ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

|

നിലവിൽ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പൌരന് സർക്കാർ നൽകേണ്ട അടിസ്ഥാന സേവനങ്ങൾ പോലും നിലവിൽ ആധാർ അധിഷ്ഠിതമാണ്. പല വിധമായ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഗവൺമെന്റ് ഓഫീസുകളിൽ നിങ്ങളുടെ ആധാർ നമ്പർ ആവശ്യപ്പെടാറുണ്ട്. എന്തിനേറെ, സ്വകാര്യ കമ്പനികൾ പോലും പലപ്പോഴും ആധാർ നമ്പരുകൾ ആവശ്യപ്പെടുന്നത് കാണാം. എന്നാൽ ഏല്ലാവരും ആവശ്യപ്പെടുമ്പോൾ ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറാൻ എപ്പോഴും നമ്മുക്ക് ഇഷ്ടമാവണം എന്നില്ല. തങ്ങളുടെ നിർണായക വിവരങ്ങൾ നൽകാൻ സൗകര്യമില്ലാത്ത ആധാർ കാർഡ് ഉടമകൾക്കായി സർക്കാർ അവതരിപ്പിച്ച ഫീച്ചറാണ് 'മാസ്ക്ഡ് ആധാർ'.

 

ആധാർ

നിങ്ങൾ ഡൗൺലോഡ് ചെയ്‌ത ഇ-ആധാറിൽ നിങ്ങളുടെ ആധാർ നമ്പർ മറയ്ക്കാൻ മാസ്ക്ഡ് ആധാർ ഓപ്ഷൻ നിങ്ങളെ അനുവദിക്കുന്നു. മാസ്ക് ചെയ്ത ആധാർ നമ്പർ എന്ന് പറയുന്നത് എന്താണെന്ന് നോക്കാം. മാസ്ക്ഡ് ആധാറിൽ നിങ്ങളുടെ ആധാർ നമ്പരിന്റെ ആദ്യ എട്ട് അക്കങ്ങൾ കാണാൻ കഴിയില്ല. ഇത്രയും ഭാഗം "xxxx-xxxx" പോലെയുള്ള ചില പ്രതീകങ്ങൾ ഉപയോഗിച്ച് മറയ്ക്കുന്നു. മാസ്ക്ഡ് ആധാറിൽ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ആധാറിന്റെയും വിവരങ്ങളുടെയും സുരക്ഷ കുറച്ച് കൂടി കൂട്ടുന്ന ഫീച്ചർ ആണിത്. ആധാർ കാർഡ് നാം ആർക്കാണോ നൽകുന്നത്, അവർക്ക് നമ്മുടെ പൂർണമായ ആധാർ നമ്പരിലേക്ക് ആക്സസ് ലഭിക്കില്ലെന്നതാണ് കാരണം. ഇനി നമ്മുടെ കയ്യിൽ നിന്നും ഈ ആധാർ കാർഡ് കളഞ്ഞ് പോയാലും പ്രശ്നം വരുന്നില്ല. കാരണം നമ്മുടെ ആധാർ നമ്പർ പൂർണമായും ആരുടെ കയ്യിലും കിട്ടില്ല.

എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?

യുഐഡിഎഐ
 

അർഹരായ എല്ലാ ആളുകൾക്കും യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് മാസ്‌ക്ഡ് ആധാർ ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ അവർക്ക് അത് ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കാനും കഴിയും. മാസ്ക് ചെയ്ത ആധാറിൽ മുഴുവൻ ആധാർ നമ്പർ ഇല്ലെങ്കിലും, അതിന് പകരമായി ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ആധാർ ഉടമസ്ഥന്റെ ഫോട്ടാ ഉണ്ടായിരിക്കും. പക്ഷെ ക്യൂആർ കോഡ് സ്കാൻ ചെയ്താലും ആധാർ ഉടമസ്ഥന്റെ ആധാർ നമ്പർ ലഭിക്കില്ല.

കാർഡ്

സർക്കാർ പറയുന്നതനുസരിച്ച്, കാർഡ് ഉടമയ്ക്ക് മറ്റേതെങ്കിലും ഐഡിക്ക് പകരം മാസ്ക്ഡ് ആധാർ ഉപയോഗിക്കാൻ ഓപ്ഷൻ ഉണ്ടായിരിക്കും. ഉപയോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ കാർഡിലെ ജനനത്തീയതി മറയ്ക്കാനും യുഐഡിഎഐ അനുവദിക്കും. എയർപോർട്ടുകളിലും ട്രെയിനുകളിലും ടിക്കറ്റ് വെരിഫിക്കേഷന് വേണ്ടിയോ മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ രാജ്യത്തെ വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിൽ തിരിച്ചറിയൽ രേഖയായി പോലുമോ ഈ മാസ്ക്ഡ് ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നും സർക്കാർ പറയുന്നു. മാസ്‌ക് ചെയ്ത ആധാർ സ്വീകരിക്കുന്നതിൽ സർക്കാർ ഏജൻസികൾക്കും വിമുഖത കാട്ടാൻ ആവില്ല.

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?

മാസ്ക്ഡ് ആധാർ കാർഡ് സ്വന്തമാക്കാം

മാസ്ക്ഡ് ആധാർ കാർഡ് സ്വന്തമാക്കാം

മാസ്ക്ഡ് ആധാർ കാർഡിന്റെ ഗുണങ്ങൾ മനസിലാക്കിയ സ്ഥിതിയ്ക്ക് ഇത് എങ്ങനെ ലഭ്യമാക്കാമെന്ന് അറിയണമെന്ന് തോന്നുന്നില്ലേ? മാസ്ക്ഡ് ആധാർ എങ്ങനെ സ്വന്തമാക്കാം എന്നറിയാൻ താഴേക്ക് വായിക്കുക.

 • ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക (myaadhaar.uidai.gov.in).
 • യുഐഡിഎഐ വെബ്സൈറ്റിന്റെ ടാബുകളിൽ നിങ്ങൾക്ക് 'മൈ ആധാർ' ഓപ്ഷൻ കാണാൻ കഴിയും.
 • ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന്, 'ഡൗൺലോഡ് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • നിങ്ങളുടെ 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി അല്ലെങ്കിൽ എൻറോൾമെന്റ് നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
 • അതിന് ശേഷം നിങ്ങൾ ‘മാസ്ക്ഡ് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കണം.
 • ഇനിപ്പറയുന്ന ഘട്ടത്തിൽ, നിങ്ങൾ ക്യാപ്‌ച കോഡ് വെരിഫൈ ചെയ്യേണ്ടതുണ്ട്.
 • ശേഷം ഉപയോക്താവിന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് 'സെൻഡ് ഒടിപി' ഓപ്ഷനിൽ ടാപ്പ് ചെയ്യാം.
 • രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോണിൽ വരുന്ന ഒടിപി സൈറ്റിൽ നൽകിയാൽ മാസ്‌ക് ചെയ്‌ത ആധാർ ഡൗൺലോഡ് ചെയ്യാം.
 • പിവിസി ആധാർ കാർഡ് എങ്ങനെ ലഭിക്കും?

  പിവിസി ആധാർ കാർഡ് എങ്ങനെ ലഭിക്കും?

  ലാമിനേറ്റ് ചെയ്ത സാധാരണ ആധാർ കാർഡിന് പകരം എടിഎം കാർഡുകൾ പോലെയുള്ള പിവിസി ആധാർ കാർഡുകളും ലഭിക്കും. പോക്കറ്റിൽ സൂക്ഷിക്കാവുന്നതും പെട്ടന്ന് കേടുപാടുകൾ സംഭവിക്കാത്തതുമാണ് പിവിസി കാർഡുകളുടെ സവിശേഷത. യുഐഡിഎഐ അവതരിപ്പിക്കുന്ന സ്മാർട്ട് സൈസ് പോളി വിനൈൽ ക്ലോറൈഡ് (പിവിസി) സിന്തറ്റിക് പ്ലാസ്റ്റിക് പോളിമർ കാർഡ് നമ്മുടെ വാലറ്റുകളിൽ സൌകര്യപ്രദമായി സൂക്ഷിക്കാവുന്നതാണ്.

  ബുള്ളി ബായ് പേടി ഒഴിവാക്കാം; സോഷ്യൽ മീഡിയ ചിത്രങ്ങൾ സുരക്ഷിതമാക്കാംബുള്ളി ബായ് പേടി ഒഴിവാക്കാം; സോഷ്യൽ മീഡിയ ചിത്രങ്ങൾ സുരക്ഷിതമാക്കാം

  ആധാർ ലോഗോ

  ആധാർ നമ്പരും കാർഡും ഉള്ള ഏതൊരാൾക്കും പിവിസി കാർഡ് സ്വന്തമാക്കാവുന്നതാണ്. ഹോളോഗ്രാം, ഇഷ്യു തീയതി, പ്രിന്റ് തീയതി, മൈക്രോ ടെക്സ്റ്റ്, സുരക്ഷിതമായ ക്യുആർ കോഡ്, ഗോസ്റ്റ് ഇമേജ്, ആധാർ ലോഗോ തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകളും ആയാണ് പിവിസി കാർഡുകൾ വരുന്നത്. പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുന്ന സമയത്ത് ചെറിയൊരു തുകയും (ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജുകളും ഉൾപ്പെടെ) അടയ്ക്കേണ്ടി വരും.

  പിവിസി ആധാർ കാർഡ് ലഭ്യമാക്കാൻ

  പിവിസി ആധാർ കാർഡ് ലഭ്യമാക്കാൻ

  • ആദ്യം നിങ്ങളുടെ ഫോണിലോ, ലാപ്ടോപ്പിലോ, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ https://uidai.gov.in/ എന്ന യുആർഎൽ തുറക്കുക.

   ഗെറ്റ് ആധാർ ഓപ്ഷന് കീഴിൽ കാണുന്ന ഓർഡർ ആധാർ പിവിസി കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡി അതും അല്ലെങ്കിൽ 28 അക്ക എൻറോൾമെന്റ് ഐഡിയോ നൽകുക.

   ശേഷം സെക്യൂരിറ്റി കോഡ് പൂരിപ്പിക്കുക, പിന്നാലെ ഒടിപി ബട്ടണിൽ ക്ലിക്ക് ചെയ്യുക.

   നിങ്ങൾ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഫോൺ നമ്പർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 'മൈ മൊബൈൽ നമ്പർ നോട്ട് രെജിസ്റ്റേഡ്' എന്ന ചെക്ക്ബോക്സ് ക്ലിക്ക് ചെയ്ത ശേഷം രജിസ്റ്റർ ചെയ്യാത്ത ഫോൺ നമ്പർ എന്റർ ചെയ്യുക.
  • ശേഷം ഓടിപി നമ്പർ നൽകിക്കഴിഞ്ഞ് 'സബ്മിറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
   തുറന്ന് വരുന്ന സ്ക്രീനിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഉറപ്പിച്ച ശേഷം 'മേക്ക് പേയ്മെന്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇനി നിങ്ങൾ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് വീണ്ടും നയിക്കപ്പെടും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവയൊക്കെ ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്. ശേഷം നിങ്ങളുടെ പിവിസി ആധാർ കാർഡ് തപാലിൽ വീട്ടിൽ വരും.
  • അടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നുഅടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നു

Best Mobiles in India

English summary
Government offices often require your Aadhaar number for various services and benefits. Even private companies often ask for Aadhaar numbers. 'Masked Aadhaar' is a feature introduced for Aadhaar cardholders who do not want to disclose their details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X