വാട്സ്ആപ്പിൽ ഫോണ്ട് സൈസ് ചേഞ്ച് ചെയ്യുന്നത് എങ്ങനെ?

|

ലോകത്ത് തന്നെ ഏറ്റവുമധികം യൂസേഴ്സ് ഉള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. യൂസർഫ്രണ്ട്ലി ആയിട്ടുള്ള ഇന്റർഫേസും അടിപൊളി പുറത്തിറങ്ങുന്ന ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുന്നു. ഏറ്റവും സുരക്ഷിതമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ എന്ന വിശേഷണവും വാട്സ്ആപ്പിന് സ്വന്തം. വാട്സ്ആപ്പിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനാണ് ഇതിന് കാരണം. ഫീച്ചറുകളുടെ എണ്ണത്തിൽ മാത്രമാണ് മറ്റ് ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് വാട്സ്ആപ്പ് അൽപ്പം പിന്നിലേക്ക് പോകുന്നത്. എണ്ണത്തിൽ നേരിയ കുറവുകൾ ഉണ്ടെങ്കിലും അവശ്യ ഫീച്ചറുകൾ എല്ലാം വാട്സ്ആപ്പിൽ ലഭ്യമാണ്. മാത്രമല്ല കൂടുതൽ ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലും ആണ്.

 

ഫീച്ചറുകൾ

വാട്സ്ആപ്പിൽ ഇപ്പോഴുള്ള ഫീച്ചറുകൾ ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു ഫീച്ചറാണ് വാട്സ്ആപ്പിലെ ഫോണ്ട് സൈസ് കൂട്ടുവാനും കുറയ്ക്കുവാനുമുള്ളത്. വാട്സ്ആപ്പ് ഉപയോഗത്തിലെ നിർണായക ഘടകമാണ് ഫോണ്ടുകൾ. അവ ശരിയായ ( നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ) വിധത്തിൽ സെറ്റ് ചെയ്യുമ്പോഴാണ് വാട്സ്ആപ്പ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാകുന്നത്. കണ്ണുകളുടെ സ്ട്രെയിൻ കുറയ്ക്കാനും ഫോണ്ട് സൈസ് ക്രമീകരണം സഹായിക്കും.

പരസ്യങ്ങളുടെ ശല്യമില്ലാതെ യൂട്യൂബിൽ വീഡിയോ കാണാനുള്ള 5 വഴികൾപരസ്യങ്ങളുടെ ശല്യമില്ലാതെ യൂട്യൂബിൽ വീഡിയോ കാണാനുള്ള 5 വഴികൾ

ഫോണ്ട് സെറ്റിങ്സ്

ഡിവൈസിലെ ഫോണ്ട് സെറ്റിങ്സ് വാട്സ്ആപ്പിൽ എഫക്ട് ചെയ്യില്ല. അതേ സമയം വാട്സ്ആപ്പിൽ തന്നെ ഫോണ്ട് ക്രമീകരണത്തിന് സഹായിക്കുന്ന ഫീച്ചറുകൾ ലഭ്യമാണ്. വളരെ ലളിതമായ പ്രോസസ് വഴി ഫോണ്ട് സൈസ് സെറ്റ് ചെയ്യാൻ സാധിക്കും. വാട്സ്ആപ്പ് സെറ്റിങ്സ് മെനുവിൽ നിന്നും ഇതിന് സഹായിക്കുന്ന ഫീച്ചറുകൾ കണ്ടെത്താൻ കഴിയും. വാട്സ്ആപ്പിലെ ഫോണ്ട് സൈസ് ആവശ്യാനുസരണം ക്രമീകരിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സ്‌മാർട്ട്‌ഫോണിലെ വാട്സ്ആപ്പ് ഫോണ്ട് സൈസ് മാറ്റാം
 

സ്‌മാർട്ട്‌ഫോണിലെ വാട്സ്ആപ്പ് ഫോണ്ട് സൈസ് മാറ്റാം

 • ആദ്യം വാട്സ്ആപ്പ് തുറക്കുക, വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്നും ഫോണ്ട് സൈസ് മാറ്റാൻ സാധിക്കും.
 • വാട്സ്ആപ്പ് ഹോം സ്‌ക്രീനിൽ മുകളിൽ വലത് കോണിലുള്ള 3 ലംബ ഡോട്ടുകളിൽ ( ഹാംബർഗർ മെനു ) ടാപ്പ് ചെയ്‌ത് "സെറ്റിങ്സ്" സെലക്ട് ചെയ്യുക.
 • സെറ്റിങ്സിൽ നിന്നും ചാറ്റ്സ് ഓപ്ഷൻ സെലക്ട് ചെയ്യുക.
 • ചാറ്റ് സെറ്റിങ്സിൽ നിന്നും ഫോണ്ട് സൈസ് ഓപ്ഷൻ സെലക്ട് ചെയ്യുക
 • തുടർന്ന് വരുന്ന സ്ക്രീനിൽ "ഫോണ്ട് സൈസ്" ഓപ്ഷൻ കാണാൻ കഴിയും.
 • ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ മൂന്ന് ഓപ്ഷനുകൾ ലഭ്യമാകും.
 • സ്മാൾ, മീഡിയം, ലാർജ് എന്നിങ്ങനെയായിരിക്കും ഈ ഓപ്ഷനുകൾ.
 • പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രംപാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രം

  ഫോണ്ട് സൈസ്

  നിങ്ങൾക്ക് ആവശ്യമുള്ള ഫോണ്ട് സൈസ് സജ്ജീകരിച്ച് കഴിഞ്ഞാൽ, വാട്സ്ആപ്പിലെ ഒരു ചാറ്റ് തുറക്കുക. നിങ്ങൾ മുകളിൽ നടത്തിയ സെലക്ഷനെ ആശ്രയിച്ച് ടെക്‌സ്‌റ്റ് വലിപ്പം കുറഞ്ഞതോ, കൂടിയതോ ആയതായി കാണാം. ഓരോരുത്തർക്കും ഓരോ ഫോണ്ട് സൈസായിരിക്കും കംഫോർട്ടബിൾ. ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഫോണിന്റെ ഡിസ്പ്ലെ മുതൽ നമ്മുടെ കണ്ണിന്റെ ശേഷി വരെയുള്ള ഘടകങ്ങൾ ഉണ്ട്. ഓരോ ഫോണ്ട് സൈസും ഉപയോഗിച്ച് നോക്കി ഏറ്റവും കംഫർട്ടായ ഒരെണ്ണം സെലക്ട് ചെയ്യുന്നതാവും നല്ലത്.

  ഗൂഗിൾ മാപ്സ് സേവനങ്ങൾ തടസപ്പെട്ടു; വലഞ്ഞ് യൂസേഴ്സ്ഗൂഗിൾ മാപ്സ് സേവനങ്ങൾ തടസപ്പെട്ടു; വലഞ്ഞ് യൂസേഴ്സ്

  മെസേജ് ഫോർവേഡിങിന് നിയന്ത്രണം വരുന്നു

  മെസേജ് ഫോർവേഡിങിന് നിയന്ത്രണം വരുന്നു

  ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളിലേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നത് തടയാൻ ഒരുങ്ങി വാട്സ്ആപ്പ്. ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല ഗ്രൂപ്പുകളിലേക്ക് അനാവശ്യമായി സന്ദേശങ്ങൾ ഫോർവേഡ് ചെയ്യപ്പെടുന്നത് തടയാനാണ് പുതിയ നിയന്ത്രണം. മെസേജ് ഫോർവേഡിങ് രീതിയെ പൂർണമായും മാറ്റി മറിക്കും ഈ ഫീച്ചർ എന്ന കാര്യത്തിൽ തർക്കം ഇല്ല. ഫീച്ചർ അധികം വൈകാതെ തന്നെ എല്ലാ യൂസേഴ്സിനും ലഭ്യമാകുമെന്ന് കരുതാം. സന്ദേശങ്ങൾ വെറുതെ ഫോർവേഡ് ചെയ്യുന്നവരെ നിയന്ത്രിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യം.

  ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാംടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

  പ്ലാറ്റ്ഫോം

  തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിക്കപ്പെടുന്നു എന്ന വിമർശനം നിരന്തരം കേൾക്കുന്ന പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്. ഈ മോശപ്പേരിന് ഒരു പരിധി വരെയെങ്കിലും തടയിടാൻ പുതിയ നിയന്ത്രണങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോർവേഡ് ചെയ്തുവെന്ന ലേബൽ ഉള്ള മെസേജ് ഫോർവേഡ് ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് പുതിയ അപ്ഡേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഈ മെസേജ് അയക്കണമെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യേണ്ടി വരും. ഒരു സമയം ഒരു ചാറ്റിലേക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് വാട്സ്ആപ്പ് മുമ്പ് പുറത്തിറക്കിയിരുന്നു.

  ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

  ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

  മറ്റൊരു ഫീച്ചർ തങ്ങളുടെ പ്ലാറ്റഫോമിലേക്ക് കൊണ്ട് വരികയാണ് വാട്സ്ആപ്പ്. ഒരു പുതിയ 'പോൾ'( വോട്ടെടുപ്പ് ) ഫീച്ചറാണ് വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. വാബീറ്റഇൻഫോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും പുതിയ പോൾ ഫീച്ചർ. ഗ്രൂപ്പ് ചാറ്റുകൾക്ക് മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുന്നത് എന്നും റിപ്പോർട്ട് പറയുന്നു. ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും പോൾ ഫീച്ചർ ഉപയോഗിച്ച് വോട്ട് ചെയ്യാൻ കഴിയുക. പോൾ ഫീച്ചർ ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിൽ തുടരുകയാണ്. അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആദ്യം ഐഒഎസ് ഡിവൈസുകളിലായിരിക്കും ഈ ഫീച്ചർ ലഭ്യമാകുകയെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

  ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാംഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

  വാട്സ്ആപ്പ് ഗ്രൂപ്പുകൾ

  ടെലഗ്രാമിൽ ഏറെ നാളുകളായി ലഭ്യമായിരുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പിലേക്ക് കൊണ്ട് വരുന്നത്. നിരവധി അംഗങ്ങൾ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും പുതിയ പോൾ ഫീച്ചർ. സാധാരണ ഗ്രൂപ്പിൽ തീരുമാനം എടുക്കാൻ വരുന്ന സമയ നഷ്ടം ഒഴിവാക്കാൻ പുതിയ ഫീച്ചർ സഹായിക്കും. അഭിപ്രായങ്ങളിൽ അവ്യക്തത ഉണ്ടാവില്ലെന്നതും സവിശേഷതയാണ്. തീരുമാനം എടുക്കേണ്ട വിഷയത്തിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ മാത്രം മതി. എത്ര പേർ വോട്ട് ചെയ്തു, ഫലം എന്താണ് എന്നിവയൊക്കെ വളരെ എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും. 'പോൾ' ഫീച്ചർ ഉപയോഗിച്ച്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വേഗത്തിലും കാര്യക്ഷമമായുമുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും.

Best Mobiles in India

English summary
WhatsApp is the most used instant messaging app in the world. The user-friendly interface and cool features make WhatsApp popular. WhatsApp also has the distinction of being the most secure instant messaging application. This is due to the end-to-end encryption in WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X