ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

|

ഇന്റർനെറ്റ് കണക്ഷനിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്ന ഒരു കാര്യം സ്പീഡ് ടെസ്റ്റ് നടത്തുക എന്നതാണ്. ഒരു ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് നിങ്ങളുടെ ഡിവൈസിൽ ആ നിമിഷം ലഭിക്കുന്ന ഡൗൺലോഡ്, അപ്‌ലോഡ് വേഗത കാണിക്കുന്നു. ലേറ്റൻസി അളക്കാനും സ്പീഡ് ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു. ഇത്തരം സ്പീഡ് ടെസ്റ്റുകൾക്കായി നിരവധി തേർഡ് പാർട്ടി ആപ്പുകളും വെബ്സൈറ്റുകളും ലഭ്യമാണ്. ഇവയിൽ വിശ്വസിക്കാൻ കൊള്ളാവുന്നവയും കൊള്ളാത്തവയുമുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ വിശ്വാസക്കുറവ് ഉള്ളതിനാൽ ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിന് മുതിരാത്തവരും നമ്മുക്കിടയിൽ ഉണ്ട്. എന്നാൽ ഗൂഗിൾ ഹോം പേജിൽ തന്നെ ഇതിനുള്ള സൌകര്യം ഉണ്ടെങ്കിലോ? കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഗൂഗിൾ

ഗൂഗിൾ ഹോം പേജിൽ തന്നെ ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ചെയ്യാവുന്നതാണ്. മെഷർമെന്റ് ലാബുമായി ( എം ലാബ് ) സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ യൂസേഴ്സിന് ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് സർവീസുകളെ അപേക്ഷിച്ച് ആക്സസ് ചെയ്യാനുള്ള എളുപ്പമാണ് ഗൂഗിളിന്റെ സേവനത്തെ വ്യത്യസ്തമാക്കുന്നത്. 40 എംബിയിൽ കൂടുതൽ ഡാറ്റയുടെ കൈമാറ്റം ഈ ടെസ്റ്റിന് വേണ്ടി വരും. അത് നിങ്ങളുടെ കണക്ഷൻ വേഗതയെ ആശ്രയിച്ചും ഇരിക്കും.

സ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാംസ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

ടെസ്റ്റ് റൺ

ടെസ്റ്റ് റൺ ചെയ്യാൻ ആദ്യം നിങ്ങളെ എം ലാബുമായി ബന്ധിപ്പിക്കും. ശേഷം നിങ്ങളുടെ ഐപി അഡ്രസ് എം ലാബുമായി ഷെയർ ചെയ്യും. നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യുന്നത് എം ലാബിന്റെ സ്വകാര്യത നയത്തിന് അനുസൃതമായിട്ടായിരിക്കും. ഇത് സംബന്ധിച്ച ടേംസ് ആൻഡ് കണ്ടിഷൻസും യൂസേഴ്സിന് മനസിലാക്കാൻ സാധിക്കും. ഗൂഗിളിൽ ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് എങ്ങനെ നടത്താം എന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗത പരിശോധിക്കാം
 

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗത പരിശോധിക്കാം

 

 • ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ പിസിയിലോ ടാബ്‌ലെറ്റിലോ ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസറിൽ Google.com ഓപ്പൺ ചെയ്യുക
 • സെർച്ച് ബാറിൽ ഉപയോഗിച്ച് ' Run Speed Test ' എന്ന് നൽകി സെർച്ച് കൊടുക്കുക.
 • സെർച്ച് റിസൽട്സിൽ നിങ്ങൾക്ക് ഒരു 'ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ്' ഡയലോഗ് ബോക്സ് കാണാൻ കഴിയും.
 • ഇൻസ്റ്റാഗ്രാം അടിമയാകാതിരിക്കാൻ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർഇൻസ്റ്റാഗ്രാം അടിമയാകാതിരിക്കാൻ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ

  റൺ സ്പീഡ്
  • "30 സെക്കൻഡിനുള്ളിൽ നിങ്ങളുടെ ഇന്റർനെറ്റ് വേഗത പരിശോധിക്കുക. സ്പീഡ് ടെസ്റ്റ് സാധാരണയായി 40 എംബിയിൽ താഴെ ഡാറ്റയാണ് കൈമാറുന്നത്, എന്നാൽ വേഗതയേറിയ കണക്ഷനുകളിൽ കൂടുതൽ ഡാറ്റ ട്രാൻസ്ഫർ ചെയ്തേക്കാം. " എന്നിങ്ങനെ ഈ ഡയലോഗ് ബോക്സിൽ നൽകിയിട്ടുണ്ടാകും.
  • ബോക്‌സിന് താഴെയുള്ള റൺ സ്പീഡ് ടെസ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഒരിക്കൽ നിങ്ങൾ ബട്ടൺ അമർത്തിയാൽ, ഒരു പോപ്പ് അപ്പ് തുറന്ന് വരും.
  • ഈ പോപ്പ് അപ്പിൽ സ്പീഡ് ടെസ്റ്റ് റിസൽട്സ് കാണാൻ കഴിയും.
  • ഇന്റർനെറ്റ് ഗവേഷണം

   ഇന്റർനെറ്റ് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി എം ലാബ് ടെസ്റ്റ് നടത്തുകയും എല്ലാ പരിശോധനാ ഫലങ്ങളും പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു എന്നത് യൂസേഴ്സ് ശ്രദ്ധിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച വിവരങ്ങളിൽ നിങ്ങളുടെ ഐപി അഡ്രസും പരിശോധനാ ഫലങ്ങളും ഉൾപ്പെടുന്നു. എന്നാൽ ഒരു ഇന്റർനെറ്റ് ഉപയോക്താവ് എന്ന നിലയിൽ നിങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

   ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

   കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

   കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

   ഇന്റർനെറ്റ് സ്പീഡ് പോലെ കമ്പ്യൂട്ടറിന്റെ സ്പീഡും നിർണായകമാണ്. വേഗം കുറഞ്ഞ, എളുപ്പത്തിൽ ഹാങ് ആകുന്ന കമ്പ്യൂട്ടറുകൾ എപ്പോഴും യൂസേഴ്സിന് തലവേദന സൃഷ്ടിക്കും. ജോലി ചെയ്യുന്നവരും വിദ്യാർഥികളും എല്ലാം പെർഫോമൻസ് കുറഞ്ഞ കമ്പ്യൂട്ടറുകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നിർണായകമായ ജോലികൾക്ക് നടുവിൽ ഇരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി കമ്പ്യൂട്ടർ ഹാങ് ആകുന്നത്. ഇത് ചെയ്ത് കൊണ്ടിരുന്ന ജോലി ആദ്യം മുതൽ ആരംഭിക്കുന്നത് പോലെയുള്ള പല വിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കും.

   സിസ്റ്റം പ്രോഗ്രാമുകൾ

   കമ്പ്യൂട്ടറുകൾ ഹാങ് ആകുന്നതിനും വേഗം കുറയുന്നതിനും പല വിധ കാരണങ്ങൾ ഉണ്ട്. സിസ്റ്റം പ്രോഗ്രാമുകൾ കൊണ്ട് നിറയുമ്പോഴോ, ഡ്രൈവ് ഫുൾ ആകുമ്പോഴോ അങ്ങനെ തുടങ്ങി പല വിധ കാരണങ്ങളാലും കമ്പ്യൂട്ടറുകൾ ഹാങ്ങ് ആകുകയും വേഗം കുറയുകയും ചെയ്യും. ഇങ്ങനെ പല വിധ കാരണങ്ങൾ കൊണ്ട് വേഗം കുറഞ്ഞ് പോയ കമ്പ്യൂട്ടറുകളുടെ പെർഫോർമൻസ് വർധിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

   കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾകമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

Most Read Articles
Best Mobiles in India

English summary
One of the first things we do when there are fluctuations in internet connection is to do a speed test. An Internet Speed ​​Test shows the instantaneous download and upload speed available on your device. The speed test also helps you measure latency. There are several third party apps and websites available for such speed tests.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X