ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?

|

നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ഫീച്ചറുകളിൽ ഒന്നാണ് ഗൂഗിൾ സെർച്ച്. നമ്മുക്ക് അറിയാവുന്നതും അറിയാത്തതുമായി എല്ലാ കാര്യങ്ങളും നാം ഗൂഗിൾ സെർച്ച് ഉപയോഗിച്ച് തിരയാറുണ്ട്. പണ്ട് പുസ്തകങ്ങളിൽ നിന്നും കാണാപ്പാഠം പഠിച്ചിരുന്ന കാര്യങ്ങൾക്കും അറിവുകൾക്കും എല്ലാം നമ്മുക്ക് ഗൂഗിൾ സെർച്ച് ഉപയോഗിക്കാം. വൈബ്സൈറ്റുകൾ സന്ദർശിക്കാനും എല്ലാം ഗൂഗിൾ സെർച്ച് തന്നെയാണ് നാം ഉപയോഗിക്കുന്നത്. ഗൂഗിൾ സെർച്ച് വളരെക്കൂടുതൽ ഉപയോഗിക്കുന്നവരും ഒരുപാട് സമയം ചെലവഴിക്കുന്നവരും നമ്മുക്കിടയിൽ ഉണ്ട്. അങ്ങനെ ഏറെ നേരം ചെലവഴിക്കുമ്പോൾ ഗൂഗിൾ സെർച്ചിന്റെ വെളുത്ത പശ്ചാത്തലം കണ്ണുകൾക്ക് സ്ട്രെയിൻ സൃഷ്ടിക്കുകയും ചെയ്യും. പ്രത്യേകിച്ചും ഇരുണ്ട മുറിയിലും, രാത്രിയിലും ഒക്കെ ഗൂഗിൾ സെർച്ച് ഉപയോഗിക്കുമ്പോൾ. ഇതിന് പ്രതിവിധി എന്ന നിലയിലാണ് ഗൂഗിൾ ഡാർക്ക് മോഡ് അവതരിപ്പിച്ചത്.

 

ഗൂഗിൾ

2020 ഡിസംബറിലാണ് ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ സെർച്ചിനുള്ള ഡാർക്ക് മോഡ് ഫീച്ചർ ഗൂഗിൾ ആദ്യമായി പരീക്ഷിക്കാൻ തുടങ്ങിയത്. 2020 മെയ് മുതൽ തന്നെ മൊബൈലിൽ ഗൂഗിൾ സെർച്ചിനൊപ്പം ഡാർക്ക് മോഡ് ഫീച്ചർ ഉണ്ട്. ഗൂഗിൾ സെർച്ച് ഡാർക്ക് മോഡ് ഫീച്ചർ എങ്ങനെ സെറ്റ് ചെയ്യാം എന്ന് മനസിലാക്കാനാണ് ഈ ആർട്ടിക്കിൾ. കുറഞ്ഞ കോൺട്രാസ്റ്റ് അനുപാതം നിലനിർത്തി കണ്ണിന്റെ ആയാസം കുറയ്ക്കാൻ ഡാർക്ക് മോഡ് സഹായിക്കുന്നു. സെർച്ച് റിസൽട്ടുകൾക്ക് കൂടുതൽ റീഡബിലിറ്റി നൽകാനും ഫീച്ചർ ഹെൽപ്പ് ചെയ്യുന്നു. ഡാർക്ക്, ലൈറ്റ് എന്നിവയടക്കം ഗൂഗിൾ സെർച്ച് എഞ്ചിന്റെ അപ്പിയറൻസ് സെറ്റിങ്സിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ട്. കമ്പ്യൂട്ടറിന്റെ ഡിഫോൾട്ട് തീമുമായി സെർച്ച് എഞ്ചിന്റെ അപ്പിയറൻസ് സെറ്റിങ്സ് സിങ്ക് ആക്കാനുള്ളതാണ് മൂന്നാമത്തെ ഓപ്ഷൻ. യൂസേഴ്സിന് ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറും ഇത് തന്നെ. ഡാർക്ക് മോഡ് ഓൺ ആക്കാനും ഓഫ് ആക്കാനും ഓട്ടോമാറ്റിക്ക് ടെം ലിമിറ്റ് സെറ്റ് ചെയ്താൽ ഫീച്ചർ കൂടുതൽ സൌകര്യപ്രദവും ആകും.

ഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങളും ഇനി ഒളിപ്പിക്കാം, ലോക്ക്ഡ് ഫോൾഡർ ഫീച്ചർ പുറത്തിറങ്ങിഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങളും ഇനി ഒളിപ്പിക്കാം, ലോക്ക്ഡ് ഫോൾഡർ ഫീച്ചർ പുറത്തിറങ്ങി

ഡിവൈസ്
 

2021 സെപ്റ്റംബറിലാണ് ഗൂഗിൾ സപ്പോർട്ട് ബ്ലോഗ് പോസ്റ്റ് വഴിയാണ് ഗൂഗിൾ സെർച്ചിലെ പുതിയ അപ്പിയറൻസ് സെറ്റിങ്സ് പ്രഖ്യാപിച്ചത്. പുതിയ അപ്പിയറൻസ് സെറ്റിങ്സിൽ മൂന്ന് ഓപ്‌ഷനുകളുണ്ട്. ഡിവൈസ് ഡിഫോൾട്ട്, ഡാർക്ക് അല്ലെങ്കിൽ ലൈറ്റ് മോഡുകൾ. പുതിയ ഡാർക്ക് മോഡ് സെറ്റിങ്സ് സെപ്റ്റംബർ ഒമ്പത് മുതൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കി തുടങ്ങിയിരുന്നു. എല്ലാവർക്കും പുതിയ ഫീച്ചറുകൾ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നും പോസ്റ്റിൽ കമ്പനി പറഞ്ഞിരുന്നു.

ഗൂഗിൾ സെർച്ച് ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യാൻ

ഗൂഗിൾ സെർച്ച് ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യാൻ

ഗൂഗിൾ ഹോംപേജ്, സെർച്ച് റിസൽട്സ് പേജ്, സെർച്ച് സെറ്റിങ്സ് എന്നിവയ്‌ക്കൊപ്പം ലിങ്ക് ചെയ്‌ത മറ്റ് വെബ്‌പേജുകൾക്കും പുതിയ അപ്പിയറൻസ് സെറ്റിങ്സ് ബാധകമായിരിക്കും. ഡിവൈസിലെ ഡിഫോൾട്സ് സെറ്റിങ്സ് ഡിവൈസിന്റെ കളർ സ്കീമുമായി ഓട്ടോമാറ്റിക്കായി മാച്ച് ചെയ്യപ്പെടുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ ലൈറ്റ് അക്ഷരങ്ങളാണ് ഡാർക്ക് സെറ്റിങ്സ് പ്രൊവൈഡ് ചെയ്യുന്നത്. ലൈറ്റ് സെറ്റിങ്സിൽ നേരേ തിരിച്ചും. ഗൂഗിൾ സെർച്ചിൽ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഏതൊക്കെയാണ് എന്നറിയാൻ താഴേക്ക് വായിക്കുക.

തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?

ഗൂഗിൾ
 • നിങ്ങളുടെ വെബ് ബ്രൗസറിൽ ഗൂഗിൾ.കോം എന്ന് ടൈപ്പ് ചെയ്ത് ഗൂഗിൾ സെർച്ച് ഓപ്പൺ ചെയ്യുക.
 • ഗൂഗിൾ സെർച്ച് ഹോംപേജിൽ താഴെ വലത് കോണിലുള്ള സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്ന് അപ്പിയറൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • അപ്പിയറൻസ് ഓപ്ഷൻ സെറ്റിങ്സിന് താഴെ ദൃശ്യമാകുന്നില്ലെങ്കിൽ സെർച്ച് സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന പേജിന്റെ ഇടത് വശത്തുള്ള പാനലിൽ നിന്നും അപ്പിയറൻസ് സെലക്ട് ചെയ്യുക.
 • അപ്പിയറൻസ് ഓപ്ഷനിൽ മൂന്ന് മോഡുകൾ നിങ്ങൾക്കായി നൽകിയിരിക്കും. ഡിവൈസ് ഡിഫോൾട്ട്, ഡാർക്ക് അല്ലെങ്കിൽ ലൈറ്റ്. ഇവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.
 • താഴെ കാണുന്ന സേവ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ആഗ്രഹിക്കുന്ന മോഡിലേക്ക് ഗൂഗിൾ സെർച്ചും അനുബന്ധ പേജുകളും മാറിക്കഴിഞ്ഞിരിക്കും.
 • ചിത്രങ്ങൾ

  ഇത് പോലെ ​ഗൂ​ഗിൾ സെ‍‍‍ർച്ച് റിസൽട്ടുമായി നാം അറിയേണ്ട ഒരു കാര്യമാണ് ​ഗൂ​ഗിൾ സെ‍ർച്ച് റിസൽട്ടുകളിൽ നിന്നും നമ്മുടെ ചിത്രങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന്. പലപ്പോഴും നമ്മുടെ ചിത്രങ്ങൾ നാം അറിയാതെ തന്നെ ​ഗൂ​ഗിൾ സെ‍‍ർച്ച് റിസൽട്ടുകളിൽ എത്തുന്നു. ഇങ്ങനെ നമ്മുടെ സ്വകാര്യതയും ബാധിക്കപ്പെടുന്നു. ഇത്തരം ചിത്രങ്ങൾ റിമൂവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ‍‍ർ താഴേക്ക് വായിക്കുക. സെർച്ച് റിസൽട്ടുകളിൽ നമ്മുടെ ചിത്രങ്ങൾ വരുന്നത് ഇഷ്ടമല്ലെങ്കിൽ അത് നീക്കം ചെയ്യുന്നത് തന്നെയാണ് നല്ലത്. ഈ ചിത്രങ്ങൾ നീക്കം ചെയ്യണം എന്ന് നിങ്ങൾ ​ഗൂ​ഗിളിനോട് ആവശ്യപ്പെടുകയും ആ ചിത്രങ്ങൾ ​ഗൂ​ഗിൾ നീക്കം ചെയ്യുകയും ചെയ്യണം.

  ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ

  ഇമേജസ്

  ഇങ്ങനെ ഒരിക്കൽ ചിത്രങ്ങൾ നീക്കം ചെയ്ത് കഴിഞ്ഞാൽ പിന്നെയാ ഫോട്ടോസ് ഇമേജസ് ടാബിലോ ​ഗൂ​ഗിൾ സെ‍ർച്ചിൽ തമ്പ് നെയിലുകളായി പോലും കാണില്ല. പക്ഷെ മനസിലാക്കേണ്ട ഒരു കാര്യം ഇത് ഇല്ലാതാകുന്നത് ​ഗൂ​ഗിൾ സെ‍ർച്ചിൽ നിന്നും അനുബന്ധ സ‍‍ർവീസുകളിൽ നിന്നും മാത്രമാണ്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളിൽ നിന്നും ഫോട്ടോകൾ ഡിലീറ്റ് ആകില്ല. ഇന്റ‍ർനെറ്റിൽ നിന്നും പൂ‍ർണമായി ഫോട്ടോകൾ ഡിലീറ്റ് ആകില്ലെന്നും മനസിലാക്കണം. ഈ വെബ്സൈറ്റുകളിൽ നിന്നും പ്രത്യേക നടപടി ക്രമങ്ങളിലൂടെ ഫോട്ടോസ് ഡിലീറ്റ് ചെയ്യാം. പ്രായപൂ‍ർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ ​ഗൂ​ഗിൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ഇങ്ങനെ കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ പ്രത്യേകം വ്യവസ്ഥകളും കമ്പനിക്കുണ്ട്. കുട്ടികൾക്കും കൌമാരക്കാർക്കും അവരുടെ രക്ഷകർത്താക്കൾക്കും ചിത്രങ്ങൾ സെർച്ച് റിസൽട്ടിൽ നിന്നും നീക്കം ചെയ്യാൻ അപേക്ഷ നൽകാം.‌‌ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ സംരക്ഷണം കൂട്ടുമെന്നും ​ഗൂ​ഗിൾ അടുത്തിടെ പറഞ്ഞിരുന്നു.

Best Mobiles in India

English summary
Google first tested the Dark Mode feature for Google search on the desktop in December 2020. mobile phones have a Dark Mode feature with Google search from May 2020. Dark mode helps to reduce eye strain while maintaining a low contrast ratio. The feature also helps to give more readability to the search results.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X