വളരെയെളുപ്പം വാട്സ്ആപ്പ് പേയ്മെന്റ്സിൽ നിന്നും ബാങ്ക് അക്കൌണ്ട് നീക്കം ചെയ്യാം
ലോകത്തേറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും നവീനമായ ഫീച്ചറുകളും തുടങ്ങി സമാനതകൾ ഇല്ലാത്ത സുരക്ഷാ ഫീച്ചറുകൾ വരെ ഈ ജനപ്രീതിയ്ക്ക് കാരണമാണ്. അടുത്തിടെ വാട്സ്ആപ്പ് തങ്ങളുടെ ആപ്ലിക്കേഷനിൽ പേയ്മെന്റ്സ് ഫീച്ചറും കൊണ്ട് വന്നിരുന്നു. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഫീച്ചർ ഏറെ സൌകര്യപ്രദമാണ്. പേയ്മെന്റ് ഫീച്ചറുകൾ വാട്സ്ആപ്പ് എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകളെക്കുറിച്ച് എല്ലാവർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം.

കഴിഞ്ഞ വർഷം നവംബറിലാണ് വാട്സ്ആപ്പ് ഇൻ ചാറ്റ് പേയ്മെന്റ് സേവനം എന്ന നിലയിൽ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചത്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ്. ഇത് റിയൽടൈം പേയ്‌മെന്റ്സും സെറ്റിൽമെന്റ്സും ഓഫർ ചെയ്യുന്നു. വളരെപ്പെട്ടെന്ന് തന്ന് വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചർ ജനപ്രിയമായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്റുകൾ സ്വീകരിക്കുന്നതും. ബാങ്ക് അക്കൌണ്ട് ബാലൻസ് പരിശോധിക്കാനും വാട്സ്ആപ്പ് പേയ്മെന്റ്സിൽ സൌകര്യം ഉണ്ട്.

നമ്മുക്ക് എല്ലാവർക്കും നിരവധി ബാങ്ക് അക്കൌണ്ടുകൾ ഉണ്ടായിരിക്കും. ഇതിൽ നിന്നെല്ലാം നാം ട്രാൻസാക്ഷനുകളും നടത്താറുണ്ട്. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് പേയ്‌മെന്റ് അക്കൗണ്ടിലേക്ക് യൂസേഴ്സിന് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൌണ്ടുകൾ ചേർക്കാൻ കഴിയും. ഒരു ഉപയോക്താവ് ഒന്നിലധികം അക്കൗണ്ടുകൾ ചേർക്കുന്ന സാഹചര്യത്തിൽ, പ്രൈമറി അക്കൗണ്ട് ആവശ്യനുസരണം മാറ്റാൻ പ്ലാറ്റ്ഫോം അവരെ അനുവദിക്കുന്നു. ആവശ്യമുള്ളപ്പോൾ, വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കൊപ്പം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാനും യൂസേഴ്സിന് കഴിയും. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

പ്രൈമറി അക്കൌണ്ട് ചേഞ്ച് ചെയ്യുന്നത് എങ്ങനെ?
വാട്സ്ആപ്പ് പേയ്‌മെന്റിലായാലും മറ്റ് യുപിഐ അധിഷ്ഠിത സേവനങ്ങൾക്കായാലും പ്രൈമറി അക്കൌണ്ട് ഓപ്ഷൻ ലഭ്യമാണ്. നിരവധി അക്കൌണ്ടുകൾ ലിങ്ക് ചെയ്തിട്ടുള്ള സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ഓരോ തവണയും ബാങ്ക് തിരഞ്ഞെടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഫീച്ചർ ആണിത്. പ്രൈമറി അക്കൌണ്ടായി തിരഞ്ഞെടുക്കുന്ന ബാങ്ക് അക്കൌണ്ട് വഴിയാകും പിന്നീടുള്ള ഇടപാടുകൾ നടക്കുക. വാട്സ്ആപ്പ് പേയ്മെന്റിലെ പ്രൈമറി ബാങ്ക് അക്കൗണ്ട് എങ്ങനെ മാറ്റാമെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ആൻഡ്രോയിഡിൽ പ്രൈമറി അക്കൌണ്ട് ചേഞ്ച് ചെയ്യുന്നത് എങ്ങനെ?
- ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്ട്‌സ്ആപ്പ് തുറക്കുക.
- മോർ ഓപ്‌ഷൻസ് ടാപ്പ് ചെയ്‌ത് പേയ്‌മെന്റ്സിലേക്ക് പോകുക.
- ഇവിടെ, നിങ്ങൾ പ്രൈമറി അക്കൌണ്ട് ആയി സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിൽ ടാപ്പ് ചെയ്യുക.
- മേക്ക് പ്രൈമറി അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് തുറക്കുക.
- തുടർന്ന് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ശേഷം പേയ്മെന്റ്സിലേക്ക് പോകുക.
- തുടർന്ന് പ്രൈമറി അക്കൌണ്ട് ആക്കേണ്ട ബാങ്ക് അക്കൌണ്ട് സെലക്ട് ചെയ്യുക.
- മേക്ക് പ്രൈമറി അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- വാട്സ്ആപ്പിൽ നിന്നും ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
- വാട്സ്ആപ്പിൽ നിന്നും പേയ്‌മെന്റ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് ടാപ്പ് ചെയ്യുക.
- ശേഷം റിമൂവ് ബാങ്ക് അക്കൗണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ സെലക്ട് ചെയ്ത ബാങ്ക് അക്കൌണ്ട് വാട്സ്ആപ്പ് പേയ്മെന്റിലെ പ്രൈമറി അക്കൌണ്ട് ആയി മാറും.

ഐഫോണിൽ പ്രൈമറി അക്കൌണ്ട് ചേഞ്ച് ചെയ്യുന്നത് എങ്ങനെ?
ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ സെലക്ട് ചെയ്ത ബാങ്ക് അക്കൌണ്ട് വാട്സ്ആപ്പ് പേയ്മെന്റിലെ പ്രൈമറി അക്കൌണ്ട് ആയി മാറും.

വാട്സ്ആപ്പിൽ നിന്നും ഒരു ബാങ്ക് അക്കൗണ്ട് എങ്ങനെ നീക്കം ചെയ്യാം
ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വാട്സ്ആപ്പിൽ നിന്നും റിമൂവ് ചെയ്യപ്പെടും.

വാട്സ്ആപ്പ് യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട ഫീച്ചറുകൾ
ഐഫോൺ - ആൻഡ്രോയിഡ് ചാറ്റുകളുടെ കൈമാറ്റം
കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും ഉപയോഗപ്രദമായ വാട്സ്ആപ്പ് ഫീച്ചറുകളിൽ ഒന്നാണ് ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ കൈമാറാനുള്ള ഓപ്ഷൻ. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ തടസമില്ലാതെ മാറ്റാനും സാധിക്കുന്നു. ഒരു യുഎസ്ബി സി കേബിളിന്റെ സഹായത്തോടെയാണ് ഈ ഡാറ്റ കൈമാറ്റം സാധ്യമാകുന്നത്. വാട്സ്ആപ്പിലെ സെറ്റിങ്സ് ഓപ്ഷനിൽ ഈ ഓപ്ഷൻ യൂസേഴ്സിന് കണ്ടെത്താൻ കഴിയും.

ഫോട്ടോസും വീഡിയോസും അപ്രത്യക്ഷമാക്കാം
വാട്സ്ആപ്പ് യൂസേഴ്സിന് ലഭ്യമാക്കിയിട്ടുള്ള പുതിയ ഫീച്ചറുകളിൽ ഒന്നാണ് വ്യൂ വൺസ് ഓപ്ഷൻ. നാം ആർക്കെങ്കിലും മീഡിയ ഫയലുകൾ ( ഫോട്ടോസ് / വീഡിയോസ് ) അയച്ചു എന്ന് വയ്ക്കുക. അവർ ഒരു വട്ടം കണ്ട് കഴിഞ്ഞാലുടൻ അവയെല്ലാം ഡീലീറ്റ് ആകും. ഇതിന് സഹായിക്കുന്ന ഫീച്ചർ ആണ് വ്യൂ വൺസ് ഓപ്ഷൻ. ഫയലുകൾ അയയ്ക്കുന്നതിന് മുമ്പ് യൂസേഴ്സിന് വ്യൂ വൺസ് ഫീച്ചർ സെറ്റ് ചെയ്യാം. ആർക്കാണോ നാം ചിത്രം അയച്ചത്, അവർ ചിത്രം കണ്ട് കഴിഞ്ഞാൽ ഉടൻ, അത് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും.

മൾട്ടി ഡിവൈസ് ഫീച്ചർ ഉപയോഗിക്കാം
നേരത്തെ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത് സ്മാർട്ട്ഫോണുകളിൽ മാത്രമാണ്. അടുത്തിടെയാണ് വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ അവതരിപ്പിച്ചതും. നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ടാബ്‌ലെറ്റിലോ ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ഇതിന് സഹായിക്കുന്ന ഫീച്ചർ ആണ് മൾട്ടി ഡിവൈസ് ഫീച്ചർ. പുതിയ ഫീച്ചർ നിരവധി ഡിവൈസുകളിൽ ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

കോളുകൾ അറ്റൻഡ് ചെയ്യാൻ ലാപ്ടോപ്പ് മതി
അതേ വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യാൻ ഇനി ലാപ്ടോപ്പ് മതിയാകും. ലാപ്ടോപ്പിൽ നിന്നും കോളുകൾ അറ്റൻഡ് ചെയ്യാനുള്ള സൌകര്യം വളരെ ഉപയോഗപ്രദമായ വാട്സ്ആപ്പ് ഫീച്ചറുകളിൽ ഒന്നാണ്. ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് / മാക് ഒഎസുകൾക്കുള്ള വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് ലാപ്ടോപ്പിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും നേരിട്ട് വാട്സ്ആപ്പ് വോയ്സ്, വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യാൻ ഉള്ള ഫീച്ചർ ലഭ്യമാകും. സാധാരണയായി കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന സമയത്ത് വരുന്ന കോളുകൾ എടുക്കാൻ വീണ്ടും ഫോൺ തപ്പിപ്പിടിക്കേണ്ടി വരുന്നു. ഈ ബുദ്ധിമുട്ടാണ് പുതിയ ഫീച്ചർ പരിഹരിക്കുന്നത്.


Click it and Unblock the Notifications