വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?

|

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഐഒഎസ്, അൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ വാട്സ്ആപ്പ് ഇടയ്ക്കിടെ പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ. ഇപ്പോഴിതാ ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിൽ കൂടുതൽ ഓപ്ഷനുകളും കൊണ്ട് വരികയാണ് കമ്പനി. ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എല്ലാ ചാറ്റുകൾക്കും ഡിഫോൾട്ടായി സെറ്റാക്കാനും എത്ര സമയം വരെ സന്ദേശങ്ങൾ ചാറ്റുകളിൽ നിലനിൽക്കണമെന്നും തീരുമാനിക്കാൻ യൂസേഴ്സിന് അവസരം നൽകുന്നതാണ് പുതിയ ഫീച്ചർ. അതായത് ഡിസപ്പിയറിങ് മെസേജസിന്റെ ഡ്യൂറേഷൻ ഇനി ഉപയോക്താക്കൾക്ക് തീരുമാനിക്കാം.

ടൈം പിരീഡ്

പുതിയ ക്രമീകരണം ഉപയോക്താക്കളെ അവരുടെ ഡിസപ്പിയറിങ് മെസേജസിന് സമയ ദൈർഘ്യം സജ്ജമാക്കാൻ അനുവദിക്കും. നിലവിൽ മെസേജുകൾ അപ്രത്യക്ഷമാകാനുള്ള സമയ പരിധി മൂന്ന് രീതികളിൽ സെറ്റ് ആക്കാം. 24 മണിക്കൂർ, 90 ദിവസം, 7 ദിവസം എന്നിങ്ങനെയാണ് കമ്പനി നിലവിൽ അനുവദിക്കുന്ന ടൈം പിരീഡ്. പുതിയ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുമ്പോൾ യൂസർ അയയ്‌ക്കുന്ന എല്ലാ സന്ദേശങ്ങളും നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകും. ശ്രദ്ധിക്കുക, ഇത് നിങ്ങൾ തിരഞ്ഞെടുത്ത ഡിഫോൾട്ട് ഓപ്‌ഷനാണെന്ന് അറിയിക്കുന്ന ഒരു സന്ദേശം ഈ ഫീച്ചർ ഉപയോഗിച്ച് അയയ്‌ക്കുന്ന എല്ലാ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റ്‌ബോക്‌സിൽ പ്രദർശിപ്പിക്കും.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

 ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എങ്ങനെ ഓണാക്കാം?

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എങ്ങനെ ഓണാക്കാം?

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വാട്സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
  • വാട്സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ( മൂന്ന് ഡോട്ടുകളിൽ ) ടാപ്പ് ചെയ്യുക.
  • സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'അക്കൗണ്ട്' ടാബ് തുറക്കുക.
  • ഇപ്പോൾ 'പ്രൈവസി' ടാബിൽ ടാപ്പ് ചെയ്‌ത് 'ഡിഫോൾട്ട് മെസേജ് ടൈമർ' തിരഞ്ഞെടുക്കുക.
  • ദൈർഘ്യം തിരഞ്ഞെടുത്ത് നിങ്ങളുടെ ചാറ്റ് ബോക്സിലേക്ക് മടങ്ങുക.
  • വാട്സ്ആപ്പ് ഗ്രൂപ്പ്

    ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുമ്പോൾ ഡിസപ്പിയറിങ് മെസേജസ് ഓണാക്കാനുള്ള ഓപ്ഷനും കമ്പനി ചേർക്കുന്നു. ഈ പുതിയ ഫീച്ചർ നിലവിൽ ഓപ്ഷണൽ എന്ന നിലയ്ക്കാണ് കമ്പനി ഓഫർ ചെയ്യുന്നത്. നിങ്ങളുടെ നിലവിലുള്ള ചാറ്റുകളിൽ മാറ്റം വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. 2020 നവംബറിൽ ആണ് വാട്സ്ആപ്പ് ആദ്യമായി ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അവതരിപ്പിച്ചത്. തുടക്കത്തിൽ വ്യക്തിഗത ചാറ്റുകൾക്ക് മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്, മെസേജ് ഡിലീറ്റ് ആവുന്നതിനുള്ള സമയ പരിധി 7 ദിവസമായും സജ്ജീകരിച്ചിരുന്നു.

    ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

    വ്യൂ വൺസ് ഫീച്ചർ

    ഇതിന് പുറമെ, സ്‌നാപ്ചാറ്റിന് സമാനമായ വ്യൂ വൺസ് ഫീച്ചർ വാട്സ്ആപ്പ് ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. സന്ദേശം ഒരു തവണ കണ്ട് കഴിഞ്ഞാൽ ഉടൻ ഡിലീറ്റ് ആകുന്ന ഫീച്ചർ ആണിത്. ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളിലേക്ക് വീഡിയോകളും ചിത്രങ്ങളും അയയ്‌ക്കാൻ കഴിയും. മറ്റേയാൾ ചിത്രങ്ങളും വീഡിയോകളും ഒരു തവണ കണ്ട് കഴിഞ്ഞാൽ അവ അപ്രത്യക്ഷമാകും.

    ഫീച്ചറുകൾ

    മികച്ച ഫീച്ചറുകളും സൌകര്യങ്ങളും ഉപയോക്താവിന് നൽകുന്നതിൽ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് എന്നും ഏറെ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് വാട്സ്ആപ്പ്. നിരന്തരം ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനും ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതിനും വാട്സ്ആപ്പ് വളരെയധികം ശ്രദ്ധ പുലർത്താറുമുണ്ട്. ഫീച്ചറുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി നിരവധി പരീക്ഷണങ്ങളും വാട്സ്ആപ്പ് നടത്തുന്നു. ബീറ്റ പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുത്ത യൂസേഴ്സിന് ഇടയിലാണ് ഇത്തരം പരീക്ഷണങ്ങൾ പ്രധാനമായും നടത്തുക. വിശാലമായ ബീറ്റ യൂസർ ബേസാണ് വാട്സ്ആപ്പിന് ഉള്ളത്. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ "അൺഡൂ" ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

    94 രൂപയ്ക്ക് 75 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎൽ, ജിയോ അടക്കമുള്ള കമ്പനികൾക്ക് തിരിച്ചടി94 രൂപയ്ക്ക് 75 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎൽ, ജിയോ അടക്കമുള്ള കമ്പനികൾക്ക് തിരിച്ചടി

    ബീറ്റ

    ഐഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കായിരിക്കും സ്റ്റാറ്റസ് അൺഡൂ ഓപ്ഷൻ ആദ്യം ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈയിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, വാട്സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിന് ( 2.21.240.17 ) ഒപ്പമാണ് ഫീച്ചർ ലഭ്യമാകുക. " അൺഡൂ സ്റ്റാറ്റസ് അപ്‌ഡേറ്റ്സ് " എന്നാണ് പുതിയ ഓപ്ഷന് കമ്പനി പേര് നൽകിയിരിക്കുന്നത്. ഇത് എന്നത്തേക്ക് എല്ലാവർക്കുമായി ലഭ്യമാകുമെന്നത് വ്യക്തമല്ല.

    സ്റ്റാറ്റസ്

    പുതിയ അപ്ഡേറ്റിനെക്കുറിച്ച് വിശദമായി മനസിലാക്കാം. യൂസർ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞ് പെട്ടെന്ന് തന്നെ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ അവസരം നൽകും. ഇതാണ് അൺഡൂ സ്റ്റാറ്റസ് അപ്‌ഡേറ്റ്സ് ഫീച്ചർ. സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞ് കുറച്ച് നേരത്തേക്കാണ് ഇങ്ങനെ അൺഡൂ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകുക. നിശ്ചിത സമയ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാം. എന്തെങ്കിലും കണ്ടന്റോ ചിത്രങ്ങളോ നിങ്ങൾ അബദ്ധത്തിൽ പോസ്റ്റ് ചെയ്തെന്ന് കരുതുക. മറ്റ് ആരെങ്കിലും അതൊക്കെ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കും.

    ഭൂമിയെ ഒന്ന് ഭൂമിയെ ഒന്ന് "കൂൾ" ആക്കണം; പുതിയ പ്ലാനുമായി ആമസോൺ

    സ്റ്റാറ്റസ് അപ്ഡേറ്റ്

    തിരഞ്ഞെടുത്ത ഏതാനും ഐഒഎസ് ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാണ് നിലവിൽ ഈ ഫീച്ചർ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ പരീക്ഷണങ്ങൾക്ക് ശേഷം മറ്റ് യൂസേഴ്സിനായും പുതിയ ഫീച്ചർ അവതരിപ്പിച്ചേക്കും. ഈ അപ്ഡേറ്റ് ലഭ്യമാണെങ്കിൽ നിങ്ങൾ ആദ്യം പ്ലേ സ്റ്റോറിൽ പോകണം. ശേഷം വാട്സ്ആപ്പ് അപ്ഡേറ്റ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. പിന്നീട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോഴെല്ലാം സ്ക്രീനിന്റെ താഴെയായി ഈ ഓപ്ഷൻ കാണാൻ കഴിയും.

    സ്റ്റോറീസ് ഫീച്ചറുകൾ

    ബിസിനസ് അക്കൌണ്ടുകളുമായി ബന്ധപ്പെട്ടും ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഈ ഫീച്ചറും ബീറ്റ പരീക്ഷണ ഘട്ടത്തിൽ ആണ് നിലവിൽ ഉള്ളത്. ബിസിനസ് അക്കൗണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാൻ യൂസേഴ്സിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ ഫീച്ചർ ഉപയോഗിച്ച് യൂസേഴ്സിന് ബിസിനസ് അക്കൗണ്ടിന്റെ പ്രൊഫൈൽ തുറന്ന് കാണാനും സ്റ്റാറ്റസ് അപ്‌ഡേറ്റ് തിരഞ്ഞെടുക്കാനും ഒക്കെ കഴിയും. നേരത്തെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിൽ എല്ലാം സ്റ്റാറ്റസ് / സ്റ്റോറീസ് ഫീച്ചറുകൾ ലഭ്യമായിരുന്നു. പിന്നീട് മെസഞ്ചറിൽ നിന്നും ഫീച്ചർ ഒഴിവാക്കിയിരുന്നു.

    മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡിസംബർ 10ന് ഇന്ത്യൻ വിപണിയിലെത്തുംമോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡിസംബർ 10ന് ഇന്ത്യൻ വിപണിയിലെത്തും

Best Mobiles in India

English summary
The company is coming up with more options in the Disappearing Messages feature. Users can now decide the duration of the disappearing Messages feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X