ഐഫോൺ ആപ്പ് പ്രൈവസി റിപ്പോർട്ട് ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

|

മാർക്കറ്റിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളും സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളും അവതരിപ്പിക്കുന്നത് ഏത് സ്മാർട്ട്ഫോൺ നിർമാതാക്കളാണെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുത്തരമേ മനസിൽ കാണുകയുള്ളൂ, ആപ്പിൾ. വർഷം ചെല്ലുന്തോറും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ആപ്പിൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ ആപ്പിൾ അവതരിപ്പിച്ച ഒരു ഫീച്ചറാണ് നാം ഇന്ന് പരിശോധിക്കുന്നത്. ആപ്പിൾ 2021 ജൂണിൽ ഐഒഎസ് 15 അപ്‌ഡേറ്റ് പ്രഖ്യാപിച്ചതിനൊപ്പം വാഗ്ദാനം ചെയ്ത ഏറ്റവും ശക്തമായ പ്രൈവസി ഫീച്ചറുകളിൽ ഒന്നാണ് ആപ്പ് പ്രൈവസി റിപ്പോർട്ട്. ക്യാമറ, മൈക്രോഫോൺ, കോൺടാക്റ്റുകൾ അല്ലെങ്കിൽ ലൊക്കേഷൻ എന്നിവ പോലുള്ള ഡാറ്റകൾ ചില ഐഒഎസ് ആപ്പുകൾ ആക്സസ് ചെയ്യാറുണ്ട്. ഇത്തരം ആപ്പുകളെ നിരീക്ഷിക്കാൻ പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നു.

ആപ്പിൾ

സെപ്റ്റംബറിൽ ആപ്പിൾ ഐഒഎസ് 15 ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. അന്ന് പക്ഷെ പ്രൈവസി റിപ്പോർട്ട് ഫീച്ചർ യൂസേഴ്സിന് ആക്സസബിൾ ആയിരുന്നില്ല. ഉപയോക്താക്കൾക്ക് പ്രൈവസി റിപ്പോർട്ട് പരിശോധിക്കാനുള്ള മാർഗം ഐഒഎസ് 15ൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഡിസംബർ 13ന് പുറത്തിറക്കിയ ഐഒഎസ് 15.2 അപ്ഡേറ്റിലാണ് പ്രൈവസി റിപ്പോർട്ട് ഫീച്ചർ ആക്സസബിൾ ആയത്. ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ നിരന്തരം ആക്‌സസ് ചെയ്യുന്ന ആപ്പുകൾ ഏതൊക്കെയാണെന്ന് ഇപ്പോൾ എളുപ്പത്തിൽ നിരീക്ഷിക്കാനാകും. ഒപ്പം ഇത്തരത്തിൽ ഡാറ്റ ആക്സസ് ചെയ്യുന്ന ആപ്പുകൾക്ക് നൽകിയിരിക്കുന്ന പെർമിഷനുകൾ നിരസിക്കാം. അത് പോലെ ഈ ആപ്പുകൾ ഏതൊക്കെ യുആർഎല്ലുകളിലേക്ക് കണക്റ്റ് ചെയ്യുന്നു എന്നത് ട്രാക്ക് ചെയ്യാനും പുതിയ ഫീച്ചർ സഹായിക്കുന്നു.

ലോക്കായ ഐഫോൺ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ റീസെറ്റ് ചെയ്യാംലോക്കായ ഐഫോൺ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ റീസെറ്റ് ചെയ്യാം

ഐഫോൺ

നിങ്ങൾക്ക് ഐഫോൺ 6എസ് അല്ലെങ്കിൽ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിലോ ഐഒഎസ് 15.2-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെങ്കിലോ പ്രൈവസി റിപ്പോർട്ട് ഫീച്ചർ ആക്സസ് ചെയ്യാവുന്നതാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിൻഡർ പോലെ ലൊക്കേഷൻ ആക്സസ് ചെയ്യുന്ന ആപ്പുകളെ നിയന്ത്രിക്കാൻ കഴിയും. നിങ്ങളുടെ ക്യാമറ റോൾ ആക്സസ് ചെയ്യുന്നതും തടയാൻ കഴിയും. പ്രൈവസി റിപ്പോർട്ട് ഫീച്ചർ ഡിഫോൾട്ടായി ഡിസേബിൾ ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രൈവസി റിപ്പോർട്ട് ഫീച്ചർ പ്രകാരമുള്ള സേവനങ്ങൾ ലഭിക്കണമെങ്കിൽ യൂസേഴ്സ് ഈ ഫീച്ചർ മാന്വലായി ഓണാക്കേണ്ടതുണ്ട്.

ആപ്പ് പ്രൈവസി റിപ്പോർട്ട് ആക്ടീവ് ആക്കുന്നത് എങ്ങനെ

ആപ്പ് പ്രൈവസി റിപ്പോർട്ട് ആക്ടീവ് ആക്കുന്നത് എങ്ങനെ

ആപ്പ് പ്രൈവസി റിപ്പോർട്ട് ആക്ടീവ് ആക്കുന്നതിന് താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക.

  • ആദ്യം സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്‌ത് പ്രൈവസിയിലേക്ക് പോകുക.
  • ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ആപ്പ് പ്രൈവസി റിപ്പോർട്ട് ടാപ്പ് ചെയ്യുക.
  • ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ ടേൺ ഓൺ ആപ്പ് പ്രൈവസി റിപ്പോർട്ട് എന്ന ഫീച്ചറിൽ ടാപ്പ് ചെയ്യുക.
  • കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും പരിശോധിക്കുക. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാൻ കഴിയും.
  • നെറ്റ്ഫ്ലിക്സ് ഗെയിംസ് ഐഒഎസിലും; ഗെയിമിങ് ഫീച്ചർ ആപ്പിൾ ഡിവൈസുകളിലും അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്നെറ്റ്ഫ്ലിക്സ് ഗെയിംസ് ഐഒഎസിലും; ഗെയിമിങ് ഫീച്ചർ ആപ്പിൾ ഡിവൈസുകളിലും അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്

    ഐഒഎസ്

    ഐഒഎസ് 15-ലെ ആപ്പ് പ്രൈവസി റിപ്പോർട്ട് ഫീച്ചർ ഡിവൈസിലെ വിവിധ ആപ്പുകൾ എതെല്ലാം വിധത്തിലുള്ള ഡാറ്റകൾ ആക്സസ് ചെയ്യുന്നു എന്ന് ഉപയോക്താക്കൾക്ക് കാണിച്ച് തരും. പെർമിഷൻസ് ഉപയോഗം, നെറ്റ്‌വർക്ക് ആക്റ്റിവിറ്റി, വെബ്‌സൈറ്റ് നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി, കൂടാതെ സ്‌മാർട്ട്‌ഫോണിൽ ഏറ്റവും കൂടുതൽ കോൺടാക്റ്റ് ചെയ്യുന്ന ഡൊമെയ്‌നുകൾ എന്നിവ പരിശോധിക്കാനുള്ള എളുപ്പ വഴിയും യൂസേഴ്സിന് നൽകുന്നു. ആപ്പ് പ്രൈവസി റിപ്പോർട്ട് ഓണാക്കുന്നത് എങ്ങനെ എന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് ഈ ഫീച്ചർ നൽകുന്ന വിവരങ്ങൾ എങ്ങനെ വിലയിരുത്താമെന്ന് നോക്കാം.

    ആപ്പ് പ്രൈവസി റിപ്പോർട്ട് മനസിലാക്കുന്നത് എങ്ങനെ

    ആപ്പ് പ്രൈവസി റിപ്പോർട്ട് മനസിലാക്കുന്നത് എങ്ങനെ

    • ആദ്യം സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്‌ത് പ്രൈവസിയിലേക്ക് പോകുക.
    • ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ആപ്പ് പ്രൈവസി റിപ്പോർട്ട് ടാപ്പ് ചെയ്യുക.
    • ഇപ്പോൾ ഡാറ്റ ആൻഡ് സെൻസർ ആക്‌സസിന് കീഴിലുള്ള ഏതെങ്കിലും ആപ്പിൽ ടാപ്പ് ചെയ്‌ത് വിവിധ പെർമിഷനുകൾ ആക്സസ് ചെയ്ത ടൈംലൈൻ പരിശോധിക്കുക.
    • ആപ്പ് നെറ്റ്‌വർക്ക് ആക്റ്റിവിറ്റിയ്ക്ക് കീഴിൽ ഒരു ആപ്പ് എത്ര (ഏതൊക്കെ) ഡൊമെയ്‌നുകൾ ആക്‌സസ് ചെയ്‌തു എന്ന് കാണാൻ ഏതെങ്കിലും ഒരു ആപ്പ് ടാപ്പ് ചെയ്യുക.
    • മോസ്റ്റ് കോൺടാക്റ്റഡ് ഡൊമൈൻസിന്റെ കീഴിലുള്ള ഡൊമൈനുകളിൽ ഒന്നിൽ ടാപ്പ് ചെയ്താൽ ആ ഡൊമൈൻ ഏറ്റവും കൂടുതൽ ആക്സസ് ചെയ്ത ആപ്പുകളുടെ ലിസ്റ്റ് കാണാൻ കഴിയും.
    • ടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലുംടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലും

      ഡൊമെയ്‌ൻ

      ഒന്നിലധികം ആപ്പുകൾ ഒരു പ്രത്യേക ഡൊമെയ്‌ൻ ആക്‌സസ് ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാൻ ആപ്പ് പ്രൈവസി റിപ്പോർട്ട് സഹായിക്കും. ഇതിനായി രൂപകൽപ്പന ചെയ്തവയാണ് ആപ്പ് നെറ്റ്‌വർക്ക് ആക്റ്റിവിറ്റിയും മോസ്റ്റ് കോൺടാക്റ്റഡ് ഡൊമൈൻസും. ഒന്നിലധികം ആപ്പുകൾ ഒരേ ഡൊമൈൻ ആക്സസ് ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഈ ഡോമൈൻ അല്ലെങ്കിൽ വെബ്സൈറ്റ് നിങ്ങളുടെ ആക്റ്റിവിറ്റികൾ നിരീക്ഷിക്കുകയാണ്. ആപ്പുകളിൽ ഉടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റികൾ സംയോജിപ്പിച്ച് ഡൊമെയ്‌നോ വെബ്‌സൈറ്റോ നിങ്ങളുടെ ഒരു പ്രൊഫൈൽ നിർമ്മിക്കുന്നു എന്നതിന്റെ സൂചനയായിട്ടും ഇത് കണക്കാക്കാം.

      ആപ്പ് പ്രൈവസി റിപ്പോർട്ട് ഫീച്ചർ

      ആപ്പ് പ്രൈവസി റിപ്പോർട്ട് ഫീച്ചർ നിങ്ങളുടെ യൂസേജിന്റെ അവസാന ഏഴ് ദിവസത്തെ ഡാറ്റ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യും, എന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വിവരങ്ങൾ റീസെറ്റ് ചെയ്യാം. ഐഒഎസ് 15.2-ലെ ആപ്പ് പ്രൈവസി റിപ്പോർട്ട് റീസെറ്റ് ചെയ്യാനോ ഡിസേബിൾ ചെയ്യാനോ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക.

      • ആദ്യം സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്‌ത് പ്രൈവസിയിലേക്ക് പോകുക.
      • ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ആപ്പ് പ്രൈവസി റിപ്പോർട്ട് ടാപ്പ് ചെയ്യുക.
      • ഇപ്പോൾ താഴെയുള്ള ടേൺ ഓഫ് ആപ്പ് പ്രൈവസി റിപ്പോർട്ട് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • നിങ്ങൾക്ക് ഈ ഫീച്ചർ ഡിസേബിൾ ചെയ്യണമെങ്കിൽ, സെറ്റിങ്സ് ആപ്പിൽ നിന്നും പുറത്ത് കടക്കുക.
      • യൂസേജ് ഡാറ്റ റീ സെറ്റ് ചെയ്യുന്നതിനും പുതുതായി ആരംഭിക്കുന്നതിനും, ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ഘട്ടങ്ങൾ ഉപയോഗിച്ച് ആപ്പ് പ്രൈവസി റിപ്പോർട്ട് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുക.
      • നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാംനമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

Best Mobiles in India

English summary
The Apple Privacy Report is one of the most powerful privacy features Apple has promised with the iOS 15 update announced in June 2021. Some iOS apps often access data such as camera, microphone, contacts or location. The new feature allows iPhone users to monitor such apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X