ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

|

ഡിജിറ്റൽ ലോകത്തെ വേണമെങ്കിൽ രണ്ട് ശാഖകളായി തിരിക്കാം. ആൻഡ്രോയിഡ് എന്നും ഐഒഎസ് എന്നും. ആപ്പിളിന് അതിന്റേതായ ഡിവൈസുകളും അക്സസറികളും സൌകര്യങ്ങളുമായി സുരക്ഷിതമായ ഒരു എക്കോസിസ്റ്റം ഉണ്ട്. ഗൂഗിളിന്റെ ആൻഡ്രോയിഡ് വിശാലമായ ഒരു ഗാഡ്ജറ്റ് ലോകം തന്നെ അവതരിപ്പിക്കുന്നു. അത്രയധികം ബ്രാൻഡുകളും പുതിയ സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും അക്സസറികളും ആൻഡ്രോയിഡ് ഒഎസുമായി എത്തുന്നു. സാധാരണ ഈ രണ്ട് ശ്രേണികളും തമ്മിൽ സാധാരണ ഗതിയിൽ കൂട്ടി മുട്ടാറില്ല.

 

ആൻഡ്രോയിഡ് ഡിവൈസുകൾ

ആപ്പിളിന്റെ എല്ലാ ഡിവൈസുകളും തമ്മിൽ സിങ്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. ആൻഡ്രോയിഡ് ഡിവൈസുകൾ തമ്മിലും സിങ്ക് ചെയ്യാൻ കഴിയും. എന്നാൽ ആപ്പിൾ ഡിവൈസുകളും ആൻഡ്രോയിഡ് ഡിവൈസുകളും തമ്മിൽ സിങ്ക് ചെയ്ത് ഉപയോഗിക്കുന്നത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇങ്ങനെ ചെയ്യാനേ സാധിക്കുകയില്ല എന്ന് കരുതരുത്. അതേ ചില ആപ്പിൾ ഡിവൈസുകളും ആൻഡ്രോയിഡ് ഡിവൈസുകളും തമ്മിൽ സിങ്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.

ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

ആൻഡ്രോയിഡ് ഒഎസ്

ഉദാഹരണത്തിന് ആൻഡ്രോയിഡ് ഒഎസ് പായ്ക്ക് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ആപ്പിളിന്റെ ടിഡബ്ല്യൂഎസ് ഇയർബഡ്സ് ( എയർപോഡ്സ് ) ഉപയോഗിക്കാൻ സാധിക്കും. അതേ നിങ്ങളുടെ കയ്യിൽ ഉള്ള ആൻഡ്രോയിഡ് ഡിവൈസുകൾക്ക് ഒപ്പം എയർപോഡ്സ് ഉപയോഗിക്കാൻ കഴിയും. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ചില പോരായ്മകളും ഉണ്ട്. ആപ്പിൾ ഡിവൈസുകളുമായി സിങ്ക് ചെയ്ത് പ്രവർത്തിക്കാനാണ് എയർപോഡ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ബ്ലൂടൂത്ത് സാങ്കേതികവിദ്യ
 

എന്നാൽ ബേസിക് ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി പെയർ ചെയ്യാനും സാധിക്കുന്നു. എന്നാൽ നേരത്തെ പറഞ്ഞത് പോലെ തന്നെ ഇങ്ങനെ ഉപയോഗിക്കുമ്പോൾ ചില പോരായ്മകളും ഉണ്ട്. ആൻഡ്രോയിഡ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യുമ്പോൾ എയർപോഡ്സിലെ ചില ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നതാണിത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനൊപ്പം എയർപോഡ്സ് ഉപയോഗിക്കുമ്പോൾ പ്രവർത്തിക്കാത്ത ഫീച്ചറുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾഎസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

ഫീച്ചറുകൾ

ആൻഡ്രോയിഡിനൊപ്പം എയർപോഡ്സ് ഉപയോഗിക്കുമ്പോൾ പ്രവർത്തിക്കാത്ത ഫീച്ചറുകൾ

 • എയർപോഡ്സ് ഉപയോഗിച്ച് സിരി ഫങ്ഷണാലിറ്റി ആക്റ്റിവേറ്റ് ചെയ്യുന്നത്.
 • സിംഗിൾ ടാപ്പ് ഫങ്ഷണാലിറ്റി കസ്റ്റമൈസ് ചെയ്യുന്നത്.
 • ഒരൊറ്റ ടാപ്പ് ചെയ്യുന്നത് ഇഷ്ടാനുസൃതമാക്കാനുള്ള കഴിവ്.
 • കണക്റ്റ് ചെയ്‌ത ഡിവൈസുകൾക്കിടയിൽ സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ.
 • സിംഗിൾ എയർപോഡ് ലിസണിംഗും സ്പേഷ്യൽ ഓഡിയോയും.
 • നിങ്ങളുടെ സ്മാർട്ട്ഫോണിൽ എയർപോഡ്സ് ബാറ്ററി ചെക്ക് ചെയ്യാനുള്ള കപ്പാസിറ്റി.
 • ആപ്പിൾ എയർപോഡ്സ്

  ആപ്പിൾ എയർപോഡ്സ് ഉപയോഗിക്കാൻ കഴിഞ്ഞാലും ഇത്രയധികം ഫീച്ചറുകളുടെ സപ്പോർട്ട് ലഭിക്കാതിരിക്കുന്നത് വലിയ കഷ്ടം തന്നെയാണ്. പ്രത്യേകിച്ചും ആപ്പിൾ ഡിവൈസുകളുടെ പ്രത്യേകത തന്നെ അവയുടെ മികച്ച ഫീച്ചറുകളാണ്. ഈ ഫീച്ചറുകളുടെ സപ്പോർട്ട് ഇല്ലാതെ എയർപോഡ്സ് ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനൊപ്പം എയർപോഡ്സ് ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

  സ്‌പൈസ്‌ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളംസ്‌പൈസ്‌ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം

  ആൻഡ്രോയിഡ് ഫോണുമായി ആപ്പിൾ എയർപോഡ്സ് കണക്റ്റ് ചെയ്യുന്നത് എങ്ങനെ

  ആൻഡ്രോയിഡ് ഫോണുമായി ആപ്പിൾ എയർപോഡ്സ് കണക്റ്റ് ചെയ്യുന്നത് എങ്ങനെ


  ഘട്ടം 1: ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്യുക.
  ഘട്ടം 2: ശേഷം നിങ്ങളുടെ ആപ്പിൾ എയർപോഡ്സ് കേസിന്റെ ലിഡ് തുറക്കുക.
  ഘട്ടം 3: തുട‍ർന്ന് നിങ്ങളു‌ടെ എയർപോഡ്സിന്റെ പിറകിൽ ഉള്ള, വെള്ള ബട്ടണിൽ പ്രസ് ചെയ്യുക.
  ഘട്ടം 4: തുടർന്ന് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സെറ്റിങ്സ് ആപ്പ് തുറക്കുക.

  കണക്റ്റ്

  ഘട്ടം 5: ശേഷം ആൻഡ്രോയിഡ് സ്മാ‍‍ർട്ട്ഫോണിലെ കണക്ഷൻസ് മെനുവിലേക്ക് പോകുക.
  ഘട്ടം 6: തുടർന്ന് ബ്ലൂടൂത്ത് മെനുവും സന്ദർശിക്കുക
  ഘട്ടം 7: ഇപ്പോൾ ലഭ്യമായ ഡിവൈസുകളുടെ ലിസ്റ്റിൽ നിന്നും ആപ്പിൾ എയർപോഡ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  ഘട്ടം 8: 'പെയർ' ബട്ടൺ ടാപ്പ് ചെയ്യുക. നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണും ആപ്പിൾ എയർപോഡ്സും കണക്റ്റ് ആയി കഴിഞ്ഞു.

  കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാംകുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം

Best Mobiles in India

English summary
Smartphones that pack Android OS can use Apple's TWS earbuds (AirPods) as well. Yes you can use AirPods with your Android devices. But there are some drawbacks to doing so. AirPods are designed to work in sync with Apple devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X