ആമസോണിൽ ഡീൽ ഉറപ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ട്രിക്ക്സ്

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഗാഡ്ജറ്റുകൾ അടക്കമുള്ള വിവിധ പ്രോഡക്ട്സ് വൻ വിലക്കുറവിൽ യൂസേഴ്സിന് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രൈം മെമ്പേഴ്സിന് സെപ്റ്റംബർ 22നും അല്ലാത്തവർക്ക് 23നും സെയിൽ ആരംഭിക്കും. വിവിധ കമ്പനികൾ ഓഫർ ചെയ്യുന്ന നിരവധി ഡിസ്കൌണ്ടുകൾ, ഡീലുകൾ അങ്ങനെ എണ്ണമില്ലാത്തത്രയും ഓഫറുകൾ ഈ ദിവസങ്ങളിൽ യൂസേഴ്സിന് ലഭിക്കും (Amazon Great Indian Festival Sale).

 

ഡിവൈസ്

ഇത്രയധികം ഡീലുകളും ഓഫറുകളും എല്ലാം ഉള്ളതിനാൽ യൂസേഴ്സിന് സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടാകും. ഏത് ഡിലീന് എപ്പോൾ കൈ കൊടുക്കാം എന്നതിലാകും ഏറ്റവും വലിയ സംശയം. ഈ ആശയക്കുഴപ്പത്തിൽ നിന്നും രക്ഷ നേടാനും നിങ്ങൾ ആഗ്രഹിക്കുന്ന ഡിവൈസ് ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാനും സഹായിക്കുന്ന ഏതാനും ടിപ്സ് നോക്കാം.

പ്രൈം മെമ്പർഷിപ്പ്

പ്രൈം മെമ്പർഷിപ്പ്

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പ്രൈം മെമ്പർഷിപ്പ് വളരെ ഉപകാരപ്രദമായിരിക്കും. സൌജന്യ ഡെലിവറി, കൂടുതൽ ഡിസ്കൌണ്ടുകൾ, മറ്റുള്ളവർക്ക് ലഭ്യമാകുന്നതിന് മുമ്പ് തന്നെ പ്രോഡക്ട്സ് വാങ്ങാം എന്നിങ്ങനെയുള്ള വിവിധ സൌകര്യങ്ങൾ ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ള യൂസേഴ്സിന് ലഭിക്കും. 179 രൂപ വില വരുന്ന പ്രതിമാസ പ്ലാൻ സബ്സ്ക്രൈബ് ചെയ്താൽ ഈ സെയിൽ ദിനങ്ങളിൽ പ്രൈം ആക്സസ് ലഭിക്കും. നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർ ഓഫ് ചെയ്യുന്ന ഒടിടി ഓഫറുകളും പരിഗണിക്കാവുന്നതാണ്.

1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...

ആമസോൺ പേ
 

ആമസോൺ പേ

ആമസോണിൽ പണം അടയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് ആമസോൺ പേ. സർവീസിലേക്ക് തുക ആഡ് ചെയ്യുന്നതും വളരെ എളുപ്പമാണ്. ഫ്ലാഷ് സെയിൽ സമയത്തെ തിരക്കും ഒടിപി വെരിഫിക്കേഷനുമൊക്കെ ഒഴിവാക്കാമെന്നതും ആമസോൺ പേയുടെ മെച്ചമാണ്.

മുൻകൂട്ടി പ്ലാൻ ചെയ്യുക

മുൻകൂട്ടി പ്ലാൻ ചെയ്യുക

ഫോണും മറ്റ് ഗാഡ്ജറ്റുകളുമൊക്കെ വാങ്ങാൻ തയ്യാറെടുക്കുന്നവർ കൃത്യമായ മുന്നൊരുക്കത്തോടെ നിൽക്കുക. നിങ്ങളുടെ ബഡ്ജറ്റ്, വാങ്ങാൻ ഉദ്ധേശിക്കുന്ന ഡിവൈസുകൾ എന്നിവയൊക്കെ മനസിലുണ്ടാവണം. ഇങ്ങനെ തയ്യാറായിക്കഴിഞ്ഞാൽ അനാവശ്യമായി സമയം കളയേണ്ടി വരില്ല. കാണുന്നതെല്ലാം ഓർഡർ ചെയ്യുന്ന പ്രശ്നം പരിഹരിക്കാനും ഇത് സഹായിക്കും.

ആമസോൺ നോട്ടിഫിക്കേഷൻസ്

ആമസോൺ നോട്ടിഫിക്കേഷൻസ്

ആമസോൺ ആപ്പിൽ പേഴ്സണലൈസ്ഡ് നോട്ടിഫിക്കേഷൻസ് ലഭിക്കും. ആപ്പ് സെറ്റിങ്സിൽ നിന്നും ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. സെറ്റിങ്സിലെ നോട്ടിഫിക്കേഷൻസ് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതും മുമ്പ് സെർച്ച് ചെയ്തിട്ടുള്ളതുമായ പ്രോഡക്ട്സിനെക്കുറിച്ചുള്ള അപ്ഡേറ്റ്സ് ലഭിക്കും.

ആമസോൺ ബ്രാൻഡഡ് പ്രോഡക്ട്സ്

ആമസോൺ ബ്രാൻഡഡ് പ്രോഡക്ട്സ്

അത്ഭുതപ്പെടുത്തുന്ന ഓഫറുകൾ ചില പ്രോഡക്ടുകൾക്ക് ആമസോണിൽ കൊടുത്തിരിക്കുന്നത് ഇടയ്ക്ക് കാണാൻ കഴിയും. ചിലപ്പോഴെങ്കിലും നാം കേട്ടിട്ടില്ലാത്ത ബ്രാൻഡുകളിൽ നിന്നാവും ഈ ഓഫറുകൾ വരുന്നത്. അത് കൊണ്ട് തന്നെ ഓഫർ ഉപയോഗപ്പെടുത്താൻ നാം തയ്യാറാവുകയുമില്ല. ഈ സാഹചര്യത്തിൽ സമാനമായ പ്രോഡക്ട് ആമസോൺ സ്വന്തം ബ്രാൻഡ് നെയിമിൽ സെൽ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. കൂടുതൽ ഡിസ്കൌണ്ടും കുറച്ച് കൂടി ബ്രാൻഡ് ക്വാളിറ്റിയും ആമസോൺ ഡിവൈസുകളിൽ പ്രതീക്ഷിക്കാം.

5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം

പേയ്മെന്റ്സ് ഓപ്ഷനുകൾ

പേയ്മെന്റ്സ് ഓപ്ഷനുകൾ

ലഭ്യമായ പേയ്മെന്റ് ഓപ്ഷനുകൾ എല്ലാം തന്നെ മുൻകൂറായി സേവ് ചെയ്ത് വയ്ക്കുന്നത് ഒരു നല്ല തീരുമാനം ആയിരിക്കും. സമയം സേവ് ചെയ്യാമെന്നത് മാത്രമല്ല കൂടുതൽ മികച്ച ഓഫറുകൾക്കും സാധ്യതയുണ്ട്. ചില പ്രോഡക്ടുകൾ പെട്ടെന്ന് നമ്മളുടെ ഇന്റർഫേസിലെത്താനും ചില കമ്പനികളുടെ ബാങ്ക് കാർഡുകൾ സേവ് ചെയ്യുന്നത് സഹായിക്കും.

അവസാന നിമിഷം വരെ കാത്തിരിക്കരുത്

അവസാന നിമിഷം വരെ കാത്തിരിക്കരുത്

ആമസോൺ പ്രൈം കസ്റ്റമേഴ്സിന് സെപ്റ്റംബർ 22 അർധരാത്രി മുതൽ സെയിൽ ആരംഭിക്കും. സെയിൽ ആരംഭിക്കുന്നത് വരെ പ്രോഡക്ട്സ് കാർട്ടിലേക്ക് ആഡ് ചെയ്യാൻ കാത്തിരിക്കരുത്. ഡിസ്കൌണ്ടഡ് പ്രൈസുകൾ ഇപ്പോൾ കാണാൻ കഴിയില്ലെങ്കിലും ചെക്ക്ഔട്ട് സമയത്ത് ഏറ്റവും മികച്ച പ്ലാനുകൾ കാണാൻ കഴിയും.

"ക്രേസി" ഓഫേഴ്സ്

​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാ​ഗമായി ആമസോൺ ധാരാളം "ക്രേസി" ഓഫറുകളും നൽകുന്നുണ്ട്. എല്ലാ ആറ് മണിക്കൂറിലും ഇത്തരം ഓഫറുകൾ യൂസേഴ്സിന് ലഭിക്കും. കൂടുതൽ അട്രാക്റ്റീവായിട്ടുള്ള ഡിസ്കൗണ്ടുകളുമായാകും ഈ ഓഫറുകൾ വരിക.

Best Mobiles in India

English summary
There are only hours left for the Amazon Great Indian Festival Sale to begin. Users get a chance to own various products, including gadgets, at a huge discount. The sale will start on September 22 for Prime members and on September 23 for non-Prime members. Users can get discounts and deals offered by various companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X