Android: ആൻഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും അതിവേഗം കണക്റ്റ് ചെയ്യാം

|

ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കുമെല്ലാം കമ്പ്യൂട്ടറുകളും ഗാഡ്ജറ്റുകളും അക്സസറികളുമെല്ലാം അനിവാര്യമായിരിക്കുന്ന കാലമാണിത്. ലാപ്ടോപ്പുകളും പേഴ്സണൽ കമ്പ്യൂട്ടറുകളും ടാബ്‌ലെറ്റുകളും സ്‌മാർട്ട്‌ഫോണുകളും എല്ലാം നാം ഉപയോഗിക്കുന്നുണ്ട്. പഴയ കാലത്തെ സങ്കീർണമായ പ്രവർത്തന രീതികൾ ഇല്ലാതെ നമ്മളിലേക്കെത്തുന്ന ഇത്തരം പുതിയ ഡിവൈസുകളെല്ലാം ഏറെ ഉപകാരപ്രദവുമാണ് (Android).

 

ഡിവൈസുകൾ

ഇവ നൽകുന്ന വഴക്കം നമ്മുടെ ജോലിയെയും വിദ്യാഭ്യാസത്തെയും ഒക്കെ വളരെ എളുപ്പമാക്കുന്നുമുണ്ട്. ഇന്ന് എല്ലാം എളുപ്പവും വേഗമുള്ളതുമായതിനാൽ ചെറിയ ലാഗുകളും ബഫറിങ്ങും ഒന്നും നമ്മുക്ക് സഹിക്കാൻ പറ്റില്ല. ഡിവൈസുകൾ കണക്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും ഈ ലാഗുകളും സമയ നഷ്ടവും ഉണ്ടാകുന്നത്. പ്രത്യേകിച്ചും വിൻഡോസ് കമ്പ്യൂട്ടറും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും തമ്മിൽ കണക്റ്റ് ചെയ്യുമ്പോൾ.

വിൻഡോസ്

ഈ സമയ നഷ്ടം യൂസേഴ്സിന്റെ ജോലികളെ ബാധിക്കാതിരിക്കാൻ പരിഹാര മാർഗവും ലഭ്യമാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണും വിൻഡോസ് കമ്പ്യൂട്ടറും തമ്മിൽ സമയ നഷ്ടം കൂടാതെ തന്നെ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന മാർഗമാണ് ഗൂഗിളും വിൻഡോസും ഓഫ‍ർ ചെയ്യുന്നത്. ഇരു കമ്പനികളും സംയുക്തമായിട്ടാണ് ഈ സൗകര്യം വികസിപ്പിച്ചെടുത്തിരിക്കുന്നതും.

അഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗംഅഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗം

ഫോൺ കോളുകൾ
 

ഒരു തവണ കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ യൂസേഴ്സിന് അവരുടെ സ്മാർട്ട്ഫോണുകളിൽ ചെയ്യേണ്ട പല ജോലികളും ലാപ്ടോപ്പിൽ നിന്ന് തന്നെ ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും ആക‍‍ർഷകമായ കാര്യം. ഫോൺ കോളുകൾ ( അറ്റൻഡ് ചെയ്യാനും വിളിക്കാനും), മെസേജുകൾക്ക് റിപ്ലെ ചെയ്യുക, നോട്ടിഫിക്കേഷൻസ് കാണുക, ഫോണിലെ ആപ്പുകൾ ആക്സസ് ചെയ്യുക, ഫോട്ടോ കൈമാറ്റം അങ്ങനെ നിരവധി ഓപ്ഷനുകളും ഈ സൌകര്യത്തിന് ഒപ്പം വരുന്നു.

പ്രോസസ്

വളരെ ലളിതമായ പ്രോസസ് മാത്രമാണ് ഈ രീതിയിൽ ആൻഡ്രോയിഡും വിൻഡോസും തമ്മിൽ കണക്റ്റ് ചെയ്യാൻ ഉള്ളതെന്നും അറിഞ്ഞിരിക്കണം. രണ്ട് ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യുക എന്നത് മാത്രമാണ് പ്രധാന ജോലി. ഒരെണ്ണം നിങ്ങളുടെ വിൻഡോസ് പിസിയിലും മറ്റൊന്ന് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലും. തുടർന്ന് ക്യുആർ കോഡ് ഉപയോഗിച്ച് ഈ രണ്ട് ആപ്ലിക്കേഷനുകളും തമ്മിൽ കണക്റ്റ് ചെയ്യുക മാത്രമാണ് വേണ്ടത്.

ലിങ്ക് റ്റു വിൻഡോസ് ആപ്പ്

ഈ രീതിയിൽ ഡിവൈസുകൾ കണക്റ്റ് ചെയ്യാൻ ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ലിങ്ക് റ്റു വിൻഡോസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് വിൻഡോസ് കമ്പ്യൂട്ടറിൽ ഫോൺ ലിങ്ക് ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഈ രണ്ട് ആപ്ലിക്കേഷനുകളും മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ യൂസേഴ്സിന് സാധിക്കും. നേരത്തെ തന്നെ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളവർ അവ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാനും മറക്കരുത്.

Weird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾWeird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ

വിൻഡോസ് കമ്പ്യൂട്ടറും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും കണക്റ്റ് ചെയ്യാം

വിൻഡോസ് കമ്പ്യൂട്ടറും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും കണക്റ്റ് ചെയ്യാം

  • ഇതിനായി ആദ്യം നിങ്ങളുടെ വിൻഡോസ് കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് ഫോൺ ലിങ്ക് ആപ്പ് ഓപ്പൺ ചെയ്യുക
  • തുട‍ർന്ന് മൈക്രോസോഫ്റ്റ് അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയും വേണം
  • ആൻഡ്രോയിഡ് ഡിവൈസിൽ ഉപയോ​ഗിക്കുന്ന അതേ അക്കൗണ്ടിലൂടെ തന്നെയായിരിക്കണം
  • ഇവിടെയും ലോ​ഗിൻ ചെയ്യുന്നതും
  • തുട‍ർന്ന് ആൻഡ്രോയിഡ് സ്മാ‍‍ർട്ട്ഫോണിൽ ലിങ്ക് റ്റു വിൻഡോസ് ആപ്പ് ഓപ്പൺ ചെയ്യുക
  • മൈക്രോസോഫ്റ്റ് അക്കൗണ്ട്
    • തുട‍ർന്ന് കമ്പ്യൂട്ടറിൽ ഉപയോ​ഗിക്കുന്ന അതേ മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോ​ഗിച്ച് സൈൻ ഇൻ ചെയ്യുകയും വേണം
    • ആൻഡ്രോയിഡ് ഡിവൈസിൽ ചില പെ‍ർമിഷനുകൾ നൽകാൻ ആപ്ലിക്കേഷൻ ആവശ്യപ്പെടും
    • ആപ്പ് തടസങ്ങളില്ലാതെ പ്രവ‍ർത്തിക്കാൻ ഈ പെ‍ർമിഷനുകൾ യഥാസമയം നൽകുകയും വേണം
    • നിങ്ങളുടെ കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് ഫോൺ ലിങ്ക് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ രണ്ട് ഓപ്ഷനുകളാണ് യൂസേഴ്സിന് ലഭിക്കുക
    • ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാംആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

      ബട്ടൺ
      • രണ്ട് ഡിവൈസുകളും നേരിട്ട് ലിങ്ക് ചെയ്യാൻ ഉള്ളതാണ് ആദ്യത്തെ ഓപ്ഷൻ, ക്യുആ‍ർ കോഡ് ഉപയോ​ഗിച്ചാണ് രണ്ടാമത്തെ രീതി‌
      • ഇതിൽ ക്വുആ‍‍ർ കോഡ് ഓപ്ഷൻ ടാപ്പ് ചെയ്യുക‌‌‌
      • തുട‍ർന്ന് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ടിന്യൂ ബട്ടണിൽ ടാപ്പ് ചെയ്യാം
      • ഇതിന് ശേഷം ആൻഡ്രോയിഡ് സ്മാ‍‌‍ർട്ട്ഫോണിൽ രണ്ട് ഡിവൈസുകളും ലിങ്ക് ചെയ്യാനും ക്യൂആ‍ർ കോഡ് സ്കാൻ ചെയ്യാനുമുള്ള റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യണം
      • ഈ രണ്ട് ഡിവൈസുകളും ലിങ്ക് ആയ ശേഷം ഡൺ ബട്ടൺ ടാപ്പ് ചെയ്യുക

Best Mobiles in India

English summary
This is the time when computers, gadgets, and accessories are essential for everyone working and studying. We all use laptops, personal computers, tablets, and smartphones. All these new devices come to us without the complicated working methods of old times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X