ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

|

രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട യുപിഐ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. യുപിഐ പേയ്മെന്റുകൾ നടത്താനായി ദശലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിൾ പേ ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലെ ഏറ്റവും ചെറിയ കടകളിൽ പോലും ഇപ്പോൾ ഗൂഗിൾ പേ വഴി പേയ്മെന്റ് സ്വീകരിക്കും. ഗൂഗിൾ പേ ഉപയോഗിച്ച് ആളുകൾക്ക് പരസ്പരം പണമിടപാടുകൾ നടത്താൻ കഴിയും. ഗൂഗിൾ പേ ആപ്പിൽ പരസ്പരം സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. പരിചയമില്ലാത്തവർക്ക് പോലും നിങ്ങളുടെ ഫോൺ നമ്പർ കയ്യിലുണ്ടെങ്കിൽ ഗൂഗിൾ പേ വഴി നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയും. പരിചയമില്ലാത്തവർ ഗൂഗിൾ പേ വഴി പണം അഭ്യർഥിക്കുന്നതും സന്ദേശങ്ങൾ അയയ്ക്കുന്നതും ഇടയ്ക്ക് സംഭവിക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാനും ഗൂഗിൾ പേയിൽ ഓപ്ഷൻ ഉണ്ട്. ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ ഉപയോഗിച്ച് ഗൂഗിൾ പേയിൽ ആളുകളെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യാനുള്ള ഗൈഡ്

ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യാനുള്ള ഗൈഡ്

ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച്, സ്‌മാർട്ട്‌ഫോണുള്ള ആർക്കും എളുപ്പത്തിൽ പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. പേയ്‌മെന്റുകൾ നടത്താൻ, തുക എന്റർ ചെയ്ത് പേ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മാത്രം മതി. സ്വീകർത്താവ് ഗൂഗിൾ പേ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കും. നിലവിൽ യാതൊരു ഫീസും ഈടാക്കാതെയാണ് ഗൂഗിൾ പേയുടെ സർവീസ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ആയുഷ്മാൻ ഭാരത് സൌജന്യ ഇൻഷൂറൻസിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ?ആയുഷ്മാൻ ഭാരത് സൌജന്യ ഇൻഷൂറൻസിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ?

ഗൂഗിൾ

ഗൂഗിൾ പേയിൽ ഒരാളെ ബ്ലോക്ക് ചെയ്താൽ ആ ആപ്പിൽ മാത്രമല്ല അയാൾ ബ്ലോക്ക് ചെയ്യപ്പെടുക. ഫോട്ടോസ്, ഹാങ്ഔട്ട്സ് പോലെയുള്ള മറ്റ് ഗൂഗിൾ ആപ്പുകളിൽ നിന്നും അയാൾ ബ്ലോക്ക് ആകും. ഗൂഗിൾ പേയിൽ ബ്ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമുള്ള പ്രോസസ് കൂടിയാണ്. ഗൂഗിൾ പേയിൽ നിന്നും ഒരാളെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ

  • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക.
  • നിങ്ങളുടെ കോൺടാക്റ്റുകൾ റിവീൽ ചെയ്യുന്നതിന് സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
  • അടുത്തതായി നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കോൺടാക്ടിൽ ടാപ്പ് ചെയ്യുക.
  • അടുത്തതായി, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് മോർ ഓപ്ഷൻ തിരഞ്ഞെടുക്കുക ( ഹാംബർഗർ മെനു ).
  • ലിസ്റ്റ് ഓഫ് ആൾട്ടർണേറ്റീവ്സിൽ നിന്നും ബ്ലോക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ സെലക്ട് ചെയ്ത അക്കൌണ്ട് ബ്ലോക്ക് ആകും.
  • ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാംഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

    ബ്ലോക്ക്

    ശല്യക്കാരായ ആളുകളെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഗൂഗിൾ പേയിൽ നിന്നും ബ്ലോക്ക് ചെയ്യാം. അത് പോലെ തന്നെ എപ്പോഴെങ്കിലും ബ്ലോക്ക് ചെയ്ത ആളുകളെ എളുപ്പം അൺബ്ലോക്ക് ചെയ്യാനും സാധിക്കും. ഗൂഗിൾ പേയിൽ ഒരാളെ അൺബ്ലോക്ക് ചെയ്യുന്നതും മുകളിൽ പറഞ്ഞത് പോലെ ലളിതമായ പ്രോസസ് ആണ്. അൺബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

    ഗൂഗിൾ പേയിൽ അൺബ്ലോക്ക് ചെയ്യാൻ

    ഗൂഗിൾ പേയിൽ അൺബ്ലോക്ക് ചെയ്യാൻ

    • ഗൂഗിൾ പേയിൽ ഒരാളെ അൺബ്ലോക്ക് ചെയ്യാൻ ആദ്യം നിങ്ങളുടെ ഡിവൈസിലെ ഗൂഗിൾ പേ ആപ്പ് തുറക്കുക.
    • സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണാൻ കഴിയുന്ന പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക.
    • തുടർന്ന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് "സെറ്റിങ്സ്" ഓപ്ഷൻ സെലക്ട് ചെയ്യുക.
    • ശേഷം " പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ സെലക്ട് ചെയ്യുക.
    • അടിപൊളി ഫീച്ചറുകളുമായി ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച് വിപണിയിൽ എത്തിഅടിപൊളി ഫീച്ചറുകളുമായി ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച് വിപണിയിൽ എത്തി

      ഡ്രോപ്പ് ഡൗൺ മെനു
      • തുടർന്ന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് " ബ്ലോക്ക്ഡ് ഇൻഡിവിജ്യുൽസ്" ഓപ്ഷൻ സെലക്ട് ചെയ്യുക.
      • പട്ടികയിലെ ഏറ്റവും അവസാന ഓപ്ഷൻ ആയിരിക്കും ഇത്.
      • നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്ന് നിങ്ങൾ ബ്ലോക്ക് ചെയ്‌ത എല്ലാ വ്യക്തികളുടെയും ഒരു ലിസ്റ്റ് ഇവിടെ കാണാം.
      • വ്യക്തിയുടെ അടുത്തായി, "അൺബ്ലോക്ക്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      • ഐഫോണിലെ ഗൂഗിൾ പേ ആപ്പിൽ നിന്നും ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

        ഐഫോൺ

        ഐഫോൺ

        • ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക.
        • തുടർന്ന് നിങ്ങളുടെ കോൺടാക്റ്റുകൾ ഡിസ്പ്ലെ ചെയ്യുന്നതിന് സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
        • അതിന് ശേഷം, നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കോൺടാക്ടിൽ ടാപ്പ് ചെയ്യണം.
        • അടുത്തതായി, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് മോർ ഓപ്ഷൻ സെലക്ട് ചെയ്യുക.
        • ലിസ്റ്റ് ഓഫ് ആൾട്ടർണേറ്റീവ്സിൽ നിന്നും ബ്ലോക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.
        • ആ അക്കൌണ്ട് ബ്ലോക്ക് ആകും.
        • സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

          ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാൻ

          ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാൻ

          • നിങ്ങളുടെ ബാങ്ക് യുപിഐ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
          • ഗൂഗിൾ പേ ആപ്പ് തുറക്കുക. നിങ്ങളുടെ ഡെബിറ്റ് കാർഡ് കൈവശം വയ്ക്കുക.
          • ഗൂഗിൾ പേ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുക.
          • ബാങ്ക് അക്കൗണ്ട് ചേർക്കാനുള്ള ഓപ്ഷൻ കാണാൻ കഴിയും.
          • ആ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
          • തുടർന്ന് എല്ലാ ബാങ്കുകളുടെയും ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും.
          • ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
          • ബാങ്കിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന അതേ നമ്പർ ഗൂഗിൾ പേയിലും നൽകണം.
          • എസ്എംഎസ് വെരിഫിക്കേഷൻ
            • ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ, എസ്എംഎസ് വെരിഫിക്കേഷൻ നടത്താൻ മൊബൈൽ നമ്പർ നൽകുക.
            • ഗൂഗിൾ പേയിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് കാണാൻ കഴിയും.
            • ശേഷം 'കണ്ടിന്യൂ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
            • തുടർന്ന് അക്കൗണ്ട് കൺഫർമേഷൻ പേജ് കാണാൻ കഴിയും.
            • സ്റ്റാർട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
            • ഓൺസ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് ഡെബിറ്റ് കാർഡിന്റെ അവസാന അക്കങ്ങൾ നൽകുക.
            • ഗൂഗിൾ പേ നിങ്ങളോട് ഒരു പിൻ സൃഷ്ടിക്കാൻ ആവശ്യപ്പെടും.
            • ഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളും ഒപ്പം വരുന്ന സമ്മാനങ്ങളുംഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളും ഒപ്പം വരുന്ന സമ്മാനങ്ങളും

              ക്രിയേറ്റ് എ പിൻ
              • ക്രിയേറ്റ് എ പിൻ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
              • നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പിൻ നമ്പർ നൽകുക.
              • നിങ്ങളുടെ ഫോണിൽ കൺഫർമേഷന് വേണ്ടിയുള്ള ഒടിപി ലഭിക്കും.
              • ഇത് എന്റർ ചെയ്ത ശേഷം ടിക്ക് ചിഹ്നത്തിൽ ടാപ്പ് ചെയ്യുക.
              • ഇതോടെ നിങ്ങൾക്ക് ഗൂഗിൾ പേയിലൂടെ ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാനാകും.

Best Mobiles in India

English summary
Google Pay is one of the most important UPI apps in the country. Google Pay is used by millions of people to make UPI payments. Even the smallest shops in the smallest villages in the country now accept payments via Google Pay. People can make payments to each other using Google Pay.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X