പാൻ കാർഡ് ടിപ്സ്: പാൻ കാർഡിലെ പഴയ ഫോട്ടോ മാറ്റാൻ എന്തെളുപ്പം!
ഒരു വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ പൂർണമായ റെക്കോർഡ് സൂക്ഷിക്കുന്ന 10 അക്ക ആൽഫാന്യൂമറിക് കോഡാണ് പാൻ നമ്പർ. രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്ന് കൂടിയാണ് പാൻ കാർഡ്. പലയിടത്തും നിങ്ങളുടെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിനാൽ പാൻ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ക്രെഡിറ്റ് കാർഡോ വായ്പയോ ലഭ്യമാക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും നിങ്ങളുടെ പാൻ കാർഡിലെ ഫോട്ടോയും ഒപ്പും കൃത്യമായിരിക്കണം. നിങ്ങളുടെ ഫോട്ടോയിലോ ഒപ്പിലോ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ അത് ഉടൻ തന്നെ മാറ്റുന്നതാണ് നല്ലത്. പാൻ കാർഡിലെ ഫോട്ടോയും ഒപ്പും മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ നിങ്ങൾക്ക് താഴെ പറയുന്ന നടപടി ക്രമങ്ങൾ പിന്തുടരാവുന്നതാണ്.

- ആദ്യം എൻഎസ്ഡിഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
- അതിന് ശേഷം, ആപ്ലിക്കേഷൻ ടൈപ്പ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് എക്സിസ്റ്റിങ് പാൻ ഡാറ്റ ഓപ്ഷനിൽ നിന്നും ചേഞ്ചസ് അല്ലെങ്കിൽ കറക്ഷൻ തിരഞ്ഞെടുക്കുക.
- ഇപ്പോൾ കാറ്റഗറി മെനുവിൽ നിന്ന് ഇൻഡിവിജ്വൽ ഓപ്ഷൻ തിരഞ്ഞെടുക്കുക
- അതിന് ശേഷം ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ പാൻ ആപ്ലിക്കേഷനിലേക്ക് തന്നെ പോയി കെവൈസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അതിന് ശേഷം, 'ഫോട്ടോ മിസ് മാച്ച്', 'സിഗ്നേച്ചർ മിസ് മാച്ച്' എന്നിങ്ങനെയുള്ള ഒരു ഓപ്ഷൻ കാണാൻ കഴിയും.
- ഈ ഘട്ടത്തിൽ ഫോട്ടോ മാറ്റാനായി ഫോട്ടോ മിസ് മാച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ, മാതാപിതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയ ശേഷം നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, ജനന സർട്ടിഫിക്കറ്റ് എന്നിവ അറ്റാച്ച് ചെയ്യണം.
- ഇതിന് ശേഷം, ഡിക്ലറേഷൻ ഓപ്ഷനിൽ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഫോട്ടോയും ഒപ്പും മാറ്റുന്നതിനുള്ള അപേക്ഷാ ഫീസ് ഇന്ത്യയ്ക്കകത്ത് നിന്നുള്ളവർക്ക് 101 രൂപയും (ജിഎസ്ടി ഉൾപ്പെടെ) രാജ്യത്തിന് പുറത്തുള്ള അഡ്രസിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് 1,011 രൂപയുമാണ് (ജിഎസ്ടി ഉൾപ്പെടെ).
- പ്രോസസ് പൂർത്തിയായി കഴിഞ്ഞാൽ 15 അക്ക അക്നോളഡ്ജ്മെന്റ് നമ്പർ ലഭ്യമാകും.
- ആദായ നികുതി പാൻ സേവന യൂണിറ്റിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് അയയ്ക്കുക.
- അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും.
- ആദ്യം എൻഎസിഡിഎലിന്റെ ഓൺലൈൻ സർവീസ് വെബ്സൈറ്റ് സന്ദർശിക്കുക.
- ഇവിടെ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ശേഷം ഫോം സബ്മിറ്റ് ചെയ്യുക.
- ഇതോടെ നിങ്ങളുടെ പേരിന് മുന്നിൽ ഒരു ബോക്സ് കാണാൻ കഴിയും.
- ഈ ബോക്സിൽ നിങ്ങളുടെ പാൻ നമ്പർ നൽകുക.
- ശേഷം ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒന്ന് കൂടി പരിശോധിക്കുക.
- സ്ഥിരീകരണത്തിനായി വാലിഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
- ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.

പാൻ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണെന്ന് നേരത്തെ പറഞ്ഞല്ലോ. ബാങ്കിലടക്കം വലുതും ചെറുതുമായ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമാണ്. ഏതൊരു വ്യക്തിക്കും പാൻ കാർഡ് ഐഡി പ്രൂഫായി ഉപയോഗിക്കാവുന്നതാണ്. വിവാഹം കഴിഞ്ഞ ശേഷം കുടുംബത്തിന്റെ പേരും വിലാസവും മാറ്റണമെങ്കിൽ അതിനും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അനുവാദം നൽകുന്നുണ്ട്. പ്രധാനപ്പെട്ട ചില സാഹചര്യങ്ങളിൽ ഇത് അത്യാവശ്യമായി വരും. അങ്ങനെ പാൻ കാർഡിലെ കുടുംബത്തിന്റെ പേരും വിലാസവും മാറ്റണമെന്നുള്ളവർ താഴേക്ക് വായിക്കുക.


ഇത്രയും കഴിഞ്ഞാൽ പണം അടയ്ക്കാം. ഇന്ത്യയ്ക്കകത്ത് നിന്നുള്ള അഡ്രസിൽ നിന്നാണ് ആപ്ലിക്കേഷൻ അയക്കുന്നത് എങ്കിൽ 110 രൂപ അടച്ചാൽ മതിയാകും. രാജ്യത്തിന് പുറത്ത് നിന്നുള്ള ആപ്ലിക്കേഷന് 1,020 രൂപ അടയ്ക്കണം. നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കിൽ ക്യാഷ് കാർഡ് എന്നിവ വഴിയെല്ലാം പാൻ കാർഡ് അപ്ഡേഷൻ ഫീസുകൾ അടയ്ക്കാനാവും. പണം അടച്ച് കഴിഞ്ഞാൽ പാൻ അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിക്കാൻ മറക്കരുത്. ശേഷം ഫോം ഡൌൺലോഡ് ചെയ്യണം. ഡൌൺലോഡ് ചെയ്തെടുത്ത ഫോം ഫിൽ ചെയ്യുക, നിങ്ങളുടെ ഫോട്ടോസ് പതിക്കേണ്ട സ്ഥലങ്ങളിൽ അതും ചെയ്യുക. ശേഷം ഈ അപേക്ഷ എൻഎസ്ഡിഎലിന്റെ വിലാസത്തിലേക്ക് അയയ്ക്കാനും മറക്കരുത്. ഒപ്പം അയക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും ഓർക്കുക.

അടുത്തിടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാല പരിധി വീണ്ടും നീട്ടിയിരുന്നു. 2022 മാർച്ച് 31 വരെയാണ് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി. സെപ്റ്റംബർ 30 വരെയായിരുന്നു നേരത്തെ ആധാർ കാർഡ് ലിങ്ക് ചെയ്യാൻ സമയം അനുവദിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ പാനും ആധാറും ലിങ്ക് ചെയ്യാത്തവർ 10,000 രൂപയോളം പിഴയായി നൽകേണ്ടി വരുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. പ്രഖ്യാപനം വലിയ വിമർശനം ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് മാറ്റിയത്.

അടുത്ത വർഷം മാർച്ച് 31നകം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചിലർക്കെങ്കിലും ആശങ്കയുണ്ടാകാം. ഇങ്ങനെ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജീവം ആകാനാണ് സാധ്യത. അതേ പിന്നീട് ആ കാർഡിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകില്ല. ബാങ്ക് അക്കൌണ്ട് തുറക്കുക, സ്കോളർഷിപ്പുകൾ, സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക ഇതൊന്നും പിന്നീട് സാധ്യമാകില്ല. പാൻ കാർഡ് നിർജീവമായ ശേഷം ഉപയോഗിച്ചാൽ വലിയ നിയമപ്രശ്നങ്ങളിലേക്കും കാര്യങ്ങൾ ചെന്നെത്തും. ഒപ്പം കാലപരിധി അവസാനിച്ചാൽ പിന്നീട് വീണ്ടും ആധാർ - പാൻ ബന്ധപ്പെടുത്തലിന് ഉയർന്ന തുക പിഴയായി നൽകേണ്ടിയും വരും.


Click it and Unblock the Notifications