Home
How to

ആൻഡ്രോയിഡ് ഫോണിലെ ഡാറ്റ നഷ്ടപ്പെടുമെന്ന ഭയം വേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം

ആൻഡ്രോയിഡ് ഫോൺ ഡാറ്റ ബാക്കപ്പ് ചെയ്യാൻ തയ്യാറാകാത്ത ആളുകൾ നിരവധിയാണ്. ഇത്തരക്കാർക്ക് അവരുടെ ഡിവൈസ് നഷ്‌ടപ്പെടുമ്പോൾ എല്ലാ ഡാറ്റയും നഷ്‌ടപ്പെടും. സ്‌മാർട്ട്‌ഫോൺ ലോക്ക് ആയി പോകുന്ന സമയത്ത് ചിലപ്പോൾ ഫാക്‌ടറി റീസെറ്റ് ചെയ്യേണ്ടി വരും. ഫോൺ ഡാറ്റ നഷ്ടപ്പെടാൻ കാരണമാകുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ഫോൺ ഒരു ഇലക്ടോണിക് ഡിവൈസ് ആയതിനാൽ തന്നെ, ഏത് സമയത്തും എന്തും സംഭവിക്കാം. ഇത്തരം സാഹചര്യത്തിൽ ഫോൺ ഡാറ്റ നഷ്ടമാകാതിരിക്കാനുള്ള പ്രധാന മാർഗമാണ് ബാക്കപ്പ് ഓപ്ഷൻ.

ഗൂഗിൾ ക്ലൗഡ്

ധാരാളം ആളുകൾ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ ക്ലൗഡ് സ്റ്റോറേജിലേക്ക് വളരെ എളുപ്പത്തിൽ ഫോൺ ഡാറ്റ ബാക്കപ്പ് ചെയ്യാവുന്നതാണ്. ഒപ്പം നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസ് നഷ്ടമാകുമ്പോൾ അതിനുള്ളിലെ ഡാറ്റ വൈപ്പ് ചെയ്യാനും ഗൂഗിൾ സഹായിക്കുന്നു. ഇപ്പോൾ, നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും എങ്ങനെ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം. നിങ്ങൾ ഡിവൈസ് മാറ്റുമ്പോഴെല്ലാം ഇത്തരത്തിൽ ബാക്കപ്പ് ചെയ്ത ഡാറ്റ വളരെ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.

ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ

ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ

യൂസേഴ്സിന് അവരുടെ ഫോട്ടോകളും വീഡിയോകളും പോലെയുള്ള ഫയലുകൾ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ സ്റ്റോർ ചെയ്യാൻ കഴിയും. ആപ്പിന്റെ പ്രൊഫൈൽ സെക്ഷനിൽ കാണാവുന്ന ബാക്കപ്പ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിനായി പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്‌ത് "ടേൺ ഓൺ ബാക്കപ്പ്" ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മാത്രം മതിയാകും.

ഗൂഗിൾ

ഗൂഗിൾ വ്യത്യസ്‌ത പിക്ചർ ക്വാളിറ്റി ഓപ്‌ഷനുകൾ പ്രദർശിപ്പിക്കും. ചിത്രങ്ങളുടെ യഥാർഥ ക്വാളിറ്റി നിലനിർത്താൻ "ഒർജിനൽ ക്വാളിറ്റി" ഓപ്ഷൻ തിരഞ്ഞെടുക്കാം. സ്‌റ്റോറേജ് സേവർ ഓപ്‌ഷൻ കുറച്ച് സ്ഥലം ലാഭിക്കുമെങ്കിലും ഫോട്ടോസിന്റെയും വീഡിയോകളുടെയും ഗുണനിലവാരം കുറയും. കൂടാതെ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും വൈഫൈ ആക്‌സസ് ഇല്ലെങ്കിൽ, ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിനായി സെല്ലുലാർ ഡാറ്റ ഓപ്‌ഷനും നിങ്ങൾ ഓണാക്കണം. സജ്ജീകരണങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ ഫോട്ടോകൾ/വീഡിയോകൾ ഗൂഗിൾ ബാക്കപ്പ് ചെയ്യാൻ തുടങ്ങിയെന്ന് സ്‌ക്രീൻ കാണിക്കും.

മീഡിയ ഡൗൺലോഡ്

നിങ്ങൾ ഫയലുകൾ എല്ലാം ക്ലൗഡിൽ സംഭരിക്കുന്നതിനാൽ, ഏത് ഡിവൈസിൽ നിന്നും ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌താൽ മാത്രം മതിയാകും. മീഡിയ ഡൗൺലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷനും ഗൂഗിൾ നൽകുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബാക്കപ്പ് ഫീച്ചർ ഡീആക്റ്റിവേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ ഡിവൈസിലുള്ള എല്ലാ ഫയലുകളും ഡോക്യുമെന്റുകളും ഗൂഗിൾ ഡ്രൈവിലും സേവ് ചെയ്യാം. ഇതിനായും ബാക്കപ്പ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണം. ഡ്രൈവ് ആപ്പിലെ ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്ത് ബാക്കപ്പ് സ്റ്റാറ്റസും മനസിലാക്കാം.

ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്യാൻ മറ്റൊരു മാർഗം

ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്യാൻ മറ്റൊരു മാർഗം

ഒരു തേർഡ് പാർട്ടി സേവനത്തിൽ നിങ്ങളുടെ ഡാറ്റ സംഭരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഇതിനായി നിങ്ങളുടെ ലാപ്‌ടോപ്പ് ഉപയോഗിക്കാം. ലാപ്‌ടോപ്പുമായി ബന്ധിപ്പിക്കാൻ നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ചാർജിംഗ് കേബിൾ ഉപയോഗിക്കുക. നിങ്ങളുടെ മൊബൈലിൽ ഫയൽ ട്രാൻസ്ഫർ ഓപ്ഷൻ തിരഞ്ഞെടുക്കാൻ മറക്കരുത്. തുടർന്ന് നിങ്ങളുടെ ലാപ്‌ടോപ്പിലേക്ക് ഫോട്ടോകൾ/ഫയലുകൾ/വീഡിയോകൾ എന്നിവ ട്രാൻസ്ഫർ ചെയ്ത് സൂക്ഷിക്കുക. മാക് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ആൻഡ്രോയിഡ് ഫയൽ ട്രാൻസ്ഫർ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വാട്സ്ആപ്പ് ചാറ്റുകൾ

വാട്സ്ആപ്പ് ചാറ്റുകൾ

നിങ്ങളുടെ എല്ലാ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് ഓഫർ ചെയ്യുന്നു. ആപ്പ് സെറ്റിങ്സുകളിൽ നിന്നും ചാറ്റുകളിൽ പോയി താഴേക്ക് സ്ക്രോൾ ചെയ്താൽ ബാക്കപ്പ് ഓപ്ഷൻ കാണാം. ചാറ്റ് ബാക്കപ്പിൽ ടാപ്പ് ചെയ്താൽ അത് പ്രവർത്തനക്ഷമമാക്കാം. വാട്സ്ആപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ ലഭ്യമാണ് , ഫീച്ചർ ആക്റ്റിവേറ്റഡ് ആണെങ്കിൽ വാട്സ്ആപ്പ്, ഗൂഗിൾ എന്നിവരടക്കം ആർക്കും നിങ്ങളുടെ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. നിങ്ങൾ ഒരു പുതിയ ഡിവൈസിൽ വാട്സ്ആപ്പ് സജ്ജീകരിക്കുമ്പോൾ, പഴയ ഫോണിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ സുരക്ഷാ പിൻ നൽകാൻ ആവശ്യപ്പെടും എന്നത് ശ്രദ്ധിക്കണം.

എസ്എംഎസ്, ആപ്പുകൾ, കോൺടാക്റ്റുകൾ, കോൾ ചരിത്രം

എസ്എംഎസ്, ആപ്പുകൾ, കോൺടാക്റ്റുകൾ, കോൾ ചരിത്രം

നിങ്ങൾ ബാക്കപ്പ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലുള്ള എല്ലാ ആപ്പുകളും എസ്എംഎസുകളും ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യപ്പെടും. ഇതിനായി നിങ്ങൾ സെറ്റിങ്സിൽ പോയി ഗൂഗിളിൽ ടാപ്പ് ചെയ്യണം. ഇവിടെ ഒരു ബാക്കപ്പ് ഓപ്ഷൻ കാണാം. ബാക്കപ്പ് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ഗൂഗിൾ അക്കൌണ്ടിലേക്ക് ബാക്കപ്പ് ചെയ്യുന്ന ഡാറ്റയേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജിലേക്ക് നിങ്ങൾക്ക് പോകാൻ കഴിയും. ഇതിൽ അടിസ്ഥാനപരമായി നിങ്ങളുടെ കോൾ ചരിത്രം, എസ്എംഎസ്, ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡിവൈസ് സെറ്റിങ്സ്, കോൺടാക്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ബാക്കപ്പ് ഫയലുകൾ

ബാക്കപ്പ് ഫയലുകൾ സുരക്ഷിതമായ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു എന്നാണ് ഗൂഗിൾ പറയുന്നത്. ചില ഡാറ്റകൾ നിങ്ങളുടെ ഡിവൈസിലെ ലോക്ക് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുമെന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഇങ്ങനെ നിങ്ങളുടെ ഏറ്റവും പുതിയ ഡിവൈസിന്റെ സെറ്റ് അപ്പ് പൂർത്തിയാക്കിയ ശേഷം ബാക്കപ്പ് ചെയ്ത ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയും പുതിയ ഡിവൈസ് സജ്ജീകരിക്കുമ്പോൾ ഗൂഗിളിൽ നിന്നുള്ള "ഫിനിഷ് സെറ്റ് അപ്പ്" നോട്ടിഫിക്കേഷൻ ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ ഫീച്ചർ നിങ്ങളുടെ പഴയ ഡാറ്റകൾ എല്ലാം ഒരേസമയം റീസ്റ്റോർ ചെയ്യാൻ സഹായിക്കും. നിങ്ങൾ ആപ്പുകൾ വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടതില്ല. പക്ഷെ എല്ലാ ആപ്പുകളിലും വീണ്ടും ലോഗിൻ ചെയ്യേണ്ടിവരുമെന്ന് മാത്രം. കോൾ ഹിസ്റ്ററിയും കോൺടാക്‌റ്റുകളും മറ്റെല്ലാ കാര്യങ്ങളും നിങ്ങളുടെ പുതിയ ഡിവൈസിലേക്ക് സ്വയമേവ ചേർക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ പഴയ ഫോണിന്റെ ലോക്ക് സ്‌ക്രീൻ പിൻ അല്ലെങ്കിൽ പാറ്റേൺ ഓർമയില്ലെങ്കിൽ നിങ്ങളുടെ ഡാറ്റ പുനസ്ഥാപിക്കാൻ ഗൂഗിൾ നിങ്ങളെ അനുവദിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
There are many people who are not ready to backup their Android phone data. Such people will lose all data when they lose their device. Simply put, since your phone is an electronic device, anything can happen at any time. The backup option is the main way to avoid losing phone data in such a situation.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X