പബ്ലിഷർ പേര് വ്യാജമാണോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. കബളിപ്പിക്കാൻ വേണ്ടി ഹാക്കർമാർ സമാന രീതിയിലുള്ള പേരുകൾ ഉപയോഗിച്ചേക്കാം. ഇത് വഴി നാം കുഴങ്ങുകയും അവരുടെ വ്യാജ അപ്പ് ഡൌൺലോഡ് ചെയ്യുകയും ചെയ്യും.
ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

#2 ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വായിക്കുക
വ്യാജനായാലും ഒറിജിനൽ പതിപ്പായാലും നമുക്കു അവയുടെ നിരൂപണം നമുക്ക് വായിക്കാൻ സാധിക്കും. ഇത് വഴി അവയിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. മുൻപ് ഡൌൺലോഡ് ചെയ്തവർ മോശം അഭിപ്രായമാണ് ആണ് നൽകിയിരിക്കുന്നത് എന്നുണ്ടെങ്കിൽ അത് യഥാർഥ ആപ്പ് ആവാൻ സാധ്യതയില്ല.
വ്യാജപതിപ്പാണെങ്കിൽ ചിലപ്പോൾ അഭിപ്രായങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. യഥാർത്ഥ ആപ്പിനു എപ്പോളും നിരൂപണങ്ങൾ ലഭിക്കും.

#3 പരസ്യപ്പെടുത്തിയ സമയം സമീപകാലത്താണോ എന്ന് നോക്കുക
അധിക സമയത്തും വ്യാജന്മാർ പരസ്യപ്പെടിത്തുന്ന സമയം സമീപകാലത്തായിരിക്കും. അതായത് യഥാർത്ഥ അപ്പ് പരസ്യപ്പെടുത്തിയ ശേഷം. അതിനാൽ യഥാർത്ഥ ആപ്പിനു എപ്പോളും "അപ്ഡേറ്റ് ഓൺ" എന്ന തീയതിയുണ്ടായിരിക്കും. വ്യാജന് ഇത് കാണില്ല

#4 അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക
വ്യാജ ആപ്പുകളിൽ അക്ഷരതെറ്റുകൾ കാണാം. അവയുടെ വിശദീകരവും തലക്കെട്ടും യഥാർത്ഥ ആപ്ലിക്കേഷൻ പോലെ ഒരിക്കലും ആകില്ല. യഥാർത്ഥ പതിപ്പിൽ നിങ്ങൾക്ക് അക്ഷരതെറ്റുകൾ കാണാൻ സാധിക്കില്ല.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








