Home
How to

50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാനുള്ള എളുപ്പവഴി

ഓർമകൾ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങൾ ? എന്നാൽ തീർച്ചയായും കെട്ടുകണക്കിന് ഫോട്ടോകളും വിഡിയോകളും നിങ്ങളുടെ പക്കൽ ഉണ്ടാവും. ഇവ സുരക്ഷിതമായി കാലാകാലം സൂക്ഷിക്കാൻ ക്ലൗഡ് സ്റ്റോറേജ് സേവനം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ആൻഡ്രോയിഡ് ഉപകരണങ്ങളുമായി ഈ സേവനം സംയോജിപ്പിച്ചിരിക്കുന്നതിനാൽ നിരവധി ഉപയോക്താക്കൾ അവരുടെ ഫയലുകളും മറ്റ് ഡാറ്റയും ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് പോലുള്ള സേവനങ്ങൾ ഇന്ന് അധികമായി ഉപയോഗിക്കുന്നു. സൌജന്യ സേവനങ്ങൾ ആണെങ്കിലും ചില പോരായ്മകൾ ഈ സർവീസുകൾക്കും ഉണ്ട്.

ഗൂഗിൾ

ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ എല്ലാ സേവനങ്ങൾക്കുമായി ഗൂഗിൾ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസ് 15 ജിബി മാത്രമാണ്. ഈ പരിധി കവിഞ്ഞ് കഴിഞ്ഞാൽ, അഡിഷണൽ സ്‌പേസ് നമ്മൾ പൈസ മുടക്കി വാങ്ങണം. 100 ജിബിയുടെ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നതിന് പ്രതിവർഷം 1,300 രൂപയോളമാണ് ഗൂഗിൾ ഈടാക്കുന്നത്. ഈ അഡിഷണൽ സ്പേസ് ലഭ്യമാക്കാൻ ഗൂഗിൾ വൺ ക്ലൗഡ് സ്‌റ്റോറേജ് സർവീസിൽ സൈൻ അപ്പ് ചെയ്യേണ്ടതായും വരും.

ജിബി

ഒറ്റ നോട്ടത്തിൽ 15 ജിബി ധാരാളമാണെന്ന് ചിലർക്കെങ്കിലും തോന്നാം. സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ഏറെ മുന്നോട്ട് പോയ ഇക്കാലത്ത് 15 ജിബി വളരെ ചെറിയ സ്റ്റോറേജ് കപ്പാസിറ്റിയാണ്. ചില സ്മാർട്ട്ഫോണുകളിൽ പകർത്തുന്ന സാധാരണ ഫോട്ടോകൾ പോലും വലിയ സൈസിലാണ് വരുന്നത്. ഈ 15 ജിബി നിറയ്ക്കാൻ യൂസേഴ്സിന് അധിക കാലം വേണ്ടെന്ന് സാരം. എന്നിരുന്നാലും മാർക്കറ്റിലെ മറ്റു വമ്പന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ ഗൂഗിൾ വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു സ്റ്റോറേജ് കപ്പാസിറ്റിയാണ് യൂസേഴ്സിനായി ലഭ്യമാക്കിയിരിക്കുന്നത്.

ഡ്രൈവ്

ഗൂഗിൾ ഡ്രൈവ് പോലെത്തന്നെ വളരെ പ്രശസ്തി നേടിയ മറ്റൊരു സ്റ്റോറേജ് പ്ലാറ്റ്ഫോമാണ് ആപ്പിളിൻ്റെ ഐ ക്‌ളൗഡ്‌ സ്റ്റോറേജ് സിസ്റ്റം. എന്നാൽ വെറും 5 ജിബി മാത്രമാണ് ഐ ക്‌ളൗഡിൽ സൗജന്യമായി ലഭിക്കുന്നത്. ഐ ക്ലൗഡിന്റെ സൗജന്യ കപ്പാസിറ്റിയുടെ പരിധി കഴിഞ്ഞാൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിയും വരും. ഐക്ലൗഡ് പ്ലസിൻ്റെ ഇന്ത്യയിലെ സുബ്സ്ക്രിപ്ഷൻ റേറ്റ് പ്രതിമാസം 75 രൂപയിൽ നിന്ന് ആരംഭിക്കുന്നു, 50 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് ആണ് ഈ സബ്‌സ്‌ക്രിഷൻ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ക്ലൗഡ് സ്‌റ്റോറേജ് സ്പേസിനായി ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, 50 ജിബി സൗജന്യ സ്‌റ്റോറേജ് സ്പേസ് എങ്ങനെ നേടാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാൻ

50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാൻ

നിലവിൽ ഇന്ത്യയിൽ സൗജന്യമായി 50 ജിബി ക്‌ളൗഡ്‌ സ്റ്റോറേജ് സ്പേസ് നൽകുന്ന ഒരു സേവനവുമില്ല. പക്ഷേ, നിങ്ങൾക്ക് രണ്ട് പുതിയ ഗൂഗിൾ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയും. ഇതുവഴി നിങ്ങൾക്ക് 30 ജിബി സൗജന്യ ക്‌ളൗഡ്‌ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതാണ്. ഗൂഗിളിൽ ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം ഗൂഗിൾ അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്, ഇത് നിയമ വിരുദ്ധമോ ഗൂഗിളിന്റെ മാർഗനിർദേശങ്ങൾക്കെതിരോ അല്ല. നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, ഇല്ല, പുതിയ സൗജന്യ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിൽ നിന്ന് നിങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു നയവും ഗൂഗിളിനില്ല.

അക്കൗണ്ട്

ഒരു പുതിയ ഗൂഗിൾ അക്കൗണ്ട് സൃഷ്‌ടിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ സമയമെടുക്കുകയുള്ളു, നിങ്ങളുടെ പേര്, യൂസർനെയിം , പാസ്‌വേഡ് തുടങ്ങിയ വിവരങ്ങൾ മാത്രം നൽകി യൂസേഴ്സിന് ഗൂഗിളിൽ അക്കൗണ്ട് തുടങ്ങാവുന്നതാണ്. എല്ലാ അക്കൗണ്ടുകളും ഒരിടത്ത് ആക്‌സസ് ചെയ്യാനുള്ള ഓപ്‌ഷൻ ഗൂഗിൾ നൽകുന്നതിനാൽ വ്യത്യസ്ത അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതും ഇപ്പോൾ വളരെ എളുപ്പമാണ്. നിങ്ങളുടെ രണ്ട് അക്കൗണ്ടുകളും, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ആപ്പുകളിൽ സൈൻ-ഇൻ ചെയ്ത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിൽ ഗൂഗിൾ രണ്ട് പടി മുന്നിലാണെന്ന് നിസംശയം പറയാം. മികച്ച ഡാറ്റ എൻക്രിപ്ഷന് പുറമെ, ടു ഫാക്ടർ വെരിഫിക്കേഷനും, മൾട്ടിപ്പിൾ ക്യാരക്ടർ പാസ്സ്‌വേർഡ് സിസ്റ്റവും ഗൂഗിളിന്റെ എടുത്ത് പറയേണ്ട സവിശേഷതകളാണ്. ഇതിനോടൊപ്പം തന്നെ, നിങ്ങളുടെ അക്കൗണ്ട് നഷ്‌ടപ്പെടാതിരിക്കാൻ, നിങ്ങളുടെ പ്രാഥമിക ഇമെയിൽ ഐഡി മറ്റ് രണ്ട് അക്കൗണ്ടുകളുടെ പാസ്സ്‌വേർഡ് വീണ്ടെടുക്കാൻ ഓപ്ഷനായി ചേർക്കാവുന്നതാണ്.

ഡാറ്റ ആക്‌സസ്

നിങ്ങൾക്ക് ഒരു അക്കൗണ്ട് സൃഷ്ടിച്ച് അത് ഉപേക്ഷിക്കാൻ കഴിയില്ലെന്നത് ശ്രദ്ധിക്കുക. ഒരു നിശ്ചിത കാലയളവിന് ശേഷവും ഇൻആക്റ്റീവായി തുടർന്നാൽ ഗൂഗിൾ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയേക്കാം. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല, കാരണം ഒരാൾക്ക് ഏത് ഡിവൈസിലും ഗൂഗിൾ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

ഡിജിബോക്‌സ്

ഡിജിബോക്‌സ് എന്ന പേരിൽ ഒരു സേവനവും ഉപയോക്താക്കൾക്ക് ലഭ്യമാക്കാവുന്നതാണ്. ഇത് ഒരു ഇന്ത്യൻ ക്ലൗഡ് സ്റ്റോറേജ് സൊല്യൂഷൻ പ്ലാറ്റ്‌ഫോമാണ്. 20 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഡിജിബോക്‌സ് അവരുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. പേര്, ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവയടക്കമുള്ള നിങ്ങളുടെ ക്രഡൻഷ്യൽ ഉപയോഗിച്ച് വേണം ഡിജിബോക്സിലും അക്കൌണ്ട് തുടങ്ങാൻ. ഇതൊരു തേർഡ് പാർട്ടി ആപ്പാണ്. അതിനാൽ തന്നെ ചിലർക്ക് ഡിജിബോക്സ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ താത്പര്യം ഉണ്ടാകില്ല. അത്തരക്കാർക്ക് വീണ്ടും ഗൂഗിൾ അക്കൌണ്ട് സൃഷ്ടിക്കാവുന്നതാണ്. ഒരേ സമയം ഇതെല്ലാം മാനേജ് ചെയ്യാൻ പറ്റണമെന്ന് മാത്രം.

More from GizBot

Best Mobiles in India

English summary
The free storage space provided to Google users for all services such as Google Drive, Gmail and Google Photos is limited to 15 GB. Once this limit is exceeded, we will have to pay for additional space. Google charges around Rs 1,300 per year for subscribing to a 100 GB plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X