8.4% പലിശനിരക്കിൽ എസ്ബിഐ ഹോം ലോൺ തരും; നിങ്ങൾക്ക്​ കിട്ടുമോ എന്ന് അ‌റിയാനുള്ള വഴിയിതാ

|

ഇന്ത്യക്കിത് അ‌ക്ഷരാർഥത്തിൽ ഉത്സവ സീസണാണ്. ദീപാവലി അ‌ടക്കമുള്ള ഉത്സവങ്ങൾ കണക്കിലെടുത്ത് പ്രധാന കമ്പനികളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ നിരത്തിൽ വിൽപ്പന പിടിച്ചെടുക്കുന്ന വിപണിയുടെ കൂടി ഉത്സവകാലമാണിത്. ഇ കൊമേഴ്സ രംഗത്തെ വൻ ശക്തികളായ ആമസോണും ഫ്ലിപ്കാർട്ടുമൊക്കെ തങ്ങളുടെ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ വാരിക്കോരി നൽകി കോടികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത് നാം കണ്ടു.

ഒരു ശരാശരി ഇന്ത്യക്കാരന്റെ ആഗ്രഹങ്ങൾ

വിൽപ്പനക്കാർക്ക് മാത്രമല്ല, ഉപഭോക്താക്കൾക്കും ഈ ഉത്സവകാലം ആഹ്ലാദത്തിന്റേതായിരുന്നു എന്ന് പറയാം. കാരണം മി​കച്ച ഡീലുകളോടെ ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാൻ അ‌വർക്ക് വൻ അ‌വസരമാണ് ഈ ഉത്സവസീസൺ അ‌വസരമൊരുക്കിയത്. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങിയാൽ തീരുന്നതാണോ ഒരു ശരാശരി ഇന്ത്യക്കാരന്റെ ആഗ്രഹങ്ങൾ, ​ഒരിക്കലുമല്ല. താമസിക്കാൻ നല്ലൊരു വീട് എന്നതാണ് ഏവരുടെയും ആദ്യത്തെ സ്വപ്നം. ജീവിത സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും വീടിനായി ചിലവഴിക്കുന്ന നമ്മൾക്ക് വീട് നിർമാണം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.

ചിലവിനെക്കുറിച്ചോർക്കുമ്പോൾ നെഞ്ചൊന്ന് പിടയും

എന്നാൽ വീടു നിർമാണത്തിന്റെ ചിലവിനെക്കുറിച്ചോർക്കുമ്പോൾ തന്നെ സാധാരണക്കാരന്റെ നെഞ്ചൊന്ന് പിടയും. ബാങ്ക് ലോണുകളാണ് മിക്കവരുടെയും വീട് നിർമാണമെന്ന സ്വപ്നത്തിന്റെ പ്രധാന ആശ്രയകേന്ദ്രം.പക്ഷേ ലോൺ കിട്ടാൻ ഉള്ള പെടാപ്പാട് ഓർത്താൽ വീട് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ അ‌ത്തരം ആശങ്കകൾക്ക് അ‌വധി നൽകി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള സുവർണ്ണാവസരം ഇപ്പോൾ നിങ്ങൾക്ക് മുന്നിലുണ്ട്. എന്താണെന്നല്ലേ? പറയാം.

വീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾവീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾ

പൊതുമേഖലാ സ്ഥാപനം
 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്ന് നമുക്കറിയാം. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ, സമൂഹത്തോടെ ഏറെ പ്രതിബദ്ധത പുലർത്തുന്ന ഒരു ഓഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് എസ്ബിഐ. വീടുവയ്ക്കാൻ 8.4 ശതമാനം പലിശയിൽ ലോൺ നൽകാം എന്നാണ് എസ്ബിഐയുടെ വാഗ്ദാനം. ഏറെ ആകർഷകമായ പലിശനിരക്കിനോടൊപ്പം റെഗുലർ, ടോപ് അ‌പ്പ് ഹോം ലോണുകളുടെ പ്രൊസസിങ് ചാർജും ഒഴിവാക്കിയാണ് എസ്ബിഐ ലോൺ നൽകാൻ തയാറായിരിക്കുന്നത്.

ഹോം ലോൺ

ഉത്സവകാല ക്യാമ്പയിന്റെ ഭാഗമായാണ് എസ്ബിഐ ഇത്തരമൊരു ഹോം ലോൺ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 4 മുതൽ ആരംഭിച്ച ഈ ഹോം ലോൺ ഓഫർ 2023 ജനുവരി 31 വരെയുള്ള കാലയളവിൽ ലോൺ എടുക്കുന്നവർക്കാന് 8.40- 9.05 ശതമാനം വരെയുള്ള ആകർഷകമായ പലിശ നിരക്കുകൾ ലഭ്യമാകുക. നിലവിൽ 8.55%- 9.05% എന്ന നിരക്കിലാണ് എസ്ബിഐ ഹോം ലോൺ പലിശ ഈടാക്കിവരുന്നത്.

എടിഎം കാർഡോ പോയി, ഉള്ള പണവുംകൂടി കളയണോ; നഷ്ടപ്പെട്ട എടിഎം കാർഡ് സ്വന്തമായി ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാഎടിഎം കാർഡോ പോയി, ഉള്ള പണവുംകൂടി കളയണോ; നഷ്ടപ്പെട്ട എടിഎം കാർഡ് സ്വന്തമായി ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാ

മികച്ച സിബിൽ സ്കോർ

എന്നാൽ ഈ ഹോം ലോൺ ലഭ്യമാകണമെങ്കിൽ നിങ്ങൾക്ക് ആദ്യം ഉണ്ടാവേണ്ടത് മികച്ച സിബിൽ സ്കോർ ആണ്. എസ്ബിഐ മാത്രമല്ല, രാജ്യത്തെ എല്ലാ ബാങ്കുകളും ലോൺ അ‌നുവദിക്കും മുമ്പ് നിങ്ങളുടെ സിബിൽ സ്കോർ പരിശോധിച്ച് ലോണിന് നിങ്ങൾ യോഗ്യനാണോ എന്ന് ഉറപ്പ് വരുത്താറുണ്ട്. ഇവിടെയും സിബിൽ സ്കോർ ആണ് നിങ്ങളുടെ വിധി നിർണയിക്കുക. നിങ്ങളുടെ പലിശ നിർണയിക്കുന്നതിലും നിർണായകമാകുക സിബിൽ സ്കോർ തന്നെ.

നിങ്ങളുടെ ശേഷി

ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷിയാണ് സിബിൽ സ്കോറിലൂടെ വിലയിരുത്തപ്പെടുക. ഒപ്പം ലോണെടുത്താൽ തിരിച്ചടയ്ക്കുന്ന ആൾ ആണോ നിങ്ങൾ എന്ന് വിലയിരുത്തുന്നതും ഈവഴി തന്നെ. 300 മുതൽ 900 വരെ പോയിന്റ് റേഞ്ചിലുള്ള സിബിൽ സ്കോറിൽ, ഉയർന്ന സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭ്യമാകും. സിബിൽ സ്കോർ റേഞ്ച് കുറയുന്നതിനനുസരിച്ച് നിങ്ങളുടെ പലിശഭാരം ഉയരും.

ജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

800 ന് മുകളിൽ സിബിൽ സ്കോർ

800 ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്കാകും മേൽപ്പറഞ്ഞ 8.4 ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമാകുക. 649 റേഞ്ചിന് താഴെ റേഞ്ചിൽ സിബിൽ സ്കോർ ഉള്ളവർക്ക് വായ്പ ലഭ്യമാകാൻ സാധ്യതയില്ല. വായ്പ എടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സിബിൽ സ്കോർ പരിശോധിച്ച ശേഷം ബാങ്കിനെ സമീപിക്കാം. ഓൺ​ലൈനിലൂടെ നിങ്ങൾക്ക് തന്നെ നിങ്ങളുടെ സ്കോർ പരിശോധിക്കാവുന്നതേ ഉള്ളൂ.

സൗജന്യമായി സ്കോർ നോക്കാനാകുക

എന്നാൽ സിബിൽ സ്കോർ പരിശോധിക്കും മുമ്പ് ഒരു കാര്യം ഓർക്കണം. ഓൺ​ലൈനിൽ പരിശോധിക്കാൻ സാധിക്കും എന്നതിനാൽ ഇടയ്ക്കിടെ കയറി നോക്കാവുന്ന ഒന്നാണ് സിബിൽ സ്കോർ എന്ന് ധരിക്കരുത്. സിബിലിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ കയറി ഒരു വർഷം ​ഒരു തവണ മാത്രമാണ് സൗജന്യമായി സ്കോർ നോക്കാനാകുക. അ‌തിലധികം തവണ പരിശോധിച്ചാൽ അ‌ത് സിബിൽ സ്കോർ കുറയാൻ ഇടയാക്കിയേക്കും.

എന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂഎന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂ

ഓൺ​ലൈനിൽ സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം

ഓൺ​ലൈനിൽ സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം

ഠ https://www.cibil.com എന്ന സിബിലിന്റെ ഓദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഠ ഗെറ്റ് യുവർ സിബിൽ സ്കോർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഠ ഇ​-മെയിൽ ഐഡി, പാസ്വേഡ്, എന്നിവ സെറ്റ് ചെയ്യുക. അ‌തിനു താഴെയായി പേര്, ഐഡി കാർഡ്(ഏതെങ്കിലും), ഐഡി കാർഡ് നമ്പർ, ജനനത്തീയതി, പിൻകോഡ്, മൊ​ബൈൽ നമ്പർ എന്നിവ നൽകുക.

അ‌ക്സെപ്റ്റ് ആൻഡ് കണ്ടിന്യൂ

ഠ തുടർന്ന് നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം അ‌ക്സെപ്റ്റ് ആൻഡ് കണ്ടിന്യൂ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഠ നിങ്ങളുടെ രജിസ്റ്റേഡ് മൊ​ബൈൽ നമ്പറിലേക്ക് എത്തുന്ന ഒടിപി നൽകുക.
ഠ നിങ്ങൾ വിജയകരമായി എൻറോൾ ചെയ്യുമ്പോൾ ഗോ ടു ഡാഷ് ബോർഡ് എന്നൊരു ലിങ്ക് കാണും. അ‌തിൽ ക്ലിക്ക് ചെയ്യുക.

ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ

റിപ്പോർട്ട് പരിശോധിക്കുക

ഠ തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന സിബിൽ സ്കോർ റിപ്പോർട്ട് പരിശോധിക്കുക. ഈ സ്കോർ റിപ്പോർട്ടായി ഡൗൺലോഡ് ചെയ്യാനും ഓപ്ഷനുണ്ട്.
( വർഷത്തിൽ ഒന്നിലധികം തവണ നിങ്ങൾക്ക് സിബിൽ സ്കോർ റിപ്പോർട്ട് ആവശ്യമുണ്ട് എങ്കിൽ അ‌തിനായി വിവിധ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ നൽകേണ്ടി വരും )

Best Mobiles in India

English summary
Your ability to repay the loan is assessed through your CIBIL score. And this is the way to judge if you are the person who will repay the loan. A CIBIL score in the range of 300 to 900 points means a higher score means a lower interest rate loan. The lower your CIBIL score range, the higher your interest burden.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X