Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 4 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Movies
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
പുതിയ സ്മാർട്ട്ഫോൺ വാങ്ങിയ ശേഷമുള്ള എല്ലാ ആവേശവും കെടുത്തുന്ന ഏർപ്പാടാണ് പഴയ സ്മാർട്ട്ഫോണിലെ ഡാറ്റയും ആപ്പുകളുമൊക്കെ പുതിയ ഡിവൈസിലേക്ക് മാറ്റുന്നത്. കുറേക്കാലമായി ഒരു ഫോൺ തന്നെ ഉപയോഗിച്ച് വന്നവരാണെങ്കിൽ പ്രത്യേകിച്ചും. ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഫയലുകൾ, ചാറ്റുകൾ, ആപ്പ് ഡാറ്റ അങ്ങനെ പുതിയ ഡിവൈസിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ട ഡാറ്റയുടെ അളവ് വളരെക്കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണ് ഡാറ്റ ബാക്കപ്പ് ഓപ്ഷൻ (Android).

ഡാറ്റ ബാക്കപ്പ് ഫീച്ചറിനെക്കുറിച്ച് അറിയാത്തവർ അല്ലെങ്കിൽ ഫീച്ചർ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അറിയാത്തവർക്ക് പലപ്പോഴും വലിയ ഡാറ്റ നഷ്ടം സംഭവിക്കാറുണ്ട്. ഡാറ്റ ബാക്കപ്പ് സൃഷ്ടിക്കുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള ജോലിയല്ല. അത് പോലെ തന്നെ പുതിയ ആൻഡ്രോയിഡ് ഡിവൈസിൽ അത് റിസ്റ്റോർ ചെയ്യുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

പഴയ ഫോണിലെ ഇമേജുകൾ പോലെയുള്ള ഫയലുകൾ, ആപ്പ് ഡാറ്റ, മറ്റ് ഡാറ്റകൾ, ഫോൺ ക്രമീകരണങ്ങൾ, കോൺടാക്റ്റ് എന്നിവയെല്ലാം ഇത്തരത്തിൽ ബാക്കപ്പ് ചെയ്യാൻ കഴിയും. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസും ഗൂഗിൾ അക്കൌണ്ടുമായി കണക്റ്റ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ആൻഡ്രോയിഡ് ഡിവൈസിലെ എല്ലാ ഡാറ്റയും ഈ ഗൂഗിൾ അക്കൌണ്ടിലേക്ക് ബാക്കപ്പ് ചെയ്യണം.

ബാക്കപ്പ് ഡാറ്റ ഏത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലും റിസ്റ്റോർ ചെയ്യാൻ കഴിയും. ഒന്നിൽ കൂടുതൽ ഡിവൈസുകളിലേക്കും ഈ ബാക്കപ്പ് റിസ്റ്റോർ ചെയ്യാൻ യൂസേഴ്സിന് സാധിക്കും. നേരത്തെ പറഞ്ഞത് പോലെ ഏറ ഉപകാരപ്രദമായ സൌകര്യങ്ങളിൽ ഒന്നാണിത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ അറിയാനും തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് ഡാറ്റ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യാം
സ്റ്റെപ്പ് 1 - ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സെറ്റിങ്സ് ആപ്പ് ഓപ്പൺ ചെയ്യുക
സ്റ്റെപ്പ് 2 - തുടർന്ന് ഗൂഗിൾ ഓപ്ഷൻ സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 3 - ഇതിന് ശേഷം ബാക്കപ്പ് ഓപ്ഷനിൽ ടാപ്പ് ചെയ്യണം
സ്റ്റെപ്പ് 4 - തുടർന്ന് ബാക്കപ്പ് നൌ ഓപ്ഷനിലും ടാപ്പ് ചെയ്യേണ്ടതുണ്ട്

ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ ഡാറ്റ ഓട്ടോമാറ്റിക്കായി ഗൂഗിൾ അക്കൌണ്ടിലേക്ക് ബാക്കപ്പ് ആകും. പിന്നീട് ആവശ്യാനുസരണം പുതിയ സ്മാർട്ട്ഫോണിൽ റിസ്റ്റോർ ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് ഡിവൈസിലെ ഡാറ്റ മാന്വലായും ബാക്കപ്പ് ചെയ്യാൻ കഴിയും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് ഡാറ്റ മാന്വലായി ബാക്കപ്പ് ചെയ്യാം
സ്റ്റെപ്പ് 1 - ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സെറ്റിങ്സ് ആപ്പ് ഓപ്പൺ ചെയ്യുക
സ്റ്റെപ്പ് 2 - തുടർന്ന് ഗൂഗിൾ ഓപ്ഷൻ സെലക്റ്റ് ചെയ്യേണ്ടതുണ്ട്
സ്റ്റെപ്പ് 3 - ഇതിന് ശേഷം ബാക്കപ്പ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
സ്റ്റെപ്പ് 4 - തുടർന്ന് ബാക്കപ്പ് നൌ ഓപ്ഷനിലും ടാപ്പ് ചെയ്താൽ മതിയാകും

മാന്വലായും ഓട്ടോമാറ്റിക്കായും ഡാറ്റ ബാക്കപ്പ് ചെയ്യാൻ ഉള്ള രീതികൾ മനസിലായെന്ന് കരുതുന്നു. ബാക്കപ്പ് ചെയ്ത ഡാറ്റ ഗൂഗിൾ അക്കൌണ്ടിൽ സുരക്ഷിതമായിരിക്കും. ഇനി എങ്ങനെയാണ് പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ പഴയ ഡിവൈസിൽ നിന്നുള്ള ഡാറ്റ റിസ്റ്റോർ ചെയ്യുന്നത് എന്ന് നോക്കാം.

ആൻഡ്രോയിഡ് ഡാറ്റ റിസ്റ്റോർ ചെയ്യുന്നതെങ്ങനെ?
പുതിയ സ്മാർട്ട്ഫോൺ സെറ്റ് ചെയ്യുമ്പോൾ തന്നെ ബാക്കപ്പ് ഡാറ്റ റിസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ കഴിയും.
സ്റ്റെപ്പ് 1 - ഡാറ്റ റിസ്റ്റോർ ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 2 - തുടർന്ന് ബാക്കപ്പ് റിസ്റ്റോർ ചെയ്യുക എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
സ്റ്റെപ്പ് 2 - ഇത്രയും ചെയ്യുമ്പോൾ ഏത് ബാക്കപ്പ് വേർഷൻ റിസ്റ്റോർ ചെയ്യണമെന്നുള്ള ഓൺ സ്ക്രീൻ പ്രോംപ്റ്റുകൾ വരും

സ്റ്റെപ്പ് 2 - ഏത് വേർഷനാണോ ആവശ്യം അത് സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 2 - തുടർന്ന് വരുന്ന സ്ക്രീനിൽ റിസ്റ്റോർ ചെയ്യേണ്ട ഫോട്ടോസ്, ചാറ്റുകൾ, ആപ്പുകൾ എന്നിവ സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 2 - ഇത്രയും കഴിഞ്ഞാൽ സെലക്റ്റ്ഡ് ആയിട്ടുള്ള ഡാറ്റ ഗൂഗിൾ നിങ്ങളുടെ പുതിയ ഡിവൈസിലേക്ക് റിസ്റ്റോർ ചെയ്യും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470