Home
How to

ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!

ഇപിഎഫ്ഒ അംഗങ്ങളായ എല്ലാ ജീവനക്കാർക്കും ഗുണകരമായ ഒരു തീരുമാനം അടുത്തിടെ കേന്ദ്ര സർക്കാർ എടുത്തിരുന്നു. പിഎഫ് നിക്ഷേപങ്ങൾക്ക് 8.5 ശതമാനം പലിശ നിരക്ക് നൽകാനാണ് തീരുമാനം. 2020 - 21 കാലയളവിലെ നിക്ഷേപങ്ങൾക്കാണ് ഇത്തരത്തിലുള്ള പലിശ നിരക്ക് ധന മന്ത്രാലയം അംഗീകരിച്ചത്. ഇപിഎഫ്ഒ അംഗങ്ങളായ കോടിക്കണക്കിന് ഇന്ത്യാക്കാർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. പുതുക്കിയ നിരക്ക് പ്രകാരമുള്ള പലിശ പിഎഫ് അക്കൌണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാനുള്ള നിർദേശം ഇപിഎഫ്ഒ നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ അടുത്ത കാലത്തായി നിരവധി പുതിയ സേവനങ്ങളാണ് ഇപിഎഫ്ഒ വഴി ജനങ്ങളിലെത്തിയത്. പിഫ് സേവനങ്ങൾ ഇപ്പോൾ കൂടുതൽ ലളിതവും ജനകീയവും ആയിട്ടുമുണ്ട്. കൊവിഡ് കാലത്ത് നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിൻവലിക്കാനും അംഗങ്ങളെ അനുവദിച്ചിരുന്നു.

പിഎഫ്

നേരത്തെ പിഎഫ് അക്കൌണ്ടിലെ ബാലൻസ് അറിയുക എന്നത് വളരെ ശ്രമകരം ആയിരുന്നു. അടുത്ത കാലത്ത് കൂടുതൽ സേവനങ്ങൾ ഓൺലൈൻ ആയതോടെ ഇതിനും മാറ്റം വന്നു. ഇപ്പോൾ ഇപിഎഫ് അക്കൌണ്ടുകളിലെ ബാലൻസ് അറിയാനും സേവനങ്ങൾ ലഭിക്കാനും നിരവധി മാർഗങ്ങളുണ്ട്. ഇന്റർനെറ്റ് കണക്ഷനോ ഡേറ്റ സർവീസോ ഇല്ലാതെ പിഎഫ് ബാലൻസ് പരിശോധിക്കാനും വഴികൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

ബാലൻസ്

അതേ നിങ്ങൾ ഒരു ഇപിഎഫ്ഒ മെമ്പർ ആണെങ്കിൽ, നിങ്ങളുടെ പിഎഫ് അക്കൌണ്ട് ബാലൻസ് അറിയാൻ ഡാറ്റ കണക്ഷൻ ആവശ്യമില്ല. ഇപിഎഫ്ഒയിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് തടസരഹിതമായ സേവനം ലഭ്യമാക്കുന്നതിനായാണ് ഇപിഎഫ്ഒ ഓഫ്‌ലൈൻ സേവനങ്ങൾ ആരംഭിച്ചത്. എസ്എംഎസ്, മിസ്ഡ് കോൾ എന്നിവ വഴിയാണ് ഓഫ്‌ലൈൻ സേവനങ്ങൾ സ്ഥാപനം നൽകുന്നത്. ഓഫ്‌ലൈൻ ആയി പിഫ് ബാലൻസ് അറിയുന്നത് എങ്ങനെ എന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

എസ്എംഎസ്, മിസ്ഡ് കോൾ വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

എസ്എംഎസ്, മിസ്ഡ് കോൾ വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

ഇപിഎഫ്ഒയിൽ അക്കൗണ്ടുള്ള ജീവനക്കാർക്ക് അവരുടെ ഡിവൈസിൽ 011-22901406 എന്ന നമ്പർ ഡയൽ ചെയ്താൽ പിഎഫ് ബാലൻസ് അറിയാൻ കഴിയും. .
എസ്എംസ് വഴിയും ബാലൻസ് അറിയാൻ കഴിയും. ഇതിന് ഇപിഎഫ്ഒ അംഗങ്ങൾ തങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN LAN എന്ന് മെസേജ് അയക്കണം. ഈ സൌകര്യം പലപ്പോഴും യൂസ് ആകുക പഴയ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവർക്കോ വെബ് ബ്രൌസിങ് ധാരണ ഇല്ലാത്തവർക്കോ ആണ്. എങ്കിലും നെറ്റ്വർക്ക് ലഭ്യമാകാത്ത സാഹചര്യത്തിൽ എല്ലാവർക്കും ഉപയോഗിക്കുകയും ചെയ്യാം.

ഇപിഎഫ്ഒ

നിലവിലത്തെ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഇപിഎഫ്ഒ പോർട്ടലിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാൻ കഴിയും. ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിന് ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നൽകിയാൽ മതിയാകും. ഇപ്പോൾ തന്നെ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പേജിലേക്ക് പോകാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പോയാലും മതി. https://passbook.epfindia.gov.in/MemberPassBook/Login
ലിങ്ക് സന്ദർശിച്ച ശേഷം യുഎഎൻ നമ്പറും പാസ്വേഡും നൽകിയാൽ നേരിട്ട് പാസ്ബുക്ക് ആക്സസ് ലഭിക്കുകയും ബാലൻസ് അറിയാൻ കഴിയുകയും ചെയ്യും.

പാസ്ബുക്ക്

ഇപിഎഫ്ഒ വെബ്സൈറ്റ് വഴിയും പാസ്ബുക്ക് പേജിലേക്ക് പോകാൻ കഴിയും. ഇതിന് ആദ്യം ഇപിഎഫ്ഒ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യണമെന്നും നിർബന്ധം ഇല്ല. വെബ്സൈറ്റ് തുറന്ന ശേഷം സർവീസസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുറന്ന് വരുന്ന ഡ്രോപ്പ്ഡൌൺ മെനുവിൽ നിന്നും ഫോർ എംപ്ലോയീസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇതോടെ എംപ്ലോയീസിനായുള്ള പേജ് ഓപ്പൺ ആകും. ഇവിടെ സർവീസ് ടാബിൽ മെമ്പർ പാസ്ബുക്ക് എന്ന ഓപ്ഷനിലേക്ക് പോകുക. ഇവിടെ നിന്നും പാസ്ബുക്ക് പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. പിഎഫ് ബാലൻസ് ഓഫ്‌ലൈനായോ ഓൺലൈനോ പരിശോധിക്കുന്നതിന് മുകളിൽ സൂചിപ്പിച്ച ഘട്ടങ്ങളുമായി നിങ്ങൾക്ക് മുന്നോട്ട് പോകാമെങ്കിലും, നിങ്ങളുടെ യുഎഎൻ കമ്പനി സജീവമാക്കിയെങ്കിൽ മാത്രമേ ഈ സേവനങ്ങൾ ലഭ്യമാകുകയുള്ളൂ. സാധാരണ ഗതിയിൽ നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ യുഎഎഎൻ ആക്ടിവേറ്റ് ചെയ്യപ്പെടാറുണ്ട്.

Best Mobiles in India

English summary
Earlier it was very difficult to know the balance in the PF account. This has changed in recent years with the advent of online services. Now there are many ways to know the balance in EPF accounts and get services. There are also ways to check PF balance without an internet connection or data service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X