ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്പാം കോളുകൾ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

|

മൊബൈൽ ഉപയോക്താക്കൾ ഏറ്റവും അധികം നേരിടുന്ന ശല്യങ്ങളിൽ ഒന്നാണ് സ്പാം കോളുകൾ അഥവാ റോബോ കോളുകൾ. വളരെ പ്രധാനപ്പെട്ട ജോലികൾ നിർവഹിക്കുമ്പോഴോ മീറ്റിങുകളിൽ പങ്കെടുക്കുമ്പോഴോ ഇത്തരം സ്പാം കോളുകൾ വരുന്നത് ഏറെ അലോസരം സൃഷ്ടിക്കാറുണ്ട്. ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധ തെറ്റിക്കാനും ഇവ കാരണം ആകാറുണ്ട്. മിക്കവാറും സമയങ്ങളിൽ ആവശ്യമില്ലാത്ത സേവനങ്ങളായിരിയ്ക്കും ഇത്തരം കോളുകൾ ഓഫർ ചെയ്യുക.

 

സ്പാം കോളുകൾ

സ്പാം കോളുകൾ വഴിയുള്ള തട്ടിപ്പുകളും ധാരാളമായി നടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്പാം കോളുകൾ വെറുതെ അലോസരപ്പെടുത്തുക മാത്രമല്ല, അവ വലിയ അപകടവും സൃഷ്ടിക്കുന്നു. എന്നാൽ സ്പാം കോളുകൾ സൃഷ്ടിക്കുന്ന അപകടങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനും സാധിക്കും. ഇതെങ്ങനെയാണെന്ന് യൂസേഴ്സിന് മനസിലാക്കിത്തരാൻ വേണ്ടിയാണ് ഈ ലേഖനം. സ്പാം കോളുകളെക്കുറിച്ചും അവയിൽ നിന്ന് അകന്ന് നിൽക്കുന്നത് എങ്ങനെയെന്നും അറിയാൻ തുടർന്ന് വായിക്കുക.

വിപണി പിടിക്കാൻ ഷവോമി 12 അൾട്ര വരുന്നു, ലൈക്ക ക്യാമറകളും പ്രതീക്ഷിക്കാംവിപണി പിടിക്കാൻ ഷവോമി 12 അൾട്ര വരുന്നു, ലൈക്ക ക്യാമറകളും പ്രതീക്ഷിക്കാം

റോബോ കോളുകൾ

ഇക്കാര്യങ്ങൾ മനസിലാക്കുന്നതിന് മുമ്പ്, ഏറ്റവും സാധാരണമായ സ്പാം കോളുകൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിരിയ്ക്കണം. മുൻ കൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങളാണ് റോബോ കോളുകൾ. ഇവ പലപ്പോഴും ഓട്ടോമേറ്റഡ് ആയിരിയ്ക്കും. ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാനാണ് ഇത്തരം ഓട്ടോമേറ്റഡ് കോളുകൾ കൂടുതലായും ഉപയോഗിക്കുന്നത്. യഥാർഥ കമ്പനികൾ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് വിൽക്കാൻ ഉപയോഗിക്കുന്ന ടെലിമാർക്കറ്റിങ് കോളുകളും ഉണ്ട്.

ഡാറ്റ
 

തട്ടിപ്പുകാരും മറ്റും ഉപയോഗിക്കുന്ന സ്പാം കോളുകളാണ് ഇക്കൂട്ടത്തിലുള്ള മറ്റൊന്ന്. ആളുകളെ കബളിപ്പിച്ച് സെൻസിറ്റീവ് ആയ ഡാറ്റ തട്ടിയെടുക്കാനും അത് ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാനും തട്ടിപ്പുകാർ ഇത്തരം സ്പാം കോളുകൾ ഉപയോഗിക്കുന്നു. സ്പാം കോൾ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളും സംഭവങ്ങളുമാണ് കഴിഞ്ഞ ഏതാനും വ‍‍ർഷങ്ങൾക്കിടെ മാത്രം നമ്മുടെ രാജ്യത്ത് ഉണ്ടായത്.

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംiQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ആൻഡ്രോയിഡ്

ഇപ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്പാം കോളുകളിൽ നിന്നും രക്ഷ നേടാൻ രണ്ട് ഫീച്ചറുകളാണ് ഗൂഗിൾ ഓഫർ ചെയ്യുന്നത്. കോളർ ഐഡിയും സ്പാം പ്രൊട്ടക്ഷനും ആണ് ഈ ഫീച്ചറുകൾ. ഇവ ഡിഫോൾട്ടായി തന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആക്റ്റിവേറ്റ് ആയിരിയ്ക്കും. എന്നാൽ ഇവ ഓഫ് ചെയ്ത് ഇടാനും യൂസേഴ്സിന് സാധിക്കും. കോളർ ഐഡിയും സ്‌പാം പ്രൊട്ടക്ഷനും എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാമെന്നും നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ സ്‌പാം കോളുകൾ ബ്ലോക്ക് ചെയ്യാമെന്നും അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ സ്പാം കോളുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ സ്പാം കോളുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം

ഘട്ടം 1: ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഫോൺ ആപ്പ് തുറക്കുക.
ഘട്ടം 2: തുടർന്ന് മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് സെറ്റിങ്സ് ബട്ടണിൽ ടാപ്പ് ചെയ്യുക.
ഘട്ടം 3: ഇതിന് ശേഷം, സ്പാം, കോൾ സ്ക്രീൻ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഘട്ടം 4: ഇപ്പോൾ, സീ കോളർ & സ്പാം ഐഡി ഓൺ ചെയ്യുക ( ഇത് ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ ).

റിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾറിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

കോളുകൾ സ്പാം ആയി മാർക്ക് ചെയ്യുന്നത് എങ്ങനെ

കോളുകൾ സ്പാം ആയി മാർക്ക് ചെയ്യുന്നത് എങ്ങനെ

ആൻഡ്രോയിഡ് യൂസേഴ്സിന് ഒരു കോൾ സ്പാം ആയി മാർക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സാധിക്കും. പലപ്പോഴും ഗൂഗിളിന്റെ സ്പാം കോൾ പരിശോധനയിലൂടെ മിക്കവാറും സ്പാം കോളുകൾ ഓട്ടോമാറ്റിക്കായി തടയപ്പെടും. എന്നാൽ ഗൂഗിളിന്റെ ഈ പരിശോധനയിൽ നിന്നും ചില കോളുകൾ രക്ഷപ്പെടാറുണ്ട്. ചിലപ്പോൾ യഥാർഥമെന്ന് തോന്നുന്ന നമ്പരുകളിൽ നിന്നും സ്പാം കോളുകൾ വരാറുണ്ട്. ഇത്തരം സ്പാം കോളുകൾ തടയുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ്

ഘട്ടം 1: ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഫോൺ ആപ്പ് തുറക്കുക.
ഘട്ടം 2: ആപ്പിന്റെ താഴെയായി, റീസന്റ് ടാബിൽ ടാപ്പ് ചെയ്യുക.
ഘട്ടം 3: ഇപ്പോൾ, നിങ്ങൾ സ്പാം ആയി റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കോൾ ടാപ്പ് ചെയ്യുക.
ഘട്ടം 4: തുടർന്ന് ബ്ലോക്ക് അല്ലെങ്കിൽ റിപ്പോർട്ട് സ്പാം ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Spam calls or robo calls are one of the most common annoyances faced by mobile users. Such spam calls can be very annoying when you are performing very important tasks or attending meetings. They can also distract us from what we are doing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X