Home
How to

ജിമെയിലിലെ ഗൂഗിൾ മീറ്റ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?

കൊവിഡ് കാലത്താണ് വീഡിയോ കോൺഫറൻസിങ് ആപ്പുകൾ ഏറ്റവും കൂടുതൽ ജനപ്രിയമായത്. കോർപ്പറേറ്റ് മീറ്റിങ്ങുകൾക്കും സ്വകാര്യ ഒത്ത് ചേരലുകൾക്കും ചടങ്ങുകൾക്കും ആഘോഷങ്ങൾക്കുമെല്ലാം 'അടച്ചിടൽ' കാലത്തെ എക മാർഗം വീഡിയോ കോൺഫറൻസിങ് ആപ്പുകൾ ആയിരുന്നു. സൂം ആപ്പാണ് കൊവിഡ് സമയത്ത് ആദ്യം ട്രെൻഡ് ആയത്. മീറ്റിങ്ങുകൾക്കപ്പുറം സുഹൃത്തുക്കൾ തമ്മിൽ വീഡിയോ കോൾ ചെയ്യാനുള്ള മാർഗമായി പോലും ആളുകൾ സൂം ആപ്പ് ഉപയോഗിച്ചിരുന്നു. സൂം ആപ്പ് പ്രശസ്തി നേടിയതിന് പിന്നാലെയാണ് ഗൂഗിൾ തങ്ങളുടെ 'ഹാംഗ്ഔ്ട്ട്സ് മീറ്റ്' ഗൂഗിൾ മീറ്റ് എന്ന പേരിൽ പുനർനാമകരണം ചെയ്തിറക്കി. പിന്നാലെ സൂമിനെയും മറികടന്ന് ഗൂഗിൾ മീറ്റ് വളരുന്ന കാഴ്ച നാം കണ്ടതാണ്.

ഹാംഗ്ഔട്ട്സ്

മുമ്പ് ഹാംഗ്ഔട്ട്സ് മീറ്റ് എന്നറിയപ്പെട്ടിരുന്ന കാലത്ത് ഈ സേവനത്തിന് ഗൂഗിൾ പണം ഇടാക്കിയിരുന്നു. ഗൂഗിൾ മാത്രമല്ല, ഒട്ടുമിക്ക വീഡിയോ കോൺഫറൻസിങ് സേവനങ്ങളും പണം ഇടാക്കിയാണ് സേവനങ്ങൾ നൽകിയിരുന്നത്. എന്നാൽ കൊറോണ മഹാമാരിയുടെ കാലത്ത് എല്ലാവർക്കും സേവനങ്ങളിൽ സൌജന്യമായി ആക്സസ് നൽകി. പിന്നാലെയാണ് ഗൂഗിൾ മീറ്റ് വലിയ വളർച്ച നേടിയതും സാർവത്രികമായതും. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ആകർഷകമായ ഫീച്ചറുകളുമാണ് ഗൂഗിൾ മീറ്റിന്റെ വളർച്ചക്ക് സഹായിച്ചത്.

ഗൂഗിൾ

അടുത്തിടെ കൊണ്ട് വന്ന ഒരു അപ്ഡേറ്റിൽ ജിമെയിലിലും ഗൂഗിൾ മീറ്റ് ബട്ടൺ ചേർത്തിരുന്നു. ജിമെയിലിൽ ലഭ്യമായ ഈ ബട്ടൺ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഗൂഗിൾ മീറ്റ് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. ഗൂഗിൾ മീറ്റിന്റെ വലിയ ബട്ടൺ ജിമെയിലിന്റെ കമ്പോസ് ബട്ടൺ വരുന്ന കോളത്തിലാണ് നൽകിയിരിക്കുന്നത്. ജിമെയിൽ പോലൊരു ആപ്പിൽ വീഡിയോ കോൺഫറൻസിങ് ആപ്പിന്റെ ആക്സസ് വരുന്നതിൽ ഒരുപാട് യൂസേഴ്സ് അസ്വസ്ഥരാകുകയും പരാതി പറയുകയും ചെയ്യുന്നുണ്ട്.

ജിമെയിൽ യുഐ

പുതിയ ജിമെയിൽ യുഐയിൽ ഇൻബോക്‌സ്, ഡ്രാഫ്റ്റ് തുടങ്ങിയ ടാബുകൾക്കൊപ്പമാണ് ഗൂഗിൾ മീറ്റിനായി പ്രത്യേക ടാബ് നൽകിയിരിക്കുന്നത്. നിങ്ങൾക്ക് ഈ ഫീച്ചർ ഇഷ്ടമായെങ്കിൽ പ്രശ്നമില്ല. വളരെ ഹാൻഡിയായിട്ടുള്ള ഫീച്ചർ എന്ന നിലയിൽ കാണാവുന്നതാണ്. ഇനി ആ ക്യാമറ ബട്ടൺ കാണുന്നത് നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നെങ്കിൽ അത് നീക്കം ചെയ്യാവുന്നതാണ്. അതേ ജിമെയിലിലെ ഗൂഗിൾ മീറ്റ് ബട്ടണും ആക്സസും ഡീആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ജിമെയിലിൽ എങ്ങനെ ഗൂഗിൾ മീറ്റ് പ്രവർത്തനരഹിതമാക്കാം എന്നറിയാൻ താഴേക്ക് വായിക്കുക. ജിമെയിലിലെ ഗൂഗിൾ മീറ്റ് ബട്ടൺ ഡിസേബിൾ ചെയ്യാനുള്ള ഘട്ടങ്ങൾ വിശദമായി തന്നെ നൽകിയിരിക്കുന്നു.

ജിമെയിലിൽ ഗൂഗിൾ മീറ്റ് പ്രവർത്തനരഹിതമാക്കാം

ജിമെയിലിൽ ഗൂഗിൾ മീറ്റ് പ്രവർത്തനരഹിതമാക്കാം

  • ഇതിനായി ആദ്യം, നിങ്ങൾ ജിമെയിൽ സെറ്റിങ്സ് മെനുവിലേക്ക് പോകണം.
  • ജിമെയിൽ ആപ്പിന്റെ വലത് വശത്ത് മുകളിലായി സെറ്റിങ്സ് ചിഹ്നം കാണാവുന്നതാണ്. ( പ്രൊഫൈൽ പിക്ചറിന് സമീപത്തായി ).
  • സെറ്റിങ്സ് ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ, സീ ഓൾ സെറ്റിങ്സ്, ഇൻബോക്സ് ടൈപ്പ്, തീം തുടങ്ങിയ നിരവധി ഓപ്ഷനുകൾ കാണാൻ കഴിയും.
  • ഇവിടെ നിന്നും സീ ഓൾ സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ജിമെയിലിന്റെ മെയിൻ സെറ്റിങ്സ് മെനു തുറന്ന് വരും.
  • ജനറൽ സെറ്റിങ്സ്, ലേബൽ, ഇൻബോക്സ്, തുടങ്ങി തീംസ് വരെയുള്ള 11 കോളങ്ങളിലായി നിരവധി ഓപ്ഷനുകൾ കാണാൻ കഴിയും.
  • ചാറ്റ് ആൻഡ് മീറ്റ്
    • ഇവിടെ ചാറ്റ് ആൻഡ് മീറ്റ് ( കോളങ്ങളിൽ എട്ടാമത്തേത് ) ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • തുറന്ന് വരുന്ന മെനുവിൽ ചാറ്റ്, ചാറ്റ് പൊസിഷൻ, മീറ്റ് എന്നിങ്ങനെയുള്ള ഓപ്ഷനുകളും അവയുടെ സബ് ഓപ്ഷനുകളും കാണാൻ കഴിയും.
    • ഇതിൽ മീറ്റ് സെക്ഷനിൽ രണ്ട് ഓപ്ഷനുകൾ കാണാവുന്നതാണ്.
    •                       ഷോ ദ മീറ്റ് സെക്ഷൻ ഇൻ ദ മെയിൻ മെനു
                            ഹൈഡ് ദ മീറ്റ് സെക്ഷൻ ഇൻ ദ മെയിൻ മെനു

      അക്കൗണ്ടുകൾ
      • ഗൂഗിൾ മീറ്റ് ഐക്കൺ ജിമെയിലിൽ നിന്നും ഹൈഡ് ചെയ്യണമെങ്കിൽ ഇതിൽ ഹൈഡ് മീറ്റ് സെക്ഷൻ ഇൻ ദ മെയിൻ മെനു എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്ഞ്ചസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
      • ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഗൂഗിൾ മീറ്റ് ബട്ടൺ ജിമെയിൽ ഇന്റർഫേസിൽ നിന്നും നീക്കം ചെയ്യപ്പെടും.
      • നിങ്ങൾ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ, എല്ലാത്തിനും വേണ്ടി ഇതേ രീതിയിൽ ചെയ്യേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Video conferencing apps became very popular during the covid era. The Zoom app was the first trend during covid. Following the popularity of the Zoom app, Google has renamed it's 'Hangouts Meet' as 'Google Meet'.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X