Home
How to

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?

ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. മാറുന്ന കാലത്തിന് അനുസരിച്ച് പുതിയ ഫീച്ചറുകളും പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു. വീഡിയോ സ്ട്രീമിങ് എന്നതിനപ്പുറം പണം സമ്പാദിക്കാനുള്ള മാർഗമായാണ് ആളുകൾ ഇന്ന് യൂട്യൂബിനെ കാണുന്നത്. അത്തരത്തിൽ വർധിച്ച ജനപ്രീതി മുതലാക്കാനാണ് യൂട്യൂബ് തങ്ങളുടെ പ്രീമിയം സർവീസ് ആരംഭിച്ചത്. നേരത്തെ യൂട്യൂബ് റെഡ് എന്നാണ് പ്രീമിയം സർവീസ് അറിയപ്പെട്ടിരുന്നത്. 2018ലാണ് യൂടൂബ് പ്രീമിയം എന്ന പേരിൽ സർവീസ് റീബ്രാൻഡ് ചെയ്തത്. ഉപയോക്താക്കൾക്ക് പരസ്യരഹിത ഉള്ളടക്കം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന, പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് യൂട്യൂബ് പ്രീമിയം.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ സൗജന്യമായി നേടാം

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ സൗജന്യമായി നേടാം

നിലവിൽ ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ യൂട്യൂബ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾക്കൊപ്പം ഒരു മാസത്തെ സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാവർക്കും ഇങ്ങനെ സൌജന്യ സർവീസിലേക്ക് സബ്സ്ക്രിപ്ഷൻ നേടാൻ കഴിയും. സാധാരണ ഗതിയിൽ ഒരു മാസത്തേക്ക് മാത്രമാണ് ഇങ്ങനെ സൌജന്യ സർവീസ് ലഭ്യമാക്കുന്നത്. പക്ഷെ ഈ സൌകര്യം കൂടുതൽ കാലത്തേക്കും നീട്ടാൻ ഉപയോക്താക്കൾക്ക് കഴിയും. ഈ ലേഖനത്തിൽ, യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ സൗജന്യമായി നേടാം എന്നതിനേക്കുറിച്ചാണ് സംസാരിക്കുന്നത്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾ

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾ

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് പ്രീപെയ്ഡ് ഓപ്ഷനുകളിൽ ലഭ്യമാണ് - പ്രതിമാസം 199 രൂപ നൽകേണ്ടതാണ് ആദ്യത്തെ പ്ലാൻ. 399 രൂപയ്ക്ക് മൂന്ന് മാസത്തേക്കുള്ള പ്ലാനും ലഭ്യമാണ്. പ്ലാനുകൾ ഉപയോഗിച്ച് യൂസേഴ്സിന് യൂട്യൂബ്, യൂട്യൂബ് കിഡ്സ്, യൂട്യൂബ് മ്യൂസിക് എന്നിവയിൽ നിന്നുള്ള വീഡിയോകൾ ആസ്വദിക്കാനാകും. യൂട്യൂബ് പ്രീമിയം ഉപയോക്താവിന് വീഡിയോകൾ പരസ്യങ്ങളുടെ ശല്യമില്ലാതെ കാണാനും കഴിയും. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനുള്ള ആൾക്ക് ഏത് വീഡിയോയും ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനിൽ കാണാനാകും. ഒപ്പം തടസമില്ലാത്ത ബാക്ഗ്രൌണ്ട് പ്ലേയിങും സർവീസിനൊപ്പം യൂട്യൂബ് ലഭ്യമാക്കിയിട്ടുണ്ട്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ സൗജന്യമായി നേടാം

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ സൗജന്യമായി നേടാം

യൂട്യൂബ് പ്രീമിയത്തിനായി സൈൻ അപ്പ് ചെയ്യാൻ, നിങ്ങളുടെ മൊബൈൽ വെബ് ബ്രൗസറിലേക്ക് പോകുക. അല്ലെങ്കിൽ നേരിട്ട് യൂട്യൂബ് ആപ്പ് തുറക്കുക. ഇപ്പോൾ, നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി ഗെറ്റ് യൂട്യൂബ് പ്രീമിയം നേടുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭിക്കുന്നതിന് താഴേപ്പറയുന്ന മാർഗം ഉപയോഗിക്കുക.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ

  • യൂട്യൂബ് ആപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ഗെറ്റ് യൂട്യൂബ് പ്രീമിയം ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഫാമിലി, സ്റ്റുഡന്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും. ഇതിൽ നിന്ന് ഏതെങ്കിലും പ്ലാൻ തിരഞ്ഞെടുക്കുക
  • തുടർന്ന് "ട്രൈ ഇറ്റ് ഫ്രീ" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം, നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ചേർക്കേണ്ടതുണ്ട്.
  • ഈ സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഒരു മാസത്തെ യൂട്യൂബ് പ്രീമിയം സൗജന്യ ട്രയൽ ആസ്വദിക്കാം.

     

    യൂട്യൂബ് പ്രീമിയം സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ദീർഘകാലത്തേക്ക് നീട്ടാൻ

    യൂട്യൂബ് പ്രീമിയം സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ദീർഘകാലത്തേക്ക് നീട്ടാൻ

    ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗമാണെങ്കിൽ നിങ്ങൾക്ക് 6 മാസത്തെ സൗജന്യ പ്രീമിയം അംഗത്വം ലഭിക്കും. ഇതിനായി നിങ്ങളുടെ കയ്യിൽ 150 ഫ്ലിപ്കാർട്ട് പ്ലസ് സൂപ്പർ കോയിനുകൾ ആവശ്യമാണ്. ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ ആറ് മാസത്തേക്ക് നീട്ടാമെന്ന് നോക്കാൻ താഴേക്ക് വായിക്കുക.

    • ആദ്യം, ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റ് തുറക്കുക അല്ലെങ്കിൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
    • ശേഷം നിങ്ങളുടെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഐഡിയിൽ ലോഗിൻ ചെയ്യുക. ഒരു സാധാരണ ഫ്ലിപ്പ്കാർട്ട് ഉപയോക്താവിന് ഈ ഫീച്ചർ ലഭ്യമാകില്ലെന്നും മനസിലാക്കണം
    • തുടർന്ന് മെനു സെക്ഷൻ ആക്‌സസ് ചെയ്ത് ഫ്ലിപ്പ്കാർട്ട് സോണിലേക്ക് പോകുക.
    • ഇവിടെ 'റിവാർഡ്' വിഭാഗം കാണാൻ കഴിയും. റിവാർഡ്സിൽ യൂട്യൂബ് പ്രീമിയം റിവാർഡ് ഉണ്ടോ എന്നും നോക്കുക. എല്ലാവർക്കും ഈ റിവാർഡ് ലഭിക്കാൻ സാധ്യതയില്ലെന്നും മനസിലാക്കണം. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഈ റിവാർഡ് ലഭ്യമാണെങ്കിൽ ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.
    • തുടർന്ന് ഓഫർ തിരഞ്ഞെടുക്കുക. ഓഫർ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് 150 സൂപ്പർ കോയിനുകൾ ആവശ്യമാണ്. ഓഫർ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
    • ഒടിപി ഫിൽ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വൗച്ചർ ലഭിക്കും. ഈ വൗച്ചർ കോഡ് പകർത്തുകയും 6 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് യൂട്യൂബ് പ്രീമിയം സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പേജിൽ ഈ കോഡ് എന്റർ ചെയ്യുകയും ചെയ്യാം. പുതിയ ഉപയോക്താക്കൾക്ക് മാത്രമേ സൗജന്യ പ്രോസസ്സിന് അർഹത ഉണ്ടാവൂ എന്നും ശ്രദ്ധിക്കേണ്ടതാണ്.
    • പ്രീമിയം

      അടുത്തിടെ പ്രീമിയം ഉപയോക്താക്കൾക്കായി വെബ് ബ്രൗസറിലൂടെ വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിരുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് യൂട്യൂബ് ഈ പുതിയ ഫീച്ച‍ർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്ക്രിപ്ഷൻ വരിക്കാർക്ക് അവരുടെ ബ്രൗസറിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഇത്. ഓപ്പറ, എഡ്ജ്, ക്രോം വെബ് ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളും പുതിയ ഫീച്ച‍‍ർ ഉപയോ​ഗിക്കാൻ ആവശ്യമാണ്. പുതിയ ഫീച്ചർ പരീക്ഷിക്കാൻ അ‍ർഹത ഉണ്ടെങ്കിൽ ലൈക്ക്, ഷെയർ ബട്ടണുകൾക്ക് അടുത്തായി വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും. ഡൗൺലോ‍ഡ് ചെയ്യുന്ന വീഡിയോകൾക്ക് മികച്ച ഗുണനിലവാരവും ഫീച്ച‍‍ർ ഉറപ്പ് നൽകുന്നു. നിങ്ങൾക്ക് എഫ്എച്ച്ഡി 1080പി റെസല്യൂഷൻ, എച്ച്ഡി 720പി റെസല്യൂഷൻ, 480പി റെസല്യൂഷൻ, 144പി എന്നീ റെസല്യൂഷനുകളിൽ വീഡിയോ ഡൗൺലോഡ് ചെയ്യാം.

Best Mobiles in India

English summary
YouTube has launched its premium service to capitalize on its growing popularity. The premium service was formerly known as YouTube Red. In 2018, the service was rebranded as YouTube Premium. YouTube Premium is a paid subscription service that offers users a number of benefits, including ad-free content.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X