ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

|

കോളർ ഐഡികളിൽ പേര് കാണിക്കാത്ത, പ്രൈവറ്റ് നമ്പരുകൾ കണ്ടിട്ടില്ലേ. സ്വന്തം ഐഡന്റിറ്റി മറച്ച് വച്ച് ഫോൺ കോൾ ചെയ്യാനുള്ള ഉപാധിയാണിത്. ഇന്നത്തെക്കാലത്ത് പ്രധാനമായും തട്ടിപ്പുകാരും ടെലിമാർക്കറ്റ് കമ്പനികളും ഒക്കെയാണ് അൺനോൺ നമ്പേഴ്സ് യൂസ് ചെയ്യുന്നത്. അൺനോൺ നമ്പരുകളിൽ നിന്ന് നിങ്ങൾക്കും കോളുകൾ ലഭിച്ചിട്ടുണ്ടാവും അല്ലെ. നിങ്ങൾക്ക് ഇത്തരം അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യണം എന്നുണ്ടോ? ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ അൺനോൺ നമ്പരുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ ഡിഫോൾട്ടായി പ്രൊവൈഡ് ചെയ്യുന്നു. ആൻഡ്രോയിഡ് ഡിവൈസുകൾ കമ്പനികൾക്ക് അനുസരിച്ച് മാറാറുണ്ട്. വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഫോണുകളിൽ അൺനോൺ നമ്പേഴ്സ് തടയുന്നതിന് ഒരു പൊതു മാർഗം ഇല്ലെന്നതാണ് യാഥാർഥ്യം. വ്യത്യസ്‌ത സ്‌കിന്നുകളിലും ഇന്റർഫേസുകളിലും അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാനായി വ്യത്യസ്‌ത മാർഗങ്ങൾ ആണ് ഉപയോഗിക്കുന്നത്.

 

ആൻഡ്രോയിഡ്

ഈ ലേഖനത്തിൽ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഒരു അൺനോൺ നമ്പർ ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ഘട്ടങ്ങൾ ഞങ്ങൾ വിശദമായി വിവരിക്കുന്നുണ്ട്. നിങ്ങളുടെ പക്കൽ ഒരു ഗൂഗിൾ പിക്സൽ ഫോണോ ഗൂഗിൾ ഫോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു ഹാൻഡ്‌സെറ്റോ ഉണ്ടെങ്കിൽ അൺനോൺ നമ്പരുകൾ ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് ആദ്യം നോക്കാം. വൺപ്ലസ് നോർഡ് 2 5ജി, നോക്കിയ സ്മാർട്ട്ഫോണുകൾ എന്നിവയിൽ ഗൂഗിൾ ഫോൺ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേയിൽ നിന്ന് നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ ഗൂഗിൾ ഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാനും യൂസേഴ്സിന് കഴിയും. ഈ ലേഖനത്തിൽ ഒരു സാംസങ് ഫോണിലും ഷവോമി മോഡലിലും അൺനോൺ നമ്പേഴ്സ് തടയുന്നതിനുള്ള വഴികളും നിങ്ങൾക്ക് നൽകിയിട്ടുണ്ട്.

ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

ഗൂഗിൾ ഫോൺ
 

ഗൂഗിൾ ഫോൺ ആപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് എങ്ങനെ ബ്ലോക്ക് ചെയ്യാം

ഗൂഗിൾ ഫോൺ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ സ്വീകരിക്കാവുന്ന ഘട്ടങ്ങളെക്കുറിച്ച് അറിയാൻ താഴേക്ക് വായിക്കുക. നിങ്ങൾ സാംസങ് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

  • ഡയലർ സെർച്ച് ബാറിന്റെ മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
  • ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് ബ്ലോക്ക്ഡ് നമ്പേഴ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ശേഷം അൺനോൺ ഓപ്ഷൻ ഓണാക്കുക.
  • അൺനോൺ

    ആൻഡ്രോയിഡിലെ "അൺനോൺ" എന്ന പദം നിങ്ങളുടെ കോൺടാക്റ്റുകളിൽ സേവ് ചെയ്യാത്ത നമ്പറുകളെ ഉദ്ദേശിച്ചുള്ളതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഐഫോണിൽ നിന്ന് വ്യത്യസ്‌തമാണെന്നും മനസിലാക്കുക. ആൻഡ്രോയിഡിൽ അൺനോൺ എന്ന പദം കൊണ്ട് അർഥമാക്കുന്നത്, നിങ്ങളുടെ കോളർ ഐഡിയിൽ 'പ്രൈവറ്റ്' അല്ലെങ്കിൽ 'അൺനോൺ' എന്നിങ്ങനെ കാണിക്കുന്ന കോളുകളെയാണ്.

    ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പംഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പം

    സാംസങ്

    സാംസങിന്റെ ആൻഡ്രോയിഡ് ഡിവൈസിൽ അൺനോൺ നമ്പേഴ്സ് എങ്ങനെ ബ്ലോക്ക് ചെയ്യാം

    സാംസങ് ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന കാര്യങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

     

    • ആദ്യം ഫോൺ ആപ്പ് തുറക്കുക.
    • തുടർന്ന് ത്രീ ഡോട്ട് മെനുവിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
    • തുടർന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
    • ഇപ്പോൾ, ബ്ലോക്ക് നമ്പേഴ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ബ്ലോക്ക് ഹിഡ്ഡൺ നമ്പേഴ്സ്/ അൺനോൺ നമ്പേഴ്സ് എന്ന ഓപ്ഷനിൽ അമർത്തുക.
    • ഷവോമി

      ഷവോമി ഫോണുകളിൽ അൺനോൺ നമ്പേഴ്സ് എങ്ങനെ ബ്ലോക്ക് ചെയ്യാം

      ഷവോമി പുറത്തിറക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക. ഘട്ടങ്ങൾ വിശദീകരിക്കുന്നത് എംഐയുഐ 12.5 അടിസ്ഥാനമാക്കിയുള്ള ഒരു ഡിവൈസ് അടിസ്ഥാനമാക്കിയാണ്. എന്നിരുന്നാലും, നിങ്ങളുടെ ഡിവൈസിൽ മറ്റൊരു എംഐയുഐ വേർഷൻ ആണെങ്കിൽ ചില മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

      ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാംഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

      ഹാംബർഗർ ഐക്കൺ
      • ആദ്യം നിങ്ങളുടെ ഫോൺ തുറക്കുക.
        സെർച്ച് ബാറിൽ നിന്ന് ത്രീ ഡോട്ട് ബട്ടൺ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
      • മെനുവിൽ നിന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
      • ഇപ്പോൾ, അൺനോൺ കോളർമാരിൽ നിന്നുള്ള എല്ലാ കോളുകളും തടയാൻ അൺനോൺ ഓപ്ഷൻ ടാപ്പ് ചെയ്യുക.
      • ഡിഫോൾട്ട് ഓപ്ഷനുകൾക്ക് പുറമേ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ട്രൂകോളർ ഉൾപ്പെടെയുള്ള നിരവധി തേർഡ് പാർട്ടി ആപ്പുകളും ലഭ്യമാണ്.

Best Mobiles in India

English summary
Haven't you seen the unnamed private numbers in the caller IDs? Nowadays, unknown numbers are mainly used by fraudsters and telemarketing companies. You may also have received calls from unknown numbers. Do you want to block such unknown numbers?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X