Just In
- 8 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 11 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 14 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 16 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- News
കാപ്പ ചുമത്തിയതിന് ശേഷം ഒളിവില് പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള് കാപ് ഓഹരികള്; സമ്പത്തിന്റെ താക്കോല് ക്ഷമയാണ്!
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്, സഞ്ജു ഇല്ല!- ഇന്ത്യന് ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര് ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള് അറിയാം
- Travel
തൊടുപുഴയില് നിന്നു ജംഗിള് സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില് പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
How To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി
യാത്രകൾക്കിടയിൽ പെട്ടെന്ന് ആയിരിക്കും ഒരു മനോഹര ഫ്രെയിം കണ്ണിലുടക്കുന്നത്. അപ്പോൾ തന്നെ സ്മാർട്ട്ഫോൺ എടുത്ത് ആ ചിത്രമെടുക്കാനും നോക്കും. എന്നാൽ കിട്ടിയതോ മങ്ങിയ ഫോട്ടോയും. വായിക്കൊള്ളാത്ത പേരുള്ള സാങ്കേതികവിദ്യകളും മറ്റുമുണ്ടെന്ന് അവകാശപ്പെട്ടുള്ള പരസ്യവും കണ്ട് വാങ്ങിയ വില കൂടിയ ഫോണിനെ ശപിക്കുകയാകും ആദ്യം ചെയ്യുക. ഉടൻ തന്നെ ഫോണിന്റെ ക്യാമറ പെട്ടെന്ന് വസ്ത്രത്തിൽ ഒന്ന് ഉരസി വീണ്ടും ഫോട്ടോയെടുക്കുകയും ചെയ്യും (How To Clean phone Camera).

ഇതൊരു ശരിയായ രീതിയല്ലെന്ന കാര്യമാണ് ആദ്യം തന്നെ യൂസേഴ്സ് അറിഞ്ഞിരിക്കേണ്ടത്. കട്ടിയുള്ള വസ്ത്രങ്ങളിൽ ലെൻസുകൾ ഉരസുന്നത് പോറൽ വീഴാൻ ( പിന്നീടൊരിക്കലും ശരിയാക്കാൻ ആകാത്ത രീതിയിൽ ) സാധ്യതയുണ്ട്. ശരിയായ രീതിയിൽ സ്മാർട്ട്ഫോൺ ക്യാമറകളുടെ ലെൻസ് വൃത്തിയാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.
നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

പൊടി നീക്കം ചെയ്യാൻ ക്ലീനിങ് പെൻ ഉപയോഗിക്കുക
സ്മാർട്ട്ഫോൺ ലെൻസുകളുടെ ഏറ്റവും വലിയ ശത്രുവാണ് പൊടി. പൊടി പിടിച്ച ലെൻസുകൾ ക്ലീൻ ചെയ്യാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ അതേ പോലെ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക. ക്ലീനിങ് പെന്നുകൾ പല ആകൃതികളിലും ഷെയ്പ്പുകളിലും വരുന്നു. ചില പെന്നുകളിൽ അതിലോലമായ നാരുകളായിരിക്കും ഉണ്ടാകുക. മറ്റുള്ളവയിൽ കട്ടി കൂടിയ, കൂടുതൽ പ്ലഫി ആയ ബ്രഷ് എൻഡ്സും ഉണ്ടാകും. അനുയോജ്യമായവ സെലക്റ്റ് ചെയ്ത് ഉപയോഗിക്കുക. ക്ലീനിങ് പെൻ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, വൃത്തിയുള്ളതും മൃദുവായതുമായ മേക്കപ്പ് ബ്രഷും ഉപയോഗിക്കാവുന്നതാണ്.

വിരൽപ്പാടുകൾ അകറ്റാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിക്കുക
ക്യാമറ ലെൻസുകളിൽ വിരൽപ്പാടുകൾ പതിഞ്ഞും അവ മങ്ങാറുണ്ട്. മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് അവ വൃത്തിയായി ക്ലീൻ ചെയ്യാൻ കഴിയും. ഒരു തരത്തിലുള്ള പാടുകളും ഇല്ലാതെ സ്മഡ്ജുകളും മറ്റ് പാടുകളും നീക്കം ചെയ്യാൻ മൈക്രോഫൈബർ ക്ലോത്തുകൾക്ക് കഴിയും. ടിഷ്യൂ പേപ്പറുകൾ പോലെയുള്ളവ ഉപയോഗിച്ചാൽ പൊടി പടലങ്ങൾ ബാക്കിയാകും എന്നതിനാലാണ് മൈക്രോ ഫൈബർ ക്ലോത്തുകൾ ഉപയോഗിക്കേണ്ടത്.
Google Pixel 6a: ഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾ

നിങ്ങളുടെ കയ്യിൽ മൈക്രോ ഫൈബർ ക്ലോത്ത് ഇല്ലെങ്കിൽ ഏത് മൃദുവായ ക്ലോത്തും ഉപയോഗിക്കാം. എന്നാൽ ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് അവ കഴുകിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് കഴുകിയ തുണികൾ നിങ്ങളുടെ ക്യാമറ ലെൻസിൽ വരകളും പാടുകളും വീഴാൻ കാരണം ആകും.

എണ്ണമയവും കട്ടിപിടിച്ച അഴുക്കും കളയാൻ ലെൻസ് വൈപ്പ് ഉപയോഗിക്കുക
എണ്ണമയവും കൊഴുപ്പുമേറിയ ആഹാര സാധനങ്ങൾ കഴിച്ചിട്ട് ക്യാമറ ലെൻസിൽ പിടിക്കുന്നത് അവയിൽ എണ്ണമയം പറ്റിയിരിക്കാൻ കാരണം ആകാറുണ്ട്. അത് പോലെ തന്നെയുള്ള കട്ടി പിടിച്ച ഗ്രീസിയായ പശപ്പുള്ള അഴുക്കുകളും ലെൻസിൽ അടിഞ്ഞ് കൂടാറുണ്ട്. ഇവ പലപ്പോഴും തുണി ഉപയോഗിച്ച് തുടച്ചാലും പോകില്ല. ലെൻസിന്റെ വശങ്ങളിലും മറ്റും ഉറച്ച് ഇരിക്കുന്ന അഴുക്കുകൾ കളയാൻ ലെൻസ് വൈപ്പുകളാണ് ഏറ്റവും അനുയോജ്യം.
മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

കട്ടി കൂടിയ പശപ്പുള്ള അഴുക്കുകളും മറ്റും കളയാൻ വേണ്ടിയാണ് ലെൻസ് വൈപ്പുകൾ ഉപയോഗിക്കുന്നത്. ലെൻസ് വൈപ്പുകളിലുണ്ടാകുന്ന ലെൻസ് ക്ലീനേഴ്സ് ആണ് ഇത്തരം അഴുക്കുകൾക്കെതിരെ ലെൻസ് വൈപ്പുകളെ കൂടുതൽ എഫക്ടീവ് ആക്കുന്നത്. എല്ലാ വൈപ്പുകളും ലെൻസ് വൈപ്പുകളല്ല എന്നൊരു കാര്യം പ്രത്യേകം ഓർത്തിരിക്കണം.

ക്യാമറ ലെൻസിൽ ഒരു കാരണവശാലും സാധാരണ വെറ്റ് വൈപ്പുകൾ ഉപയോഗിക്കരുത്. മിക്കവാറും വെറ്റ് വൈപ്പുകളും സോഫ്റ്റ്നറുകളുമായാണ് വരുന്നത്. അവ നിങ്ങളുടെ ലെൻസിനെ കൂടുതൽ ഗ്രീസിയാക്കും എന്നതിനാൽ ആണ് ഇവ ഉപയോഗിക്കരുത് എന്ന് പറയുന്നത്. ക്യാമറ ലെൻസ് ക്ലീൻ ചെയ്യാനുള്ള ലെൻസ് ക്ലീനറിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
IQOO 10: തീപ്പൊരി ചിതറും ചാർജിങ് വേഗം; 200 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഐക്കൂ 10 പ്രോ

ലെൻസ് ക്ലീനർ
ലെൻസ് വൈപ്പുകൾ കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാവുന്നവയാണ് ലെൻസ് ക്ലീനറുകൾ. ലെൻസ് ക്ലീനർ മൈക്രോഫൈബർ ക്ലോത്തിന്റെ ഒരു മൂലയിൽ പുരട്ടി ഉപയോഗിക്കാം. ഡെഡിക്കേറ്റഡ് ലെൻസ് ക്ലീനറുകൾ ഇല്ലെങ്കിൽ ഹോം മെയ്ഡ് ക്ലീനറുകളും ഉപയോഗിക്കാൻ കഴിയും. നേർപ്പിച്ച അൽക്കഹോൾ ലായനികളാണ് ലെൻസ് ക്ലീനറുകൾ.

ഒരു ലെൻസ് ക്ലീനർ കാശ് കൊടുത്ത വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് ലെൻസ് ക്ലീനർ സ്വയം നിർമ്മിക്കാൻ കഴിയും. ഇതിന്, 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോളും ഡിസ്റ്റിൽഡ് വാട്ടറും 50:50 അനുപാതത്തിൽ മിക്സ് ചെയ്താൽ മതിയാകും. സ്മിയർ ഫ്രീ ഫിനിഷ് വേണമെന്ന് ഉള്ളവർ ടാപ്പ് വെള്ളം ഉപയോഗിക്കരുതെന്നും മനസിലാക്കിയിരിക്കണം. ലെൻസുകൾ എങ്ങനെ ക്ലീൻ ചെയ്യാമെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് എങ്ങനെയാണ് ലെൻസിനുള്ളിൽ കയറിക്കൂടുന്ന ജലാംശം നീക്കം ചെയ്യുന്നതെന്ന് നോക്കാം.

ലെൻസിനുളളിലെ ജലാംശം
എല്ലാ സ്മാർട്ട്ഫോണുകളിലും ഐപി റേറ്റിങ് ഫീച്ചർ ഉണ്ടാകാറില്ല. നിങ്ങളുടെ കയ്യിൽ ഉള്ളത് ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അല്ലെങ്കിൽ പ്രത്യേകിച്ചും. ഫോണിന്റെ ലെൻസിനുള്ളിൽ മഞ്ഞ് പോലെ കാണാമെങ്കിൽ അതിനർഥം നിങ്ങളുടെ ക്യാമറ മൊഡ്യൂളിനുള്ളിൽ ഈർപ്പം കയറിയെന്നാണ്. ഈർപ്പം ഘനീഭവിച്ച് വെള്ളത്തുള്ളികളായി ലെൻസിൽ പറ്റിയിരിക്കുന്നതാണ് മഞ്ഞ് പോലെ കാണാൻ കഴിയുന്നത്.

ഫോൺ ഉണക്കിയെടുക്കുന്നതാണ് ഇതിനുള്ള പരിഹാരം. സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം എയർടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്സുകളിലോ വയ്ക്കുന്നത് ഉപകരിക്കും. അരിയും ഇതിനായി ഉപയോഗിക്കാം. ഇങ്ങനെ 24 മണിക്കൂർ എങ്കിലും സൂക്ഷിക്കണമെന്ന് മാത്രം. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കണം. നമ്മൾ കരുതുന്നതിലും ഉള്ളിലേക്ക് വെള്ളം കയറിയിട്ടുണ്ടെങ്കിൽ ഡിവൈസ് നശിക്കാതിരിക്കാൻ വേണ്ടിയാണിത്.
Best Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

ഫോൺ അടുപ്പിന്റെയും റേഡിയേറ്ററിന്റെയും സൈഡിൽ കൊണ്ട് വയ്ക്കുക തുടങ്ങിയ കലാപരിപാടികൾ ഒന്നും ദയവ് ചെയ്ത് കാണിക്കരുത്. കൂടിയ താപനില ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്ന് മനസിലാക്കുക. അരിയിലും സിലിക്ക ജെല്ലിലും ഒക്കെ ഇട്ട് വച്ചിട്ടും ക്യാമറ ലെൻസിലെ മൂടൽ മഞ്ഞ് മാറിയിട്ടില്ലെങ്കിൽ ഫോൺ റിപ്പയർ സ്റ്റോറിലേക്ക് കൊണ്ട് പോകുന്നതാണ് നല്ലത്. സ്വയം റിപ്പയർ ചെയ്ത് കുളമാക്കുന്നതിലും നല്ലതാണ് പണി അറിയാവുന്നവരുടെ കയ്യിൽ ഡിവൈസ് നൽകുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086