നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റുന്നത് എങ്ങനെ?

|

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യയിലെ ജനപ്രിയമായ സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ്. അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഒടിടി പ്ലാറ്റ്ഫോം കൂടിയാണ് നെറ്റ്ഫ്ലിക്സ്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ക്രിയേറ്റീവ് ആയ കണ്ടന്റും പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ ആകർഷകമാക്കുന്നു. ഉപയോക്താക്കൾ എത്ര സ്ക്രീനുകൾ ഉപയോഗിക്കുന്നു എന്നതും എച്ച്ഡി, അൾട്ര എച്ച്ഡി ക്വാളിറ്റികളിൽ ഉള്ള വീഡിയോകളുടെ ലഭ്യതയും അടിസ്ഥാനപ്പെടുത്തിയാണ് നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ഓഫർ ചെയ്യുന്നത്. നാല് തരം പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഓഫർ ചെയ്യുന്നത്. മൊബൈൽ, ബേസിക്ക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്.

 

നിരക്ക്

കൂടുതൽ നിരക്ക് കുറഞ്ഞ, പരസ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് സിഇഒ പറഞ്ഞിരുന്നു. 2022ലെ ഒന്നാം പാദത്തിൽ 2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി നെറ്റ്ഫ്ലിക്സ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. അടുത്ത പാദത്തിൽ കൂടുതൽ യൂസേഴ്സിനെ നഷ്ടപ്പെടുമെന്നും വിലയിരുത്തൽ ഉണ്ട്. 2022ന്റെ രണ്ടാം പാദത്തിൽ രണ്ട് ദശലക്ഷം സബ്സ്ക്രൈബേഴ്സിനെക്കൂടി നെറ്റ്ഫ്ലിക്സിന് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ഷെയർ ഹോൾഡർമാർക്കുള്ള കത്തിലാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വലിയ വളർച്ച പ്രതീക്ഷിച്ചിരുന്നിടത്ത് നിന്നുമാണ് നെറ്റ്ഫ്ലിക്സിന്റെ കൂപ്പ് കുത്തൽ എന്നതാണ് ശ്രദ്ധേയം.

ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാംഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

വിപണി

വിപണിയിലേക്ക് കൂടുതൽ കമ്പനികൾ എത്തിയതോടെ ഒടിടി മേഖലയിൽ മത്സരം ശക്തമായിരുന്നു. വിവിധ കാരണങ്ങൾ മൂലം ചില രാജ്യങ്ങളിൽ സർവീസ് വിപുലീകരണത്തിന് സാധിക്കാത്തതും നെറ്റ്ഫ്ലിക്സിന് തിരിച്ചടിയായി. 222 ദശലക്ഷം കുടുംബങ്ങൾ പണം അടച്ച് സേവനം ഉപയോഗിക്കുമ്പോൾ 100 ദശലക്ഷത്തിൽ അധികം ആളുകൾ ഈ അക്കൌണ്ടുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതായും നെറ്റ്ഫ്ലിക്സ് പറയുന്നു. നേരത്തെ ഉക്രൈൻ അധിനിവേശത്തെത്തുട‍ർന്ന് റഷ്യയിലെ സ്ട്രീമിങ് സേവനങ്ങളും കമ്പനി നിർത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യാനോ ഡൗൺഗ്രേഡ് ചെയ്യാനോ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഫോളോ ചെയ്യാൻ കഴിയുന്ന സ്റ്റെപ്പുകൾ താഴെ നൽകിയിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ് ആപ്പ്
 
 • ഇതിനായി ആദ്യം നിങ്ങളുടെ ഡെസ്ക്ടോപ്പിൽ നെറ്റ്ഫ്ലിക്സ് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറന്ന് ലോഗിൻ ചെയ്യുക.
 • മെനുവിലെ "അക്കൗണ്ട്സ്" വിഭാഗത്തിലേക്ക് പോകുക.
 • "പ്ലാൻ ഡീറ്റെയ്ൽസ്" സെക്ഷന് കീഴിൽ, "ചേഞ്ച് പ്ലാൻ" എന്ന ഓപ്ഷൻ കാണാൻ കഴിയും.
 • പ്രിഫർ ചെയ്യുന്ന പ്ലാൻ സെലക്റ്റ് ചെയ്ത് "കണ്ടിന്യൂ" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • സേവ് ആൻഡ് അപ്ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ പുതിയ പ്ലാൻ അപ്ഡേറ്റ് ആകും.
 • അറിഞ്ഞിരിക്കേണ്ട പാസ്വേഡ് ഹാക്കിങ് രീതികളും പ്രതിരോധവുംഅറിഞ്ഞിരിക്കേണ്ട പാസ്വേഡ് ഹാക്കിങ് രീതികളും പ്രതിരോധവും

  ബില്ലിങ് തീയതി

  നെറ്റ്ഫ്ലിക്സ് പ്ലാൻ അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, അത് വളരെ പെട്ടെന്ന് തന്നെ പ്രാബല്യത്തിൽ വരും. നെറ്റ്ഫ്ലിക്സ് ഒരു പ്രീപെയ്ഡ് സേവനം ആണെന്ന കാര്യം യൂസേഴ്സ് മറക്കരുത്. ഇതിനാൽ തന്നെ നിങ്ങളുടെ അവസാന പേയ്‌മെന്റിൽ ശേഷിക്കുന്ന ബാലൻസ് അടിസ്ഥാനമാക്കി ബില്ലിങ് തീയതി മാറും. മറുവശത്ത് നിങ്ങൾ നിരക്ക് കുറഞ്ഞ പ്ലാൻ ആണ് സെലക്റ്റ് ചെയ്യുന്നതെങ്കിൽ അത് നിങ്ങളുടെ അടുത്ത ബില്ലിങ് തീയതിയിൽ പ്രാബല്യത്തിൽ വരും. അതിനാൽ തന്നെ അടുത്ത ബില്ലിങ് തീയതി വരെ നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പ്ലാൻ ഫീച്ചറുകൾ ഉപയോഗിക്കുന്നത് തുടരാം.

  നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

  നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

  നേരത്തെ സൂചിപ്പിച്ചത് പോലെ, നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നാല് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഓഫർ ചെയ്യുന്നു: മൊബൈൽ, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം. എന്നിവയാണ് ഈ പ്ലാനുകൾ. ഉപയോഗിക്കുന്ന ഡിവൈസുകളുടെ എണ്ണവും സ്ട്രീം ചെയ്യുന്ന വീഡിയോകൾക്ക് പരമാവധി ലഭിക്കുന്ന ക്വാളിറ്റിയും അനുസരിച്ചാണ് ഈ പ്ലാനുകളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്ലാനുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

  ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരംഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരം

  മൊബൈൽ

  മൊബൈൽ

  149 രൂപ വിലയുള്ള ഏറ്റവും നിരക്ക് കുറഞ്ഞ നെറ്റ്ഫ്ലിക്സ് പ്ലാൻ ആണിത്. ഒരു മാസത്തേക്കാണ് ഈ പ്ലാൻ വഴി നെറ്റ്ഫ്ലിക്സ് സർവീസ് ലഭിക്കുന്നത്. ഒരു മൊബൈലിലേക്കും ഒരു ടാബ്ലെറ്റിലേക്കുമാണ് 149 രൂപയുടെ മൊബൈൽ പ്ലാൻ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നത്. 480 പി വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയും 149 രൂപയുടെ മൊബൈൽ പ്ലാൻ ഓഫർ ചെയ്യുന്നു.

  ബേസിക്

  ബേസിക്

  199 രൂപ വിലയിൽ വരുന്ന നെറ്റ്ഫ്ലിക്സ് പ്ലാൻ ആണിത്. ഒരു മാസത്തേക്ക് തന്നെയാണ് 199 രൂപയുടെ പ്ലാനിൽ നിന്നും നെറ്റ്ഫ്ലിക്സ് സർവീസ് ലഭിക്കുന്നത്. ഒരു മൊബൈലിലേക്കും ഒരു ടാബ്ലെറ്റിലേക്കും ടിവി, കമ്പ്യൂട്ടർ എന്നിവയിലും 199 രൂപയുടെ ബേസിക് പ്ലാൻ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നു. 480 പി വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയും 199 രൂപയുടെ ബേസിക് പ്ലാൻ ഓഫർ ചെയ്യുന്നു.

  ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

  സ്റ്റാൻഡേർഡ്

  സ്റ്റാൻഡേർഡ്

  499 രൂപ നിരക്കിലാണ് നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാൻ വരുന്നത്. ഒരു മാസത്തേക്കാണ് 499 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സ് സർവീസ് നൽകുന്നത്. 1080 പി റെസലൂഷൻ ഉള്ള വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയും 499 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഒരേ സമയം നാല് ഡിവൈസുകളിലേക്കാണ് സ്റ്റാൻഡേർഡ് നെറ്റ്ഫ്ലിക്സ് പ്ലാൻ ആക്സസ് നൽകുന്നത്. ഉപയോക്താക്കൾക്ക് മൊബൈൽ, ടാബ്‌ലെറ്റ്, ടിവി, കമ്പ്യൂട്ടർ എന്നിവയിൽ നെറ്റ്ഫ്ലിക്സ് സേവനം ആക്‌സസ് ചെയ്യാൻ കഴിയും.

  പ്രീമിയം

  പ്രീമിയം

  ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നെറ്റ്ഫ്ലിക്സ് ഓഫർ ആണ് പ്രീമിയം പ്ലാൻ. 649 രൂപ വിലയിൽ ആണ് കമ്പനി ഈ പ്ലാൻ അവതരിപ്പിക്കുന്നത്. 649 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാനും ഒരു മാസത്തേക്കാണ് നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നത്. 4കെ പ്ലസ് എച്ച്ഡിആർ റെസല്യൂഷൻ ഉള്ള വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയാണ് നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ ഓഫർ ചെയ്യുന്നത്. ഒരേ സമയം നാല് ഡിവൈസുകളിലേക്കും 649 രൂപയുടെ പ്രീമിയം പ്ലാൻ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നു.

  സ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെസ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
Netflix is one of the most used OTT streaming platforms in the world. Netflix is the most popular streaming service in India. Netflix India offers four types of plans. Netflix offers mobile, basic, standard and premium plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X