Home
How to

Pollution Certificate: പെറ്റിയടച്ച് വശം കെട്ടോ? പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൌൺലോഡ് ചെയ്യാം

റോഡ് സൈഡിൽ വാഹന പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാരെ കാണുമ്പോഴായിരിക്കും പലരും വാഹന രേഖകളുടെ ആവശ്യകതയെപ്പറ്റി ആലോചിക്കുക. എല്ലാ രേഖകളും കയ്യിലുണ്ടെന്ന് കരുതി ചെല്ലുന്ന ചിലരാകട്ടെ പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിന് ഫൈനും വാങ്ങി തിരിച്ച് വരുന്നതും കാണാം. വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എല്ലാ വാഹന ഉടമകളും കയ്യിൽ കരുതേണ്ട പ്രധാന രേഖകളിൽ ഒന്നാണ് (Pollution Certificate).

നിശ്ചിത പരിധി

ഒരു വാഹനത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന പുകയുടെ അളവാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത്. ഇത് എപ്പോഴും നിശ്ചിത പരിധിക്കുള്ളിൽ ആയിരിക്കണമെന്നാണ് രാജ്യത്തെ നിയമം. വാഹനത്തിൽ നിന്നുള്ള എമിഷൻ പരിധിക്കുള്ളിൽ തന്നെയാണോ എന്ന് പരിശോധിച്ചാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ( PUC ) നൽകുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യകത

പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യകത

ഡ്രൈവർ ലൈസൻസ്, വെഹിക്കിൾ ഇൻഷുറൻസ്, വാഹന രജിസ്ട്രേഷൻ പേപ്പറുകൾ ( ആർസി ) എന്നിവയോടൊപ്പം വാഹനങ്ങളിൽ ഉണ്ടാകേണ്ട അടിസ്ഥാന രേഖകളിൽ ഒന്നാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ്. ഇത് കൈവശം സൂക്ഷിച്ചില്ലെങ്കിൽ വാഹന പരിശോധന നടക്കുമ്പോൾ ഉയർന്ന പിഴ ലഭിക്കും. ഇത് ആർക്കും അറിയാത്ത കാര്യം ആവില്ല.

രാജ്യത്തെ ഗതാഗത നിയമങ്ങൾ

അടുത്തിടെ രാജ്യത്തെ ഗതാഗത നിയമങ്ങൾ കൂടുതൽ കർശനം ആയി നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇതിനൊപ്പം നിയമ ലംഘനങ്ങൾക്ക് ഉള്ള പിഴയും കൂട്ടിയിട്ടുണ്ട്. രാജ്യത്ത് വർധിച്ച് വരുന്ന മലിനീകരണം പിടിച്ച് നിർത്താൻ കൂടി ലക്ഷ്യമിട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കൂടുതൽ കർശനം ആക്കിയിരുന്നു. മലിനീകരണം ( പുറത്ത് വിടുന്ന പുകയുടെ അളവ് ) കൂടുതൽ ഉള്ള വാഹനങ്ങൾ റോഡിലിറക്കേണ്ട എന്നൊരു നിലപാടിലേക്കാണ് സർക്കാരുകൾ പോകുന്നതും.

പൊല്യൂഷൻ ടെസ്റ്റിങ്

പൊല്യൂഷൻ ടെസ്റ്റിങ്

ഏതെങ്കിലും സർക്കാർ അംഗീകൃത പൊല്യൂഷൻ ടെസ്റ്റിങ് സെന്ററിലേക്ക് പോകുക എന്നതാണ് പരിശോധനയുടെ ആദ്യ ഘട്ടം. അവിടെ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞ് എമിഷൻ റീഡിങ്ങുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കും. ചിലപ്പോൾ ഇത് നഷ്ടമാകുകയും അല്ലെങ്കിൽ വാഹനത്തിൽ വയ്ക്കാൻ മറന്ന് പോകുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പിയുസിയുടെ കോപ്പി ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യുന്നതാണ് എളുപ്പം.

പരിവാഹൻ

പരിവാഹൻ വെബ്സൈറ്റിലേക്ക് പുക പരിശോധന കേന്ദ്രങ്ങളെ ലിങ്ക് ചെയ്യിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്. ഒരു വാഹനം പുക പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ട് ചെല്ലുമ്പോൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സോഫ്റ്റ്വെയർ വഴി തന്നെ ഗതാഗത വകുപ്പിന്റെ സെർവറിലേക്കും വെബ്സൈറ്റിലേക്കും ഈ വിവരങ്ങൾ ചെല്ലുന്നു. പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോൾ ഉടമയ്ക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.

വാഹന ഉടമ

വാഹന ഉടമകൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ കൂടുതൽ സൌകര്യപ്രദമാണ്. സർട്ടിഫിക്കറ്റ് കയ്യിൽ കൊണ്ട് നടക്കേണ്ടെന്നതാണ് പ്രധാന ആകർഷണം. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പരിവാഹൻ സേവ

ഇതിനായി ആദ്യം നിങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സേവ വെബ്സൈറ്റിലേക്ക് പോകേണ്ടതുണ്ട്. അവിടെ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ പിയുസി (PUC) ടാബ് കാണാൻ കഴിയും. പിയുസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കങ്ങളും നൽകണം. ഇതിന് ഒപ്പം ക്യാപ്ചയും നൽകേണ്ടതുണ്ട്.

വിവരങ്ങൾ

ഇത്രയും വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് കാണാൻ കഴിയും. നിലവിൽ ഉള്ള പൊല്യൂഷൻ സർട്ടിഫിക്കറ്റിന് ഇപ്പോഴും വാലിഡിറ്റി ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്യാൻ കഴിയും. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കുന്നത് എങ്ങനെയെന്ന് നോക്കാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം

ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം

നമ്മുടെ ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാൻ കഴിയും. ഇതിന് ആവശ്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മാത്രം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പികൾ ആണ് ഉണ്ടാകേണ്ടത്. കാഴ്ച പരിശോധന റിപ്പോർട്ട് / മെഡിക്കൽ റിപ്പോർട്ട്, സ്കാൻ ചെയ്ത ഫോട്ടോ, സ്കാൻ ചെയ്ത ഒപ്പ്, ലൈസൻസിന്റെ പകർപ്പ് എന്നീ രേഖകൾ കയ്യിൽ കരുതിയ ശേഷം ലൈസൻസ് റിന്യൂവൽ പ്രോസസ് ആരംഭിക്കാം.

ഡ്രൈവിങ് ലൈസൻസ്
  • ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാൻ ആദ്യം sarathi.parivahan.gov.in എന്ന വെബ്സൈറ്റിലേക്ക് പോകണം.
  • വെബ്സൈറ്റിൽ നിങ്ങളുടെ സംസ്ഥാനം സെലക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ കഴിയും.
  • അവിടെ നിന്നും കേരളം സെലക്റ്റ് ചെയ്യുക. ( ഇനി വേറെ ഏതെങ്കിലും സംസ്ഥാനം ആണെങ്കിൽ അത് സെലക്റ്റ് ചെയ്യുക.
  • പോപ്പ്
    • തുറന്ന് വരുന്ന പേജിലും പോപ്പ് അപ്പിലും Apply for DL Renewal എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.
    • Apply for DL Renewal ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ഓപ്പൺ ആയി വരുന്ന പേജിൽ ലൈസൻസ് ഓൺലൈൻ ആയി റിന്യൂ ചെയ്യുന്നതിനെക്കുറിച്ചുള്ള ഡീറ്റെയ്ൽസ് നൽകിയിട്ടുണ്ടാവും.
    • ഫോം
      • ലഭ്യമാകുന്ന മറ്റ് സേവനങ്ങളും ഇവിടെ നൽകിയിട്ടുണ്ടാവും.
      • കാഴ്ച പരിശോധന ഫോം യൂസേഴ്സിന് ഡൌൺലോഡ് ചെയ്യാൻ കഴിയും.
      • പേജിൽ കാണുന്ന കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      • തുടർന്നുള്ള പേജുകളിൽ നൽകേണ്ട വിവരങ്ങൾ എന്റർ ചെയ്യുക.
      • പ്രോസസ് കഴിഞ്ഞാൽ നിങ്ങളുടെ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ അടക്കം മെസേജ് വരും. ഇത് നഷ്ടപ്പെടുത്തരുത്.
      • സ്കാൻ ചെയ്ത കോപ്പികൾ
        • ശേഷം രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യണം.
        • ഫയലുകളുടെ സൈസ് അടക്കമുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ നിന്ന് മനസിലാക്കാം.
        • പരിവാഹൻ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.
        • ഇത്രയും ചെയ്ത് കഴിഞ്ഞാൽ അപേക്ഷ നടപടികൾ പൂർത്തിയാകും.
        • ആർടിഒയാണ് ഈ അപേക്ഷയിൽ അന്തിമ തീരുമാനം എടുക്കുന്നത്.
        • തുടർനടപടികളും തീരുമാനവും യൂസറിന് എസ്എംസ് ആയി ലഭിക്കുകയും ചെയ്യും.

Best Mobiles in India

English summary
The amount of smoke emitted by a vehicle is recorded in the pollution certificate. It is the law of the land that it should always be within certain limits. A Pollution Certificate (PUC) is issued by checking whether the emissions from the vehicle are within the limits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X