ഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് ഇയർഫോണുകൾ. ആയിരങ്ങൾ മുതൽ താഴേക്ക് നൂറ് രൂപാ പോലും വിലയില്ലാത്ത ഇയർഫോണുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിനാൽ തന്നെ യാതൊരു ഡിവൈഡുകളും ഇല്ലാതെ സമൂഹത്തിലെ എല്ലാ ലെവലുകളിലും ജീവിക്കുന്ന മനുഷ്യർ ഇയർഫോണുകൾ ഉപയോഗിക്കുന്നുണ്ട്. പാട്ട് കേൾക്കുന്നത് മുതൽ സംസാരിക്കാൻ വരെ ഇയർഫോണുകൾ എപ്പോഴും ആവശ്യമാണ്. ഇത്രയധികം യൂസ് ചെയ്യപ്പെടുന്ന ഇയർഫോൺ വേണ്ട വിധത്തിൽ വൃത്തിയാക്കാൻ നമ്മളിൽ ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ക്ലീൻ ചെയ്യാൻ മെനക്കെടുന്നവർക്ക് തന്നെ ഇയർഫോണുകൾ ശരിയായ രീതിയിൽ വൃത്തിയാക്കാൻ അറിയണമെന്നില്ല. ഇയർബഡ്സ് ക്ലീൻ ചെയ്യാൻ സാനിറ്റൈസർ കോരിയൊഴിച്ച് ഡിവൈസ് നശിപ്പിച്ചവർ വരെ നമ്മുക്കിടയിൽ ഉണ്ട്. മറ്റ് ചിലരാകട്ടെ പരുക്കൻ തുണി കൊണ്ടും മറ്റും അമർത്തിത്തുടച്ച് ഡിവൈസിൽ പോറലുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതിലും വൃത്യസ്തമായ പല തരം "വൃത്തിയാക്കലുകൾ" കൊണ്ട് ഡിവൈസ് നശിപ്പിച്ചവരും ധാരാളം. അത്തരക്കാരെ സഹായിക്കാനാണ് ഈ ആർട്ടിക്കിൾ. ഇയർ ഫോണുകൾ വൃത്തിയാക്കുന്നതെങ്ങനെ, എന്തെല്ലാം വസ്തുക്കൾ കൊണ്ട് ഡിവൈസുകൾ ക്ലീൻ ചെയ്യാം, ഉപയോഗിച്ച് കൂടാത്തവ അങ്ങനെ ഇയർഫോൺ ക്ലീൻ ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കാൻ താഴേക്ക് വായിക്കുക.

ഇയർഫോണുകൾ

നമ്മൾ വളരെ സാധാരണയായി ചെയ്യുന്ന കാര്യമാണ് ഇയർഫോണുകൾ പങ്ക് വയ്ക്കുക എന്നത്. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒക്കെ ഇങ്ങനെ നമ്മുടെ ഹെഡ്സെറ്റുകൾ വാങ്ങി ഉപയോഗിക്കും. നാം തിരിച്ചും ഇങ്ങനെ ചെയ്യാറുണ്ട്. ഇവയൊന്നും കൈമാറ്റം ചെയ്യപ്പെടുന്നത് വൃത്തിയാക്കിയതിന് ശേഷവും അല്ല. പേഴ്സണൽ ഹൈജീൻ പാലിക്കണമെന്ന് കരുതുന്നവർ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും വില കുറഞ്ഞ ഒരു സ്പെയർ ഹെഡ്സൈറ്റുകൾ കയ്യിൽ സൂക്ഷിക്കുന്നതും നല്ലതാണ്. ആരെങ്കിലും ഇയർഫോൺസ് ചോദിച്ചാൽ തരില്ല എന്ന് പറയാൻ അത്രയെളുപ്പം കഴിയില്ല. ഇനി അങ്ങനെ പറയാൻ ഉണ്ടായ സാഹചര്യം മറ്റേയാളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വരാം. അത് രണ്ട് പേർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. കയ്യിലൊരു സ്പെയർ ഇയർഫോൺ സൂക്ഷിക്കുന്നത് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

നേട്ടം കൊയ്ത് ഇയർബഡ്സ് വിപണി; ആധിപത്യം തുടർന്ന് ബോട്ട്നേട്ടം കൊയ്ത് ഇയർബഡ്സ് വിപണി; ആധിപത്യം തുടർന്ന് ബോട്ട്

ഇയർഫോണുകൾ

ഇയർഫോണുകളുടെ പ്രധാന പ്രശ്നം ഇയർവാക്സ് ( ചെവിക്കായം ) അടിഞ്ഞ് കൂടുന്നതാണ്. ഇങ്ങനെ അടിഞ്ഞ് കൂടുന്ന വാക്സിനൊപ്പം പൊടിയും മറ്റും പറ്റിപ്പിടിച്ച് അവസാനം ഇയർഫോണിന്റെ സൌണ്ട് ക്വാളിറ്റി അടക്കം ഇല്ലാതാകും. ഇതിന് പ്രതിവിധി കൃത്യമായ ഇടവേളകളിൽ ഇയർഫോൺസ് ക്ലീൻ ചെയ്യുക എന്നത് മാത്രമാണ്. ഇയർവാക്സ് അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇയർഫോണുകൾ വൃത്തിയാക്കുന്നത് നല്ലതാണ്. വയേർഡ്, വയർലെസ് അല്ലെങ്കിൽ പൂർണ്ണമായും വയർ-ഫ്രീ ഇയർഫോണുകൾ എന്നിങ്ങനെ ഏത് ഗണത്തിൽ പെടുന്നവയാണെങ്കിലും ക്ലീൻ ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്. നിങ്ങളുടെ ഇയർഫോണുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന വിവിധ മാർഗങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

ബഡ്സ്

നിങ്ങളുടെ ഇയർബഡ്സുകളോ ഹെഡ്‌ഫോണുകളോ ഇത്ര സമയത്തിനിടെ ഇത്ര തവണ വൃത്തിയാക്കണം അല്ലെങ്കിൽ ഇത്ര സമയം കഴിഞ്ഞേ ക്ലീൻ ചെയ്യാവൂ എന്നൊന്നുമില്ല. സാധാരണ ഹെഡ്‌ഫോണുകളെ വൃത്തികേട് ആക്കുന്നത് അതിൽ പറ്റിപ്പിടിക്കുന്ന പൊടി, ഒട്ടിപ്പിടിക്കുന്ന വിരലടയാളം, ഇയർവാക്‌സ്, എണ്ണ, അല്ലെങ്കിൽ വിയർപ്പ് എന്നിവയൊക്കെയാണ്. ഇവയൊക്കെ ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം ഇയർഫോണുകൾ വൃത്തിയാക്കുക. ഇയർഫോൺ ബഡ്സ് വെള്ളമോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ലിക്വിഡുകളോ ഉപയോഗിച്ച് "കഴുകി" വൃത്തിയാക്കാൻ ശ്രമിക്കരുതെന്ന് ആദ്യം തന്നെ പറയട്ടെ.

ഇയർബഡ്സ് വാങ്ങുന്നോ?, റിയൽമിയുടെ ഈ കിടിലൻ ഇയർബഡ്സ് പരിചയപ്പെടാംഇയർബഡ്സ് വാങ്ങുന്നോ?, റിയൽമിയുടെ ഈ കിടിലൻ ഇയർബഡ്സ് പരിചയപ്പെടാം

ആൽക്കഹോൾ വൈപ്പ്

ആൽക്കഹോൾ വൈപ്പ്

ഓരോ ഉപയോഗത്തിന് ശേഷവും റബ്ബിങ് ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇയർബഡ്സുകൾ തുടയ്ക്കണം. ഇത് ഡിവൈസുകൾ വൃത്തിയാകാൻ സഹായിക്കും. മാത്രമല്ല, വൈറസുകളോ ബാക്ടീരിയകളോ പിടിപെടുന്നത് ഒഴിവാക്കുകയും ചെയ്യും. ആൽക്കഹോൾ വൈപ്പുകൾ വാങ്ങാനും എളുപ്പമാണ്. നമ്മുടെ അടുത്തുള്ള സ്റ്റേഷനറി സ്റ്റോറുകൾ കോസ്മെറ്റിക്സ് ഷോപ്പ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വൈപ്പുകൾ വാങ്ങാവുന്നതാണ്. ഇയർഫോണുകൾ വൃത്തിയായി സൂക്ഷിക്കുന്നത് ഡിവൈസ് കൂടുതൽ കാലം ഈട് നിൽക്കാനും സഹായിക്കും. ഒപ്പം ഡിവൈസിന്റെ ഏറ്റവും മികച്ച ശബ്ദവും ലഭിക്കും. ക്ലീനിങിന് മൃദുവായ തുണി ഉപയോഗിക്കാൻ മറക്കരുത്. ഇയർബഡ്സ് വൃത്തിയാക്കുമ്പോൾ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇത് ഡിവൈസുകൾക്ക് പോറലുകൾ ഉണ്ടാകാതെ സംരക്ഷിക്കും.

ഇയർബഡ്സ് ഏപ്പോഴും ചാർജിങ് കേസിൽ തന്നെ സൂക്ഷിക്കുക

ഇയർബഡ്സ് ഏപ്പോഴും ചാർജിങ് കേസിൽ തന്നെ സൂക്ഷിക്കുക

ഇയർബഡ്സുകൾക്കൊപ്പം ലഭിക്കുന്ന ചാർജിങ് കേസുകൾ ഡിവൈസിന്റെ സുരക്ഷ ഉറപ്പാക്കാൻ ഒരുപാട് സഹായിക്കുന്നു. നിങ്ങളുടെ ഇയർബഡ്സുകൾക്ക് അഴുക്ക്, വെള്ളം തുടങ്ങി ഡിവൈസിന് ഹാനികരമായ നിരവധി സാഹചര്യങ്ങളിൽ നിന്നും ചാർജിങ് കേസ് സംരക്ഷണം നൽകും. പക്ഷെ ഇയർബഡ്സ് ചാർജിങ് കേസിനുള്ളിൽ ഇടുന്നതിന് മുമ്പ് കേസും വൃത്തിയുള്ളത് ആണോ എന്ന് ഉറപ്പാക്കണം. കേസിനുള്ളിൽ ഈർപ്പമോ എന്തെങ്കിലും ലിക്വിഡോ ഉണ്ടെങ്കിലും നിങ്ങളുടെ ഇയർബഡ്സുകൾക്ക് തകരാർ സംഭവിക്കാം. ബഡ്സുകൾക്ക് മാത്രമല്ല ഇത്തരത്തിൽ ഈർപ്പം കയറുന്നത് ചാർജിങ് കേസിനും തകരാർ ഉണ്ടാക്കും. പ്രത്യേകിച്ചും ചാർജിങ് പിന്നുകൾക്കും കേസിലെ ബാറ്ററിക്കും. ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ ചാർജിങ് കേസും വൃത്തിയായി സൂക്ഷിക്കുക.

രാത്രി മുഴുവൻ ഫോൺ കുത്തിയിടരുത്; നിങ്ങളുടെ ഫോണിൽ ചെയ്ത് കൂടാത്ത കാര്യങ്ങൾരാത്രി മുഴുവൻ ഫോൺ കുത്തിയിടരുത്; നിങ്ങളുടെ ഫോണിൽ ചെയ്ത് കൂടാത്ത കാര്യങ്ങൾ

ക്ലീനിംഗ് ടൂൾസ് ഉപയോഗിക്കുക

ക്ലീനിംഗ് ടൂൾസ് ഉപയോഗിക്കുക

ഏതൊരു ഡിവൈസ് ക്ലീൻ ചെയ്യാനും എപ്പോഴും നല്ലത് പ്രൊഫഷണൽ ടൂൾസ് ഉപയോഗിക്കുന്നതാണ്. ഇങ്ങനെയുള്ള ടൂൾസ് ഉപയോഗിക്കുന്നത് ഒരു പരിധി വരെ എക്സ്റ്റേണൽ ഡാമേജുകളിൽ നിന്നും ഇയർഫോണുകളെ സംരക്ഷിക്കും. സോഫ്റ്റ് ബ്രിസ്റ്റിലുകളുള്ള ബ്രഷുകൾ, ഫൈൻ ക്ലീനിംഗ് സ്വാബുകൾ, സോഫ്റ്റ് ആയ ബ്രഷുകൾ, ക്ലീനിംഗ് സ്പ്രേ ബോട്ടിലുകൾ, ആന്റി സ്റ്റാറ്റിക് ക്ലീനിംഗ് വൈപ്പുകൾ എന്നിവയടങ്ങിയ നിരവധി ക്ലീനിങ് ടൂളുകൾ ഓൺലൈനിൽ വാങ്ങാൻ കിട്ടും. അധികം വിലയും ആകില്ല. പ്രീമിയം മോഡൽ ഇയർബഡ്സ് ഉപയോഗിക്കുന്നവർ പ്രത്യേകിച്ചും ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. അപ്പോഴിനി നിങ്ങളുടെ ഇയർബഡ്സ് സേഫ് ആയി ക്ലീൻ ചെയ്യാം. ഇയർബഡ്സ് ഡെലിക്കേറ്റ ആയ ഉപകരണങ്ങൾ ആണെന്നും അവ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് ആണെന്നും എപ്പോഴും ഓർക്കുകയും വേണം.

Best Mobiles in India

English summary
The main problem with earphones is the accumulation of earwax. The accumulated wax will stick to the dust and eventually the sound quality of the earphone will be lost. The only solution is to clean the earphones at regular intervals. It is a good idea to clean your earphones at least three times a week to avoid earwax accumulation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X