ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസിനെക്കുറിച്ചറിയാമോ?

|

ട്രെയിൻ യാത്രകളിൽ ഉടനീളം നാം ലൈവ് ട്രെയിൻ സ്റ്റാറ്റസ് നാം പരിശോധിക്കാറുണ്ട്. ഇതിനായി പലപ്പോഴും വെബ് ബ്രൌസറുകളും അത്ര സുരക്ഷിതമല്ലാത്ത തേർഡ് പാർട്ടി ആപ്പുകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോണുകളിൽ ഇൻബിൽറ്റ് ആയെത്തുന്ന ഗൂഗിൾ മാപ്സ് ആപ്പിലും ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. ഗൂഗിൾ മാപ്സിലെ ഈ ഫീച്ചറിനെക്കുറിച്ച് ഭൂരിഭാഗം ആളുകൾക്കും അറിവുണ്ടാകില്ല. അത്തരക്കാരെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഫീച്ചർ

2019 മുതൽ ഈ ഫീച്ചർ ഗൂഗിൾ മാപ്സിൽ ലഭ്യമാണ്. അന്ന് മൂന്ന് പബ്ലിക്ക് ട്രാൻസ്പോർട്ട് ഫീച്ചറുകൾ ആണ് ഗൂഗിൾ മാപ്സിൽ കൊണ്ട് വന്നത്. ഗൂഗിൾ മാപ്‌സിൽ മൂന്ന് പൊതുഗതാഗത ഫീച്ചറുകൾ ഗൂഗിൾ ചേർത്തു. ദൈർഘ്യമേറിയ റൂട്ടുകൾക്കായി ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ളതായിരുന്നു ഒരു ഫീച്ചർ. പത്ത് നഗരങ്ങളിൽ നിന്നുള്ള ബസ് ട്രാവൽ ടൈം അറിയാൻ വേണ്ടി ഉള്ളതായിരുന്നു മറ്റൊന്ന്. പൊതുഗതാഗതവും ഓട്ടോറിക്ഷയും അടക്കം ഡിസ്പ്ലെ ചെയ്യുന്ന യാത്രാ നിർദേശങ്ങൾക്കായുള്ള ഫീച്ചർ ആയിരുന്നു മൂന്നാമത്തേത്.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാംവാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

ഗൂഗിൾ

ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ വളരെ ഉപയോഗപ്രദമാണ്. ആപ്പിൽ നിന്ന് ട്രെയിൻ എത്തിച്ചേരുന്ന സമയം, ട്രെയിൻ ഷെഡ്യൂളുകൾ, ഇനി ട്രെയിൻ താമസിക്കുന്നുണ്ടെങ്കിൽ അതിനേക്കുറിച്ചും പ്രതീക്ഷിക്കാവുന്ന അറൈവൽ ടൈമും അങ്ങനെ തുടങ്ങി നിരവധി വിവരങ്ങൾ ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ വഴി അറിയാൻ കഴിയും. മിക്കവാറും ഇതിനായി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും.

തേർഡ് പാർട്ടി ആപ്പുകൾ
 

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിരവധി പോരായ്മകളും പ്രധാനമായി ചൂണ്ടിക്കാട്ടാൻ കഴിയും. ഒന്ന് അവ എത്രത്തോളം സുരക്ഷിതവും വിശ്വസനീയവുമായ ആപ്ലിക്കേഷൻ ആണ് എന്നത്. രണ്ട് അവ ഉപയോഗിക്കുന്ന സ്റ്റോറേജ് സ്പേസ്. പിന്നെ അവ പങ്ക് വയ്ക്കുന്ന വിവരങ്ങളുടെ ആധികാരികതയും പലപ്പോഴും സംശയാസ്പദമാണ്. ഇവിടെയാണ് ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗപ്രദം ആകുന്നത്.

സ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാംസ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാം

ലൈവ്

ഗൂഗിളിന്റെ വിശ്വാസ്യതയും വിവരങ്ങളിലെ കൃത്യതയും ആണ് ആദ്യത്തേത്. രണ്ടാമത്തേത് തേർഡ് പാർട്ടി ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ ഗൂഗിളും ഗൂഗിൾ മാപ്സും ഉയർത്തുന്നില്ല. മൂന്നാമത്തേത് ഇൻബിൽറ്റായി എത്തുന്ന ആപ്ലിക്കേഷൻ എന്ന മെച്ചം. പ്രത്യേകിച്ചും കുറഞ്ഞ സ്‌റ്റോറേജുള്ള ബജറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്. മറ്റൊരു ആപ്പിനായി കളയുന്ന സ്റ്റോറേജ് സ്പേസ് അവർക്ക് സേവ് ചെയ്യാൻ കഴിയും. ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് ഒരു വർഷം മുമ്പ് ഗൂഗിൾ സ്വന്തമാക്കിയ 'വേർ ഈസ് മൈ ട്രെയിൻ' ആപ്പിന്റെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ കൊണ്ട് വന്നത്.

ലൈവ് ട്രെയിൻ സ്റ്റാറ്റസ്

ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചറിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ അതൊന്ന് ഉപയോഗിച്ച് നോക്കാം എന്ന് തോന്നുണ്ടോ. എങ്കിൽ അത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും അറിയണം. വളരെ എളുപ്പത്തിൽ തന്നെ ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിച്ച് ട്രെയിൻ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ തുടർന്ന് വായിക്കുക. പ്രോസസ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ഒരു സജീവ ഗൂഗിൾ അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാംഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാം

ഗൂഗിൾ മാപ്‌സ് വഴി ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാം

ഗൂഗിൾ മാപ്‌സ് വഴി ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാം

  • ആദ്യം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക.
  • തുടർന്ന് സെർച്ച് ബാറിൽ ലക്ഷ്യസ്ഥാനം നൽകുക.
  • അടുത്തതായി, ട്രെയിൻ ഐക്കണിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് ഡെസ്റ്റിനേഷൻ ഡയലോഗ് ബോക്‌സിന് താഴെയുള്ള 'ടൂ വീലർ', 'വാക്ക്' ഐക്കണുകൾക്കിടയിൽ കൊടുത്തിരിക്കുന്ന 'ട്രെയിൻ' ഐക്കണിൽ ടാപ്പ് ചെയ്യുക.
  • ട്രെയിൻ ഐക്കൺ ഉള്ള റൂട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന്, ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ ട്രെയിനിന്റെ പേരിൽ ടാപ്പ് ചെയ്യുക.
  • ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ വഴി നിലവിലെ ലൊക്കേഷൻ മുതൽ അറൈവൽ സ്റ്റേഷൻ വരെയുള്ള മുഴുവൻ റൂട്ടും കാണാൻ യൂസേഴ്സിന് സാധിക്കുകയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
We check live train status throughout train journeys. This is often done using web browsers and insecure third party apps. But you can also check live train status on the Google Maps app. Most people are not aware of this feature in Google Maps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X