വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?
വാട്സ്ആപ്പിന്റെ ഏറ്റവും ജനപ്രിയവും ഉപയോഗപ്രദവുമായ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് വെബ്. മറ്റേതൊക്കെ ഫീച്ചറുകൾ അവതരിപ്പിച്ചപ്പോൾ ലഭിച്ചതിനേക്കാളും കൂടുതൽ സ്വീകാര്യത വാട്സ്ആപ്പ് വെബ് നേടിയെടുത്തിട്ടുണ്ട്. വാട്സ്ആപ്പ് വെബ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഏറ്റവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഡെസ്‌ക്‌ടോപ്പ് എഡിറ്റർ, സ്റ്റിക്കർ സജഷൻ, ലിങ്ക് പ്രിവ്യൂ എന്നിവയാണ് പുതിയതായി ലഭിച്ച ഓപ്ഷനുകൾ.

ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കും. ഒപ്പം പ്ലാറ്റ്‌ഫോമിലെ ലിങ്ക് പ്രിവ്യൂ കാണാനും ചാറ്റ് ചെയ്യുന്ന സമയത്ത് സ്റ്റിക്കർ സജഷൻസ് ലഭിക്കുകയും ചെയ്യും. പുതിയ അപ്ഡേറ്റുകൾ യൂസേഴ്സിനെ കൂടുതൽ മികച്ച രീതിയിൽ ആപ്പ് ഉപയോഗിക്കാൻ സഹായിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു. വാട്സ്ആപ്പ് വെബ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനുള്ള മാറ്റങ്ങൾ കൊണ്ട് വരികയാണ്. ഇനിയും ഫീച്ചറുകൾ അവതരിപ്പിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചു.

ഡെസ്ക്ടോപ്പ് ഫോട്ടോ എഡിറ്റർ
വാട്സ്ആപ്പിന്റെ വെബ് വേർഷനിൽ ഇപ്പോൾ മീഡിയ എഡിറ്റർ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നു. നേരത്തെ വാട്സ്ആപ്പിന്റെ മൊബൈൽ വേർഷനിൽ മാത്രമായിരുന്നു ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നത്. ഇനി മുതൽ വാട്സ്ആപ്പ് വെബിലും ആ സൌകര്യം ലഭ്യമാകും. ആർക്കും അവരുടെ കമ്പ്യൂട്ടറിലോ പേഴ്‌സണൽ ലാപ്‌ടോപ്പിലോ പോലും ഈ രീതിയിൽ വാട്സ്ആപ്പ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും.

വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ചിത്രങ്ങൾ അയക്കുന്നവർക്കാണ് ഈ ഫീച്ചർ ഉപയോഗപ്രദം ആകുന്നത്. ഇങ്ങനെ ഫോട്ടോസ് അയക്കുന്നതിന് മുമ്പ് അത് എഡിറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണ് ഫീച്ചർ നൽകുന്നത്. നേരത്തെ പെയിന്റ് അല്ലെങ്കിൽ അത് പോലെയുള്ള മറ്റ് ഏതെങ്കിലും സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചായിരുന്നു എഡിറ്റിങ് ജോലികൾ ചെയ്തിരുന്നത്. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ ചേർക്കാനും കഴിയും. ഇത് വരെ ഫോണിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.

പുതിയ ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കാം
- ടെക്സ്റ്റ് ബാറിലെ ക്യാമറയിൽ ക്ലിക്ക് ചെയ്യുക
- ഒരു പുതിയ ഫോട്ടോ അല്ലെങ്കിൽ വീഡിയോ തെരഞ്ഞെടുക്കുക. വാട്സ്ആപ്പിൽ നിലവിൽ ഉള്ള ഒരു ഫോട്ടോയും വീഡിയോയും തെരഞ്ഞെടുത്താലും മതി.
- ഫോട്ടോയിലേക്കും വീഡിയോയിലേക്കും എന്തൊക്കെ ചേർക്കാൻ ആഗ്രഹിക്കുന്നുവോ അതൊക്കെ തെരഞ്ഞെടുക്കുക.
- സ്ക്രീനിന്റെ മുകളിലുള്ള വരയിൽ ക്ലിക്ക് ചെയ്യുക
- ഫ്രീഹാൻഡ് ഡ്രോയിംഗുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ വിരൽ ഉപയോഗിക്കാം
- നിറം തെരഞ്ഞെടുക്കാൻ നിങ്ങളുടെ വിരൽ മുകളിലേക്കും താഴേക്കും സ്ലൈഡ് ചെയ്യുക
- നിങ്ങൾ വരയ്ക്കുന്നതെന്തിനും നിങ്ങൾക്ക് നിറം തെരഞ്ഞെടുത്ത് നൽകാം.
എങ്ങനെ വരയ്ക്കാം

സ്റ്റിക്കറുകളോ ഇമോജികളോ എങ്ങനെ ചേർക്കാം
സ്റ്റിക്കറുകളോ ഇമോജികളോ എങ്ങനെ ചേർക്കാം
സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
നിങ്ങൾ ഉപയോഗിക്കാനോ അയയ്ക്കാനോ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ടാപ്പ് ചെയ്യുക
സ്റ്റിക്കറിൽ അമർത്തിപ്പിടിച്ച് ഡ്രാഗ് ചെയ്താൽ അവ നീക്കാനും വലിച്ചിടാനും കഴിയും.
ചെറുതോ വലുതോ ആക്കുന്നതിന് നിങ്ങൾക്ക് പിഞ്ച് ഇൻ ചെയ്യുകയോ പിഞ്ച് ഔട്ട് ചെയ്യുകയോ ചെയ്യാം
സ്റ്റിക്കർ റൊട്ടേറ്റ് ചെയ്യാൻ പിഞ്ച് ചെയ്ത് പിടിച്ച് കറക്കിയാൽ മതി.

കമ്പ്യൂട്ടറുകൾ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചറാണ് വാട്സ്ആപ്പ് വെബ്. ലാപ്ടോപ്പിലെയോ പിസിയിലെയോ ബ്രൌസറുകളിൽ കൂടി വാട്സ്ആപ്പ് ആക്സസ് ചെയ്യാനും സന്ദേശങ്ങൾ അയക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്നവർക്കാണ് വാട്സ്ആപ്പ് വെബ് ഏറെയും ഉപകാരപ്പെടുന്നത്. ഓൺലൈൻ ആശയവിനിമയം സജീവമായ ഇക്കാലത്ത് സഹ പ്രവർത്തകരുമായി സംസാരിക്കാനും മറ്റും വാട്സ്ആപ്പ് വെബ് ഏറെ സഹായകരമാണ്. ഫോൺ എടുക്കാതെ തന്നെ ജോലിക്കിടയിൽ മേസേജുകൾ വായിക്കാൻ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം. സമയം ലാഭിക്കാനും ഡിവൈസിൽ നിന്ന് ശ്രദ്ധ മാറാതെ ഇരിക്കാനും ഇത് സഹായിക്കും. വെബ് ഫീച്ചറിന്റെ ജനപ്രീതി വർധിച്ചതോടെയാണ് കൂടുതൽ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചത്. സ്റ്റാറ്റസുകൾ ഇടാനും മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കാണാനുമുള്ള സംവിധാനവും ഈയിടെ വാട്സ്ആപ്പ് വെബിൽ കൊണ്ട് വന്നിരുന്നു.


Click it and Unblock the Notifications








