ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തെറ്റിയോ? തിരുത്താൻ വഴിയുണ്ട്

|

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ്. ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന പല വിധ ആവശ്യങ്ങൾക്കായി ഗൂഗിൾ മാപ്സ് ആപ്പ് ഉപയോഗിക്കുന്നു. ഈ കൊമേഴ്സിങ് പ്ലാറ്റ്ഫോമുകളും ഫുഡ് ഡെലിവറി ആപ്പുകളുമെല്ലാം തങ്ങളുടെ സേവനങ്ങൾക്കായി ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നു. ദൂര സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വഴി തെറ്റാതിരിക്കാൻ തുടങ്ങി അടുത്തുള്ള ഹോട്ടൽ കണ്ടെത്താൻ വരെയുള്ള നിരവധി ഉപയോഗങ്ങളും ഗൂഗിൾ മാപ്സ് കൊണ്ട് സാധാരണക്കാർക്കുമുണ്ട്.

 

ഗൂഗിൾ മാപ്സ്

എന്നാൽ ചില സമയത്ത് ഗൂഗിൾ മാപ്സ് തലവേദന സൃഷ്ടിക്കാറുമുണ്ട്. പ്രത്യേകിച്ചും നാം ഏതെങ്കിലും ലൊക്കേഷനുകളിലേക്ക് പോകുമ്പോൾ. ഗൂഗിൾ മാപ്സിന്റെ സഹായത്തോടെ ചില ലൊക്കേഷനുകളും അഡ്രസുകളും തേടി നാം പോകുന്നുവെന്ന് വയ്ക്കുക. മാപ്സ് തന്ന ലൊക്കേഷനിൽ എത്തിക്കഴിയുമ്പോൾ മാത്രമാണ് അത് തെറ്റാണെന്ന് നാം മനസിലാക്കുക. അല്ലെങ്കിൽ ലൊക്കേഷനിൽ കാണേണ്ട സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റിയിരിക്കാം. ഇത്തരം പ്രശ്നങ്ങൾ ഒരിക്കൽ എങ്കിലും നേരിടാത്തവർ നമ്മുക്കിടയിൽ ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഡെലിവർ

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗൂഗിൾ മാപ്സിൽ ഓപ്ഷനുകൾ ഉണ്ട്. പ്രത്യേകിച്ചും തെറ്റായ അഡ്രസുകൾ തിരുത്താൻ. മാപ്സിൽ പരസ്യമായി അഡ്രസ് ചേർക്കാനോ എഡിറ്റ് ചെയ്യാനോ ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുന്നു. മെയിലിങ് അഡ്രസ് ചേർക്കുക, പാക്കേജുകൾ എവിടെയാണ് ഡെലിവർ ചെയ്യേണ്ടതെന്ന് ഉറപ്പിക്കുക, അല്ലെങ്കിൽ പിൻ ലൊക്കേഷനുകൾ ക്രമീകരിക്കുക എന്നിവയൊക്കെ ചെയ്യാൻ യൂസേഴ്സിന് കഴിയും.

അപ്ലോഡ്
 

ഗൂഗിൾ മാപ്സിൽ ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ അപ്ലോഡ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും കഴിയും. സ്ഥാപനങ്ങൾക്കോ ​​സർക്കാരുകൾക്കോ ആണ് ഇതിന് സാധിക്കുക. ​​ജിയോ ഡാറ്റ അപ്‌ലോഡ് ടൂൾ വഴി ഒരുപാട് അഡ്രസുകളും ലൊക്കേഷനുകളും റോഡുകളും ഒക്കെ മാപ്സ്സിൽ അപ്ലോഡ് ചെയ്യാൻ കഴിയും. ഈ ഓർഗനൈസേഷനുകളോ സർക്കാരുകളോ ഗൂഗിൾ നിർദേശങ്ങൾ പാലിക്കണം എന്ന് മാത്രം.

സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളുംസാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും

അഡ്രസ്

നിങ്ങൾക്ക് അത്തരം ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധമില്ലെങ്കിലും ഇത്തരം മാറ്റങ്ങളിൽ പങ്ക് വഹിക്കാൻ കഴിയും. തെറ്റായ അഡ്രസുകളുടെ കാര്യത്തിൽ നിങ്ങൾക്ക് ഒരു എഡിറ്റ് നിർദ്ദേശിക്കാവുന്നതാണ്. നിങ്ങൾ വരുത്തിയ എഡിറ്റ് ശരിയും സഹായകരമാണെന്നും കണ്ടെത്തി അംഗീകരിക്കപ്പെട്ടാൽ, അത് ഗൂഗിൾ മാപ്‌സിലെ തെറ്റായ അഡ്രസ് മാറ്റാൻ സഹായിക്കും. ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് തിരുത്തുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

കമ്പ്യൂട്ടർ വഴി ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് മാറ്റാം

കമ്പ്യൂട്ടർ വഴി ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് മാറ്റാം

 • ഇതിനായി ആദ്യം നിങ്ങളുടെ പിസിയിലെ ഒരു വെബ് ബ്രൗസറിൽ ഗൂഗിൾ മാപ്സ് തുറക്കുക.
 • വെബ്‌സൈറ്റിന്റെ മുകളിൽ ഇടത് കോണിലുള്ള സെർച്ച് ബാറിൽ മാറ്റം വരുത്തേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
 • പേജിന്റെ ഇടത് വശത്തുള്ള ലൊക്കേഷൻ വിഭാഗത്തിൽ, ഒരു എഡിറ്റ് നിർദ്ദേശിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക.
 • നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും.
 • ഇതിൽ നിന്നും ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ഇനി അഡ്രസിൽ വരുത്തേണ്ട മാറ്റങ്ങൾ എന്റർ ചെയ്യുക.
 • ഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളുംഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളും

  ഐഫോണിലും ആൻഡ്രോയിഡിലും ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് മാറ്റാം

  ഐഫോണിലും ആൻഡ്രോയിഡിലും ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് മാറ്റാം

  • ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
  • സെർച്ച് ബാറിൽ മാറ്റം വരുത്തേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
  • ലൊക്കേഷൻ നെയിമിൽ ടാപ്പ് ചെയ്‌ത് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
  • സജസ്റ്റ് ആൻ എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ലഭ്യമാകുന്ന ഓപ്ഷനുകളിൽ നിന്ന് ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ലൊക്കേഷൻ അഡ്രസിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക.
  • ഗൂഗിൾ മാപ്സ് പ്ലസ് കോഡുകൾ

   ഗൂഗിൾ മാപ്സ് പ്ലസ് കോഡുകൾ

   ഗൂഗിൾ മാപ്സിലെ ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് പ്ലസ് കോഡുകൾ ഈ ഫീച്ചർ നിങ്ങൾ ഓഫ്‌ലൈനിലാണെങ്കിലും ഇന്റർനെറ്റ് ഇല്ലെങ്കിലും പ്രവർത്തിക്കുന്നു. പ്ലസ് കോഡുകൾ ആളുകളുടെയോ സ്ഥലങ്ങളുടെയോ തെരുവ് അഡ്രസുകൾ ( സ്വന്തമായി അഡ്രസ് ഇല്ലാത്തപ്പോൾ ) പോലെയാണ്. തെരുവിന്റെ പേരുകളും അക്കങ്ങളും ഉള്ള അഡ്രസുകൾക്ക് പകരം പ്ലസ് കോഡുകൾ അക്ഷാംശത്തെയും രേഖാംശത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്ന് മാത്രം.

   റീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾറീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾ

   പ്ലസ് കോഡുകൾ

   പ്ലസ് കോഡുകൾ അക്ഷാംശത്തെയും രേഖാംശത്തെയും അക്കങ്ങളും അക്ഷരങ്ങളും ആയി പ്രദർശിപ്പിക്കും. പ്രത്യേകിച്ച് ഒരു അഡ്രസ് ഇല്ലാത്തവർക്കും പ്ലസ് കോഡുകൾ വഴി കിട്ടുന്ന കോഡ്, തങ്ങളുടെ അഡ്രസ് ആക്കാം. ഇതിന് നമ്മുടെ ആൻഡ്രോയിഡ് ഫോൺ മാത്രം മതിയാകും. ഗൂഗിൾ മാപ്‌സ് വഴി ജനറേറ്റ് ചെയ്യുന്ന പ്ലസ് കോഡ് വീട്ട് അഡ്രസായി ഉപയോഗിക്കാം. ഇന്ത്യയിലെ ചില ചേരികളിൽ താമസിക്കുന്ന, വീട്ട് നമ്പരും അഡ്രസും ഒന്നുമില്ലാത്ത ആളുകൾക്ക് എൻജിഒകൾ ഇത്തരത്തിൽ പ്ലസ് കോഡ് അഡ്രസുകൾ നൽകിയിട്ടുണ്ട്.

   ഫീച്ചർ

   2018 ലാണ് പ്ലസ് കോഡ് ഫീച്ചർ ആദ്യമായി ലോഞ്ച് ചെയ്തത്. എന്നാൽ ഇത് വരെ എൻജിഒകളും ചില സർക്കാരുകളും മറ്റ് സംഘടനകളും മാത്രമാണ് ഈ ഫീച്ചർ ഉപയോഗിച്ചിരുന്നത്. പിന്നാലെയാണ് സാധാരണ ഉപയോക്താക്കൾക്കായി ഈ സവിശേഷത പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. നിങ്ങളുടെ വീടിന്റെ പ്ലസ് കോഡ് അഡ്രസ് കണ്ടെത്താൻ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിക്കാനാകും എന്നതും പ്ലസ് കോഡ്സ് ഫീച്ചറിന്റെ സവിശേഷതയാണ്.

   4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി

   പ്ലസ് കോഡുകളുടെ ഗുണങ്ങൾ

   പ്ലസ് കോഡുകളുടെ ഗുണങ്ങൾ

   ഡെലിവറികൾക്കും സുഹൃത്തുക്കൾക്ക് ​​നിങ്ങളുടെ വീട്ടിലേക്ക് എത്താൻ ലൊക്കേഷൻ ഷെയർ ചെയ്യാറില്ലേ. ഇങ്ങനെ ചെയ്യാൻ പ്ലസ് കോഡുകൾ ഉപയോഗപ്രദമാകും. ലാൻഡ്‌മാർക്കുകൾ നൽകി ഏകദേശ വിലാസങ്ങൾ ഷെയർ ചെയ്യുന്ന ബുദ്ധിമുട്ടിലൂടെ യൂസേഴ്സ് കടന്ന് പോകേണ്ടി വരുന്നില്ല. അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, കൃത്യമായ ലക്ഷ്യ സ്ഥാനത്തേക്ക് ഏത്താനും ഫീച്ചർ സഹായിക്കുന്നു. സൈനുകൾ, പോസ്റ്ററുകൾ, അച്ചടിച്ച മാപ്പുകൾ എന്നിവയിൽ പ്ലസ് കോഡുകൾ എളുപ്പത്തിൽ എഴുതാൻ കഴിയും.

Best Mobiles in India

English summary
Google Maps is one of the most popular navigation apps. Millions of people use the Google Maps app every day for a variety of purposes. Google Maps has many uses for the common man, from not getting lost when traveling to distant places to finding the nearest hotel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X