ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

|

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. കോടിക്കണക്കിന് യൂസേഴ്സ് ആണ് ദിനംപ്രതിയെന്നോണം ഗൂഗിൾ പേ വഴി യുപിഐ പേയ്മെന്റുകൾ നടത്തുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഗൂഗിൾ പേ സേവനം ലഭ്യമാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണം കൈ മാറാൻ ഗൂഗിൾ പേ ഉപയോഗിക്കാം. പ്രാദേശിക സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങാനും തേർഡ് പാർട്ടി ആപ്പുകൾ വഴി ഇടപാടുകൾ നടത്താനും ഓൺലൈൻ പർച്ചേസിനുമൊക്കെ ഗൂഗിൾ പേ ഉപയോഗിക്കാൻ കഴിയും. പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും യൂസേഴ്സിന് റിവാർഡുകൾ നൽകുന്നതും ഗൂഗിൾ പേയുടെ രീതിയാണ്.

 

ഗൂഗിൾ പേ

നാം നടത്തുന്ന എല്ലാ ട്രാൻസാക്ഷനുകളുടെയും റെക്കോർഡും ഗൂഗിൾ പേ ആപ്പിലും ഗൂഗിൾ അക്കൌണ്ടിലും സേവ് ചെയ്യപ്പെടും. ഈ വിവരങ്ങൾ ഗൂഗിൾ സേവ് ചെയ്യുന്നതോ, ട്രാക്ക് ചെയ്യുന്നതോ ഇഷ്ടമല്ലാത്തവരും ഉണ്ടാകാം. ചില ട്രാൻസാക്ഷനുകൾ നമ്മുടെ ഫോണിൽ ആക്സസ് ഉള്ള മറ്റുള്ളവർ കാണുന്നതും നമ്മുക്ക് ചിലപ്പോൾ ഇഷ്ടമായെന്ന് വരില്ല. അത്തരം സാഹചര്യത്തിൽ ട്രാൻസാക്ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും ഓപ്ഷൻ ഉണ്ട്. ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാംസ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാം

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യാം

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യാം

 • ഇതിനായി ആദ്യം ഗൂഗിൾ ക്രോം ഓപ്പൺ ചെയ്യുക
  • 9 ഡോട്ട് ഐക്കണിൽ ടാപ്പ് ചെയ്ത് അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
   • നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് ഓപ്പൺ ആകും
    • പ്രൊഫൈലിൽ കാണാൻ കഴിയുന്ന മാനേജ് യുവർ ഡാറ്റ ആൻഡ് പ്രൈവസി ഓപ്ഷൻ സെലക്റ്റ് ചെയ്യുക
     • തുറന്ന് വരുന്ന പേജിൽ താഴേക്ക് സ്ക്രോൾ ചെയ്ത് വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷന് സൈഡിൽ ടാപ്പ് ചെയ്യുക
     • മാനേജ് ഓൾ വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷൻ
       
      • തുറന്ന് വരുന്ന പേജിൽ മാനേജ് ഓൾ വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷൻ കാണാൻ കഴിയും
       • മാനേജ് ഓൾ വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മൈ ആക്റ്റിവിറ്റി പേജ് ഓപ്പൺ ആകും
        • ഇവിടെ ഇടത് സൈഡിൽ കാണാൻ കഴിയുന്ന ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക
        • ആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

         അദർ ഗൂഗിൾ ആക്റ്റിവിറ്റി
         • തുറന്ന് വരുന്ന മെനുവിൽ നിന്നും അദർ ഗൂഗിൾ ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യണം
          • താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഗൂഗിൾ പേ എക്സ്പീരിയൻസ് എന്ന് ഓപ്ഷൻ കാണാം
           • ഇതിന് താഴെയായി കാണുന്ന മാനേജ് ആക്റ്റിവിറ്റി എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
            • തുറന്ന് വരുന്ന പേജിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ ഡിലീറ്റ് ഓപ്ഷനും തൊട്ട് താഴെയായി നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയും കാണാൻ കഴിയും
            • കെജിഎഫ് ചാപ്റ്റർ 2 കാണാം, സൗജന്യമായികെജിഎഫ് ചാപ്റ്റർ 2 കാണാം, സൗജന്യമായി

             ഡിലീറ്റ് ഓപ്ഷൻ
             • ഡിലീറ്റ് ഓപ്ഷൻ സെലക്റ്റ് ചെയ്താൽ നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി ഇല്ലാതാക്കാൻ ഉള്ള വിവിധ ഓപ്ഷനുകൾ കാണാൻ കഴിയും
              • ലാസ്റ്റ് അവർ, ലാസ്റ്റ് ഡേ, ഓൾ ടൈം, കസ്റ്റം റേഞ്ച് എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് ലഭിക്കുക.
               • ഉപയോക്താക്കൾക്ക് ഒരു നിശ്ചിത സമയത്തേക്ക് ട്രാൻസാക്ഷൻ ഹിസ്റ്ററി ഇല്ലാതാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
                • നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്ത് ഡിലീറ്റ് ഓപ്ഷൻ ടാപ്പ് ചെയ്താൽ പ്രോസസ് പൂർണമായി.
                • പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാംപ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

                 ഹിസ്റ്ററി

                 ഇത് നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ അപ്‌ഡേറ്റ് ആകാൻ 12 മണിക്കൂർ വരെ എടുക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. യൂസേഴ്സിന്റെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും ആർക്കും വിൽക്കില്ല, പരസ്യങ്ങൾ ടാർഗറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി മറ്റേതെങ്കിലും ഗൂഗിൾ പ്രോഡക്ട്സുമായി ഷെയർ ചെയ്യില്ല എന്നൊക്കെയാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഈ രീതിയിൽ, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ ട്രാൻസാക്ഷൻ ഡാറ്റ നിയന്ത്രിക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ ചോയിസുകളും കൺടോൾസും കമ്പനി നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Google Pay is one of the most popular digital payment apps in the country. Millions of users make UPI payments through Google Pay on a daily basis. Google Pay service is available in all corners of the country. You can use Google Pay to transfer money to your friends and family.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X