ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

|

അടുത്തിടെയാണ് മെറ്റ തങ്ങളുടെ യൂസേഴ്സിനായി 3ഡി അവതാർസ് ഫീച്ചർ അപ്ഡേറ്റ് ചെയ്തത്. ഫേസ്ബുക്ക്, മെസഞ്ചർ എന്നീ ആപ്പുകളിലാണ് അവതാർസ് ഫീച്ചർ സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ തന്നെ ഒരു വെർച്വൽ പതിപ്പ് സൃഷ്ടിക്കാൻ വേണ്ടിയാണ് 3ഡി അവതാറുകൾ ഉപയോഗിക്കുന്നത്. ഓൺലൈനിൽ നിങ്ങളെ കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ 3ഡി അവതാർ ഫീച്ചർ സഹായിക്കുന്നു. ഫേസ്ബുക്കിലെ 3ഡി അവതാറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

3ഡി അവതാർ

ഫേസ്ബുക്കിലെ 3ഡി അവതാർ ഫീച്ചറിന്റെ നവീകരിച്ച പതിപ്പ് ശ്രവണ സഹായികൾക്കും കോക്ലിയർ ഇംപ്ലാന്റുകൾക്കും സപ്പോർട്ട് നൽകുന്നു. അവതാറുകൾക്ക് വീൽചെയർ സപ്പോർട്ടും നവീകരിച്ച പതിപ്പിൽ മെറ്റ നൽകുന്നുണ്ട്. കൂടുതൽ യൂസേഴ്സിലേക്ക് അവതാർ ഫീച്ചർ എത്തിക്കാൻ ലക്ഷ്യമിട്ടാണ് മെറ്റ ലക്ഷ്യമിടുന്നത്. പുതിയ 3ഡി ഫീച്ചർ മെറ്റ അവതരിപ്പിച്ചെങ്കിലും എല്ലാ യൂസേഴ്സിനും ഈ സൌകര്യം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയണം എന്നില്ല.

7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

അവതാർ

ഫേസ്ബുക്കിലെ 3ഡി അവതാർ ഫീച്ചറിനെക്കുറിച്ച് അറിയാത്ത യൂസേഴ്സിന് വേണ്ടിയാണ് ഈ ലേഖനം. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം, മെസഞ്ചർ ആപ്പുകളിലും 3ഡി അവതാറുകൾ ഉപയോഗിക്കാൻ കഴിയും. വളരെ ലളിതമായ പ്രോസസ് മാത്രമാണ് ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കാൻ ഉള്ളത്. ഫേസ്ബുക്കിൽ 3ഡി അവതാർ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഫേസ്ബുക്കിൽ 3ഡി അവതാർ സൃഷ്ടിക്കുന്നത് എങ്ങനെ?
 

ഫേസ്ബുക്കിൽ 3ഡി അവതാർ സൃഷ്ടിക്കുന്നത് എങ്ങനെ?

  • മെറ്റ 3ഡി അവതാർ സൃഷ്ടിക്കാൻ ആദ്യം നിങ്ങളുടെ ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കുക.
  • ആപ്പ് ഇന്റർഫേസിന്റെ മുകളിൽ വലത് കോണിൽ ഉള്ള മെനു ഓപ്ഷനിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യുക.
  • തുടർന്ന് സീ മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • അവതാർ ഓപ്ഷൻ കാണാൻ കഴിയും.
  • അവതാർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

    കസ്റ്റമൈസേഷൻ
    • തുടർന്ന് വരുന്ന മെനുവിൽ അവതാറുകൾ തയ്യാറാക്കാനും അത് കസ്റ്റമൈസ് ചെയ്യാനും ഉള്ള ഓപ്ഷനുകൾ കാണാൻ കഴിയും.
      • ( 3ഡി അവതാറുകളുടെ മികവ് കൂട്ടാൻ ഫീച്ചറിനൊപ്പം ധാരാളം ഫേഷ്യൽ ടോണുകളും ഇഫക്റ്റുകളും കമ്പനി ചേർത്തിട്ടുണ്ട് ).
        • ആവശ്യാനുസരണം ഉള്ള കസ്റ്റമൈസേഷൻ പ്രോസസുകൾ പൂർത്തിയാക്കിയ ശേഷം ഡൺ ബട്ടണിൽ പ്രസ് ചെയ്യുക.
        • പോസ്റ്റ്

          ഇപ്പോൾ, നിങ്ങൾക്ക് മെറ്റ 3ഡി അവതാറുകൾ ഉപയോഗിച്ച് ഒരു പോസ്റ്റ് സൃഷ്‌ടിക്കാനും ഫേസ്ബുക്ക് ആപ്പിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ പ്രൊഫൈൽ ചിത്രമായും 3ഡി അവതാർ ഉപയോഗിക്കാൻ കഴിയും. ഇൻസ്റ്റാഗ്രാമിലും മെസ്സഞ്ചറിലും മെറ്റയുടെ 3ഡി അവതാറുകൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

          ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

          ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും 3ഡി അവതാറുകൾ ഉപയോഗിക്കാം

          ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും 3ഡി അവതാറുകൾ ഉപയോഗിക്കാം

          • ഇതിനായി ആദ്യം ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മെസ്സഞ്ചർ ആപ്പുകൾ ഓപ്പൺ ചെയ്യുക.
          • ഒരു ചാറ്റ് ഓപ്പൺ ചെയ്യുക.
          • ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ, വലത് വശത്തുള്ള സ്റ്റിക്കർ ബട്ടണിൽ ക്ലിക്ക് ചെയ്ത് അവതാർ ഓപ്ഷൻ നോക്കുക.
          • ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് എല്ലാ 3ഡി അവതാറുകളും കാണാൻ കഴിയും.
          • അത് പോലെ, മെസഞ്ചറിലും സ്റ്റിക്കർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
          • ടോപ്പ് സെക്ഷനിൽ നിങ്ങൾക്ക് ഓട്ടോമേറ്റഡ് ആയി തയ്യാറാക്കിയ എല്ലാ മെറ്റ 3ഡി അവതാറുകളും കാണാൻ കഴിയും.
          • സ്റ്റിക്കർ

            3ഡി അവതാർ ഫീച്ചറുകളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ കൊണ്ട് വരാൻ മെറ്റ പദ്ധതിയിടുന്നുണ്ട്. ഇത് ഭാവിയിൽ കൂടുതൽ സ്റ്റിക്കർ ഓപ്ഷനുകളും ഇന്ത്യ കേന്ദ്രീകൃത ശൈലികളും ചേർക്കും. വസ്ത്ര ശൈലികൾ തുടങ്ങിയ നിരവധി ഓപ്ഷനുകളും ഫീച്ചറുകളും 3ഡി അവതാർ സൌകര്യത്തിനൊപ്പം വരും. മെറ്റാവേഴ്സിൽ യഥാർഥ ലോകത്തെ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതാകണം എന്നാണ് മെറ്റയുടെ കാഴ്ചപ്പാട്.

            ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

Best Mobiles in India

English summary
Meta has recently launched the 3D Avatars feature for their users. The Avatars feature is supported on Facebook and Messenger apps. 3D avatars are used to create your own virtual version. The 3D avatar feature helps you to present yourself better online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X